Radio.kathakalipadam.com

1 view
Skip to first unread message

Sunil Kumar

unread,
Aug 27, 2013, 10:40:23 AM8/27/13
to kath...@yahoogroups.com
Hello All,
നിങ്ങള്‍ക്ക് കഥകളിപദങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടമല്ലേ?
http://www.kathakalipadam.com അതിനായി വിവിധരീതികളില്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. ഇന്‍റെര്‍നെറ്റില്‍ ഇന്നുകാണുന്നതില്‍ ഏറ്റവും വലിയ കഥകളിപ്പദസഞ്ചയമാണ്‌ കഥകളിപദം ഡോട്ട് കോം.
സൈറ്റില്‍ നിന്നും നേരിട്ട് കേള്‍ക്കാന്‍, മുകളിലെ ലിങ്കില്‍ അമര്‍ത്തി വെറുതെ സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. അപ്പോള്‍ സം‍പ്രേക്ഷണം ചെയ്യുന്ന പദം നിങ്ങള്‍ക്കും കേള്‍ക്കാം. ഏതാണ്‌ അത് എന്നറിയാന്‍ 'currently playing' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ മതി. 'program schedule' എന്നതിലമര്‍ത്തിയാല്‍ വരാന്‍ പോകുന്ന പദങ്ങളെ പറ്റി ധാരണ കിട്ടും. 
മാത്രമല്ല,
നിങ്ങളുടെ വെബ്‍സൈറ്റിലോ ബ്ലോഗിലോ കഥകളിപ്പദം റേഡിയോ എംബെഡ് ചെയ്യാനാകും. എങ്കില്‍ സൈറ്റ് സന്ദര്‍ശിക്കാതെ തന്നെ നിങ്ങള്‍ക്ക് കഥകളിപ്പദങ്ങള്‍ കേള്‍ക്കാനുമാകും. അത് എങ്ങനെ എന്ന് ഈ ലിങ്കില്‍ അമര്‍ത്തി നോക്കിയാല്‍ അറിയാം.
ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളുടെ കാലമാണല്ലൊ. സ്മാര്‍ട്ട് ഫോണില്‍ നിങ്ങള്‍ക്ക് കഥകളിപ്പദങ്ങള്‍ കേള്‍ക്കാന്‍ "ട്യൂണ്‍ഇന്‍" എന്ന റേഡിയോ അപ്പ്ളിക്കേഷന്‍ ഇന്സ്റ്റാള്‍ ചെയ്താല്‍ മതി. അത് എങ്ങനെ എന്ന് ദാ ഈ ലിങ്കില്‍ നോക്കൂ..

അപ്പോ, നിങ്ങള്‍ എല്ലാവരും സഹകരിക്കുമല്ലൊ. ഓര്‍ക്കുക ഇത് പരസ്പരസഹായമാണ്‌. ശ്റോതാക്കള്‍ കൂടുമ്പോഴേ ഉഷാറാകൂ.. മാത്രമല്ല സൌജന്യസേവനമായി ഇത് നിലനില്‍ക്കൂ. അതിനാല്‍ എന്തിനു മടിക്കണം, അല്ലേ? 

എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ഏറ്റവും പ്രതീക്ഷിച്ചുകൊണ്ട്,
kathakalipadam.comനു വേണ്ടി,
അഡ്മിന്സ്.
 
- - | -S-
Reply all
Reply to author
Forward
0 new messages