വലയ സൂര്യഗ്രഹണം

11 views
Skip to first unread message

TOMY.M.M. Moolechalil

unread,
Dec 29, 2019, 4:35:13 AM12/29/19
to ksspwayanad
. *വയനാട് ജില്ല വലയസൂര്യഗ്രഹണത്തെആവേശത്തോടെ
വരവേറ്റു*
സൂര്യോ ത്സവം വലയ ഗ്രഹണ മഹാ സംഗമം കൽപ്പറ്റയിലും ഉപസംഗമങ്ങൾ മീനങ്ങാടി പഞ്ചായത്തു മൈതാനം, മാനന്തവാടി യു.പി.സ്കൂൾ,കുപ്പാടി ഗവ.സ്കൂൾ, പുൽപ്പള്ളി വിജയാഹയർ സെക്കൻഡറി മൈതാനം എന്നിവിടങ്ങളിൽ വർദ്ധിച്ച ജനപങ്കാളിത്തത്തോടെ നടന്നു. ജില്ലയിൽ എല്ലാ പരിഷത്ത് യൂണിറ്റുകളിലും, വായനശാലകളിലും ഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.കൂടാതെ കുടുംബശ്രീ യൂണിറ്റുകളും, ബലസഭകളും, സന്നദ്ധ സംഘടനകളും ചേരുമ്പോൾ ജില്ലയിൽ 500 കേന്ദ്രങ്ങളിൽ ഗ്രഹണ നിരീക്ഷണം നടന്നിട്ടുണ്ട്.  പൂർണ്ണ വലയം നന്നായി കണ്ടത് മാനന്തവാടിയിലും പുൽപ്പള്ളിയിലും ആണ്. മറ്റു സ്ഥലങ്ങളിൽ ഭാഗിക ഗ്രഹണം ചില സമയങ്ങളിൽ മാത്രം കണ്ടു.പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾക്ക്അൽപ്പംനിരാശയുണ്ടായെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയും, ഗ്രഹണത്തെ കുറിച്ചുള്ള വിശദീകരണങ്ങളും, നാടൻ പാട്ടുകളും, മറ്റു കലാപരിപാടികളും ആവേശം തളർത്താതെ നിലനിർത്തി. പ്രഭാത ഭക്ഷണത്തോടൊപ്പം ഗ്രഹണം എന്ന അന്ധവിശ്വാസത്തിനെതിരെയുള്ള പ്രതീകാ ത്മക പരിപാടി എല്ലാ കേന്ദ്രങ്ങളിലും നടന്നു  .നിയമസഭ സാമാജികർ സി.കെ ശശീന്ദ്രൻ ,ഓ.ആർ.കേളൂ, ഐ സി.ബാലകൃഷണൻ ,ജില്ല കളക്ടർ ത്രിതല പഞ്ചായത്ത് സാരഥികൾ ,ജനപ്രതിനിധികൾ, ശാസ്ത്രജ്ഞർ  തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളെ സജ്ജീവമാക്കി.  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആസ്ട്രോ വയനാട്, സയൻസ് ക്ളബ് വയനാട്  ശാസ്ത്ര രംഗം വയനാട് ഗ്രന്ഥശാല സംഘം, കുടുംബശ്രീ മിഷൻ  എന്നിവർ ചേർന്നു രൂപികരിച്ച ശാസ്ത്രാവബോധ പ്രചാരണ സമതിയും ടോട്ടം റിസോഴ്സ്: സെന്ററും, ജില്ലാ ഭരണകൂടവും ചേർന്നാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.കൽപ്പറ്റയിലും, മീനങ്ങാടിയിലും മുനിസിപ്പാലിറ്റികളും ,മീനങ്ങാടിയിൽ പഞ്ചായത്തും ഒപ്പം ചേർന്നു.എല്ലാ പ്രദേശങ്ങളിലും ജനപ്രതിനിധികളുടെ സഹകരണം ലഭിച്ചിരുന്നു.
     സൂര്യഗ്രഹണ ക്ലാസ്സുകൾ ഒക്ടോർ 2 മുതൽ ആരംഭിച്ചിരു ന്നു. കോളേജുകൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ ,സ്കൂളുകൾ, വായനശാലകൾ, തുടങ്ങിയവക്ക് ആവശ്യമായ കളാസ്സുകളും ,സൗരക്കണ്ണട നിർമ്മാണ ശില്പശാലകളും ആവശ്യപ്പെട്ടവർക്കെല്ലാം നൽകി. ജില്ലയിൽ ആകെ600 ക്ലാസ്സുകൾ നടന്നു.
ജില്ലയിലെ മുന്നു ബി ആർ സി കളിലും നടത്തിയ ' അദ്ധ്യാപക പരിശീലനത്തിൽ 220 പേർ പങ്കെടുത്തു, തുടർന്ന് ജ്യോതിശാസ്ത്ര ക്യാമ്പ്
 നടത്തി. സൂര്യേത്സവങ്ങൾ,  സൗരകണ്ണട നിർമ്മാണ ശില്പശാലകൾ നക്ഷത്ര നിരീക്ഷണം തുടങ്ങിയവ നടന്നു.
*വലയസൂര്യഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾവയനാട്*
 പുൽപ്പള്ളി മേഖല
*യൂണിറ്റുകൾ*
അമരക്കു നി, പാടിച്ചിറ ,പുൽപ്പള്ളി, വടാനക്കവല, കബനി ഗിരി, ചേലൂർ
*മറ്റു കേന്ദ്രങ്ങൾ*
വീട്ടിമൂല, കല്ലു വയൽ, ഷെഡ് ന്യൂ ചീയമ്പം, ചേപ്പില, ആടിക്കൊല്ലി, മാരപ്പൻ മൂല, ചീയമ്പം, 73 കവല, പാതിരി ,കാപ്പി സെറ്റ്, കാപ്പി സെറ്റ് 2, ചെറ്റപ്പാലം, സുരഭിക്കവല, പട്ടാണി കൂപ്പ്, ചണ്ണോത്തു കൊല്ലി, മരക്കടവ് പള്ളി, മരക്കടവ് സ്കൂൾ, ശശിമല, കല്ലുവയൽ ജയശ്രീ ,പാക്കം
ആകെ 28 കേന്ദ്രങ്ങൾ മുഴുവൻ യൂണിറ്റുകളിലും പ്രവർത്തനങ്ങൾ നടന്നു. മുള്ളൻകൊല്ലി പുൽപ്പള്ളി പഞ്ചായത്ത് കളിൽ കൂടുംബശ്രീ അംഗങ്ങൾക്ക് ശില്പശാല നടത്തി. വിവിധ വായനശാലകളിലേയും, പരിഷത്ത് യൂണിറ്റുകളിലേയും അംഗങ്ങൾക്കായി വലയ സൂര്യഗ്രഹണത്തെക്കുറിച്ചും സൗരക്കണ്ണട നിർമ്മാണത്തെ കുറിച്ചും പുൽപ്പള്ളി വിജയയിൽ വെച്ച് ക്ലാസ്സുകളെടുത്തൂ. മരക്കടവ് ,ശശിമല, കല്ലു വയൽ എന്നീ Nടട ക്യാപുകളിലും ശ്രുതി ഗ്രന്ഥശാല, കാപ്പി സെറ്റ്, അമരക്കൂ നി തുടങ്ങിയ കേന്ദ്രങ്ങളിലും ക്ലാസ്സും സൗരക്കണ്ണട നിർമ്മാണവും നടത്തി.
കുട്ടികളുടെ സൗരോത്സവം നടത്തി.മുപ്പതിലധികം കുട്ടികൾ പങ്കെടുത്തു.എ.സി.ഉണ്ണികൃഷ്ണൻ, പി.സി.മാത്യൂ, എൻ സത്യാനന്ദൻ, വി.എസ്.ചാക്കോ, സി.ജി.ജയപ്രകാശ്, രജികുമാർ, മഹേശ്, സജി, വിശ്വപ്പൻ മാസ്റ്റർ, ഒ.കെ.പീറ്റർ, ജോസ് ചെറിയാൻ എം.എം.ടോമി തുടങ്ങിയവർ നേ തൃ ത്വം നൽകി.

*ബത്തേരി മേഖല*.
ബത്തേരി മേഖലയിൽ 6 കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സാധിച്ചു.
കുപ്പാടി , ചീരാൽ ചുള്ളിയോട് ,മീനങ്ങാടി, കുമ്പളേരി, പൂതാടി യൂനിറ്റുകളിൽ നല്ല രീതിയിലുള്ള ശാസ്ത്ര പ്രചരണവും സംഘാടനവും നടന്നു.കെ.ബാലഗോപാലൻ, മാഗി വിൻസെന്റ് ടി.പി.സന്തോഷ്, ലെ ജീഷ്, ബിജോ പോൾ ,വി .എൻ ഷാജി, കെ.പി.ഏലിയാസ്, എം.കെ സുന്ദർലാൽ തുടങ്ങിയവർ നേ തൃ ത്വം നൽകി
*കൽപ്പറ്റ മേഖല*
മഹാ സംഗമം കൽപ്പറ്റ എസ്.കെ.എം.ജെമൈതാനം, വടു വൻചാൽ സ്കൂൾ, വായനശാല, മാനാവയൽ, മേപ്പാടി, പടിഞ്ഞാറത്തറ യു.പി, വായനശാല, കൂറുമ്പാലക്കോട്ട, തേക്കും തറ, കൊളവയൽ, വൈത്തിരി സ്കൂൾ, ചീക്കല്ലൂർ, പള്ളിക്കുന്ന്, ഏച്ചോം
ആകെ 14 കേന്ദ്രങ്ങൾ' നിരവധി ക്ലാസ്സുകൾ നടന്നിട്ടുണ്ട്. ക്ളാസുകൾ നയിച്ചത് കെ.ടി. ശ്രീവത്സൻ, കെ.കെ.രാമകൃഷ്ണൻ, സാബു ജോസ്, നിധിൻ, മുസ്തഫ, എം.കെ.ദേവസ്യ തുടങ്ങിയവർ
*മാനന്തവാടി മേഖല*
പ്രധാന കേന്ദ്രം മാനന്തവാടി ഗവ.യു.പി., ദ്വാരക, പുതുശ്ശേരി, വെള്ളമുണ്ട, പനമരം, വാളാട്, തൃശ്ശിലേരി
ജോൺ മാത്യൂ,രാജു കെ.വി, സുരേഷ് ബാബു, വി.പി.ബാലചന്ദ്രൻ ,യമുന ടീച്ചർ, കുഞ്ഞികൃഷ്ണൻ, മനോജ് വി.കെ, ജോൺ പി.സി., കെ.കെ.സുരേഷ്, അനിൽ മാസ്റ്റർ അജയൻ മാസ്റ്റർ
തയ്യാറാക്കിയത്
എം.എം.ടോമി
ശാസ്ത്രാവബോധ സബ് ക്കമ്മറ്റി കൺവീനർ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട്

Balagopalan K

unread,
Dec 29, 2019, 9:12:27 AM12/29/19
to ksspwayanad@googlegroups com
Good work.

--
You received this message because you are subscribed to the Google Groups "ksspwayanad" group.
To unsubscribe from this group and stop receiving emails from it, send an email to ksspwayanad...@googlegroups.com.
To view this discussion on the web, visit https://groups.google.com/d/msgid/ksspwayanad/CAJEmdjeaGQ9Lg-LOFGpsHLn6KytJ5ygwvNjew5%3Di9v%3D8UxJkgw%40mail.gmail.com.
Reply all
Reply to author
Forward
0 new messages