സുഹൃത്തുക്കളെ ഈ രണ്ടു പാവപ്പെട്ടവരുടെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിക്കുന്നു, നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കി ഇവരെ ജീവന്‍ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കൈമാറാന്‍ അഭ്യര്‍ത്ഥിക്കുന്നു
സുഹൃത്തുക്കളെ
ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ എട്ടു മാസമായി ഡയാലിസിസിന് ആഴ്ചയില്‍ മൂന്നുപ്രാവശ്യം വിധേയനാകുന്ന കാദര്‍മോന്‍ എന്ന ഈ സഹോദരനെ സഹായിക്കാന്‍ ഉദാരമതികളായ എല്ലാ മനുഷ്യ സ്നേഹികളും മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിക്കുന്നു. തൃശൂര്‍ കേച്ചേരി മണലില്‍ സ്വദേശിയായ ഇദ്ദേഹം മുസഫ്ഫയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിചെയ്തു
വരികയായിരുന്നു. എട്ട് മാസമായി ഇദ്ദേഹത്തിനു ജോലിക്കു പോകാന്‍ സാധിക്കാത്തതിനാല്‍ ഇവിടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടാണ്, മാത്രമല്ല ആകെയുള്ള കിടപ്പാടം പണയപ്പെടുത്തിയതിനാല്‍ ജപ്തിഭീഷണിയിലാണ് ഭാര്യയും മൂന്നു വയസുള്ള കൂട്ടിയും മാത്രമടങ്ങുന്ന ഈ നിര്‍ദ്ധയരായ ഈ കുടുംബത്തിന് വൃക്ക മാറ്റിവെക്കാന്‍ പത്തു ലക്ഷത്തോളം വരുന്ന ചികില്‍സാ ചിലവ് വഹിക്കുവാന്‍
കഷ്ടപ്പെടുന്ന ഈ കുടുബത്തെ സഹായിക്കാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.
കാദര്‍മോന്‍ നാലകത്ത് 055 2098725
നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍ 0320050000031433
സൌത്ത് ഇന്ത്യന്‍ ബാങ്ക്, കേച്ചേരി ബ്രാഞ്ച്
കൂടുതല്‍ വിവരങ്ങള്‍ക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര് വെല്‍ ഫേയര്‍ സെക്രെട്ടറി ഷരീഫ് കളാചാല്മായി ബന്ധപ്പെടുക 050 6412325
സുഹൃത്തുക്കളേ റഹ്മാ ബീവി ബഷീര്‍ ഈ പാവം അമ്മയുടെ രണ്ടു ഡിസ്കുകളും തകരാറിലായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. കൊച്ചി മട്ടാഞ്ചേരി സ്വദേശിനിയായ ഇവര്‍ കഴിഞ്ഞ 13 വര്‍ഷമായി ഒരറബി വീട്ടില്‍ ജോലിചെയ്തു വരികയായിരുന്നു എന്നാല്‍ ശരീരത്തിന്റെ ഭാരം അമിതമായി വര്‍ദ്ധിക്കുകയും കൂടാതെ രണ്ടു ഡിസ്കുകള്‍ക്കും കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ ഉടന്‍ തന്നെ ഒരു
ഓപറേഷന്‍ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നാല്‍ ഈ അസുഖം മൂലം എട്ട് മാസമായി ജോലിക്കു പോകുവാന്‍ കഴിഞ്ഞിട്ടില്ല. ഒരാളുടെ സഹായം ഇല്ലാതെ തന്റെ അത്യാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ ഇവര്‍ക്കവുന്നില്ല. ആകെയുള്ള 32 വയസുള്ള മകന്‍ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ് ഇവര്‍ക്ക് നാട്ടിലേക്കു തിരികെ പോകാനും തുടര്‍ന്നു ശസ്ത്രക്രിയ നടത്തുവാനും
ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചിലവ് വരും എന്നാല്‍ പാവപ്പെട്ട ഈ കുടുംബത്തിന് അത്രയും വലിയ തുക ഉണ്ടാകാന്‍ കഴിയില്ല. അതിനാല്‍ ഈ കുടുബത്തെ സഹായിക്കാന്‍ ഉദാരമതികളായ എല്ലാ മനുഷ്യ സ്നേഹികളോടും അഭ്യര്‍ഥിക്കുന്നു.
മൊബൈല്‍ നമ്പര്‍ 050 3052611
നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍: 3372022010011773
സാജിത ഇസ്മയില്‍, യൂണിയന്‍ ബാങ്ക് മട്ടാഞ്ചേരി
കൂടുതല്‍ വിവരങ്ങള്‍ക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര് വെല്‍ ഫെയര്‍ സെക്രെട്ടറി ഷരീഫ് കാളാചാലുമായി ബന്ധപ്പെടുക 050 6412325
സുഹൃത്തുക്കളെ ഈ രണ്ടു പാവപ്പെട്ടവരുടെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിക്കുന്നു, നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കി ഇവരെ ജീവന്‍ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കൈമാറാന്‍ അഭ്യര്‍ത്ഥിക്കുന്നു