ആ അഭയവും സാനിധ്യവും നഷ്ട്ടമായി, ചിന്തയുടെ ചിരന്തന സ്മരണയായി എം എ ഉസ്താദ്
എം എ ഉസ്താദ് വഫാത്തായ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. കേരളത്തിലെ അഹല് സുന്നത്തി വൽ ജമാഅയുടെ ദൈഷണിക ചക്രവർത്തിയായിരുന്നു ഉസ്താദ്. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. മദ്രസ്സ പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും, സമസ്തയുടെ ബുദ്ധിപരമായ ഇടപെടലുകളുടെയും മുഖ്യ കണ്ണിയായിരുന്നു ശൈഖുനാ.
നൂറുൽ ഉലമ എന്ന സ്ഥാനപ്പേരിൽ പണ്ഡിതരുടെ പ്രകാശമായി വെളിച്ചം പ്രസരണം ചെയ്ത ശൈഖുനാ സമൂഹത്തിന്റെ ഉയിർത്തെഴുന്നെൽപ്പിന്റെ കാവലാളായിരുന്നു. ഉത്തര മലബാറിന്റെ മുസ്ലിം ഉമ്മത്തിന്റെ വിദ്യഭ്യാസ സാംസ്കാരിക പിന്നോക്കാവസ്ഥയിൽ മനം നൊന്തു മത സാംസ്കാരിക -വിദ്യഭ്യാസ നവോല്ഥാന വഴിത്താരയിൽ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ ജാമിഅ സഅദിയയുടെ സ്ഥാപകൻ കൂടിയായിരുന്നു ശൈഖുനാ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പഴയ കാല പണ്ടിതരിൽ ജീവിച്ചിരുന്ന ഒരേ ഒരാൾ നൂറുൽ ഉലമ മാത്രമായിരുന്നു. സമസ്ത രൂപം കൊണ്ട് 25 വർഷം കഴിഞ്ഞപ്പോൾ തന്നെ 1946 ഇൽ തന്നെ നൂറുൽ ഉലമ സമസ്തയിൽ അംഗമായി. 1951 ഇൽ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ്, 1954 ഇൽ സമസ്ത കേരള സുന്നി യുവജന സംഘം, 1958ഇൽ ജം മുഅല്ലിമീൻ എന്നിവയുടെ സ്ഥാപക നേതാവാണ്.
തന്റെ ദിശണയും പാണ്ഡിത്യവും സമുദായത്തിന് സമർപ്പിച്ച അതുല്യനായ നിസ്വാർത്ഥനായ മഹാ നേതാവ് താജുൽ ഉലമയുടെ വഫാത്തിനു ശേഷം സമസ്ത പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. താജുൽ ഉലമയും ഖമറുൽ ഉലമയും നൂറുൽ ഉലമയും ഒരുമിച്ചപ്പോൾ കേരളത്തിലെ സുന്നീ രംഗത്തെ ജാഗരണത്തിനു ശക്തിയായി.
അല്ലാഹു മഹാ പണ്ഡിത വര്യര്യുടെ ദറജയെ ഉയർത്തട്ടെ, അവരുടെ തണലിൽ നമ്മെയൊക്കെ അല്ലാഹു ഒരുമിപ്പിക്കട്ടെ. ആമീൻ