മലയാളം അക്ഷര രൂപം

5 views
Skip to first unread message

പ്രശോഭ് ജി.ശ്രീധര്‍

unread,
Dec 31, 2014, 5:18:21 PM12/31/14
to dakf, dak...@googlegroups.com, ksspitcommit...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, Malayalam Wikimedia Project Mailing list

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു് നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം അക്ഷരരൂപം "സമത്വ".
കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf

പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക

hassainar mankada

unread,
Jan 1, 2015, 12:29:37 AM1/1/15
to free-int...@googlegroups.com, dakf, dak...@googlegroups.com, ksspitcommit...@googlegroups.com, Discussion list of Swathanthra Malayalam Computing, Malayalam Wikimedia Project Mailing list
നല്ല ഫോണ്ട് !!
അഭിനന്ദനങ്ങള്‍

--
You received this message because you are subscribed to the Google Groups "KSSP IT" group.
To unsubscribe from this group and stop receiving emails from it, send an email to free-intellige...@googlegroups.com.
To post to this group, send email to free-int...@googlegroups.com.
For more options, visit https://groups.google.com/d/optout.



--

Hassainar Mankada
IT@School Project


Murali Paramu

unread,
Jan 1, 2015, 2:52:58 AM1/1/15
to free-int...@googlegroups.com, dakf, dak...@googlegroups.com, ksspitcommit...@googlegroups.com, Discussion list of Swathanthra Malayalam Computing, Malayalam Wikimedia Project Mailing list
നന്നായിരിക്കുന്നു ...
അഭിനന്ദനങ്ങള്‍
ഇനിയും പുതിയ അക്ഷരരൂപങ്ങള്‍ പിറക്കട്ടെ!

~~~~~~~~~~~~~
സ്നേഹാദരങ്ങളോടെ
ഐ.പി.മുരളി
love & regards,
i.p.murali
+971-50-6764556
+971-55-5379729

പ്രശോഭ് ജി.ശ്രീധര്‍

unread,
Jan 2, 2015, 1:42:00 AM1/2/15
to dakf, dak...@googlegroups.com, ksspitcommit...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, Malayalam Wikimedia Project Mailing list
പ്രിയ സുഹൃത്തുക്കളെ,
'സമത്വ'യുടേത് രചനയില്‍ നിന്നും പകര്‍ത്തിയ ഫീച്ചര്‍ ടേബിള്‍ ആണെന്നുള്ള അഭിപ്രായങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഉണ്ടായിട്ടുണ്ട്. സമത്വയുടേത് ATPS തയ്യാറക്കിയ സ്വതന്ത്ര ഫീച്ചര്‍ ടേബിള്‍ ആണു്. അത്തരം സംശയം തീര്‍ക്കാന്‍ സമത്വയുടെ സോര്‍സ് കോഡ് ഇവിടെ പങ്കുവയ്ക്കട്ടെ. പ്രശ്നങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാം, നമുക്ക് പരിഹരിക്കാം.


പ്രശോഭ്
+919496436961

2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <prasobhg...@gmail.com> എഴുതി:
Samathwa.ttf
Samathwa.sfd

Anivar Aravind

unread,
Jan 2, 2015, 4:22:36 AM1/2/15
to Malayalam Wikimedia Project Mailing list, dakf, dak...@googlegroups.com, ksspitcommit...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing
2015-01-02 12:11 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhg...@gmail.com>:
പ്രിയ സുഹൃത്തുക്കളെ,
'സമത്വ'യുടേത് രചനയില്‍ നിന്നും പകര്‍ത്തിയ ഫീച്ചര്‍ ടേബിള്‍ ആണെന്നുള്ള അഭിപ്രായങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഉണ്ടായിട്ടുണ്ട്. സമത്വയുടേത് ATPS തയ്യാറക്കിയ സ്വതന്ത്ര ഫീച്ചര്‍ ടേബിള്‍ ആണു്. അത്തരം സംശയം തീര്‍ക്കാന്‍ സമത്വയുടെ സോര്‍സ് കോഡ് ഇവിടെ പങ്കുവയ്ക്കട്ടെ. പ്രശ്നങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാം, നമുക്ക് പരിഹരിക്കാം.


പ്രശോഭേ ,
ടെലഗ്രാമില്‍ പറഞ്ഞതു വീണ്ടും ഇവിടെ പറയേണ്ടിവരുന്നെന്നതു കഷ്ടമാണ് .
ATPS ന്റെ മിക്ക ഫോണ്ടുകളും സ്വമക ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണെന്നും അങ്ങനെ നിലനില്‍ക്കുന്ന ഫോണ്ടുകളുടെ കോഡുകളുപയോഗിച്ചു സൃഷ്ടിയ്ക്കുമ്പോള്‍ ഒറിജിനല്‍ കോപ്പിരൈറ്റിനേയും  ലൈസന്‍സിനേയും മാനിച്ച് അതിനനുസരിച്ചുവേണം കോപ്പിറൈറ്റും ലൈസന്‍സും ഫോണ്ടില്‍ ചേര്‍ക്കാന്‍ എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തെ സാധാരണ കാര്യം പാലിയ്ക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത് .  സ്വമകയുടെ ഫീച്ചര്‍ ടേബിള്‍ പുതിയ ഫോണ്ടുണ്ടാക്കാന്‍ ഉപയോഗിയ്ക്കുവാന്‍ വേണ്ടിത്തന്നെയുള്ളതാണ് .എന്നാല്‍ അതുപയോഗിയ്ക്കുമ്പോള്‍ ലൈസന്‍സും കോപ്പിറൈറ്റും പാലിയ്ക്കണമെന്നതാണാവശ്യവും .

അതു പലതവണ പല ഫോണ്ടുകളുടെ കാര്യത്തിലും അനിലിന്റെയും താങ്കളുടെയും ശ്രദ്ധയില്‍ പെടുത്തി ഫലം കാണാതിരിക്കുന്നതിനാലാണു പബ്ലിക് ആയി  സോഴ്സ്കോഡ് റെപ്പോസിറ്ററിയും ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് സംവിധാനവും ഉണ്ടാക്കണമെന്നാവശ്യപ്പെട്ടത് . ഇതാവശ്യപ്പെട്ടു ഒരു മാസം കഴിഞ്ഞും ഫലം കാണാതിരിക്കുകയും ഇറങ്ങിയ കോപ്പിറൈറ്റ് ലംഘനം നടത്തിയ ഫോണ്ടുകള്‍ക്കുമുകളില്‍ സമത്വ പോലുള്ള പുതിയ ഡെറിവേറ്റീവുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുമ്പോള്‍ വെര്‍ഷന്‍ മാനേജ്മെന്റും ഡെവലപ്മെന്റ് പുരോഗതിയും അറിയാന്‍ കഴിയുകയും തെറ്റുകുറ്റങ്ങള്‍ നേരിട്ടു ചൂണ്ടിക്കാട്ടാനും പരിഹരിയ്ക്കാനും ചെയ്യാനുള്ള എളുപ്പവഴിയായ gitlab പോലുള്ള വെര്‍ഷന്‍ കണ്ട്രോള്‍ സിസ്റ്റത്തില്‍ അവ ലഭ്യമാക്കാം ആവശ്യപ്പെടുകയാണ് ഇന്നലെ ഉണ്ടായത് . അതു ഒരു ഫോണ്ടിന്റെ കാര്യം മാത്രമല്ല എല്ലാഫോണ്ടിന്റെയും ആണ് . ഇവ ലിസ്റ്റ് വഴിയല്ല കോഡ് ചൂണ്ടിക്കാട്ടിയാണു നടക്കേണ്ടത് . അതിനു എല്ലാ ഫോണ്ടുകളും ആവശ്യമാണു താനും

സാങ്കേതികമായ സഹായം ബാലു നല്‍കുകയും റെപ്പോകള്‍ ശിവഹരിയ്ക്കും പ്രശോഭിനുമായി ഉണ്ടാക്കിനല്‍കുകയും ചെയ്തു . പ്രശ്നങ്ങള്‍ ഞാന്‍ പഠിച്ചു ചൂണ്ടിക്കാട്ടിത്തരാം എന്നും പറഞ്ഞു.  5 മിനിറ്റെടുക്കില്ല ഇവ കമ്മിറ്റ് ചെയ്യാന്‍ . എന്നാല്‍ അതു ചെയ്യാതെ അല്ലെങ്കില്‍ അതിനെ അഭിമുഖീകരിയ്ക്കാതെ ഒറ്റ ഫോണ്ടിന്റെ എസ്,എഫ്ഡി അയച്ചിട്ടു കാര്യമില്ല .

ഒന്നുകില്‍ മുഴുവന്‍ ഫോണ്ടുകളുടെയും SFD സോഴ്സ് കോഡ് ഗിറ്റ് റെപ്പോകളില്‍ ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് ലഭ്യമാക്കുക . അല്ലെങ്കില്‍ എല്ലാ SFD ഫയലുകളും എസ്സെംസി ലിസ്റ്റിലേയ്ക്ക് അയയ്ക്കുക . റിവ്യൂ ചെയ്ത് മറുപടി തരാം .  നാട്ടിലെ മെയിലിങ്ങ് ലിസ്റ്റുകളീലേയ്ക്കെല്ലാം  ഇത്തരം സാങ്കേതിക ചര്‍ച്ചകളെ കോപ്പി ചെയ്ത് വലിച്ചിഴയ്ക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്രശോഭിനാണെന്നു കൂടി പറയട്ടെ . 

ശിവഹരിയോടും അഖില്‍ കൃഷ്ണനോടും മുഴുവന്‍ ഫോണ്ടുകളുടേയും സോഴ്സ്കോഡ് ലഭ്യമാക്കുമെന്നുറപ്പുവരുത്താന്‍ ആ ടെലഗ്രാം ചര്‍ച്ചയില്‍ തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അതു റെപ്പോയിലായാലും ലിസ്റ്റിലായാലും  നിങ്ങളുടെ സൗകര്യം പോലെ ആവട്ടെ . ATPS ന്റെ കതിരുമുതല്‍ സമത്വവരെ ഇതുവരെ റിലീസ് ചെയ്ത എല്ലാ ഫോണ്ടുകള്‍ക്കും ഉള്ള ലൈസന്‍സ് ലംഘനം കോപ്പിറൈറ്റ് ലംഘനം എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതി സമത്വ എന്ന ഒറ്റ ഫോണ്ടിലേയ്ക്കും അതിന്റെ ഫീച്ചര്‍ ടേബിളിലോട്ടും ചുരുക്കാന്‍ നോക്കുന്നതു ശരിയല്ല.

ദേശാഭിമാനി കോപ്പിറൈറ്റും ലൈസൻസും സന്തോഷ് ചൂണ്ടിക്കാട്ടിയിട്ടുപോലും ഫിക്സ് ചെയ്യപ്പെട്ടിട്ടില്ല. ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു വിഷയം.. സിഡാക്കിന്റെ ഏക ജിപിഎൽ ഫോണ്ടായ രഘു സ്വമക പരിപാലിയ്ക്കുന്ന വിധം നോക്കുക . അതാണ് ലൈസൻസ് പാലിച്ച് എങ്ങനെ സ്വതന്ത്ര മായ വർക്കുകൾ മുന്നോട്ടുകൊണ്ടുപോകാൻ എന്നതിനുദാഹരണം


ഫീച്ചർ ടേബിൾ മാത്രമല്ല വയലേഷനുകളെന്നും പറയട്ടെ.


ചുരുക്കത്തില്‍ ഞാന്‍ ടെലഗ്രാമില്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം .

1. കതിരിൽ ഇപ്പോഴും ലൈസൻസ് വയലേഷനുണ്ട്. ATPS ന്റെ എല്ലാഫോണ്ടിലും ഉണ്ട് . എന്നാൽ അനിലും പ്രശോഭും സമ്മതിയ്ക്കില്ല

2. ദേശാഭിമാനി ഇപ്പോഴും കോപ്പിറൈറ്റ് + ലൈസൻസ് വയലേറ്റഡ് ആണ്. അതിനവർ രഘു ഉപയോഗിച്ചെന്നു സമ്മതിയ്ക്കുന്നു. എന്നാൽ ലൈസൻസും കോപ്പിറൈറ്റും പാലിയ്ക്കുന്നില്ല.

3. പുതിയ ഫോണ്ടുകൾ കയ്യൂരും ദേശാഭിമാനിയും അടിസ്ഥാനമാക്കിയാണു നിർമ്മിച്ചതെന്നു പ്രശോഭ് പറയുന്നു . അതായത് ലൈസൻസ് വയലേറ്റഡ് ഫോണ്ടുകൾക്കു മീതെ പിന്നെയും ഫോണ്ടുകൾ വന്ന് സ്ഥിതി കോമ്പ്ലക്സ് ആക്കുന്നു

4. ഇപ്പോ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്. നല്ല കാര്യമാണത്. പുനരുപയോഗിയ്ക്കാന്‍ തന്നെയാണു ഈ ഫോണ്ടുകളും അതിന്റെ കോഡുകളും . എന്നാല്‍ എന്നാല്‍ ലൈസൻസ് പാലിയ്ക്കണം . എന്നാൽ അതിനു തയ്യാറാവാതെ പുതിയ ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ് ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് സ്വന്തം.കോപ്പിറൈറ്റിൽ വെയ്ക്കണോ എന്നത് ആ സംഘടന ആലോചിയ്ക്കേണ്ട വിഷയമാണ്. സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ധാരണക്കുറവുണ്ടാവാം . എന്നാല്‍ ഇതു പറയുന്നത് സംഘടനകളുടെ ഇക്കാര്യത്തിലുള്ള മുന്‍കൈയിനെ കുറച്ചുകാണാനല്ല . കൂടുതല്‍ സ്വതന്ത്ര ഫോണ്ടുകളുണ്ടാക്കാനുള്ള താല്പര്യത്തെ വളരെ വിലയോടെയാണു കാണുന്നതും



PS: എന്റേതു വ്യക്തിപരമായ പ്രതികരണമാണ്.

അനിവര്‍

പ്രശോഭ്
+919496436961

2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <prasobhg...@gmail.com> എഴുതി:

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു് നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം അക്ഷരരൂപം "സമത്വ".
കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf

പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wiki...@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

നവനീത് .....(Navaneeth Krishnan.S)

unread,
Jan 3, 2015, 3:31:25 AM1/3/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf
സമത്വ ഫോണ്ട് ശരിക്കും രചനയുമായി വലിയ സാദൃശ്യം കാണുന്നുണ്ട്. എങ്കിലും ഫോണ്ടു കൊള്ളാം.
--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക

നവനീത് .....(Navaneeth Krishnan.S)

unread,
Jan 3, 2015, 3:38:19 AM1/3/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf
സാദൃശ്യം ഇതു നോക്കിയാല്‍ മനസ്സിലാവും. എങ്കിലും പുതിയ ഒരു ഡെറിവേറ്റീവിന് ഒത്തിരി സന്തോഷം... ആവശ്യത്തിനു ഫോണ്ടുകള്‍ ഉണ്ടാവുക എന്നതു തന്നെ പ്രധാനം. ലൈസന്‍സിങ് പ്രശ്നങ്ങളില്‍ ഇടപെടുന്നില്ല. എല്ലാം ജി പി എല്‍ തന്നെ ആവട്ടെ.
Screenshot from 2015-01-03 14:04:13.png

Sivahari Nandakumar

unread,
Jan 5, 2015, 1:52:06 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf
പ്രശോഭ് എന്ത് ചെയ്താലും കുറ്റമാണോ,

ഇവിടെ അവന്‍ sfd ഫയല്‍ പങ്ക് വെച്ചതാണോ കുഴപ്പം?

സമത്വ എന്ന ഫോണ്ടിന് രചനയുടെ ഒരു ഘടകങ്ങളും ഉപയോഗിച്ചിട്ടില്ല. അത് പലവട്ടം പറഞ്ഞതാണ്.

കതിരു് എന്ന ഫോണ്ട് ആദ്യം ഇറക്കിയപ്പോള്‍ രചനയുടെ ഫീച്ചര്‍ ടേബിള്‍ ഉപയോഗിച്ചിരുന്നു. അന്ന് അനിവര്‍ എടുത്ത വായ്ക്ക് പറഞ്ഞത് മീര ഉപയോഗിച്ചു എന്നും കടപ്പാട് രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ്. പിന്നീട് സന്തോഷാണ് രചനയാണ് ഉപയോഗിച്ചതെന്നും കടപ്പാട് വെച്ചിട്ടില്ല എന്നും പറഞ്ഞത്. കടപ്പാട് രേഖപ്പെടുത്തുന്നതില്‍ എ.ടി.പി.എസ്സിന് ഒരു ബുദ്ധിമുട്ടുമില്ല. മനപ്പൂര്‍വ്വം കടപ്പാട് രേഖപ്പെടുത്താതിരുന്നതുമല്ല. ആദ്യ ഫോണ്ട് ഇറക്കുന്ന ധൃതിയില്‍ അത് വിട്ട് പോയതാണ്. ഇറക്കിയപ്പോള്‍ തന്നെ അത് പൂര്‍ണ്ണമായ ഫോണ്ട് അല്ല എന്ന് പറഞ്ഞിരുന്നു.

കോപ്പി റൈറ്റ് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ കതിരിന്റെ ആദ്യ പതിപ്പ് പിന്‍വലിക്കുകയും പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വന്ന എല്ലാ പഴയലിപി ഫോണ്ടുകള്‍ക്കും എ.ടി.പി.എസ്സ് വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വിധത്തിലുള്ള ഡിപ്പഡെന്‍സികളും സ്വ.മ.ക, യുടെ ഫോണ്ടുകളുമായില്ല. ദേശാഭിമാനി ഫോണ്ടിന് രഘു ഫോണ്ട് ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ കോപ്പി റൈറ്റും കടപ്പാട് കൊടുക്കലും പാലിച്ചു എന്നുമാണ് കരുതുന്നത്. അതില്‍ സ്വ.മ.ക ന് കടപ്പാട് വെക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കാം. വെക്കേണ്ടതാണെങ്കില്‍ വെയ്ക്കാം. അതിന് ഒരു ബുദ്ധിമുട്ടുമില്ല.

സമത്വ റീലീസ് ചെയ്ത് അപ്പോള്‍ തന്നെ അനിവര്‍ പറഞ്ഞത് ഇതി രചനയുടെ ഡെറിവേറ്റീവ് ആണെന്നാണ്. SFD ഫയല്‍ തരാന്‍ എന്താണ് മടി എന്നും ചോദിച്ചു. ttf ഫയല്‍ ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് സേവ് ചെയ്താല്‍ sfd ഫയല്‍ കിട്ടു മെന്നിരിക്കെ sfd ഫയലിന് എന്തിനാണ് വാശി പിടിച്ചത്. ATPS കോഡ് പങ്ക് വെയ്ക്കാത്തവരാണ് എന്ന് വരുത്തി തീര്‍ക്കാനാണോ? SFD ഫയല്‍ തന്നപ്പോ അത് ഗിറ്റ് ലാബില്‍ ഇടണമെന്നായി. അനിവര്‍ പറയുന്നിടത്തല്ല ഒരു സോഫ്റ്റ്‍വെയര്‍ അതുണ്ടാക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്താണ് അത് ഇടുന്നത്. അതും ഒരു സ്വാതന്ത്ര്യമല്ലേ? ഗിറ്റ് ലാബിലിട്ട് അത് കൃത്യമായി പരിപാലിക്കാന്‍ വേണ്ട മാനവ വിഭവം ഇല്ലാത്തതിനാലും അത് അത്ര പരിചയമില്ലാത്തതിനാലുമാണ് അത് ചെയ്യാതിരുന്നത്. എല്ലാ ഫോണ്ടുകളും നേരത്തെ തന്നിട്ടുള്ള കണ്ണികളില്‍ ഈ ചര്‍ച്ച നടക്കുമ്പോഴും ഇപ്പോഴും ലഭ്യമാണ്.  എന്നിട്ടും പ്രശോഭ് സമത്വയുടെ sfd ഫയല്‍ പ്രശോഭ് ഈ മെയിലിങ്ങ് ലിസ്റ്റില്‍ ഇട്ടപ്പോ ഇവിടെ പോരാ എല്ലാകൂടി എസ്.എം.സി മെയിലിങ്ങ് ലിസ്റ്റില്‍ തന്നെ വേണം പോലും.

അല്ല ഗിറ്റ് ലാബിലോ, എസ്.എം.സി മെയിലിങ്ങ് ലിസ്റ്റിലോ ഇട്ടാലേ ഒന്ന് സ്വതന്ത്ര സോഫ്റ്റ്‍വെയറാവുകയൊള്ളോ?

സ്വ.മ.ക. സെക്രട്ടറിയായ ഋൃഷിയും, പ്രവര്‍ത്തകരായ ബാലുവിനും, അഖിലിനും മറ്റ് പലരും ഇത് അനിവറിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുന്നത്. സമത്വ സ്വ.മ.ക. ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണ് എന്ന് അവര്‍ക്കാര്‍ക്കും അഭിപ്രായമില്ല. മാത്രമല്ല അനിവര്‍ എന്ത് അടിസ്ഥാനത്തിലാണ് ആ ആരോപണം ഉന്നയിക്കുന്നത് എന്നത് ഋൃഷിയെ പോലുള്ളവര്‍ക്ക് അറിയുകയുമില്ല.

പിന്നെ സ്വ.മ.ക. തങ്ങളുടെ പ്രൊജക്റ്റുകള്‍ തുടങ്ങുമ്പോള്‍ തന്നെ സോഴ്സ്കോഡ് റിലീസ് ചെയ്യുമെന്നും ഗിറ്റിലൂടെ വെര്‍ഷന്‍ കണ്‍ട്രോള്‍ ചെയ്യും എന്നും ഒക്കെ പറയുന്നത് കപടമാണ്. സ്വതന്ത്ര ലൈബ്രറി മാനേജ്മെന്റ് ടൂള് വരുന്നു, മീര എല്‍.എം.എസ്. പൂര്‍ണ്ണമായും  സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് എന്ന് പറഞ്ഞ് കൊട്ടി ഘോഷിച്ചു. എന്നിട്ട് അതിന്റെ കോഡ് ഏത് പബ്ലിക്ക് സ്ഥലത്താണ് പ്രസിദ്ധപ്പെടുത്തിയത്?

എനിക്കതില്‍ എതിര്‍പ്പൊന്നുമില്ല. ഒരു വോളന്ററി വര്‍ക്കാവുമ്പോള്‍ അത് ചിലപ്പോ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും. താമസിച്ചെന്നും ഒക്കെ വരും. പക്ഷേ അത് ചെയ്യുന്നവരെ പിറകോട്ടടിക്കുന്ന നിലപാട് ശരിയല്ല.

--ശിവഹരി

2015, ജനുവരി 2 2:52 PM ന്, Anivar Aravind <anivar....@gmail.com> എഴുതി:



--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

Sivahari Nandakumar

unread,
Jan 5, 2015, 1:52:48 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf


2015, ജനുവരി 5 12:22 PM ന്, Sivahari Nandakumar <sivah...@gmail.com> എഴുതി:
Kathiru.sfd

Sivahari Nandakumar

unread,
Jan 5, 2015, 1:53:09 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf
Kayyoor.sfd

Sivahari Nandakumar

unread,
Jan 5, 2015, 1:53:34 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf


2015, ജനുവരി 5 12:23 PM ന്, Sivahari Nandakumar <sivah...@gmail.com> എഴുതി:
Nellu.sfd

Sivahari Nandakumar

unread,
Jan 5, 2015, 1:54:14 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf
Sokanasini.sfd

Sivahari Nandakumar

unread,
Jan 5, 2015, 1:54:33 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com, dakf


2015, ജനുവരി 5 12:24 PM ന്, Sivahari Nandakumar <sivah...@gmail.com> എഴുതി:
Thumpapoo.sfd

Sebin Jacob

unread,
Jan 5, 2015, 2:23:27 AM1/5/15
to da...@googlegroups.com, Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, dak...@googlegroups.com, ksspitcommit...@googlegroups.com
ശിവഹരി,

ഫോണ്ടിനെക്കുറിച്ചോ സോഫ്റ്റ്‍വെയറിനെക്കുറിച്ചോ ഉള്ള ഡിസ്കഷൻ പബ്ലിക് മെയിലിങ് ലിസ്റ്റുകളില്‍ ആവുന്നപക്ഷം അവ ഡോക്യുമെന്റ് ചെയ്യപ്പെടും. പ്രൈവറ്റ് വാട്ട്സ് ആപ്പ് / ടെലഗ്രാം ഗ്രൂപ്പുകളില്‍ ലോഗിങ് ഉണ്ടാവില്ല. എസ്എംസി ലിസ്റ്റില്‍ ഇടണമെന്നു് അനിവർ പറഞ്ഞതായി ഞാന്‍ കണ്ടില്ല. അനിവർ പറഞ്ഞതു് പബ്ലിക് മെയിലിങ് ലിസ്റ്റില്‍ ഇടണമെന്നാണു്. അതായതു്, ആർക്കുവേണമെങ്കിലും മെമ്പർഷിപ് എടുക്കാവുന്ന തരം തുറന്ന മെയിലിങ് ലിസ്റ്റുകളില്‍ എവിടെയെങ്കിലും. ജിറ്റ് ഹബിലോ ജിറ്റ് ലാബിലോ (പണ്ടായിരുന്നെങ്കില്‍ സരോവറിലോ സാവന്നയിലോ) ഒക്കെ ഇടുന്നതു് വേർഷൻ കണ്ട്രോളിങ് സൂക്ഷിക്കാനും ഹിസ്റ്ററി ട്രാക്ക് ചെയ്യാനുമാണു്. അതു് ഒരു ബെസ്റ്റ് പ്രാക്റ്റീസ് എന്നതിനപ്പുറം മറ്റുള്ളവർക്കു് മിറർ ചെയ്യാനും കമ്മിറ്റ് പുഷ് ചെയ്യാനും ഒക്കെ സാധിക്കുന്ന ഒരു സിസ്റ്റം കൂടിയാണു്. അങ്ങനെ ചെയ്യുന്നതുകൊണ്ടു് മെച്ചമേ ഉണ്ടാവൂ. അതു ചെയ്തില്ലെന്നുവച്ചു് സ്വതന്ത്രമാകാതെ ഇരിക്കില്ല. 

ഇനി ഇവിടെ അനിവർ പറഞ്ഞതിന്റെ മെറിറ്റിനെ കുറിച്ചു് ചർച്ച ചെയ്യണമെങ്കില്‍ അതു് ടെക്നോളജിക്കലി എൻഡോവ്ഡ് ആയവർ ചെയ്യണം. ഞാനിതു പഠിച്ചുവരുന്നയൊരാളാണു്. ഇപ്പോഴത്തെ നിലയില്‍ എനിക്കു് ആ ചർച്ചയില്‍ പങ്കുചേരാനുള്ള അറിവില്ല. 

Anivar Aravind

unread,
Jan 5, 2015, 2:58:47 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dak...@googlegroups.com, dakf
2015-01-05 12:22 GMT+05:30 Sivahari Nandakumar <sivah...@gmail.com>:
പ്രശോഭ് എന്ത് ചെയ്താലും കുറ്റമാണോ,

ഇവിടെ അവന്‍ sfd ഫയല്‍ പങ്ക് വെച്ചതാണോ കുഴപ്പം?

അല്ല . ടെലഗ്രാമില്‍ ചര്‍ച്ച നടന്നു കഴിഞ്ഞ് എന്തു വേണമെന്നും വീണ്ടും ആ ചര്‍ച്ചയെ ഒന്നുമറിയാത്തവണ്ണം എല്ലാം വീണ്ടുമൊരാവര്‍ത്തി പറയേണ്ടവണ്ണം  ലിസ്റ്റിലിടുന്നതു സാങ്കേതികമായി പറഞ്ഞുതീര്‍ക്കേണ്ടവേ വിവാദമാക്കി അതില്‍നിന്നു രക്ഷപ്പെടാനാണെന്നു വ്യക്തമല്ലേ

സമത്വ എന്ന ഫോണ്ടിന് രചനയുടെ ഒരു ഘടകങ്ങളും ഉപയോഗിച്ചിട്ടില്ല. അത് പലവട്ടം പറഞ്ഞതാണ്. 

ഉണ്ടെന്നു കാണിയ്ക്കാം .അതിനുമാത്രമല്ല എല്ലാ എടിപിഎസ് ഫോണ്ടുകള്‍ക്കും .  സോഴ്സ് റെപ്പോയില്‍ പബ്ലിഷ് ചെയ്യൂ . ആ വെല്ലുവിളി സ്വീകരിയ്ക്കാനെന്താനു മടി.
സമത്വയ്ക്ക് കതിര് ദേശാഭിമാനി എന്നിവയെ അടിസ്ഥാനമാക്കിയെന്നായിരുന്നു പ്രശോഭിന്റെയും അനിലിന്റെയും വിശദീകരണം . എന്നാല്‍ അവയുടെ ലൈസന്‍സ് ലംഘനം കൂടി ഒറ്റയടിയ്ക്ക് കാണിച്ചു തന്നില്ലെങ്കില്‍ പുതിയ ന്യായങ്ങളായി വരും എന്നതിനാലാണ് എല്ലാ ഫോണ്ടുകളുടേയും ഒന്നിച്ചു പബ്ലിഷ് ചെയ്യാന്‍ പറയുന്നത് . 
 
കതിരു് എന്ന ഫോണ്ട് ആദ്യം ഇറക്കിയപ്പോള്‍ രചനയുടെ ഫീച്ചര്‍ ടേബിള്‍ ഉപയോഗിച്ചിരുന്നു. അന്ന് അനിവര്‍ എടുത്ത വായ്ക്ക് പറഞ്ഞത് മീര ഉപയോഗിച്ചു എന്നും കടപ്പാട് രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ്. പിന്നീട് സന്തോഷാണ് രചനയാണ് ഉപയോഗിച്ചതെന്നും കടപ്പാട് വെച്ചിട്ടില്ല എന്നും പറഞ്ഞത്. കടപ്പാട് രേഖപ്പെടുത്തുന്നതില്‍ എ.ടി.പി.എസ്സിന് ഒരു ബുദ്ധിമുട്ടുമില്ല. മനപ്പൂര്‍വ്വം കടപ്പാട് രേഖപ്പെടുത്താതിരുന്നതുമല്ല. ആദ്യ ഫോണ്ട് ഇറക്കുന്ന ധൃതിയില്‍ അത് വിട്ട് പോയതാണ്. ഇറക്കിയപ്പോള്‍ തന്നെ അത് പൂര്‍ണ്ണമായ ഫോണ്ട് അല്ല എന്ന് പറഞ്ഞിരുന്നു.

കടപ്പാടല്ല  ലൈസന്‍സ് പാലിയ്ക്കലാണു വേണ്ടത് . കടപ്പാട് എന്ന ഏര്‍പ്പാടില്ല സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവ്ര്‍ത്തിക്കുന്നതു് . കോപ്പിറൈറ്റും പുനരുപയോഗിയ്ക്കാനുള്ള ലൈസന്‍സും പാലിയ്ക്കലാണ് വേണ്ടത്
 

കോപ്പി റൈറ്റ് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ കതിരിന്റെ ആദ്യ പതിപ്പ് പിന്‍വലിക്കുകയും പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വന്ന എല്ലാ പഴയലിപി ഫോണ്ടുകള്‍ക്കും എ.ടി.പി.എസ്സ് വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിച്ചിരിക്കുന്നത്.

തെറ്റ്  ഗ്ലിഫിന്റെ പേര് a എന്നതുമാറ്റി x എന്നാക്കിയാലും കോപ്പിറൈറ്റ്+ലൈസന്‍സ്  ലംഘനം തന്നെയാണ് . ഡെറിവേറ്റിവ് ഫോണ്ടുകള്‍ അതേ ലൈസന്‍സും കോപ്പിറൈറ്റും പിന്തുടര്‍ന്നാണു അതിനുമേല്‍ പുതിയ കോപ്പിറൈറ്റ് ചേര്‍ക്കേണ്ടതു് . പല ഫോണ്ടിലും കോപ്പിറൈറ്റ്+ ലംഘനം ഫീച്ചര്‍ ടേബിളില്‍ മാത്രമല്ല താനും .
 
ഒരു വിധത്തിലുള്ള ഡിപ്പഡെന്‍സികളും സ്വ.മ.ക, യുടെ ഫോണ്ടുകളുമായില്ല.
തെറ്റാണ് . പറഞ്ഞതോണ്ടായില്ലല്ലോ . സോഴ്സ് റെപ്പോ പബ്ലിഷ് ചെയ്താല്‍ തെളിയിച്ചു തരാമെന്നു പറയുന്നതിനെ ഭയക്കുന്നതെന്തിന് .
 
ദേശാഭിമാനി ഫോണ്ടിന് രഘു ഫോണ്ട് ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ കോപ്പി റൈറ്റും കടപ്പാട് കൊടുക്കലും പാലിച്ചു എന്നുമാണ് കരുതുന്നത്.

ലൈസന്‍സും കോപ്പിറൈറ്റും അതിനു പാലിച്ചിട്ടില്ല , കടപ്പാടല്ല ലൈസന്‍സ്‌പാലിയ്ക്കലാണു വേണ്ടതു്
 
അതില്‍ സ്വ.മ.ക ന് കടപ്പാട് വെക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കാം. വെക്കേണ്ടതാണെങ്കില്‍ വെയ്ക്കാം. അതിന് ഒരു ബുദ്ധിമുട്ടുമില്ല.

സ്വമകയ്ക്ക് വേണമോ വേണ്ടയോ എന്നതല്ല സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കമ്പോണന്റുകള്‍ ആരുടേതായാലും പുനരുപയോഗിക്കുമ്പോ ലൈസന്‍സ് പാലിയ്ക്കുക എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍  നിര്‍മ്മാണത്തിന്റെ അടിസ്ഥാനതത്വം പാലിയ്ക്കുക എന്നതാണു ഇവിടത്തെ പ്രശ്നം .

 
സമത്വ റീലീസ് ചെയ്ത് അപ്പോള്‍ തന്നെ അനിവര്‍ പറഞ്ഞത് ഇതി രചനയുടെ ഡെറിവേറ്റീവ് ആണെന്നാണ്. SFD ഫയല്‍ തരാന്‍ എന്താണ് മടി എന്നും ചോദിച്ചു.

ഞാന്‍ വ്യക്തമായും ചോദിച്ചതു് സോഴ്സ് റെപ്പോ പബ്ലിഷ് ചെയ്യാന്‍ എന്താണു മടി എന്നാണ്. വ്യക്തിപരമായി പലരും ലൈസന്‍സ് ഇഷ്യൂകള്‍ ചൂണ്ടിക്കാട്ടിയപ്പോ  പലവട്ടം പബ്ലിഷ് ചെയ്ത TTF കണ്ടുപിടിയ്ക്കല്‍ ബുദ്ധിമുട്ടാക്കത്തക്കവണ്ണം മാറ്റുക എന്നാല്‍ പ്രശ്നം പരിഹരിയ്ക്കാതിരിക്കുക എന്നതു ശ്രദ്ധയില്‍ പെട്ടപ്പോഴാണു സോഴ്സ് റെപ്പോ പബ്ലിഷ് ചെയ്യാന്‍ ഒരുമാസം മുമ്പേ പ്രശോഭിനോടു ഞാന്‍ ആവശ്യപ്പെട്ടത് . അതിനു മുമ്പേ മറ്റുപലരും ആവശ്യപ്പെട്ടതുമായും അറിയാം .
 
ttf ഫയല്‍ ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് സേവ് ചെയ്താല്‍ sfd ഫയല്‍ കിട്ടു മെന്നിരിക്കെ sfd ഫയലിന് എന്തിനാണ് വാശി പിടിച്ചത്. ATPS കോഡ് പങ്ക് വെയ്ക്കാത്തവരാണ് എന്ന് വരുത്തി തീര്‍ക്കാനാണോ? SFD ഫയല്‍ തന്നപ്പോ അത് ഗിറ്റ് ലാബില്‍ ഇടണമെന്നായി.

ആദ്യമേ ചോദിക്കുന്നതെ റെപ്പോ ആണ് , അല്ലാതെ ttf ന്നു sfd ഉണ്ടാക്കമെന്നു നിങ്ങള്‍ പറഞ്ഞുതരണോ . അതുനോക്കിത്തന്നെയാണു വയലേഷനുകള്‍ കണ്ടതും .
 
അനിവര്‍ പറയുന്നിടത്തല്ല ഒരു സോഫ്റ്റ്‍വെയര്‍ അതുണ്ടാക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്താണ് അത് ഇടുന്നത്. അതും ഒരു സ്വാതന്ത്ര്യമല്ലേ? ഗിറ്റ് ലാബിലിട്ട് അത് കൃത്യമായി പരിപാലിക്കാന്‍ വേണ്ട മാനവ വിഭവം ഇല്ലാത്തതിനാലും അത് അത്ര പരിചയമില്ലാത്തതിനാലുമാണ് അത് ചെയ്യാതിരുന്നത്. എല്ലാ ഫോണ്ടുകളും നേരത്തെ തന്നിട്ടുള്ള കണ്ണികളില്‍ ഈ ചര്‍ച്ച നടക്കുമ്പോഴും ഇപ്പോഴും ലഭ്യമാണ്. 

അതെ . അവ ഇത്രയൊക്കെ പറഞ്ഞിട്ടും  കോപ്പിറൈറ്റ് ലംഘനം തിരുത്താന്‍ തയ്യാറാവുന്നില്ല. ലൈസന്‍സ് + പുറത്തിറക്കിയ സോഫ്റ്റ്‌വെയറിന്റെ വെര്‍ഷനിലെ കോപ്പിറൈറ്റ് ബഗ്ഗ് റിപ്പോര്‍ട്ട്ചെയ്യാനുള്ള പബ്ലിക് സംവിധാനമാണു ചോദിയ്ക്കുന്നതു് .അല്ലാതെ ഇപ്പോള്‍ തന്നെ ടെലഗ്രാമില്‍ പറഞ്ഞതു് 3 പ്രാവശ്യത്തിലധികം ആവര്‍ത്തിച്ച് ഇതു നാലാമത്തെ ആവര്‍ത്തനമാണ് . പലരും നേരിട്ട് പറഞ്ഞത് വേറെ . എന്നിട്ടും പരിഹരിയ്ക്കനല്ലവിവാദത്തിനാണു താല്പര്യം.  ബാലു റെപ്പോ ഉണ്ടാക്കി നല്‍കുകയും എങ്ങനെ കമ്മിറ്റ് ചെയ്യണമെന്നു ഒരു ഈതര്‍പാഡില്‍ വിശദീകരിച്ചു തരികയും ചെയ്തു  . 5 മിനിറ്റ് വേണ്ടാത്ത കമ്മിറ്റിനു പറ്റില്ല എന്ന വാശി എന്തിനാണെന്നാണു  ചോദിയ്ക്കുന്നതു് .
ഭാവിയില്‍ ലിങ്ക് ചൂണ്ടിക്കാട്ടി ഇന്നദിവസം ഇന്നയിടത്ത് ഇന്ന ബഗ്ഗ് വെച്ചത് എന്തേ പരിഹരിയ്ക്കാത്തത് എന്നു ചോദിക്കാന്‍ പറ്റുന്ന സൗകര്യമുണ്ടാക്കല്‍ അത്ര സാങ്കേതികപ്രശ്നമൊന്നുമല്ല.
 
എന്നിട്ടും പ്രശോഭ് സമത്വയുടെ sfd ഫയല്‍ പ്രശോഭ് ഈ മെയിലിങ്ങ് ലിസ്റ്റില്‍ ഇട്ടപ്പോ ഇവിടെ പോരാ എല്ലാകൂടി എസ്.എം.സി മെയിലിങ്ങ് ലിസ്റ്റില്‍ തന്നെ വേണം പോലും.


അല്ല ഗിറ്റ് ലാബിലോ, എസ്.എം.സി മെയിലിങ്ങ് ലിസ്റ്റിലോ ഇട്ടാലേ ഒന്ന് സ്വതന്ത്ര സോഫ്റ്റ്‍വെയറാവുകയൊള്ളോ?


ഞാന്‍ മറുപടി ഇട്ടത് എസ്സെംസി മെയിലിങ്ങ് ലിസ്റ്റിലാണ് . എന്നാല്‍ അതു കോപ്പി വെച്ച് ഒട്ടനവധി ലിസ്റ്റുകളിലേയ്ക്ക് ഇട്ടതും കണ്ടു, അവയില്‍ പലതിലും ഞാനില്ല. വിക്കിപീഡിയ ലിസ്റ്റില്‍ ഇതു ഓഫ് ടോപ്പിക്കാണ് . അതിനാല്‍ ഇതുമായി ബന്ധമുള്ള എനിക്കറിയാവുന്നതും ഞാനുള്ളതുമായ പബ്ലിക് ആര്‍ക്കേവുള്ള ഒരു ലിസ്റ്റ് പറഞ്ഞത് തെറ്റാണെന്നു തോന്നുന്നില്ല.

 

സ്വ.മ.ക. സെക്രട്ടറിയായ ഋൃഷിയും, പ്രവര്‍ത്തകരായ ബാലുവിനും, അഖിലിനും മറ്റ് പലരും ഇത് അനിവറിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുന്നത്.

വ്യക്തിപരമായിട്ടാണ് ഇതുന്നയിയ്ക്കുന്നതെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ് .മറ്റാരുമല്ല.  റെപ്പോ വന്നാല്‍ ചൂണ്ടിക്കാട്ടാമെന്നും പറഞ്ഞു.  . സോഴ്സ് റെപ്പോ വരാതെ അതിനെപ്പറ്റി കമന്റ് ചെയ്യുന്നില്ല എന്നാണു ഋഷി അഭിപ്രായം പറഞ്ഞത് .
 
സമത്വ സ്വ.മ.ക. ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണ് എന്ന് അവര്‍ക്കാര്‍ക്കും അഭിപ്രായമില്ല. മാത്രമല്ല അനിവര്‍ എന്ത് അടിസ്ഥാനത്തിലാണ് ആ ആരോപണം ഉന്നയിക്കുന്നത് എന്നത് ഋൃഷിയെ പോലുള്ളവര്‍ക്ക് അറിയുകയുമില്ല.

അങ്ങനെ അഭിപ്രായമില്ലെന്നല്ല പരിശോധിച്ചിട്ടില്ല എന്നാണു ഋഷി പറഞ്ഞത് . നിങ്ങള്‍ സോഴ്സ് റെപ്പോ എല്ലാ ഫോണ്ടിന്റെയും ലഭ്യമാക്കാതെ അതു ചെയ്യേണ്ട കാര്യമില്ലല്ലോ .  നിങ്ങള്‍ സോഴ്സ് പബ്ലിഷ് ചെയ്യുന്നതും ലൈസന്‍സ് വയലേഷന്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും നോക്കി പഠിച്ചായിരിയ്ക്കണം എസ്സെംസി നിലപാടെടുക്കേണ്ടത് . അല്ലാതെ എന്റെ അഭിപ്രായത്തിനു മാത്രം പുറത്തല്ല

 

പിന്നെ സ്വ.മ.ക. തങ്ങളുടെ പ്രൊജക്റ്റുകള്‍ തുടങ്ങുമ്പോള്‍ തന്നെ സോഴ്സ്കോഡ് റിലീസ് ചെയ്യുമെന്നും ഗിറ്റിലൂടെ വെര്‍ഷന്‍ കണ്‍ട്രോള്‍ ചെയ്യും എന്നും ഒക്കെ പറയുന്നത് കപടമാണ്. സ്വതന്ത്ര ലൈബ്രറി മാനേജ്മെന്റ് ടൂള് വരുന്നു, മീര എല്‍.എം.എസ്. പൂര്‍ണ്ണമായും  സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് എന്ന് പറഞ്ഞ് കൊട്ടി ഘോഷിച്ചു. എന്നിട്ട് അതിന്റെ കോഡ് ഏത് പബ്ലിക്ക് സ്ഥലത്താണ് പ്രസിദ്ധപ്പെടുത്തിയത്?

സ്വമകയെ ഇതിലേയ്ക്ക് വയിച്ചിഴയ്ക്കേണ്ട .ഒന്നാമതായി ഇതു വേറെ വിഷയമാണ് . എന്നാലും അറിയുന്നതിനാല്‍ വിശദീകരിയ്ക്കാം . സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം മെറിറ്റോക്രസിയിലാണ്, അതു ഓരോ ഡെവലപ്പറും സ്വന്തം സോഫ്റ്റ്‌വെയര്‍ പുറത്തിറക്കുമ്പോള്‍ സോഴ്സ് ലഭ്യമാക്കും. അതു സ്വമക വഴിയാണെങ്കില്‍ അതു സ്വമകയുടെ ഗിറ്റില്‍ കാണും. സ്വമകയ്ക്ക് കോപ്പിറൈറ്റ് ഉള്ളതോ എസ്സെംസിയെ പരിപാലിയ്ക്കാന്‍ ഏല്‍പ്പിച്ചതോ എല്ലാ കോഡും ഗിറ്റില്‍ കാണും.  മീര LMS എസ്സെംസി അനൌണ്‍സ് ചെയ്തിട്ടില്ല. അതിനു എസ്സെംസിയ്ക്കു കോപ്പിറൈറ്റുമില്ല. ഡെവലപ്പര്‍ ആ പ്രൊജക്റ്റ് പാതിവഴിയില് ഉപേക്ഷിച്ചു.
 

എനിക്കതില്‍ എതിര്‍പ്പൊന്നുമില്ല. ഒരു വോളന്ററി വര്‍ക്കാവുമ്പോള്‍ അത് ചിലപ്പോ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും. താമസിച്ചെന്നും ഒക്കെ വരും. പക്ഷേ അത് ചെയ്യുന്നവരെ പിറകോട്ടടിക്കുന്ന നിലപാട് ശരിയല്ല.


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സ് പാലിയ്ക്കാതെ കോപ്പിറൈറ്റ് ലംഘനം നടത്തി ചൂണ്ടിക്കാട്ടിയാല്‍ തിരുത്താതെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ രീതികള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാതെ കോപ്പിറൈറ്റ് ലംഘനം നടത്തിയ ഫോണ്ടുകളും അവയുടെ ഡെറിവേറ്റിവും പുറത്തിറക്കുമ്പോ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിത്തരാനുള്ള ഒരു പബ്ലിക് റെപ്പോ ആണു ആവശ്യപ്പെട്ടത് . അതു പറ്റില്ലെന്നുപറഞ്ഞപ്പോ പബ്ലിക് ആര്‍ക്കേവുള്ള ഈ വിഷയത്തിലുള്ള ഏതെങ്കിലും ലിസ്റ്റിലേയ്ക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു . ഇതു രണ്ടും പറ്റില്ല എന്ന മര്‍ക്കടമുഷ്ടി എന്തിനായാണ് .



അനിവര്‍
 

അഖിൽ കൃഷ്ണൻ എസ്.

unread,
Jan 5, 2015, 3:03:31 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dak...@googlegroups.com, dakf
ഇവിടെ അനിവർ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ - "ATPS പുറത്തിറക്കിയ ഫോണ്ടുകളിൽ കാര്യമായ കോപ്പി റൈറ്റ് വയലേഷൻ നടന്നിട്ടുണ്ട് എന്നാണ്. അതും ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു വിഷയം, ഫീച്ചർ ടേബിളിൽ മാത്രമല്ല പലയിടത്തും വയലേഷനുണ്ട്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ്  ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് സ്വന്തം കോപ്പിറൈറ്റിൽ ഉപയോഗിക്കുകയാണെന്നും അനിവർ ആരോപിച്ചിരുന്നു.  ഇപ്പോൾ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്. എന്നാൽ ലൈസൺസ് പാലിക്കാതെ പുതിയ ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്"
ഇതിന്റെയൊക്കെ തെളിവുകളാണ് ഇനി ആവശ്യം. അവർ ഫോണ്ടിന്റെ സോഴ്സ് പബ്ലിക്കായി വിട്ട സ്ഥിതിയ്ക്ക് പ്രസ്തുക കോപ്പിറൈറ്റ് വയലേഷനുകൾ എവിടെയെന്ന് ലിസ്റ്റ് ചെയ്യുകയാണ് ഉടനെ വേണ്ടത്.  പ്രശ്നങ്ങൾ സമയമെടുത്തു കോഡ് ഓഡിറ്റിങ് നടത്തി റിപ്പോർട്ട് ചെയ്യാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

കോപ്പിറൈറ്റ്, ഓപ്പൺ സോഴ്സ് ലൈസൻസ് മുതലായവയെ പറ്റിയുള്ള മതിയായ വിവരം നമുക്ക് ഇന്നും കൃത്യമായിട്ടില്ല എന്നതാണ് ഈ പ്രശ്നം മുന്നോട്ടു വെയ്ക്കുന്നത്.ലൈസൻസ് വയലേഷൻ ദേശാഭിമാനി ഫോണ്ടിനുള്ളത് മാത്രമേ  യഥാർത്ഥത്തിൽ ആ വലിയ ചർച്ച കൊണ്ടു പറ്റിയിട്ടുള്ളൂ; അതു പരിശോദിക്കാമെന്നും മറു കൂട്ടർ പറഞ്ഞു. ബാല്യദശയിലുള്ള ഫോണ്ടു നിർമ്മാണം എന്ന പരിപാടിയെ മുളയിലേ നുള്ളിക്കളയാതെ യോജിച്ചുള്ള പ്രവർത്തനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.



Anivar Aravind

unread,
Jan 5, 2015, 3:11:36 AM1/5/15
to Malayalam Wikimedia Project Mailing list, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dak...@googlegroups.com, dakf
സോഴ്സ് എവിടെ പബ്ലിക്കായി പുറത്തുവിട്ടെന്നാണ് പറയുന്നത് . ഒരു ഫോണ്ടല്ല എല്ലാ ഫോണ്ടുമാണു പ്രശ്നം എന്നു തുടക്കം മുതലേ പറയുന്നതാണ് . അതിനാല്‍ എല്ലാറ്റിന്റെയും സോഴ്സ് ലഭ്യമാക്കൂ .  അതു ചെയ്തതു ഇതുവരെ കണ്ടില്ല. സമത്വയും അതിന്റെ ഫീച്ചര്‍ ടേബിളുമല്ല എല്ലാ/മിക്ക ATPSഫോണ്ടിന്റെയും കോപ്പിരൈറ്റ് ലംഘനം ഒന്നിച്ചു തന്നെ അഡ്രസ്സ് ചെയ്തേ പറ്റൂ.അല്ലെങ്കില്‍ ഒന്നു മറ്റൊന്നിന്റെ ഡെറിവേറ്റിവാണെന്ന ന്യായവുമായി വരും .

എല്ലാറ്റിന്റെയും സോഴ്സ് പുറത്തുവിടാന്‍ മുന്‍കൈ എടുക്കാന്‍ പറ്റില്ലെന്നു ഈ ലിസ്റ്റില്‍ മെയിലിട്ടതിനു പിന്നാലെ പറഞ്ഞ അഖില്‍ തന്നെ കാടും പടലവും തല്ലാതെ എല്ലാ ഫോണ്ടിന്റേയും സോഴ്സ് ആര്‍ക്കേവ് ചെയ്തിരിക്കുന്നത് കാട്ടിത്തരൂ റെപ്പോ ആയാലും ലിസ്റ്റായാലും .

എസ്സെംസിക്കാരല്ല അനിവറാണ് വിഷയം ഉന്നയിച്ചത് . അതിനാല്‍ അനിവറിനെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതുനേരിട്ട് പറയാം . രഘു ഉപയോഗിച്ചാണു നിര്‍മ്മിച്ചത് എന്നു ആക്സപ്റ്റ് ചെയ്യാന്‍ തയ്യാറായതിനാല്‍ എന്നാല്‍ കോപ്പിറൈറ്റൊ ലൈസന്‍സോ ശരിയാക്കാത്തതിനാല്‍  ആണു ദേശാഭിമാനി ചൂണ്ടിക്കാണിച്ചത്, മറ്റുള്ളവ നിഷേധിക്കുകയല്ലാതെ സോഴ്സ് റെപ്പോ തരാന്‍ തയ്യാരാവുന്നില്ലല്ലോ

അനിവര്‍

Anivar Aravind

unread,
Jan 5, 2015, 3:37:51 AM1/5/15
to Discussion list of Swathanthra Malayalam Computing, free-intelligence, ksspitcommit...@googlegroups.com, Malayalam Wikimedia Project Mailing list, dak...@googlegroups.com, dakf
ഈ മെയില്‍ ഇപ്പോഴാണു കിട്ടിയത് .
പങ്കുവെച്ചതിനു നന്ദി .
വലിപ്പം കൂടിയതിനാല്‍ മോഡറേഷനിലായിരുന്നു കാണും , അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍  എല്ലാം വിശദമായിത്തന്നെ പഠിച്ച്  ഓരോ വയലേഷനും എണ്ണി എണ്ണി റിപ്പോര്‍ട്ട് ചെയ്യാം

പരിഹരിയ്ക്കുമെന്നു തന്നെ വിശ്വസിയ്ക്കുന്നു

2015-01-05 12:16 GMT+05:30 Sivahari Nandakumar <sivah...@gmail.com>:
പ്രശോഭ് എന്ത് ചെയ്താലും കുറ്റമാണോ,

ഇവിടെ അവന്‍ sfd ഫയല്‍ പങ്ക് വെച്ചതാണോ കുഴപ്പം?

സമത്വ എന്ന ഫോണ്ടിന് രചനയുടെ ഒരു ഘടകങ്ങളും ഉപയോഗിച്ചിട്ടില്ല. അത് പലവട്ടം പറഞ്ഞതാണ്.

കതിരു് എന്ന ഫോണ്ട് ആദ്യം ഇറക്കിയപ്പോള്‍ രചനയുടെ ഫീച്ചര്‍ ടേബിള്‍ ഉപയോഗിച്ചിരുന്നു. അന്ന് അനിവര്‍ എടുത്ത വായ്ക്ക് പറഞ്ഞത് മീര ഉപയോഗിച്ചു എന്നും കടപ്പാട് രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ്. പിന്നീട് സന്തോഷാണ് രചനയാണ് ഉപയോഗിച്ചതെന്നും കടപ്പാട് വെച്ചിട്ടില്ല എന്നും പറഞ്ഞത്. കടപ്പാട് രേഖപ്പെടുത്തുന്നതില്‍ എ.ടി.പി.എസ്സിന് ഒരു ബുദ്ധിമുട്ടുമില്ല. മനപ്പൂര്‍വ്വം കടപ്പാട് രേഖപ്പെടുത്താതിരുന്നതുമല്ല. ആദ്യ ഫോണ്ട് ഇറക്കുന്ന ധൃതിയില്‍ അത് വിട്ട് പോയതാണ്. ഇറക്കിയപ്പോള്‍ തന്നെ അത് പൂര്‍ണ്ണമായ ഫോണ്ട് അല്ല എന്ന് പറഞ്ഞിരുന്നു.

കോപ്പി റൈറ്റ് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ കതിരിന്റെ ആദ്യ പതിപ്പ് പിന്‍വലിക്കുകയും പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വന്ന എല്ലാ പഴയലിപി ഫോണ്ടുകള്‍ക്കും എ.ടി.പി.എസ്സ് വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വിധത്തിലുള്ള ഡിപ്പഡെന്‍സികളും സ്വ.മ.ക, യുടെ ഫോണ്ടുകളുമായില്ല. ദേശാഭിമാനി ഫോണ്ടിന് രഘു ഫോണ്ട് ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ കോപ്പി റൈറ്റും കടപ്പാട് കൊടുക്കലും പാലിച്ചു എന്നുമാണ് കരുതുന്നത്. അതില്‍ സ്വ.മ.ക ന് കടപ്പാട് വെക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കാം. വെക്കേണ്ടതാണെങ്കില്‍ വെയ്ക്കാം. അതിന് ഒരു ബുദ്ധിമുട്ടുമില്ല.

സമത്വ റീലീസ് ചെയ്ത് അപ്പോള്‍ തന്നെ അനിവര്‍ പറഞ്ഞത് ഇതി രചനയുടെ ഡെറിവേറ്റീവ് ആണെന്നാണ്. SFD ഫയല്‍ തരാന്‍ എന്താണ് മടി എന്നും ചോദിച്ചു. ttf ഫയല്‍ ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് സേവ് ചെയ്താല്‍ sfd ഫയല്‍ കിട്ടു മെന്നിരിക്കെ sfd ഫയലിന് എന്തിനാണ് വാശി പിടിച്ചത്. ATPS കോഡ് പങ്ക് വെയ്ക്കാത്തവരാണ് എന്ന് വരുത്തി തീര്‍ക്കാനാണോ? SFD ഫയല്‍ തന്നപ്പോ അത് ഗിറ്റ് ലാബില്‍ ഇടണമെന്നായി. അനിവര്‍ പറയുന്നിടത്തല്ല ഒരു സോഫ്റ്റ്‍വെയര്‍ അതുണ്ടാക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്താണ് അത് ഇടുന്നത്. അതും ഒരു സ്വാതന്ത്ര്യമല്ലേ? ഗിറ്റ് ലാബിലിട്ട് അത് കൃത്യമായി പരിപാലിക്കാന്‍ വേണ്ട മാനവ വിഭവം ഇല്ലാത്തതിനാലും അത് അത്ര പരിചയമില്ലാത്തതിനാലുമാണ് അത് ചെയ്യാതിരുന്നത്. എല്ലാ ഫോണ്ടുകളും നേരത്തെ തന്നിട്ടുള്ള കണ്ണികളില്‍ ഈ ചര്‍ച്ച നടക്കുമ്പോഴും ഇപ്പോഴും ലഭ്യമാണ്.  എന്നിട്ടും പ്രശോഭ് സമത്വയുടെ sfd ഫയല്‍ പ്രശോഭ് ഈ മെയിലിങ്ങ് ലിസ്റ്റില്‍ ഇട്ടപ്പോ ഇവിടെ പോരാ എല്ലാകൂടി എസ്.എം.സി മെയിലിങ്ങ് ലിസ്റ്റില്‍ തന്നെ വേണം പോലും.

അല്ല ഗിറ്റ് ലാബിലോ, എസ്.എം.സി മെയിലിങ്ങ് ലിസ്റ്റിലോ ഇട്ടാലേ ഒന്ന് സ്വതന്ത്ര സോഫ്റ്റ്‍വെയറാവുകയൊള്ളോ?

സ്വ.മ.ക. സെക്രട്ടറിയായ ഋൃഷിയും, പ്രവര്‍ത്തകരായ ബാലുവിനും, അഖിലിനും മറ്റ് പലരും ഇത് അനിവറിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുന്നത്. സമത്വ സ്വ.മ.ക. ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണ് എന്ന് അവര്‍ക്കാര്‍ക്കും അഭിപ്രായമില്ല. മാത്രമല്ല അനിവര്‍ എന്ത് അടിസ്ഥാനത്തിലാണ് ആ ആരോപണം ഉന്നയിക്കുന്നത് എന്നത് ഋൃഷിയെ പോലുള്ളവര്‍ക്ക് അറിയുകയുമില്ല.


പിന്നെ സ്വ.മ.ക. തങ്ങളുടെ പ്രൊജക്റ്റുകള്‍ തുടങ്ങുമ്പോള്‍ തന്നെ സോഴ്സ്കോഡ് റിലീസ് ചെയ്യുമെന്നും ഗിറ്റിലൂടെ വെര്‍ഷന്‍ കണ്‍ട്രോള്‍ ചെയ്യും എന്നും ഒക്കെ പറയുന്നത് കപടമാണ്. സ്വതന്ത്ര ലൈബ്രറി മാനേജ്മെന്റ് ടൂള് വരുന്നു, മീര എല്‍.എം.എസ്. പൂര്‍ണ്ണമായും  സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് എന്ന് പറഞ്ഞ് കൊട്ടി ഘോഷിച്ചു. എന്നിട്ട് അതിന്റെ കോഡ് ഏത് പബ്ലിക്ക് സ്ഥലത്താണ് പ്രസിദ്ധപ്പെടുത്തിയത്?

എനിക്കതില്‍ എതിര്‍പ്പൊന്നുമില്ല. ഒരു വോളന്ററി വര്‍ക്കാവുമ്പോള്‍ അത് ചിലപ്പോ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും. താമസിച്ചെന്നും ഒക്കെ വരും. പക്ഷേ അത് ചെയ്യുന്നവരെ പിറകോട്ടടിക്കുന്ന നിലപാട് ശരിയല്ല.

--ശിവഹരി

2015, ജനുവരി 3 2:07 PM ന്, നവനീത് .....(Navaneeth Krishnan.S) <navanee...@gmail.com> എഴുതി:
--
You received this message because you are subscribed to the Google Groups "KSSP IT" group.
To unsubscribe from this group and stop receiving emails from it, send an email to free-intellige...@googlegroups.com.
To post to this group, send email to free-int...@googlegroups.com.
For more options, visit https://groups.google.com/d/optout.
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in



പ്രശോഭ് ജി.ശ്രീധര്‍

unread,
Jan 5, 2015, 3:56:34 AM1/5/15
to Anivar Aravind, Discussion list of Swathanthra Malayalam Computing, free-intelligence, ksspitcommit...@googlegroups.com, Malayalam Wikimedia Project Mailing list, dak...@googlegroups.com, dakf
മാഷെ, അനിമാഷ് ഇവിടെ ഒന്നിനും മറുപടി തന്നിട്ടില്ല. അദ്ദേഹത്തെ ഇതില്‍ വലിച്ചിഴയ്ക്കണ്ട. ഞാന്‍ മാത്രമാണു് മറുപടി തന്നത്. ശിയാണു് ദേശാഭിമാനി രഘുവിന്റെ ഫീച്ചര്‍ ടേബിളിലാണു് തയ്യാറാക്കിയത്. അത് ഞാന്‍ സമ്മതിക്കുക മാത്രമല്ല കടപ്പാട് ലൈസന്‍സിനോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്. പക്ഷ അത് പരിപാലിക്കുന്നവര്‍ക്കായി കടപ്പാട് രേഖപ്പെടുത്തണം എന്നത് സന്തോഷേട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. തീര്‍ച്ചയായും രഘു ഉപയോഗിച്ച് ദേശാഭിമാനി റിലീസ് ചെയ്യുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പാലിക്കും. ഇറക്കിയത് പരീക്ഷണ പതിപ്പാണു്. അത് അതേ ലിങ്കില്‍ ഇപ്പോഴും ഉണ്ട്. ആരോടും അറിയിക്കാതെ അത് മാറ്റുകയുമില്ല.
ഇനി, സമത്വയുടെ കാര്യം. രചന അതിനു് ഉപയോഗിച്ചിട്ടേയില്ല.രൂപ സാമ്യത പഴയ ലിപിയിലേയ്ക്ക് മാറ്റിയപ്പോള്‍ തികച്ചും സ്വാഭാവികമായി വന്നതാണു്. വര്‍ഷങ്ങളായി ദേശാഭിമാനിയുടെ പ്രസിദ്ധീകരണം DBI Kerala ആസ്കി ഫോണ്ടിലാണു് തയ്യാറാക്കുന്നത്. ആ ഫോണ്ടിന്റെ ഗ്ലിഫ്ഫുകളാണു് രഘുവിന്റെ ഫീച്ചര്‍ ടേബിള്‍ ഉപയോഗിച്ച് ദേശാഭിമാനി തയയ്യാറാക്കിയത്. അതേ ഗ്ലിഫ്ഫ്ഉപയോഗിച്ച് കയ്യൂരിന്റെ ഫീച്ചര്‍ ടേബിളില്‍ ഉള്‍പ്പെടുത്തി സമത്വ ചെയ്യുമ്പോള്‍ രഘുവിന് കടപ്പാട് രേഖപ്പെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതിന്റെ ആവശ്യകത ഉണ്ടെങ്കില്‍ വ്യക്തമാക്കിത്തരണം. അപ്പോഴും ദേശാഭിമാനി പരീക്ഷണ പതിപ്പിലാണു് തയ്യാറാക്കിയിരിക്കുന്നതും.
രണ്ടു് വര്‍ഷമെടുത്താണു് സ്വ.മ.ക ഫീച്ചര്‍ ടേബിള്‍ തയ്യാറാക്കിയത് എന്നത് വസ്തുതയാണു്. രണ്ടോ നാലോ പത്തോ എടുത്തോളൂ. എല്ലാരും അത്രയും കാലം എടുക്കണം എന്നു് വാശിപിടിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.



അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍  എല്ലാം വിശദമായിത്തന്നെ പഠിച്ച്  ഓരോ വയലേഷനും എണ്ണി എണ്ണി റിപ്പോര്‍ട്ട് ചെയ്യാം


ഇത് എന്തിന്റടിസ്ഥാനത്തിലാണു് രണ്ട് മൂന്നു് ആഴ്ചയല്ല ഒരു ദിവസങ്ങള്‍ പോലും വിലയിരുത്താതെ കൊട്ടിഘോഷിക്കുന്നത്?


പ്രശോഭ്
+919496436961

2015, ജനുവരി 5 2:07 PM ന്, Anivar Aravind <anivar....@gmail.com> എഴുതി:
You received this message because you are subscribed to the Google Groups "{പരിഷദ് ഐ.ടി. കമ്മറ്റി കോഴിക്കോട്}" group.
To unsubscribe from this group and stop receiving emails from it, send an email to ksspitcommitteekoz...@googlegroups.com.
To post to this group, send email to ksspitcommit...@googlegroups.com.
To view this discussion on the web, visit https://groups.google.com/d/msgid/ksspitcommitteekozhikode/CA%2BnuCJbevFJxAcCO8%2Bih0XDXGGJqOQ1A%3DfxTR9UuvDEc3aGtsg%40mail.gmail.com.

Anivar Aravind

unread,
Jan 5, 2015, 4:10:16 AM1/5/15
to പ്രശോഭ് ജി.ശ്രീധര്‍, Discussion list of Swathanthra Malayalam Computing, free-intelligence, ksspitcommit...@googlegroups.com, Malayalam Wikimedia Project Mailing list, dak...@googlegroups.com, dakf
2015-01-05 14:26 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhg...@gmail.com>:
മാഷെ, അനിമാഷ് ഇവിടെ ഒന്നിനും മറുപടി തന്നിട്ടില്ല. അദ്ദേഹത്തെ ഇതില്‍ വലിച്ചിഴയ്ക്കണ്ട. ഞാന്‍ മാത്രമാണു് മറുപടി തന്നത്. ശിയാണു് ദേശാഭിമാനി രഘുവിന്റെ ഫീച്ചര്‍ ടേബിളിലാണു് തയ്യാറാക്കിയത്. അത് ഞാന്‍ സമ്മതിക്കുക മാത്രമല്ല കടപ്പാട് ലൈസന്‍സിനോടൊപ്പം ചേര്‍ത്തിട്ടുമുണ്ട്. പക്ഷ അത് പരിപാലിക്കുന്നവര്‍ക്കായി കടപ്പാട് രേഖപ്പെടുത്തണം എന്നത് സന്തോഷേട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. തീര്‍ച്ചയായും രഘു ഉപയോഗിച്ച് ദേശാഭിമാനി റിലീസ് ചെയ്യുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പാലിക്കും.

കടപ്പാടല്ല , ലൈസന്‍സാണു പാലിയ്ക്കേണ്ടത് ഒരുപാടുതവണയായി പറയുന്നു .
 
ഇറക്കിയത് പരീക്ഷണ പതിപ്പാണു്. അത് അതേ ലിങ്കില്‍ ഇപ്പോഴും ഉണ്ട്. ആരോടും അറിയിക്കാതെ അത് മാറ്റുകയുമില്ല.
ഇനി, സമത്വയുടെ കാര്യം. രചന അതിനു് ഉപയോഗിച്ചിട്ടേയില്ല.രൂപ സാമ്യത പഴയ ലിപിയിലേയ്ക്ക് മാറ്റിയപ്പോള്‍ തികച്ചും സ്വാഭാവികമായി വന്നതാണു്. വര്‍ഷങ്ങളായി ദേശാഭിമാനിയുടെ പ്രസിദ്ധീകരണം DBI Kerala ആസ്കി ഫോണ്ടിലാണു് തയ്യാറാക്കുന്നത്. ആ ഫോണ്ടിന്റെ ഗ്ലിഫ്ഫുകളാണു് രഘുവിന്റെ ഫീച്ചര്‍ ടേബിള്‍ ഉപയോഗിച്ച് ദേശാഭിമാനി തയയ്യാറാക്കിയത്. അതേ ഗ്ലിഫ്ഫ്ഉപയോഗിച്ച് കയ്യൂരിന്റെ ഫീച്ചര്‍ ടേബിളില്‍ ഉള്‍പ്പെടുത്തി സമത്വ ചെയ്യുമ്പോള്‍ രഘുവിന് കടപ്പാട് രേഖപ്പെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

ഞാന്‍ രചനയുടെ ഡെറിവേറ്റീവാണു സമത്വ എന്നു പറഞ്ഞപ്പോള്‍  ദേശാഭിമാനിയുടേയും കയ്യൂരിന്റെയും ഡെറിവേറ്റീവാണ് സമത്വ എന്ന മറുപടി നല്‍കിയതു പ്രശോഭാണ് . താങ്കളുടെ ആ വാദത്തിനാണു ദേശാഭിമാനിയുടെ ലൈസന്‍സ് ആ ഡെറിവേറ്റീവ് പാലിയ്ക്കണമെന്നാവശ്യപ്പെട്ടത് .എന്തായാലും വിശദമായി ചൂണ്ടിക്കാട്ടിയിട്ടുതന്നെ സംസാരിയ്ക്കാം

 
അതിന്റെ ആവശ്യകത ഉണ്ടെങ്കില്‍ വ്യക്തമാക്കിത്തരണം. അപ്പോഴും ദേശാഭിമാനി പരീക്ഷണ പതിപ്പിലാണു് തയ്യാറാക്കിയിരിക്കുന്നതും.
രണ്ടു് വര്‍ഷമെടുത്താണു് സ്വ.മ.ക ഫീച്ചര്‍ ടേബിള്‍ തയ്യാറാക്കിയത് എന്നത് വസ്തുതയാണു്. രണ്ടോ നാലോ പത്തോ എടുത്തോളൂ. എല്ലാരും അത്രയും കാലം എടുക്കണം എന്നു് വാശിപിടിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

ഞാന്‍ വാശിപിടിച്ചില്ലല്ലോ , സ്വതന്ത്രസോഫ്റ്റ്‌വെയറുകള്‍ക്ക് നോക്കി പഠിയ്ക്കാനും പുതുതായി ആശയം വ്യത്യസ്തമായി ഇമ്പ്ലിമെന്റ് ചെയ്യാനും സ്വാതന്ത്ര്യമുള്ളതാണ് . ഒരു ഫോണ്ട് പ്രിന്റ് ചെയ്ത് അതിന്റെ ഔട്ട് ലൈന്‍ ട്രേസ് ചെയ്ത് പുതിയഫോണ്ടുണ്ടാക്കി ഒരു കോപ്പിറൈറ്റും മറ്റാര്‍ക്കും നല്‍കാതെ പബ്ലിഷ് ചെയ്യുന്നതുപോലും  അനുവദിനീയമാണ് . പലരും ചെയ്തിട്ടുമുണ്ട് .  ധാര്‍മ്മികമായി മോശമാണെങ്കിലും . എന്നാല്‍ പുനരുപയോഗിയ്ക്കുന്ന കോഡിനും ഡിസൈനിനും ലൈസന്‍സ് പാലിയ്ക്കുക നിര്‍ബന്ധമാണ്. അതുമാത്രമാണ് ആവശ്യപ്പെട്ടതും





അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍  എല്ലാം വിശദമായിത്തന്നെ പഠിച്ച്  ഓരോ വയലേഷനും എണ്ണി എണ്ണി റിപ്പോര്‍ട്ട് ചെയ്യാം


ഇത് എന്തിന്റടിസ്ഥാനത്തിലാണു് രണ്ട് മൂന്നു് ആഴ്ചയല്ല ഒരു ദിവസങ്ങള്‍ പോലും വിലയിരുത്താതെ കൊട്ടിഘോഷിക്കുന്നത്?


ttf തുറന്നു വിലയിരുത്തിത്തന്നെയാണു മുമ്പു പറഞ്ഞത്.ഇനി ഇവ റെപ്പോയിലേക്കു മാറ്റി സോഴ്സ് ചൂണ്ടിക്കാട്ടിത്തന്നെ മറുപടി പറയാമെന്നുപറയുന്നതും അതിനുവേണ്ടി സമയമിടുന്നതും പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് . കൂടുതല്‍ ഫ്രീഫോണ്ടുണ്ടാകുന്നതിലും കൂടുതല്‍ പേര്‍ ഈ രംഗത്തുകടന്നുവരുന്നതിലും സന്തോഷമേ ഉള്ളൂ .


 

Sivahari Nandakumar

unread,
Jan 5, 2015, 4:38:24 AM1/5/15
to Malayalam Wikimedia Project Mailing list, പ്രശോഭ് ജി.ശ്രീധര്‍, dak...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dakf
ദാ ഗിറ്റ് ലാബില്‍ ഇട്ടിട്ടുണ്ട്.

https://gitlab.com/atps-projects

2015, ജനുവരി 5 2:39 PM ന്, Anivar Aravind <anivar....@gmail.com> എഴുതി:

Anivar Aravind

unread,
Jan 5, 2015, 4:42:57 AM1/5/15
to Malayalam Wikimedia Project Mailing list, dak...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dakf
2015-01-05 15:08 GMT+05:30 Sivahari Nandakumar <sivah...@gmail.com>:
ദാ ഗിറ്റ് ലാബില്‍ ഇട്ടിട്ടുണ്ട്.

https://gitlab.com/atps-projects

നല്ല കാര്യം . ഡെവലപ്മെന്റിനും കൂടി അതുപയോഗിച്ചാല്‍ നന്നായിരിയ്ക്കും .

 

Anivar Aravind

unread,
Jan 5, 2015, 4:45:55 AM1/5/15
to Malayalam Wikimedia Project Mailing list, dak...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dakf
https://gitlab.com/atps-projects/deshabhimani കൂടി ഇട്ടോളൂ. അതു കണ്ടില്ല.

Ditty Mathew

unread,
Jan 5, 2015, 7:30:29 AM1/5/15
to Malayalam Wikimedia Project Mailing list, പ്രശോഭ് ജി.ശ്രീധര്‍, dak...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dakf
ശിവഹരിയുടെയും പ്രശോഭിന്റെയും മെയില്‍ കൂട്ടി വായിക്കുമ്പോള്‍ സമത്വ കതിരിന്റെ പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി പ്രസിദ്ധീകരിച്ച പതിപ്പിന്റെ ഡെറിവേറ്റീവാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. കൂടാതെ ദേശാഭിമാനിക്ക് ഉപയോഗിച്ച ഗ്ലിഫ് മാത്രമാണ് സമത്വക്ക് ഉപയോഗിച്ചതെന്നാണ് പ്രശോഭ് പറയുന്നത്. അങ്ങനെയെങ്കില്‍ സമത്വ രചനയുടെ ഡെറിവേറ്റീവാണെന്ന് പറയുന്ന അനിവറിന്റെ വാദം മനസ്സില്ലാകുന്നില്ല.

bipi...@gmail.com

unread,
Jan 5, 2015, 7:50:13 AM1/5/15
to Malayalam Wikimedia Project Mailing list, dak...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dakf
ഈ ചർച്ച മലയാളം വിക്കിയുടെ മെയിലിംഗ് ലിസ്റ്റിൽ നടത്തുന്നതെന്തിനാണെന്നാണ് ഞങ്ങൾക്ക് മനസ്സിലാവാത്തത്.
Regards
Bipin.

Anivar Aravind

unread,
Jan 7, 2015, 6:19:26 AM1/7/15
to Malayalam Wikimedia Project Mailing list, dak...@googlegroups.com, free-intelligence, Discussion list of Swathanthra Malayalam Computing, ksspitcommit...@googlegroups.com, dakf

2015-01-05 18:00 GMT+05:30 Ditty Mathew <ditt...@gmail.com>:
ശിവഹരിയുടെയും പ്രശോഭിന്റെയും മെയില്‍ കൂട്ടി വായിക്കുമ്പോള്‍ സമത്വ കതിരിന്റെ പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി പ്രസിദ്ധീകരിച്ച പതിപ്പിന്റെ ഡെറിവേറ്റീവാണെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. കൂടാതെ ദേശാഭിമാനിക്ക് ഉപയോഗിച്ച ഗ്ലിഫ് മാത്രമാണ് സമത്വക്ക് ഉപയോഗിച്ചതെന്നാണ് പ്രശോഭ് പറയുന്നത്. അങ്ങനെയെങ്കില്‍ സമത്വ രചനയുടെ ഡെറിവേറ്റീവാണെന്ന് പറയുന്ന അനിവറിന്റെ വാദം മനസ്സില്ലാകുന്നില്ല.

വിശദമായി പറഞ്ഞുതരാം . റിപ്പീറ്റ് ചെയ്യാന്‍ താല്പര്യമില്ല. ഒറ്റ ഫോണ്ടല്ല , മിക്കഫോണ്ടിലും ലൈസന്‍സ് പ്രശ്നമുണ്ടെന്നു  പലതവണ വ്യക്തമാക്കിയതാണ് . സോഴ്സ് വെച്ചുതന്നെ മറുപടി വരാന്‍ ഒരു മൂന്നാഴ്ച കാക്കൂ .

Anivar Aravind

unread,
Jan 7, 2015, 7:08:24 AM1/7/15
to Malayalam Wikimedia Project Mailing list, DAKF Ekm, Discussion list of Swathanthra Malayalam Computing, free-intelligence, dak...@googlegroups.com, ksspitcommit...@googlegroups.com


2015-01-06 17:19 GMT+05:30 Rajeev Nair U <rajeev00...@gmail.com>:
അനിവര്‍ അരവിന്ദിനോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്. കുറച്ചു കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലായി   കുടുതല്‍ അറിയാനായി ചോദിക്കുന്നതാണ്..

  • എന്താണ് ശരിക്കും ഈ ഫീച്ചര്‍ ‍ടേബിള്‍ ?
    • ഞാന്‍ മനസ്സിലാക്കിയത് ഫീച്ചര്‍ ടേബിള്‍ എന്നു പറയുന്നത്  മലയാളഭാഷയുടെ ഉദാഹരണം വച്ച് നോക്കുകയാണെങ്കില്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും അല്ലാത്ത കൂട്ടക്ഷരങ്ങള്‍ പോലെയുള്ള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാന്‍ യൂണികോഡ് കോഡ്പോയിന്റ് ഇല്ലാത്തതിനാല്‍ അത് കിട്ടാന്‍ വേണ്ടി യൂണികോഡ് ഉള്ള അക്ഷരങ്ങളെ/ ഗ്ലിഫുകളെ കുട്ടിയോജിപ്പിച്ച് എങ്ങനെ എഴുതാം എന്ന നിയമങ്ങള്‍  എഴുതിയ ഒരു പട്ടികയാണ് . ഇതല്ലാതെ അതിനു വേറേ എന്തെങ്ങിലും മാനങ്ങളുണ്ടോ ?
അതു വെറും പട്ടികയല്ല . ഒരു പ്രോഗ്രാം തന്നെയാണ് .  ഭാഷാ നിയമങ്ങള്‍ എന്ന പൊതുമണ്ഡലത്തിലുള്ള സംഗതി ആണ്.  ഇപ്പോ ക്ത്ര എന്ന ഒറ്റ അക്ഷരമെടുക്കുക.  ക ചന്ദ്രക്കല ത ചന്ദ്രക്കല റ ചേര്‍ത്താല്‍ ക്ത്ര ആകുമെന്നത് അങ്ങനെ പ്രതീക്ഷിയ്ക്കുന്ന റിസള്‍ട്ടാണ്  . എന്നാല്‍ അങ്ങനെ ക്ത്ര കിട്ടാന്‍  പലവഴികള്‍ ഒരു ഫോണ്ടില്‍ അവലംബിയ്ക്കാം . ആ മെത്തേഡാണ് ഒരു പ്രോഗ്രാം അഥവാ ഫീച്ചര്‍ ടേബിള്‍ . അതില്‍ ലിപി വൈവിധ്യം കൂടി ചേരുമ്പോള്‍ മെത്തേഡുകളുടെ സാധ്യത കൂടുന്നു .  Opentype 1, Opentype 2 എന്നീ രണ്ടു സ്പെസിഫിക്കേഷന്‍ ലഭ്യമാകുമ്പോ ഇവ രണ്ടും രകാരത്തെ രണ്ടു രീതിയിലാണ് പരിഗണിയ്ക്കുന്നതെന്നതിനാല്‍ അങ്ങനെ ഒരു എക്സ്പെക്റ്റഡ് റിസള്‍ട്ട് ലഭ്യമാക്കുന്ന ഒരു മാര്‍ഗ്ഗമുണ്ടാക്കാനുള്ള വഴികള്‍ക്ക് പിന്നെയും സാധ്യമായ രീതികളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു . എന്നാല്‍ ഇവ രണ്ടിനെയും ഒരുപോലെ പിന്തുണയ്ക്കുക എന്നാല്‍ കോംപ്ലക്സിറ്റി കൂടുകയും ചെയ്യും . ഇതോടൊപ്പം ചിത്രീകരണ സംവിധാനങ്ങള്‍ വരുന്നു .
യൂണിസ്ക്രൈബ് ഓപ്പണ്‍ടൈപ്പിന്റെ ഇംപ്ലിമെന്റേഷന്‍ നടത്തുന്നതും ഹാര്‍ഫ്‌ബസ് ഇംപ്ലിമെന്റേഷന്‍ നടത്തുന്നതും എല്ലായ്പ്പോഴും ഒരേരീതിയിലാവണമെന്നില്ല , പാന്‍ഗോ , ഐസിയു എന്നിവയ്ക്ക് പലപ്പോഴും കസ്റ്റം ഫിക്സുകള്‍ വേണ്ടിവന്നേയ്ക്കാം . ഇങ്ങനെ റെന്‍ഡറിങ്ങ് എഞ്ചിനുകളില്‍ എല്ലാം എക്സ്പെക്റ്റഡ് റിസള്‍ട്ട് ഉണ്ടാക്കുക എന്ന ഭാഷാ നിയമം പാലിക്കാല്‍ ഒട്ടനവധി കസ്റ്റം ഹാക്കുകള്‍ വേണ്ടിവരും . ഇവയുടെ ആകെത്തുകയാണ് ഒരു ഫീച്ചര്‍ ടേബിള്‍ . അത്  ഭാഷാ നിയമം പാലിയ്ക്കന്ന റിസള്‍ട്ട് ഫോണ്ട് തരാനുള്ള ഒട്ടനവധി ഹാക്കുകള്‍ അടങ്ങിയ ഒരു പ്രോഗ്രാമാണ് . എന്നാല്‍ ആ ഒറ്റ വഴി മാത്രമായിരിയ്ക്കില്ല സാധ്യമാവുക . നോട്ടോസാന്‍സ്  പാലിയ്ക്കുന്ന വഴി അല്ല രഘു പാലിയ്ക്കുന്ന വഴി . 

ഓട്ടോമേറ്റഡ് റെന്‍ഡറിങ്ങ് ടെസ്റ്റിങ്ങ് എഞ്ചിനും , ഹാര്‍ഫ്ബസ് നിര്‍മ്മാണത്തിലെ ഇടപെടലും പാന്‍ഗോ ഐസിയു ടെസ്റ്റിങ്ങുകളും  പല വെര്‍ഷന്റേയും യൂസര്‍ ഫീഡ് ബാക്കുകളും ഒക്കെ ചേര്‍ന്നാണ് സ്വമകയുടെ ഫീച്ചര്‍ ടേബിളുകള്‍ ഇന്നത്തെ അവസ്ഥയിലെത്തിയിട്ടുള്ളത് .


 
  • മേലെ സൂചിപ്പിച്ച പോലെ ആണെങ്കില്‍ രണ്ടു പേര് ചെയ്ത ഫീച്ചര്‍ ടേബിളുകള്‍ എടുത്താല്‍ രണ്ടും വ്യത്യസ്തമാണ് എന്നു പറയണമെങ്കില്‍ അതു തമ്മില്‍ എന്തു വ്യത്യാസമാണ് കാണുക. 
    • അത് ഗ്ലിഫുകളുടെ പേരു മാറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടോ. ക + ് + ക = ക്ക എന്നല്ലാണ്ട് വേറെ രീതിയില്‍ എഴുതാന്‍ പറ്റുമോ ?

ഒരുദാഹരണം പറയാം . പണ്ട് സുറുമ പാച്ച്  എന്ന സുരേഷേട്ടന്‍ ചെയ്ത ഒരു സെറ്റ് നിയമങ്ങളും അവയ്ക്കനുസരിച്ച് നിര്‍മ്മിച്ച ഫോണ്ടുകളും ആയിരുന്നു  2006-2009 കാലത്ത് മലയാളം റെന്‍ഡറിങ്ങ് സാധ്യമാക്കിയിരുന്നത് . അന്ന് ഗ്നു/ലിനക്സിനും വിന്‍ഡോസിനും വെവ്വേറെ തരം ഫോണ്ടു വേണ്ട അവസ്ഥ ആയിരുന്നു. വ്യത്യാസം ഫീച്ചര്‍ ടേബിളുകളില്‍ തന്നെ ആയിരുന്നു .  അതിനെപ്പറ്റി ഇവിടെ വായിയ്ക്കൂ http://bit.ly/1Dx2Yym

  • നേരത്തേ സൂചിപ്പിച്ചത് ശരിയാണെങ്കില്‍ ഫീച്ചര്‍ ‍ടേബിള്‍ സ്വ.മ.ക ചെയ്തതായാലും എ.ടി.പി.എസ് ചെയ്തതായാലും അതിനു കടപ്പാട് കൊടുക്കേണ്ടത് ഭാഷയ്ക്കല്ലേ. ഭാഷയുടെ പ്രത്യേകതയല്ലേ ഫീച്ചര്‍ ‍ടേബിളില്‍ നിയമമായി കൊടുത്തത്. 
വ്യക്തമാക്കിയല്ലോ . ഓരോ അക്ഷരക്കൂടിച്ചേരലുകളും ഭാഷാനിയമങ്ങള്‍ക്കനുസരിച്ചുണ്ടാക്കേണ്ട ഫലം തരാന്‍ നിരവധി പ്രോഗ്രാമിങ്ങ് സാദ്ധ്യതകളുണ്ട് . ഓരോ വഴിയ്ക്കും  പ്രത്യേക കോപ്പിറൈറ്റുകളും ലൈസന്‍സുകളും അതിനാല്‍ സാദ്ധ്യമാണ് . അങ്ങനെ സ്വതന്ത്രമായ മറ്റുള്ളവര്‍ക്കു ലൈസന്‍സ് പാലിച്ചുസ്വീകരിയ്ക്കാവുന്ന ഒരു വഴി വെട്ടിത്തുറക്കുകയാണ് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് കഴിഞ്ഞ 3-4 വര്‍ഷങ്ങളിലെ ഈ രംഗത്തെ പ്രയത്നങ്ങളോടെ ചെയ്തിട്ടുള്ളത് .  എടിപിഎസ്സിന്റെ ഫീച്ചര്‍ ടേബിള്‍ എന്ന ഒറിജിനാലിറ്റി ഉള്ള ഒന്ന്  ഞാനിതുവരെ കണ്ടിട്ടില്ല. കണ്ടിടത്തോളം അതു സ്വമകയുടെ ഡെറിവേറ്റീവായിരുന്നു . എന്നാല്‍ നോട്ടോ സാന്‍സിന്റേത് തികച്ചും വ്യത്യസ്തമായ ഫീച്ചര്‍ ടേബിളുമാണ് . എന്തായാലും കാത്തിരിയ്ക്കൂ, ഈ എല്ലാ ലിസ്റ്റിലേയ്ക്കും കോപ്പി വെച്ച് മെയിലിട്ടാല്‍ മറുപടി ഇടേണ്ടിവരും . ഇതില്‍ പകുതിലിസ്റ്റിലും ഞാനില്ല താനും . വിക്കിപീഡിയ പ്രവര്‍ത്തകള്‍ ഇപ്പോഴേ പരാതിപറഞ്ഞതാണ് .
 
  • എ.ടി.പി.എസ് ചെയ്ത എല്ലാ ഫോണ്ടുകളും ലൈസന്‍സ് വയലേറ്റഡ് ആണെന്നു പറയുന്നത്  സ്വ.മ.ക യുടെ ഫീച്ചര്‍ ‍ടേബിളില്‍ പകര്‍ത്തി എന്ന തോന്നലില്‍ നിന്നാണോ അതോ വേറേ എന്തെങ്കിലും കാരണം കണ്ടിട്ടുണ്ടോ . വിശദമായി പിന്നീട് പരിശോധിച്ച് പറയുമെന്നറിയാം എന്നാലും അധികം പരിശോധന കൂടാതെ ഇത്രയും പറഞ്ഞത് എങ്ങനെയാണെന്ന് ഒന്നു വ്യക്തമാക്കാമോ .


ഫീച്ചര്‍ ടേബിള്‍ മാത്രമല്ല വയലെഷനെന്നും മറ്റു വയലേഷനുകളും ഉണ്ടെന്നു ഞാന്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട് . ഫോണ്ടുകള്‍ക്കുണ്ടായിരുന്ന പലരും പലപ്പോഴും നിര്‍ദ്ദേശിച്ച പ്രശ്നങ്ങളും  അതിന്റെ ഓരോ ഭാഗവും ഏതു സമയത്ത് ഏതു ബഗ്ഗിന്റെ പുറത്ത് ആരുടെ കമ്മിറ്റുകളുടെ പുറത്താണു പരിഹരിയ്കപ്പെട്ടതെന്നോര്‍ക്കുന്ന , എന്തൊക്കെ തെറ്റായ വഴികളിലൂടെയാണ് സൊല്യൂഷനിലെത്തിച്ചേര്‍ന്നതെന്നോര്‍ക്കുന്ന ഒരാള്‍ക്ക് അങ്ങനെയുള്ള ചില കോമ്പ്ലക്സ് ഭാഗങ്ങള്‍ നോക്കിയാല്‍ തന്നെ ആരുടെ കോഡാണ് അതെന്നു പിടികിട്ടും .

അനിവര്‍

Anivar Aravind

unread,
Jan 7, 2015, 7:12:03 AM1/7/15
to Malayalam Wikimedia Project Mailing list, DAKF Ekm, Discussion list of Swathanthra Malayalam Computing, free-intelligence, dak...@googlegroups.com, ksspitcommit...@googlegroups.com
2015-01-07 17:38 GMT+05:30 Anivar Aravind <anivar....@gmail.com>:


2015-01-06 17:19 GMT+05:30 Rajeev Nair U <rajeev00...@gmail.com>:
അനിവര്‍ അരവിന്ദിനോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്. കുറച്ചു കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലായി   കുടുതല്‍ അറിയാനായി ചോദിക്കുന്നതാണ്..

  • എന്താണ് ശരിക്കും ഈ ഫീച്ചര്‍ ‍ടേബിള്‍ ?
    • ഞാന്‍ മനസ്സിലാക്കിയത് ഫീച്ചര്‍ ടേബിള്‍ എന്നു പറയുന്നത്  മലയാളഭാഷയുടെ ഉദാഹരണം വച്ച് നോക്കുകയാണെങ്കില്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും അല്ലാത്ത കൂട്ടക്ഷരങ്ങള്‍ പോലെയുള്ള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്യാന്‍ യൂണികോഡ് കോഡ്പോയിന്റ് ഇല്ലാത്തതിനാല്‍ അത് കിട്ടാന്‍ വേണ്ടി യൂണികോഡ് ഉള്ള അക്ഷരങ്ങളെ/ ഗ്ലിഫുകളെ കുട്ടിയോജിപ്പിച്ച് എങ്ങനെ എഴുതാം എന്ന നിയമങ്ങള്‍  എഴുതിയ ഒരു പട്ടികയാണ് . ഇതല്ലാതെ അതിനു വേറേ എന്തെങ്ങിലും മാനങ്ങളുണ്ടോ ?
അതു വെറും പട്ടികയല്ല . ഒരു പ്രോഗ്രാം തന്നെയാണ് .  ഭാഷാ നിയമങ്ങള്‍ എന്ന പൊതുമണ്ഡലത്തിലുള്ള സംഗതി ആണ്.  ഇപ്പോ ക്ത്ര എന്ന ഒറ്റ അക്ഷരമെടുക്കുക.  ക ചന്ദ്രക്കല ത ചന്ദ്രക്കല റ ചേര്‍ത്താല്‍ ക്ത്ര ആകുമെന്നത് അങ്ങനെ പ്രതീക്ഷിയ്ക്കുന്ന റിസള്‍ട്ടാണ്  . എന്നാല്‍ അങ്ങനെ ക്ത്ര കിട്ടാന്‍  പലവഴികള്‍ ഒരു ഫോണ്ടില്‍ അവലംബിയ്ക്കാം . ആ മെത്തേഡാണ് ഒരു പ്രോഗ്രാം അഥവാ ഫീച്ചര്‍ ടേബിള്‍ . അതില്‍ ലിപി വൈവിധ്യം കൂടി ചേരുമ്പോള്‍ മെത്തേഡുകളുടെ സാധ്യത കൂടുന്നു .  Opentype 1, Opentype 2 എന്നീ രണ്ടു സ്പെസിഫിക്കേഷന്‍ ലഭ്യമാകുമ്പോ ഇവ രണ്ടും രകാരത്തെ രണ്ടു രീതിയിലാണ് പരിഗണിയ്ക്കുന്നതെന്നതിനാല്‍ അങ്ങനെ ഒരു എക്സ്പെക്റ്റഡ് റിസള്‍ട്ട് ലഭ്യമാക്കുന്ന ഒരു മാര്‍ഗ്ഗമുണ്ടാക്കാനുള്ള വഴികള്‍ക്ക് പിന്നെയും സാധ്യമായ രീതികളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു . എന്നാല്‍ ഇവ രണ്ടിനെയും ഒരുപോലെ പിന്തുണയ്ക്കുക എന്നാല്‍ കോംപ്ലക്സിറ്റി കൂടുകയും ചെയ്യും . ഇതോടൊപ്പം ചിത്രീകരണ സംവിധാനങ്ങള്‍ വരുന്നു .

ഓപ്പണ്‍ടൈപ്പ് ടേബിളുകളുടെ പലവിധ ഉപയോഗസാധ്യതകള്‍കൂടി ഇവിടെ വഴികളുടെ എണ്ണം പിന്നെയുംകൂട്ടുന്നുണ്ട്
അവയെപ്പറ്റി കൂടുതല്‍ ഇവിടെ വായിയ്ക്കുക http://blog.smc.org.in/malayalam-opentype-specification-part-1/
 

Manoj K. Puthiavila

unread,
Jan 9, 2015, 6:50:21 AM1/9/15
to Discussion list of Swathanthra Malayalam Computing, Malayalam Wikimedia Project Mailing list, free-intelligence, ksspitcommit...@googlegroups.com, dak...@googlegroups.com, DAKF Ekm
തർക്കം അവസാനിപ്പിച്ച് ഭാഷയുടെ വികാസത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ നോക്കൂ. സോഴ്സ് റെപ്പോ ആണു വേണ്ടതെങ്കിൽ അതു പരസ്യപ്പെടുത്തിയാൽ തർക്കം തീരില്ലേ? അതുവഴി മെച്ചപ്പെടുത്തൽ നടത്തി കുറ്റമറ്റ ഫോണ്ട് സെറ്റുകൾ ഉണ്ടാകുന്നതല്ലേ എല്ലാവരുടെയും ആവശ്യം.

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in





--
Manoj K. Puthiyavila, (Ph: 9847948765)
Journalist,
Thiruvananthapuram -32,
Kerala, INDIA

Sivahari Nandakumar

unread,
Feb 9, 2015, 6:13:28 AM2/9/15
to Malayalam Wikimedia Project Mailing list, Discussion list of Swathanthra Malayalam Computing, free-intelligence, dak...@googlegroups.com, ksspitcommit...@googlegroups.com, DAKF Ekm
https://gitlab.com/groups/atps-projects

ഇവിടെ ഫോണ്ടുകള്‍ ഇട്ടിട്ട് ഒരു മാസമായി കേട്ടോ.

--ശിവഹരി

2015, ജനുവരി 9 5:20 PM ന്, Manoj K. Puthiavila <puthi...@gmail.com> എഴുതി:
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wiki...@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--

Anivar Aravind

unread,
Feb 9, 2015, 10:05:19 PM2/9/15
to Discussion list of Swathanthra Malayalam Computing, Malayalam Wikimedia Project Mailing list, free-intelligence, ksspitcommit...@googlegroups.com, dak...@googlegroups.com, DAKF Ekm
2015-02-09 16:43 GMT+05:30 Sivahari Nandakumar <sivah...@gmail.com>:
https://gitlab.com/groups/atps-projects

ഇവിടെ ഫോണ്ടുകള്‍ ഇട്ടിട്ട് ഒരു മാസമായി കേട്ടോ.

മറന്നിട്ടില്ല ശിവഹരി . ചൂണ്ടിക്കാട്ടിയവയില്‍ സമ്മതിച്ചവ പോലും ഇതുവരെ തിരുത്തപ്പെട്ടിട്ടും ഇല്ലല്ലോ . (ഉദാ ദേശാഭിമാനി ലൈസന്‍സ് വയലേഷന്‍)
ബഗ്ഗുകള്‍ ചൂണ്ടിക്കാട്ടുമ്പോ അതു മനസ്സിലാക്കാന്‍ കഴിയുക എന്നതു വളരെ  പ്രധാനമാണല്ലോ.  അതിനാല്‍  പ്രോഗ്രാമിങ്ങ് തീരുമാനങ്ങളിലെത്തിച്ചേരുന്നതിന്റെ സാങ്കേതിക കാരണങ്ങളും അതെന്തുകൊണ്ടെന്നതും കൂടി മനസ്സിലാക്കുന്നതു നന്നാവും . ആ പ്രോഗ്രാമിങ്ങ് നിര്‍ദ്ദേശങ്ങള്‍ അവയുടെ ലൈസന്‍സും കോപ്പിറൈറ്റും ബഹുമാനിയ്ക്കാതെ പകര്‍ത്തപ്പെടുന്നതിന്റെ  പ്രശ്നവും കാണാം .

സ്വമക ബ്ലോഗില്‍ മലയാളം ഫോണ്ടുകളുടെ ഫീച്ചര്‍ ടേബിളുകളുകളെങ്ങനെ നിര്‍മ്മിയ്ക്കപ്പെട്ടു എന്നതും എങ്ങനെ ഓരോ ദുര്‍ഘടമായ അക്ഷരങ്ങളുടെയും പ്രോഗ്രാമിങ്ങ് നിര്‍ദ്ദേശവും ഉരുത്തിരിഞ്ഞുവന്നു വന്നു എന്നതും വ്യക്തമാക്കുന്ന ഒരു പരമ്പര തുടങ്ങിയതു ശ്രദ്ധിച്ചുകാണുമല്ലോ . ചൂണ്ടിക്കാട്ടിയേ തിരുത്തൂ എന്നതിനേക്കാള്‍ എങ്ങനെ ലൈസന്‍സ് പാലിയ്ക്കാതെ കോപ്പിയടിച്ച നിര്‍ദ്ദേശങ്ങള്‍ സ്വയമറിഞ്ഞു ലൈസന്‍സ് പാലിയ്ക്കാനുള്ള ശ്രമം ATPS ന്റെ ഭാഗത്തുനിന്നുണ്ടാകുമെങ്കില്‍ നല്ലതാകുമെന്നു കരുതി . ആ പരമ്പര ഒന്നു ഇരുത്തിവായിയ്ക്കൂ. സ്വയം തിരുത്താന്‍ ശ്രമിയ്ക്കൂ. ഫോണ്ട് നിര്‍മ്മാണത്തിന്റെ ലേണിങ്ങ് കര്‍വ്വും ഓരോ പ്രാഗ്രാമിങ്ങ് നിര്‍ദ്ദേശവും (അതെ ഓരോ നിര്‍ദ്ദേശവും കോപ്പിറൈറ്റുള്ളതാണ് . എന്നാല്‍ സ്വതന്ത്രലൈസന്‍സ് പാലിച്ച് ഉപയോഗിയ്ക്കാവുന്നതുമാണ്) മനസ്സിലാക്കാത്തവരോട്  (ദാ പുതിയ ഫീച്ചര്‍ ടേബിള്‍ ഞങ്ങളിപ്പോ ഉണ്ടാക്കി എന്ന മട്ടില്‍ തെറ്റിദ്ധാരണാ ജനകമായ ന്യായങ്ങള്‍ വരുന്നതു കണ്ടതുകൊണ്ടാണ്  ഇതു പറയുന്നതു് ) സംസാരിയ്ക്കുമ്പോള്‍ ക്രോസ് റഫറന്‍സ് ചെയ്യുന്ന ഒരു ഡോക്യുമെന്റേഷന്‍ ഉണ്ടാവുന്നത് ഗുണം ചെയ്യുമെന്നതിനാല്‍ ആ പരമ്പര അല്പം കൂടി മുന്നോട്ടുനീങ്ങിയിട്ടാവാം ലംഘനം ചൂണ്ടിക്കാട്ടാന്‍ എന്നതു അതിനാല്‍ വ്യക്തിപരമായി എടുത്ത തീരുമാനമാണ്.

സ്വയം മനസ്സിലാക്കിത്തിരുത്താനുള്ള ഒരവസരം കൂടി എന്നതും മുടന്തന്‍ ന്യായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിരികെ വരാതിരിക്കാനുള്ള അവസരം കുറയ്ക്കുക എന്നതുമായി ഇതിനെ വായിച്ചാല്‍ മതി .

ഈ സീരീസിലെ ലേഖനങ്ങള്‍ വായിച്ചില്ലെങ്കില്‍ വായിയ്ക്കാന്‍


Sivahari Nandakumar

unread,
Feb 10, 2015, 12:57:49 AM2/10/15
to Discussion list of Swathanthra Malayalam Computing, free-intelligence, dak...@googlegroups.com, ksspitcommit...@googlegroups.com, Malayalam Wikimedia Project Mailing list, DAKF Ekm
മറന്നിട്ടില്ല ശിവഹരി . ചൂണ്ടിക്കാട്ടിയവയില്‍ സമ്മതിച്ചവ പോലും ഇതുവരെ തിരുത്തപ്പെട്ടിട്ടും ഇല്ലല്ലോ . (ഉദാ ദേശാഭിമാനി ലൈസന്‍സ് വയലേഷന്‍)

തിരുത്തിയില്ല എന്നാരാണ് പറഞ്ഞത്. അനിവര്‍ പറഞ്ഞത് തന്നെ തിരുത്തണം എന്നുണ്ടോ? ഗിറ്റ് ലാബില്‍ ഇട്ടിരിക്കുന്ന ദേശാഭിമാനി അടക്കമുള്ള ഒരു ഫോണ്ടിനും ലൈസന്‍സ് വയലേഷന്‍ നില്ല എന്നു മാത്രമല്ല അവയെല്ലാം എ.ടി.പി.എസ് വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിക്കുന്നത്. സ്വ.മ.ക. യുടെ ഒന്നുമായും അതിന് ആശ്രിചതത്വം ഇല്ല.

--ശിവഹരി

2015, ഫെബ്രുവരി 10 8:34 AM ന്, Anivar Aravind <anivar....@gmail.com> എഴുതി:
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
dis...@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in





--
Reply all
Reply to author
Forward
0 new messages