ദുബൈയിലെ വിവിധ പള്ളികളിൽ നാളെ റമദാൻ പ്രഭാഷണം
ദുബൈ: മതകാര്യവകുപ്പിന്റെ അനുമതിയോടെ മർകസ്സുസ്സഖാഫത്തി സ്സുന്നിയ്യ സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണത്തിന്റെ ഭാഗമായി നാളെ ( 19.06 .2015 വെള്ളി )
ബഹു. പേരോട് അബ്ദു റഹ്മാൻ സഖാഫി കറാമ വലിയ പള്ളിയിലും ബഹു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ബർദുബൈ വലിയ പള്ളിയിലും മമ്പാട് അബ്ദുൽ അസീസ് സഖാഫി ദേരയിലെ അൽഫുത്തൈം പള്ളിയിലും അബ്ദുള്ള സഅദി ചെറുവാടി ദേരയിലെ സറൂനി മസ്ജിദിലും കട്ടിപ്പാറ എ.കെ. അബൂബക്കർ മൌലവി റാസ് അൽ ഖൂറിലെ മസ്ജിദ് സമാരിയിലും യഹ് യ സഖാഫി ആലപ്പുഴ റാശിദിയ്യ യിലെ മസ്ജിദ് ഫൂലാദിലും മുഹമ്മദ് കുഞ്ഞ് സഖാഫി കണ്ണപുരം ഖിസൈസിലെ മസ്ജിദ് അൻസാറിലും നൌഷാദ് സഖാഫി മുണ്ടകുറ്റി സത് വ വലിയ പള്ളിയിലും ഇബ്രാഹിം നദ് വി കൂത്താളി അൽ ഖൂസിലെ ഫാത്തിമ സഹറ പള്ളിയിലും അലി ബാഖവി പെരുമ്പിലാവ് അൽഖൈൽ ഗേറ്റ് പള്ളിയിലും പ്രഭാഷണം നടത്തും.