> സംരംഭകരുടെയും അക്ഷയ കേന്ദ്രങ്ങളിലെ സ്റ്റാഫിന്റെയും അറിവിലേക്ക് ,
>
> ഇ-അനുമതി സേവനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പലതരം സംശയങ്ങളും ആശയക്കുഴപ്പങ്ങളും അപേക്ഷകരുടെ ഇടയിൽ ഉള്ള സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട സേവനദാതാക്കൾ എന്ന നിലയിൽ അക്ഷയ കേന്ദ്രങ്ങളിലെ സംരംഭകരും അതോടൊപ്പം തന്നെ അക്ഷയകേന്ദ്രങ്ങളിലെ സ്റ്റാഫംഗങ്ങളും ഇതിന്റെ നിരക്കുകളേയും മറ്റും കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഈ കാര്യങ്ങളിൽ വ്യക്തമായ ധാരണ ഇല്ലാത്തതുമൂലം പലയിടത്തും അപേക്ഷകൾ തള്ളിപ്പോകുന്ന സാഹചര്യം ഉണ്ടാകുന്നതായും ജില്ലാ ഭരണകൂടത്തിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയതിനാൽ ഈ മെയിലിനോടൊപ്പം അറ്റാച്ച് ചെയ്യപ്പെട്ടിട്ടുള്ള FAQ ഫയൽ സംരംഭകരും സ്റ്റാഫംഗങ്ങളും അടിയന്തരമായി പഠിക്കേണ്ടതാണ്. ഇ-അനുമതി അപേക്ഷകൾ തെറ്റുകൾ കൂടാതെ സമർപ്പിക്കുവാൻ അനുമതി അപേക്ഷകളുടെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള അറിവ് സുപ്രധാനമാണ്. സംശയങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അവയെപ്പറ്റി വ്യക്തമായി അന്വേഷിച്ചു മനസിലാക്കിയ ശേഷം വേണം മുന്നോട്ടുപോകുവാൻ.
>
> പ്രധാനമായി ശ്രദ്ധയിൽപെട്ട ചില പ്രശ്നങ്ങൾ:
>
> 1) നിരക്കുകൾ
>
> For Vehicle Announcement: Rs. 500 – (for 10 days)
> For meeting with Mike: Rs. 300 – (for 1 day)
>
> 2) മേൽപറഞ്ഞ പണം അടയ്ക്കേണ്ട മാർഗം
>
> ട്രഷറി ചെല്ലാൻ മുഖേന അല്ലെങ്കിൽ ഇ-ട്രെഷറി മുഖേന മൈക്ക് അനുമതിക്കുള്ള ഫീസ് അടയ്ക്കെണ്ടതാണ്. ഇതിൻറെ നമ്പരും രസീതും അപേക്ഷയുടെ ഭാഗമായി സമർപ്പിക്കേണ്ടതാണ്
>
> 3) വാഹന അനൗൺസ്മെൻറ്
>
> ഇത് രണ്ടു ഭാഗങ്ങൾ ആയി ആണ് അപേക്ഷ പ്രോസസ്സ് ചെയ്യേണ്ടത്;
>
> 1. Apply for Vehicle Permit (without Mike) through Online Portal- it will be
> processed by concerned RO and will issue Order. ( Within Time Limit 24 hrs)
> 2. Download the Order by RO
> 3. If applicant needs a Loudspeaker permit on the same vehicle - file a fresh
> application to Police Sub Division for “Vehicle Permit with Loud Speaker” – Include the order obtained by step 1 as an attachment in this application
> The Police officer will process and issue an Order. This has to be displayed on
> Vehicle.( Within 24 hr. time limit)
>
> 4) ഒരു അപേക്ഷയ്ക്ക് അക്ഷയ കേന്ദ്രത്തിനു 10 രൂപ സർവീസ് ചാർജ് ഈടാക്കാവുന്നതാണ്. പ്രിൻറ്/ സ്കാൻ സേവനങ്ങൾക്ക് അപേക്ഷാ ഫീസിനു പുറമേ നിശ്ചിത നിരക്കിൽ ഈടാക്കാവുന്നതാണ്.
>
> ഇ-അനുമതിയുമായി ബന്ധപ്പെട്ട എല്ലാ പൊതു സംശയങ്ങളും ഉത്തരങ്ങളും അടങ്ങിയ ഈ FAQ ഡോക്യുമെന്റ് ആയതിനാൽ വ്യക്തമായി പഠിക്കേണ്ടതാണ് എന്ന് എല്ലാ സംരംഭകരെയും ഓർമിപ്പിക്കുന്നു.
>
> സംശയനിവാരണത്തിന് സംരംഭകർക്ക് ജില്ലാ അക്ഷയ ഓഫീസ്, ഇലക്ഷൻ കാൾ സെൻറർ (വാഹനം, സമ്മേളനം, മീറ്റിംഗ് അനുമതി), പോലീസ് ഇലക്ഷൻ സെൽ (സ്പീക്കർ അനുമതി) എന്നീ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
> Election Call Center (Toll Free No.) – 1950
> Police Election Cell; PHQ: 0471 2722233
PH: 04994 231810