ഗ്യാലക്സി S5

1 view
Skip to first unread message

Mukeshzzz .

unread,
Feb 26, 2014, 9:25:56 PM2/26/14
to boy...@googlegroups.com
വിരലടയാള സ്കാനറുള്ള ഗ്യാലക്സി എസ് 5 വന്നു

മികവുറ്റ ക്യാമറ, വേഗത്തില്‍ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണ സങ്കേതങ്ങള്‍, കാര്യക്ഷമതയേറിയ ഫോണ്‍ സുരക്ഷാസംവിധാനങ്ങള്‍ എന്നിവയുള്ള സാംസങ് ഗാലക്സി എസ് 5 എന്ന ഫാബ്ലറ്റ് എത്തിപ്പോയ്. ബാഴ്സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഇത് ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ വിപണിയില്‍ ഇറങ്ങും.


സുരക്ഷിതമായ ബയോമെട്രിക് സ്ക്രീന്‍ ലോക്കിങ്ങിന് ഹോംബട്ടനിലെ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ സൗകര്യമൊരുക്കും. ഉപഭോക്താവിന്‍െറ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന പരിഷ്കരിച്ച Samsung KNOX) സുരക്ഷാ സോഫ്റ്റ്വെയര്‍ സംരക്ഷണമുണ്ട്. അതിനാല്‍, സുരക്ഷിതമായി കാശിടപാട് നടത്താം. പൊടിയെയും വെള്ളത്തെയും ചെറുക്കും. 5.10 ഇഞ്ച് 1920 x 1080പിക്സല്‍ റസലൂഷനുള്ള ഫുള്‍ ഹൈ ഡെഫനിഷന്‍ സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, 2.5 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 16 മെഗാപിക്സല്‍ പിന്‍ ക്യാമറ, 145 ഗ്രാം ഭാരം.

21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയുമുള്ള 2800 എംഎഎച്ച് ബാറ്ററി, 4ജി എല്‍ടിഇ, വൈ ഫൈ, എഎന്‍ടി പ്ളസ്, ബ്ളൂടൂത്ത് 4.0, യുഎസ്ബി 3.0, എന്‍എഫ്സി, ഇന്‍ഫ്രാറെഡ് റിമോട്ട് ഫങ്ഷന്‍ എന്നിവയാണ് വിശേഷങ്ങള്‍. 16 ജിബി, 32 ജിബി ഇന്‍േറണല്‍ സ്റ്റോറേജ് മോഡലുകള്‍ രണ്ട് മോഡലുകളാണുള്ളത്. 64 ജിബി കാര്‍ഡുപയോഗിച്ച് മെമ്മറി കൂട്ടാം.


ലോകത്തെ ഏറ്റവും കൂടിയ ഓട്ടോഫോക്കസ് സ്പീഡ് (0.3 സെക്കന്‍ഡ് വരെ) ആണ് ക്യാമറ്ക്ക് സാംസങ് അവകാശപ്പെടുന്നത്. 'സെലക്ടീവ് ഫോക്കസ്' സംവിധാനം ഉപയോഗിച്ച് ക്യാമറ ഫ്രെയിമിലുള്ള വസ്തുവിന്‍െറ പ്രത്യേകഭാഗം ഫോക്കസ് ചെയ്യാനും മറ്റ് ഭാഗം മങ്ങിയതാക്കാനും കഴിയും. വീഡിയോ കോളിങിനും കോണ്‍ഫറന്‍സിങിനും 2.1 മെഗാപിക്സല്‍ മുന്‍ക്യാമറയുണ്ട്. അള്‍ട്രാ പവര്‍ സേവിങ് മോഡ് വഴി ഡിസ്പ്ളേ ബ്ളാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ സംവിധാനങ്ങള്‍ ഓഫാക്കി ബാറ്ററി ഉപയോഗം കുറയ്ക്കാനും കഴിയും.
പരിഷ്കരിച്ച എസ് ഹെല്‍ത്ത് 3.0, ക്യാമറയ്ക്കടുത്തായി ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ എന്നിവയുമുണ്ട്. കറുപ്പ്, വെളുപ്പ്, നീല, സ്വര്‍ണ നിറങ്ങളില്‍ കിട്ടും.


 Mukesh      
Reply all
Reply to author
Forward
0 new messages