പ്രണയം

1 view
Skip to first unread message

Mukeshzzz .

unread,
Mar 15, 2014, 5:26:32 AM3/15/14
to boy...@googlegroups.com

Inline image 1

ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ 
വീട്ടിലേയ്ക്ക് നടത്തിയ യാത്രയായിരിക്കാം 
വിദ്യാർഥിജീവിതത്തിനിടയിൽ നിങ്ങൾക്ക്
ഏറ്റവും സന്തോഷം പകർന്നിട്ടുള്ള 
ഒരനുഭവം ..
അവളോട്‌ നിങ്ങൾക്ക് വെളിപ്പെടുത്തിയിട്ടില്ലാത്ത 
പ്രണയം കൂടി ഉണ്ടായിരുന്നെങ്കിൽ 
അങ്ങേയറ്റം നിഗൂഡമായ 
ഒരാനന്ദവും നിങ്ങൾ അന്നേ ദിവസം ആസ്വദിച്ചിട്ടുണ്ടാവും ..

കൂടെയുള്ള സഹപാഠികൾ 
ചെറിയ തമാശകൾ കൊണ്ട് പൊട്ടിച്ചിരിയുടെ 
അലമാലകൾ ഒരുക്കുമ്പോൾ ,
ഭക്ഷണ മേശയിൽ അവർ തങ്ങൾക്കിഷ്ടമുള്ള
ആഹാരപാനീയങ്ങൾ അകത്താക്കുമ്പോൾ 
അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാകുവാൻ മാത്രം 
അവളുടെ കുടുംബാംഗങ്ങളുടെ മുന്നിൽ 
'നല്ലൊരു ചെറുപ്പക്കാരൻ ' പ്രതിച്ഛായ സൃഷ്ടിക്കുവാനായി 
നിങ്ങൾ മാത്രം അങ്ങേയറ്റം സംയമനത്തോടെ 
പെരുമാറിയ ആ ദിവസം ..

ഒടുവിൽ തിരിച്ചു പോരുവാൻ ഇറങ്ങുമ്പോൾ 
എല്ലാവരോടും അവൾ കൈകൾ വീശി യാത്ര പറയുമ്പോൾ 
നിങ്ങളോടു മാത്രം അവൾ യാത്ര പറഞ്ഞത് 
കണ്ണുകൾ കൊണ്ടായിരുന്നു ..


 Mukesh      
Reply all
Reply to author
Forward
0 new messages