കാസര്‍ഗോഡ്
07-10-2016
ജില്ലാ പ്രോഗ്രാം മാനേജര്‍ ,
അക്ഷയ,
കാസര്‍ഗോഡ്
സര്‍,
വിഷയം: -ആര്‍.എസ്.ബി.വൈ -ചിസ് രജിസ്ട്രേഷന്‍ 2017-18 : രജിസ്ട്രേഷന്‍ സമയത്ത് "നിലവില്‍ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് ഉണ്ട്'' എന്ന് കാണിക്കുകയും ആയതിനാല്‍ രജിസ്ട്രേഷന്‍ സാധ്യമല്ലാതാകുകയും ചെയ്ത പരാതി സംബന്ധിച്ച്-:
2016 സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 7 വരെ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ആര്‍.എസ്.ബി.വൈ-ചിസ് രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ ''അപേക്ഷകന്‍ രജിസ്ട്രേഷന് ഹാജരാക്കിയ അതേ റേഷന്‍കാര്‍ഡില്‍ അപേക്ഷകന്‍റെ പേരില്‍ തന്നെ നിലവില്‍ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് ഉള്ളതായി കാണിച്ചതും,എന്നാല്‍ അപേക്ഷകന്‍ 'സ്മാര്‍ട്ട് കാര്‍ഡ് ലഭിച്ചിട്ടില്ല ' എന്ന് അവകാശപ്പെട്ടതുമായ പരാതികള്‍ അക്ഷയ കേന്ദ്രങ്ങളോട് ഇ- മെയില്‍ വഴി അയക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നല്ലോ. പ്രസ്തുത പരാതികളുടെ ഒരു സംക്ഷിപ്തം ഇതോടൊപ്പം തന്നിരിക്കുന്ന എക്സല്‍ ഫയലില്‍ (Excel File ) adcch...@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2016 ഒക്ടോബര്‍ 9 -തീയ്യതി 5 മണിക്ക് മുമ്പായി അയച്ചുതരാന്‍ എല്ലാ അക്ഷയകേന്ദ്രങ്ങളോടും നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
വിശ്വസ്തതയോടെ,
(ഒപ്പ് )
Warm Regards,
| Kerala State Information Technology Mission Department of IT, Government of Kerala Akshaya District Project Office Near Clock Tower A R Rahman Enterprises Railway Station RoadThayalangadi 671121 Tel:+ 04994 231810,227170 |