Fw: സിവില്‍സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം

2 views
Skip to first unread message

Hisham Aboobacker

unread,
May 16, 2012, 4:54:18 AM5/16/12
to career...@googlegroups.com, Shanid Ali


 

 
സിവില്‍സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം
Posted on: 15 May 2012
 
കോട്ടയ്ക്കല്‍: പൊന്നാനി സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ ആറുമുതല്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലന കോഴ്‌സിന് അപേക്ഷക്ഷണിച്ചു. ഈവര്‍ഷം ഡിഗ്രി ഫൈനല്‍ പരീക്ഷയെഴുതിയവര്‍ക്കും പ്രവേശനം നല്‍കും. പ്രവൃത്തിദിവസങ്ങളില്‍ നടത്തുന്ന റഗുലര്‍ ബാച്ചിനും വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന വീക്ക്എന്‍ഡ് ബാച്ചിനുമാണ് അപേക്ഷക്ഷണിച്ചിട്ടുള്ളത്.

അപേക്ഷാഫോം 15 മുതല്‍ 100 രൂപ ഫീസടച്ച് പൊന്നാനി ഐ.സി.എസ്.ആറില്‍ നിന്നും ലഭിക്കുന്നതാണ. www.ccek.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ 30 ന് അഞ്ചുമണിക്കകം സമര്‍പ്പിക്കണം. അപേക്ഷകള്‍ കോ ഓര്‍ഡിനേറ്റര്‍, ഐ.സി.എസ്.ആര്‍, പോസ്റ്റ് ഈശ്വരമംഗലം, പൊന്നാനി എന്ന വിലാസത്തില്‍ 100 രൂപയുടെ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കില്‍ മാറാവുന്ന ക്രോസ്ഡ് ഡി.ഡി സഹിതം സമര്‍പ്പിക്കണം. പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് 11 മണിക്ക് പൊന്നാനി ഐ.സി.എസ്.ആറില്‍ നടത്തും. ഫോണ്‍: 0494 2665489, 9895707072.


Reply all
Reply to author
Forward
0 new messages