ദുബൈ: ICF ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണത്തിന്റെ ഭാഗമായി നാളെ (03.07.2015 വെള്ളി) അഖിലേന്ത്യ സുന്നി ജംഇ യ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ദേരയിലെ സറൂനി മസ്ജിദിലും SYS സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി റാഷിദിയ്യയിലെ മസ്ജിദ് ഫൂലാദിലും മമ്പാട് അബ്ദുൽ അസീസ് സഖാഫി സത് വ വലിയ പള്ളിയിലും കട്ടിപ്പാറ എ കെ. അബൂബക്കർ മുസ്ലിയാർ അൽഖൈൽ ഗേറ്റ് പള്ളിയിലും അബ്ദുറഹ്മാൻ ഫൈസി മോങ്ങം കറാമ വലിയ പള്ളിയിലും മുഹമ്മദ് മദനി ചപ്പാരപ്പടവ് ഖിസൈസിലെ മസ്ജിദ് അൻസാറിലും നൌഷാദ് സഖാഫി മുണ്ടകുറ്റി റാസ് അൽ
ഖൂറിലെ മസ്ജിദ് സമാരിയിലും മുസ്തഫ ദാരിമി വിളയൂർ ബർദുബൈ വലിയ പള്ളിയിലും അലി ബാഖവി പെരുമ്പിലാവ് അൽ ഖൂസിലെ ഫാത്തിമ സഹറ പള്ളിയിലും മുഹമ്മദ് കുഞ്ഞ് സഖാഫി കണ്ണപുരം ദേരയിലെ അൽഫുത്തൈം പള്ളിയിലും ജുമുഅ നിസ്കാരാനന്തരം റമദാൻ പ്രഭാഷണം നടത്തും.
വിവരങ്ങൾക്ക് 04- 29 73 999.