Annualday celebrations of Vazhenkata Kunchu Nair Trust, Karalmanna,Palakkad Dist.

0 views
Skip to first unread message

vayanasala

unread,
Mar 10, 2011, 6:21:32 AM3/10/11
to Focu...@googlegroups.com
മാന്യരെ,

വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷവും ട്രസ്റ്റിന്റെ  വെബ്സൈറ്റ് http://www.kathakali.info യുടെ ഉദ്ഘാടനവും രാജശേഖര്‍ പി. വൈക്കം എഴുതിയ അര്‍ജ്ജുനവിഷാദവൃത്തം ആട്ടക്കഥയുടെ പ്രസിദ്ധീകരണവും എല്ലാം കൂടെ മേയ് 06 & 07 2011 ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 
മേയ് 06ന് അര്‍ജ്ജുനവിഷാദവൃത്തം ആട്ടക്കഥാപുസ്തകത്തിന്റെ പ്രകാശനവും അതിനോടനുബന്ധിച്ച് അര്‍ജ്ജുനവിഷാദവൃത്തം കഥകളിയും ഉണ്ടായിരിക്കുന്നതാണ്. രണ്ടാ‍മത്തെ കളിയായി പ്രഹ്ലാദചരിതവും ഉണ്ടായിരിക്കും. കോട്ടക്കല്‍ പി.എസ്.വി നാട്യസംഘമാണ് അന്നേ ദിവസം കളി അവതരിപ്പിക്കുന്നത്. 
പിറ്റേ ദിവസം, അതായത് മേയ് 07, 2011 ന് വെബ്‌സൈറ്റ് ഉദ്ഘാടനവും അതിനോടനുബന്ധിച്ച് പവര്‍ പോയന്റ് പ്രസന്റേഷനുകളും പുലരും വരെ കഥകളിയും ഉണ്ടായിരിക്കുന്നതാണ്. 

വിശദവിവരങ്ങള്‍ വഴിയാംവണ്ണം അറിയിക്കുന്നതാണ്. തദവസരത്തില്‍ എല്ലാ രസികരുടേയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.

സസ്നേഹം,
കുഞ്ചുനായർ ട്രസ്റ്റ് പ്രവർത്തകർ.
Reply all
Reply to author
Forward
0 new messages