"ആരൊരാളെൻ കുതിരയെ കെട്ടുവാൻ... ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ.... . "
03rd June (Sunday ) 17:30 Hrs : Clayton Hall (264, Clayton Road. Clayton)

അതേ... അറിവിന്റെ അശ്വമേധത്തിനായി ഗ്രാൻഡ്മാസ്റ്റർ GS പ്രദീപ് എത്തിക്കഴിഞ്ഞു.... എല്ലാ കണ്ണുകളും , കാതുകളും മെൽബണിലെ അശ്വമേധത്തിലേക്ക് .
Art of knowledge എന്ന അറിവിന്റെ മഹോത്സവത്തിന് ഇവിടെ മെൽബണിൽ വരുന്ന ഞായറാഴ്ച (ജൂൺ 03 ) - )o തീയതി ക്ലെയ്ടൺ ഹാളിൽ വച്ച് , വൈകുന്നേരം 05 : 30 മുതൽ നടത്തപ്പെടുന്നു .. മതേതര പുരോഗമന സാംസ്കാരിക സംഘടനയായ നവോദയയുടെ മെൽബണിലെ പ്രവർത്തനോദ്ഘാടനം നടത്തുന്നത് , മുൻ സാംസ്കാരിക മന്ത്രിയും , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പോളിറ്റ് ബ്യൂറോ മെമ്പറുമായ സഖാവ് , ശ്രീ : എം .ഏ ബേബി അവറുകളാണ് . വർണ്ണ പ്രപഞ്ചമാർന്ന സ്റ്റേജിൽ , മെൽബണിലെ ഏറ്റവും മികച്ച നൃത്ത ഗ്രൂപ്പുകളുടെ , പ്രകടനങ്ങളുടെ അകമ്പടിയോടെ , ചടങ്ങുകൾ ആരംഭിക്കുമ്പോൾ അവിടെ വച്ച് ഗ്രാൻഡ് മാസ്റ്ററോട് ഏറ്റുമുട്ടുവാൻ നിങ്ങൾ ഓരോരുത്തരും ഉള്ളിൽ കരുതുന്ന വ്യക്തിയുടെ ഉള്ളറകൾ ചികഞ്ഞുള്ള ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യശരങ്ങളുടെ അറിവുമായി (സ്ഥലങ്ങളുടെ... സംഭവങ്ങളുടെ.. സഫലതയുടെ ) ഓർമ്മച്ചെപ്പിലെ അണയാത്ത തിരിനാളങ്ങളുമായി നിങ്ങൾ എത്തിച്ചേരുമ്പോൾ.. കൈരളി TV യുടെ ക്യാമറ കണ്ണുകളുമായി സന്തോഷ് പാലി കാത്തിരിയ്ക്കുന്നുണ്ടാകും..കൈരളി TV യുടെ ജനപ്രിയ ഷോ അശ്വമേധത്തിന്റെ ഇനിയുള്ള കുറച്ചു എപ്പിസോഡുകൾ നമ്മിലൂടെയാണ് വികസിയ്ക്കുന്നത്... ആ സാധ്യതകളിലേക്ക്... അറിവ് ആഘോഷമാകുന്ന ഈ മെഗാ ഷോയുടെ ആവേശത്തിലേയ്ക്ക്...അനുഭവങ്ങളുടെ... അറിവിന്റെ.. കാഴ്ചയുടെ പുതിയ ലോകത്തിലേയ്ക്ക്... എല്ലാവർക്കും സുസ്വാഗതം...ഗ്രാൻഡ് മാസ്റ്റർ GS പ്രദീപിനെ നേരിൽ കാണുവാൻ... Art of knowledge ലൂടെ അദ്ദേഹത്തോട് മത്സരിയ്ക്കുവാൻ...അദേഹത്തിന്റെ കുറിയ്ക്കു കൊള്ളുന്ന വാക്കുകളുടെ തീവ്രതയും തീക്ഷ്ണതയും ഏറ്റുവാങ്ങിക്കൊണ്ടു തന്നെ റിവേഴ്‌സ് ക്വിസ് ന്റെ മത്സരാർത്ഥി എന്ന നിലയിൽ വിട്ടുവീഴ്ചയില്ലാതെ പോരാടി വിജയം വരിയ്ക്കുവാൻ എല്ലാ മലയാളീ മലയാളികളെയും ഒരിയ്ക്കൽ കൂടി സ്നേഹപൂർവ്വം ക്ഷണിയ്ക്കുന്നു...
"വിശ്വ സംസ്ക്കാര വേദിയിൽ പുത്തനാം... അശ്വമേധം നടത്തുകയാണ് നാം .... " ഹൃദയപൂർവ്വം...
(ടീം നവോദയ വിക്ടോറിയ ) .
Date : 03 June 2018 (SUNDAY)
Venue : 264, Clayton Road, Clayton.
Time : 05 :30 PM Onward
പ്രവേശനം : സൗജന്യം

