വാലന്‍റൈന്‍സ് ഡേ - ഐതിഹ്യം

4 views
Skip to first unread message

Mukeshzzz .

unread,
Feb 17, 2014, 8:09:21 AM2/17/14
to boy...@googlegroups.com
വാലന്‍റൈന്‍സ് ഡേ ♥

ഐതിഹ്യം......

തെക്കന്‍ തിരുവിതാംകൂറിലെ യുവരാജാവായിരുന്നു കിളിപോയ വേലപ്പന്‍...

വേലപ്പന് അടിച്ചുതളിക്കാരി ജാനുവിന്‍റെ മകള്‍ ഭാനുവുമായി കലശലായ പ്രേമം....

‍ഒരു ചുംബനം നല്‍കാനായി
കുഭം ഒന്ന് രാത്രി പത്ത് മണിക്ക് വെളുത്ത റോസാപ്പൂവുമായി വേലപ്പന്‍ ഭാനുവിന്‍റെ വീട്ടില്‍ എത്തി....

നോക്കുമ്പോള്‍ വീടിനു പുറത്ത് കുതിരക്കാരന്‍ 'യോ യോ ബിജുവിന്‍റെ' മെതിയടി കിടക്കുന്നു.ദേഷ്യം വന്ന വേലപ്പന്‍ കഴക്കൂട്ടം വഴി ഓടി.

ഓട്ടത്തിനിടയില്‍ പോക്കറ്റിലിരുന്ന പൈന്‍റ് കുപ്പി പൊട്ടി വെളുത്ത റോസാപ്പൂവ് ചുവന്നു.

ആക്കുളം പാലത്തിനടുത്ത് എത്തിയപ്പോള്‍ ഈഞ്ചക്കല്‍ ശാന്ത വരുന്നത് കണ്ടു.ആളറിയാതെ റോസാപ്പൂവ് ശാന്തക്ക് നല്‍കി.

ശാന്ത പറഞ്ഞു 2999രൂപ ആകും. ആധാര്‍ തന്നാല്‍ മതി ബാക്കി തുക സബ്സിഡി ആയി ബാങ്കില്‍ വന്നോളും.

എല്ലാ പെണ്ണുങ്ങളും പറ്റിക്കലാണെന്ന് മനസ്സിലാക്കിയ വേലപ്പന്‍ 'വൈലന്‍റായി '

പ്രേമത്താല്‍ അന്ധനായ വേലപ്പനെ കണ്ണാശുപത്രിയില്‍ കാണിക്കാതെ ജനങ്ങള്‍ ഊളമ്പാറയില്‍ അഡ്മിറ്റാക്കി.

അപ്പോഴേക്കും നേരം വെളുത്തു.അന്ന് മുതല്‍ കുംഭം ഒന്ന് കിസ്സിങ് ഡേ ആയും കുംഭം രണ്ട് 'വാലന്‍റേന്‍സ് ഡേ'
(വേലപ്പന്‍ വൈലന്‍റായ ദിവസം)ആയും ആഘോഷിക്കുന്നു......‍
Reply all
Reply to author
Forward
0 new messages