അങ്കമാലി എൻ. ആർ. ഐ. അസോസിയേഷന്റെ വാർഷിക പൊതുയോഗം 2016 ഏപ്രിൽ 1 ന് കോറം ഇല്ലാതിരുന്നത്കൊണ്ട് നടത്താൻ സാധിച്ചിരുന്നില്ല. ആയതിനാൽ വാർഷിക പൊതുയോഗം ഏപ്രിൽ 29 ന് വാർഷിക ആഘോഷത്തിനു മുൻപായി രാവിലെ 9 മണി മുതൽ 11 മണി വരെ നടത്തുന്നതാണ്. പ്രസ്തുത പൊതുയോഗത്തിൽ ക്രിത്യസമയത്ത് എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
2015 -16 പ്രവർത്തന വർഷത്തെ അംഗത്വം ഉള്ളവർക്കും സംഘടനയിൽ കുടിശ്ശികകൾ അടച്ചുതീര്തവരുമായ അംഗങ്ങൾക്ക് മാത്രമായിരിക്കും വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുക.
അജണ്ട: 1. സ്വാഗതം
2. വാര്ഷിക പ്രവർത്തനറിപ്പോർട്ട്, റിപ്പോർട്ടിന്മേൽ ചർച്ച
3. വാര്ഷിക കണക്ക് അവതരണം
4. പൊതുചർച്ച
5. ഭരണസമിതി തെരഞ്ഞെടുപ്പ്
6. നിയമാവലി ഭേദഗതികൾ
7. ശാഖ / റീജിയനുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
8. മറ്റുകാര്യങ്ങൾ
9. നന്ദി പ്രകാശനം
പൊതുയോഗത്തിൻടെ അന്ഗീകാരത്തിനായി അവതരിപ്പിക്കുന്ന നിയമാവലി ഭേദഗതികളും ശാഖ / റീജിയനുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇതോടൊപ്പം അയക്കുന്നു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിലേക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കാൻ താല്പര്യമുള്ള അംഗങ്ങൾ പ്രസ്തുത നിർദ്ദേശങ്ങൾ മുൻകൂട്ടി സെക്രട്ടറിക്ക് അയച്ചുതരാൻ താല്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ,
രാജീവ് നായർ
ജനറൽ സെക്രട്ടറി
അങ്കമാലി എൻ. ആർ. ഐ. അസോസിയേഷൻ