“അറിവടയാളം” -- കലാസ്വദകരായ മലയാളികൾക്കായി അരങ്ങില്‍ ദൃശ്യവിസ്മയം - 🗒തീയ്യതി : 03 November (ശനിയാഴ്ച ); 🕐സമയം : കൃത്യം 06:30 Pm

0 views
Skip to first unread message

ASIA TRAVELS OAKLEIGH

unread,
Oct 23, 2018, 1:06:26 AM10/23/18
to asiatravel...@googlegroups.com

“അറിവടയാളം”

=============
കലാസ്വദകരായ മലയാളികൾക്കായി അരങ്ങില് ദൃശ്യവിസ്മയം നിർമ്മിച്ചെടുക്കാനുള്ള മുന്നൊരുക്കത്തിലാണ് മെൽബൺ ആക്ടീവ് തിയേറ്റർ പ്രവർത്തകർ. നവീനമായ ദൃശ്യാനുഭവ സാധ്യതകൾ സമഗ്രമായി പ്രയോഗിക്കുന്ന “അറിവടയാളം' എന്ന നാടകം 2018 നവമ്പർ 3ന് റോവിൽ പെർഫോമിംഗ് ആർട്സ് സെന്ററിൽ അവതരപ്പിക്കുന്നു. 
ഈ വർഷത്തെ കേരള സാഹിത്യ അക്കാഡമിയുടെയും സംഗീത നാടക അക്കാഡമിയുടെയും പുരസ്കാരജേതാവുകൂടിയായ ഡോ:സാംകുട്ടി പട്ടംകരിയാണ് അറിവടയാളത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
ഒരു പുരാവൃത്തം പോലെ പടർന്നിറങ്ങുന്ന നൻമതിൻമകളെ കുറിച്ചുള്ള സംവാദമാണ് അറിവടയാളം.
''നീ ആരാണ് ' എന്നത് മനുഷ്യ ബോധം എക്കാലവും ചുമന്നുകൊണ്ടുനടക്കുന്ന സമസ്യയാണ്. മനുഷ്യസത്തയുടെ സൂക്ഷ്മതകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് എന്തുകൊണ്ടാണ് ദുരന്തങ്ങൾ ലോകത്തെ ഗ്രസിക്കുന്നതെന്ന നിരീക്ഷണമാണ് ഈ നാടകത്തിന്റെ സൗന്ദര്യത്തെ നിർമിച്ചെടുക്കുന്നത്. ചൂക്ഷണവും അധീശത്വവും ചെറിയ കാര്യങ്ങളിൽ മുതൽ രാഷ്ട്രതന്ത്രം വരെ പടർന്നു കയറുന്നതിനു വേണ്ടി സങ്കീർണ്ണമായ സ്വത്വ നിർമ്മിതിയുടെ അടരുകളിലാണ് വിത്തിട്ടു തുടങ്ങുന്നതെന്ന സത്യത്തെത്തെ ഈ കൃതി ഉയർത്തി കാണിക്കുന്നു.
കഴിഞ്ഞ വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ കലാസംവിധായക അവാർഡു ജേതാവുകടിയായ ചിത്രകാരൻ ഡോ:സാംകുട്ടി പട്ടംകരിയുടെ രംഗസജ്ജീകരണത്തിലെയും നൂതന പരീക്ഷണങ്ങൾ മെൽബണിലെ പ്രേക്ഷകർക്ക് ഓർമ്മിച്ചു വെയ്ക്കാൻ .പറ്റുന്ന ദൃശ്യാനുവമായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം. 
മെല്ബണ് കലാസ്വദകർക്കായി ഒരുങ്ങുന്ന ഈ ചരിത്ര മുഹൂർത്തത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുകയാണ് ആക്ടീവ് തിയേറ്ററിലെ കലാകാരൻമാർ -
NB : ഈ നാടകാവതരണത്തിൽ നിന്നും കിട്ടുന്ന ലാഭമത്രയും , കേരളത്തിലെ പ്രളയ ദുരിത നിവാരണത്തിനായി കൈമാറുന്നതാണ് .

അതിവേഗത്തിൽ വിറ്റുതീരുന്ന ഈ നാടകത്തിനായി പരിമിതമായേ സീറ്റുകൾ ഉള്ളൂ എന്നിരിക്കെ , നിങ്ങളുടെ സീറ്റുകൾ എത്രയും പെട്ടെന്ന് തന്നെ ബുക്ക് ചെയ്യൂ ..കുറച്ചു സീറ്റുകൾ കൂടിയേ ഇനി ബാക്കി ഉള്ളൂ ...

Book your spot on below link. $ 20.

🗒തീയ്യതി : 03 November (ശനിയാഴ്ച )

🕐സമയം : കൃത്യം 06:30 Pm

🚩Address : Rowville Performing Arts Centre.

Address: Humphreys Way, Rowville VIC 3178

നിങ്ങളുടെ സീറ്റുകൾ താഴെ കൊടുത്തിട്ടുള്ള ഓൺലൈൻ ലിങ്കിലൂടെ ഉറപ്പാക്കൂ ..ഇന്ന് തന്നെ ..👇👇

image.png


image.png


--
Thanking you,

With best regards from. 



Managers.
Reply all
Reply to author
Forward
0 new messages