ഒരു നാടകം അവതരിപ്പിക്കപ്പെടുമ്പോൾ , ആ സ്റ്റേജിലെ അനന്ത സാധ്യതകളെ പരമാവധി , പ്രകാശ / ശബ്ദ / രംഗവേഷമാറ്റങ്ങളിലൂടെ ഉപയോഗപ്പെടുത്തുമ്പോൾ ആണ് , ഒരു അനുവാചകന് ഇതൊരു മായയാണോ , അതോ സിനിമയാണോ എന്ന ഭ്രമം ഉളവാകുവാൻ സാധിക്കുള്ളൂ ..അത്തരത്തിലുള്ള സ്റ്റേജുകളും , അവയുടെ സാധ്യതകളും ഓസ്ട്രേലിയ പോലെയുള്ള വികസിത രാജ്യങ്ങളിലേ നല്ല രീതിയിൽ ഉള്ളൂ എന്നിരിക്കേ ; ആ മായാപ്രപഞ്ചത്തിൽ രണ്ടുമണിക്കൂറോളോളം കാണികളെ വിസ്മയിപ്പിക്കുന്ന രംഗസംവിധാനങ്ങളോടെ അങ്ങേയറ്റം മികവുറ്റതും , ആകർഷകവുമായ രീതിയിൽ , JNU യൂണിവേഴ്‌സിറ്റിയിൽ നിന്നും നാടക ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയ , Dr . സാംകുട്ടി പട്ടങ്കരിയുടെ സംവിധാനത്തിൽ "ആക്റ്റീവ് തീയേറ്റർ മെൽബൺ" - നാടക കലയിലെ പുതിയ ഒരു അനുഭവം ആസ്വദിക്കുവാനായി മെൽബണിലെ സഹൃദയരായ മലയാളികൾക്കായി - അറിവാടയാളം - എന്ന അതിശയ നാടകം അഭിമാന പുരസ്സരം കാഴ്ച വക്കുന്നത് . വിസ്മയഭരിതമാക്കുന്ന രംഗസംവിധാനത്തിനായി അദ്ദേഹം രണ്ടുമാസത്തോളം സമയം ചിലവഴിച്ചു , വിവിധ കൈത്തൊഴിൽ വിദഗ്‌ദരുടെയും , കലാകാരന്മാരുടെയും സേവനങ്ങളെ ഏകോപിപ്പിച്ചു രാപകൽ അദ്ധ്വാനിച്ചുണ്ടാക്കുന്ന സ്റ്റേജിലെ മായക്കാഴ്ചകൾ, മെൽബണിലെ നാടകപ്രേമികളെ നിരാശരാക്കില്ല എന്ന് മാത്രമല്ല , ഒരു സ്റ്റീവൻ സ്‌പെൽബർഗ് ചിത്രം കാണുമ്പോൾ ഉണ്ടാകുന്ന പ്രതീതി ഉളവാക്കുന്ന വിധത്തിൽ ആസ്വാദനത്തിന്റെ മേച്ചില്പുറങ്ങളുടേ പുതു തലങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോയിരിക്കും എന്നുറപ്പു തരുന്നു, നാടക സംവിധാനത്തിലെ ഈ അഭിനവ കുലപതിയുടെ പിന്നിലെ അണി നിരക്കുന്ന - ആക്റ്റീവ് തീയേറ്റർ മെൽബൺ- കലാകാരന്മാർ .
രചനയിലും , അഭിനയത്തിലും, സാങ്കേതികമികവിലും കേന്ദ്ര സംസ്ഥാന അവാർഡുകൾ നേടിയ Dr . സാംകുട്ടി പട്ടങ്കരിയുടെ സംവിധാനത്തിൽ ആക്റ്റീവ് തീയേറ്റർ മെൽബൺ അവതരിപ്പിക്കുന്ന “ അറിവാടയാളം” കാണുവാൻ കാത്തിരിക്കുക . നവംബർ 3 ശനിയാഴ്ച കൃത്യം 6 . 30 PM .
NB : ഈ നാടകാവതരണത്തിൽ നിന്നും കിട്ടുന്ന ലാഭമത്രയും , കേരളത്തിലെ പ്രളയ ദുരിത നിവാരണത്തിനായി കൈമാറുന്നതാണ് .
അതിവേഗത്തിൽ വിറ്റുതീരുന്ന ഈ നാടകത്തിനായി പരിമിതമായേ സീറ്റുകൾ ഉള്ളൂ എന്നിരിക്കെ , നിങ്ങളുടെ സീറ്റുകൾ എത്രയും പെട്ടെന്ന് തന്നെ ബുക്ക് ചെയ്യൂ ..കുറച്ചു സീറ്റുകൾ കൂടിയേ ഇനി ബാക്കി ഉള്ളൂ ...
Book your spot on below link. $ 20.
🗒തീയ്യതി : 03 November (ശനിയാഴ്ച )
🕐സമയം : കൃത്യം 06:30 Pm
🚩Address : Rowville Performing Arts Centre.
Address: Humphreys Way, Rowville VIC 3178
നിങ്ങളുടെ സീറ്റുകൾ താഴെ കൊടുത്തിട്ടുള്ള ഓൺലൈൻ ലിങ്കിലൂടെ ഉറപ്പാക്കൂ ..ഇന്ന് തന്നെ ..👇👇👇