മടവൂർ - അഭിമുഖ പരമ്പര

0 views
Skip to first unread message

Sunil Kumar

unread,
Sep 13, 2011, 2:30:21 AM9/13/11
to focusArts
 നാട്യകുലോത്തമൻ, പദ്മഭൂഷൺ മടവൂർ വാസുദേവൻ നായരുമായി ചിലവഴിച്ച ധന്യമുഹൂർത്തങ്ങളുടെ അവസാന ഭാഗങ്ങൾ കഥകളി ലോകത്തിനു മുന്നിൽ സാദരം സമർപ്പിക്കുന്നു. അഞ്ചും ആറും ഭാഗങ്ങൾ ഒന്നിച്ച് ചേർത്ത് അവതരിപ്പിക്കുകയാണ് ഇവിടെ. അവസാന ഭാഗത്ത് (ആറാം ഭാഗം) അദ്ദേഹത്തിന്റെ ധർമ്മപത്നിയുമായി കൂടിചേർന്ന് അൽ‌പ്പം കുടുംബകാര്യങ്ങളും അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. http://www.kathakali.info/node/510

തെക്കൻ കേരളത്തിലെ കളരിയെ പറ്റിയും അതിന്റെ ഭാവിയെ പറ്റിയുമൊക്കെ ആണ് അദ്ദേഹം ഇതിൽ നമ്മളോട് സംസാരിക്കുന്നത്. ആറാം ഭാഗത്തിൽ, അതായത് ഭാര്യയോടെ ഇരിക്കുന്ന ഭാഗത്ത് പദ്മഭൂഷൺ വാർത്തയെ പറ്റിയും വിവാഹം, കുട്ടികൾ എന്ന് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നമ്മളോട് പറയുന്നു.
ഈ അഭിമുഖങ്ങൾ ഒന്നിച്ച് ഇവിടെ കാണാം. http://kathakali.info/articles/282

കൂട്ടത്തിൽ ചില കാര്യങ്ങൾ കൂടെ പറയട്ടെ:
ഇതിലെ ഓരോ ഭാഗവും ഇതുവരെ ഏകദേശം നൂറ്റിയൻപത് പേർ വായിച്ചിട്ടുണ്ടെന്നാണ് ആ പേജുകളിൽ തന്നെ കാണിക്കുന്ന കണക്കുകൾ പറയുന്നത്. ദിവസം കഴിയുന്തോറും അത് കൂടി വരും. എന്നിരുന്നാലും ഈ അഭിമുഖപാഠം ഇംഗ്ലീഷിലേക്ക് ഭാഷാന്തരീകരണം നടത്തി തരുവാൻ സന്നദ്ധതയുള്ളവർ അത് ചെയ്ത് തരണം എന്ന് തന്നെ താൽ‌പ്പര്യപ്പെടുന്നു. ഭാഷാന്തരീകരണം കഥകളിയേയും മടവൂർ ആശാനേയും സൈബർ ലോകത്ത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉതകും എന്ന് ആണ് ഞങ്ങളുടെ ഉറച്ച വിശ്വാസം.

കഥകളി ഡോട്ട് ഇൻഫോ ഉള്ളടക്ക നിർമ്മാണം എന്നത് കഥകളി ലോകത്തിന്റെ മുഴുവൻ പങ്കാളിത്തത്തോടെ നടത്തേണ്ട ഒന്നാണെന്ന് ഒന്നുകൂടെ ഏവരേയും ഓർമ്മപ്പെടുത്തട്ടെ.

പദ്മഭൂഷൺ ബഹുമതി ലഭിച്ചതിനുശേഷം ആദ്യമായി ഉണ്ടായ അഭിമുഖം ആണ് ഇതെന്ന് ആശാൻ ഞങ്ങളോട് പറയുകയുണ്ടായി. ഈ അഭിമുഖങ്ങൾ എല്ലാം തന്നെ ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ ഞങ്ങൾ കഥകളി ലോകത്തിനു സമർപ്പിക്കുന്നു. അതായത് ആർക്ക് വേണമെങ്കിലും ഈ അഭിമുഖം സൌജന്യമായി പകർത്താം, ഉപയോഗിക്കാം, റീപ്രോഡ്യൂസ് ചെയ്യാം. കഥകളി ഡോട്ട് ഇൻഫോക്ക് ക്രെഡിറ്റ് മാത്രം നൽകിയാൽ മതി. സൂക്ഷിക്കുക, ചില ചിത്രങ്ങളുടെ കോപ്പീറൈറ്റ് ഞങ്ങൾക്കല്ലാത്തതിനാൽ അവ ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന്  കൂടെ ഓർമ്മപ്പെടുത്തട്ടെ. അത്തരം ചിത്രങ്ങൾ, ചിത്രങ്ങളുടെ യഥാർത്ഥ കോപ്പീറൈറ്റ് ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ, പകർത്തുകയോ ഏതെങ്കിലും തരത്തിൽ പുനരുപയോഗം ചെയ്യുകയോ അരുത്.

ഭാവിയിലും കഥകളി ഡോട്ട് ഇൻഫോ എന്ന സൈറ്റിൽ വരുന്ന വിജ്ഞ്ജാനപ്രദമായ ആർട്ടിക്കിളുകൾ, അഭിമുഖങ്ങൾ തുടങ്ങി പരമാവധി ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ തന്നെ പങ്കുവെക്കാനാണ് കുഞ്ചുനായർ ട്രസ്റ്റിന്റെ പ്ലാൻ. ഇത് കഥകളിക്ക് ഗുണം ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നു.

ഈ അഭിമുഖ പരമ്പര കണ്ടും വായിച്ചും നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തണമെന്ന് താൽ‌പ്പര്യപ്പെടുന്നു. നിങ്ങൾക്ക് ശ്രീ മടവൂർ ആശാനെ ബന്ധപ്പെട്ട് അഭിമുഖ പരമ്പരയെ പറ്റിയുള്ള അഭിപ്രായങ്ങൾ അദ്ദേഹത്തിനോട് നേരിട്ടു തന്നെ പറയാം, അല്ല പറയണം എന്നും താൽ‌പ്പര്യപ്പെടുന്നു.

അടുത്തതായി വരുന്നൂ.. അഭിമുഖ പരമ്പര.. ശ്രീ ഏറ്റുമാനൂർ പി. കണ്ണനുമായി. കാത്തിരിക്കുക.

-സു- | -S-
Reply all
Reply to author
Forward
0 new messages