Expression of Interest for Travel back to Kochi-September 2020

2 views
Skip to first unread message

ASIA TRAVELS OAKLEIGH

unread,
Aug 4, 2020, 10:10:21 PM8/4/20
to asiatravel...@googlegroups.com, asi...@gmail.com
Ref: Expression of Interest for Travel back to Kochi-September 2020
Dear Friend,
കോവിഡ് മഹാമാരി കാരണം ഓസ്‌ട്രേലിയ-ഇന്ത്യ വ്യോമയാന അതിർത്തികൾ, വാണിജ്യ അടിസ്ഥാനത്തിൽ ഉളള വിമാന സർവീസുകൾ നിർത്തി വയ്ക്കുകയും ; കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മലയാളികൾ ആയ ഒട്ടേറെ യാത്രക്കാർ നാട്ടിലേക്ക് തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിൽ ആയിട്ടുണ്ട്..കഴിഞ്ഞ നാലുമാസമായുള്ള വിമാനസർവീസുകളുടെ ഈ നിരോധനം അനിശ്ചിതമായി അടുത്ത വർഷം വരെ നീണ്ടു പോകുവാനുള്ള സാധ്യതയാണ് നമ്മുടെ മുന്നിലുള്ളത്... ഇതുമൂലം സ്റ്റുഡന്റ് വിസയിലും , മറ്റു സന്ദർശക വിസയിലുമെത്തിയ പലരും ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങികിടപ്പുണ്ട് എന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് നവോദയ വിക്ടോറിയ ഏഷ്യ ട്രാവല്സുമായി ചേർന്ന് നാട്ടിലേക്ക് ചാർട്ടേർഡ് വിമാന സർവീസുകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് . സെപ്റ്റംബർ ,ഒക്ടോബർ മാസങ്ങളിലാണ് സർവീസ് നടത്തുവാൻ ഉദ്ദേശിക്കുന്നത് .

ഈ ഉദ്യമത്തിന് നവോദയയ്ക്കു എല്ലാ പിന്തുണയും നൽകുമെന്നു പ്രഖ്യാപിച്ച കേരള സർക്കാരിനോടും, നോർക്ക റൂട്സ് ചെയർമാനോടും, ഓസ്ട്രേലിയയിലെ ലോക കേരള സഭംഗങ്ങളോടും, ഇന്ത്യൻ എംബസിയിലെയും, കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.നവോദയ നടത്തുന്ന ഈ ഉദ്യമത്തിൽ പങ്കാളികളായി, ഇത്തരത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് നിങ്ങളുടേ താത്പര്യം ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കുവഴിയോ , താഴെ കൊടുത്തിരിക്കുന്ന ഫോൺനമ്പറുകളിൽ ഏതിലെങ്കിലും വിളിച്ചോ ഞങ്ങളെ അറിയിക്കുക . ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കുന്നതായിരിക്കും . അസാധാരണമായ ഈ ഉദ്യമത്തിൽ, നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുവാൻ വിളിക്കേണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു...

യാത്രാതാല്പര്യം രേഖപ്പെടുത്തണ്ട - Expression of Interest FORM >> Click here Or 👇

image.png
Sunu Simon (PRESIDENT) 0412256218
ABY POICKATTIL (SECRETARY) 0430959886
Asia Travels - 0399880807 ; 0431135452

യാത്രാതാല്പര്യം രേഖപ്പെടുത്തണ്ട - Expression of Interest FORM >> Click here or https://forms.gle/qNjckmPgwz8B6byZA
---
Thanking you,

With best regards from. 

image.png
Sunu Simon (NAVODAYA Vic. PRESIDENT) 0412256218
ABY POICKATTIL (NAVODAYA Vic.SECRETARY) 0430959886
PRATHEESH MARTIN - 0431135452 ; 0422316625 (Asia Travels) Asia Travels - 0399880807 ; 
Reply all
Reply to author
Forward
0 new messages