സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ - ഇപ്പോഴത്തെ അവസ്ഥ

20 views
Skip to first unread message

Samadhanam

unread,
Jun 23, 2008, 2:18:46 AM6/23/08
to വിവരവിചാരം
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ ഏത് തലങ്ങള്‍ വരെ
ഉപയോഗിക്കുന്നുണ്ട്‌ ? അവയുടെ പ്രചാരം , ഉപയോഗ ക്ഷമത എന്നിവ
സാധാരണക്കാരിലേക്ക് എതിചെര്‍ന്നിട്ടുണ്ടോ?
സോഫ്റ്റ്‌വെയര്‍ എന്നുള്ളത് ഇപ്പോഴും ഒരു പ്രത്യേക തരം ആളുകളുടെ
ആവശ്യത്തിന് വേണ്ടിയുള്ളതാണ് എന്നാണ് ജനങ്ങള്‍ കരുതുന്നത്. ഇതു മാറി
സോഫ്റ്റ്‌വെയറുകള്‍ ദൈനംദിന ജീവിതത്തിനു അത്യാവശ്യമാണ് എന്നുള്ള
തിരിച്ചറിവ് ജനങ്ങള്‍ക്ക്‌ ഉണ്ടാവണം.
ഈ തരത്തിലുള്ള ഒരു പ്രചാരണ പരിപാടി നമുക്കു വേണ്ടതുണ്ടോ ?

അനില്‍

unread,
Jun 24, 2008, 6:06:32 AM6/24/08
to വിവരവിചാരം

സ്വതന്ത്ര സോഫ്റ്റ്‌വെയറിനു ഇപ്പോള്‍ കേരളത്തില്‍ നല്ല പ്രചാരമുണ്ട്.
വിദ്യാര്ത്ഥികളില്‍ വളരേ വ്യാപകമാണ്. എങ്കിലും ഇനിയുമേറേ പ്രവര്‍ത്തനം
നടത്തേണ്ടതുണ്ട്.

- അനില്‍

Samadhanam

unread,
Jun 24, 2008, 6:27:38 AM6/24/08
to വിവരവിചാരം
തീര്‍ച്ചയായും ശരി തന്നെ. സ്കൂള്‍ വിദ്യാര്‍ഥികള്‍ അവരുടെ അകാദമിക്‌
തലങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്നുള്ളത്
ശരിയാണ്. പക്ഷെ അവര്‍ വീടുകളില്‍ കുത്തക ഉത്പന്നങ്ങളായ മൈക്രോസോഫ്റ്റ്
മുതലായവ ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഈ ആളുകള്‍ വിചാരിക്കുന്നതു
കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ ഇതു ഫ്രീ ആയി കിട്ടുന്നു എന്നാണ്. എന്നാല്‍
ഇവര്‍ ഉപയോഗിക്കുന്നത് തികച്ചും ആന്റി സോഷ്യല്‍ ആണ് എന്ന് ഇവരെ പറഞ്ഞു
മനസ്സിലാക്കണം.

.::dotcompals::.

unread,
Jun 24, 2008, 7:30:46 AM6/24/08
to vivarav...@googlegroups.com
കുത്തക, കുത്തക എന്നു പറഞ്ഞ്,  ഐ ട്ടി മേഖലയെ ഇന്ന് കാണുന്നത്ര മികച്ചതാക്കാന്‍ മൈക്രോസോഫ് ട്ടും വിന്‍ഡോസും നല്‍കിയ സംഭാവനകളെ കുറച്ചു കാണിക്കുന്നത് ശരിയല്ല്.  ഇന്ന് നമ്മളില്‍ ഭൂരിപക്ഷം പേരും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമെല്ലാം ഉപയോഗിക്കുന്നത്  മൈക്രോസോഫ് ട്ടിന്റെ വിന്‍ഡോസ് എന്ന് വളരെ യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായതു കൊണ്ട് മാത്രമാണ്.

35,000 രൂപാ മുടക്കി ഒരു പി.സി വാങ്ങാന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു 3500 രൂപാ കൂടി ചേര്‍ത്ത് ഒരു ലൈന്‍സെന്‍സുള്ള്  വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം കൂടി വാങ്ങി കൂടാ?

എന്തോക്കെ പറഞ്ഞാലും ഇപ്പോള്‍ ഉല്ലതില്‍ വച്ച്  ഏറ്റവും യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് തന്നെ, അതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.

പ്രശാന്ത്
-------------------------------------------
Sign up for top-rated Affiliate Program with SFI Marketing Group (SFI). Join over 8 million SFI affiliates worldwide! FREE sign-up at: http://www.ezinfocenter.com/10164206/FREE.



2008/6/24 Samadhanam <bipi...@gmail.com>:

ranjith s

unread,
Jun 24, 2008, 7:36:47 AM6/24/08
to vivarav...@googlegroups.com, dotco...@gmail.com
ശരിതന്നെ വിന്‍ഡോസിന്‍റെ കൂടെ വൈറസുകളും സ്പാമുകളും ഫ്രീ. പിന്നെ ഒരു ഓഫീസ് പണിക്ക് ഇരുപത്തയ്യായിരം വേറെ. അങ്ങനെയാണെങ്കില്‍ ഇന്നത്തെസ്കൂള്‍കുട്ടികള്‍ ( പാവപ്പെട്ടവര്‍) വിന്‍ഡോസില്ലാതെ കമ്പ്യൂട്ടര്‍ പഠിക്കുന്നതോ ?? പിന്നെ യൂസര്‍ ഫ്രന്‍ഡിലി എന്നുപറയുന്നത് യൂസര്‍ ഉപയോഗിക്കുന്നപോലിരിക്കും. 100 ഡോളര്‍ കമ്പ്യൂട്ടര്‍ പദ്ധതിയില്‍ ഡെബിയന്‍ ലിനക്സ് ഉപയോഗിച്ചതോ ???


2008/6/24 .::dotcompals::. <dotco...@gmail.com>:



--
Regards

Ranjith S
www.itpublic.in
Open Source Technologies

Samadhanam

unread,
Jun 24, 2008, 7:42:06 AM6/24/08
to വിവരവിചാരം
പ്രശാന്ത്
താങ്കളുടെ കണ്ടെത്തലുകള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കാം.
പ്രശാന്ത് കമ്പ്യൂട്ടര്‍ പഠിച്ചത് മൈക്രോസോഫ്റ്റ് വിന്‍ഡോസ്
ഉപയോഗിച്ചയിരിക്കാം. പക്ഷെ ഞങ്ങളില്‍ ചിലര്‍ ഇത്തരം സോഫ്റ്റ്‌വെയറുകള്‍
ഉപയോഗിക്കാതെ കമ്പ്യൂട്ടര്‍ പഠിച്ചിട്ടുണ്ട്.
പ്രശാന്ത് ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍
ഉപയോഗിക്കതതുകൊണ്ടാണ് ഇത്തരം കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകുന്നത്‌. യൂസര്‍
ഫ്രന്‍ഡിലി എന്നുള്ളതുകൊണ്ട് പ്രശാന്ത് എന്താണ് കാര്യമാക്കുന്നത് ? ഒരു
ഉപയോക്താവിന് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയണം ,അല്ലെ. ഇതു
ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സാധ്യമാക്കുന്നുണ്ടല്ലോ .
ആദ്യം ഉപയോഗിക്കു എന്നിട്ട് അഭിപ്രായം പറയുക. നിങ്ങള്‍ കാണാത്ത ഒരു
ഉത്പന്നത്തെ കുറിച്ചു മുന്‍‌വിധി പാടില്ല.

സമാധാനം

http://samaadhaanam.blogspot.com

.::dotcompals::.

unread,
Jun 24, 2008, 7:50:44 AM6/24/08
to vivarav...@googlegroups.com
ചങ്ങാതി, താങ്കളാണ് ഇവിടെ മുന്‍ വിധികളോടെ വിഷയങ്ങള്‍ കാണുന്നതെന്ന് തോന്നുന്നു.
ആരു പറഞ്ഞു ഞാന്‍ ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചിട്ടില്ലന്ന്?  ഞാന്‍ ഈ രംഗത്ത് കഴിങ്ങ 8 വര്‍ഷത്തെ പരിചയം വെച്ചാണ് പറഞ്ഞതെല്ലാം.. അല്ലാതെ എനിക്ക് മൈക്രൊസോഫ്റ്റ് പണിയോന്നും തന്നിട്ടല്ല.

ഞാന്‍ ഏകദേശം 6 മാസത്തോളം എന്റെ ഓഫീസ് മുഴുവന്‍ റ്ഡഹാറ്റ് ലിനെക്സ് ഉപയോഗിച്ച് പരീക്ഷിച്ചതാണ്. അതെന്നെ വട്ടം കറക്കി...
അതിന് ശേഷം മാത്രമാണ് കൂടുതല്‍ പ്രായോഗികം വിന്‍ഡേസ് ആണെന്ന് മനസ്സിലാക്കി, അതിലേക്ക് മടങ്ങിയത്.

പ്രശാന്ത്.


2008/6/24 Samadhanam <bipi...@gmail.com>:

Manilal K M

unread,
Jun 24, 2008, 7:58:34 AM6/24/08
to vivarav...@googlegroups.com
2008/6/24 .::dotcompals::. <dotco...@gmail.com>:
> ചങ്ങാതി, താങ്കളാണ് ഇവിടെ മുന്‍ വിധികളോടെ വിഷയങ്ങള്‍ കാണുന്നതെന്ന്
> തോന്നുന്നു.
> ആരു പറഞ്ഞു ഞാന്‍ ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍
> ഉപയോഗിച്ചിട്ടില്ലന്ന്? ഞാന്‍ ഈ രംഗത്ത് കഴിങ്ങ 8 വര്‍ഷത്തെ പരിചയം വെച്ചാണ്
> പറഞ്ഞതെല്ലാം.. അല്ലാതെ എനിക്ക് മൈക്രൊസോഫ്റ്റ് പണിയോന്നും തന്നിട്ടല്ല.
>
> ഞാന്‍ ഏകദേശം 6 മാസത്തോളം എന്റെ ഓഫീസ് മുഴുവന്‍ റ്ഡഹാറ്റ് ലിനെക്സ് ഉപയോഗിച്ച്
> പരീക്ഷിച്ചതാണ്. അതെന്നെ വട്ടം കറക്കി...
> അതിന് ശേഷം മാത്രമാണ് കൂടുതല്‍ പ്രായോഗികം വിന്‍ഡേസ് ആണെന്ന് മനസ്സിലാക്കി,
> അതിലേക്ക് മടങ്ങിയത്.
>
> പ്രശാന്ത്.

താങ്കള്‍ എന്തു സോഫ്റ്റ്‌വെയറാണ് റെഡ്ഹാറ്റ് ലിനക്സിസില് ഉപയോഗിച്ചത് ?
ദയവായി വ്യക്തമാക്കൂ.

--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

ശ്യാം കാരനാട്ട് | shyam karanattu

unread,
Jun 24, 2008, 7:59:53 AM6/24/08
to vivarav...@googlegroups.com
2008/6/24 .::dotcompals::. <dotco...@gmail.com>:
കുത്തക, കുത്തക എന്നു പറഞ്ഞ്, 
  ഐ ട്ടി മേഖലയെ ഇന്ന് കാണുന്നത്ര മികച്ചതാക്കാന്‍ മൈക്രോസോഫ് ട്ടും വിന്‍ഡോസും നല്‍കിയ സംഭാവനകളെ കുറച്ചു കാണിക്കുന്നത് ശരിയല്ല്.  ഇന്ന് നമ്മളില്‍ ഭൂരിപക്ഷം പേരും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമെല്ലാം ഉപയോഗിക്കുന്നത്  മൈക്രോസോഫ് ട്ടിന്റെ വിന്‍ഡോസ് എന്ന് വളരെ യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായതു കൊണ്ട് മാത്രമാണ്.

35,000 രൂപാ മുടക്കി ഒരു പി.സി വാങ്ങാന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു 3500 രൂപാ കൂടി ചേര്‍ത്ത് ഒരു ലൈന്‍സെന്‍സുള്ള്  വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം കൂടി വാങ്ങി കൂടാ?
നിങ്ങളുടെ കമ്പ്യൂട്ടര്‍ നെറ്റിലൂടെ പുതുക്കുമ്പോള്‍(അപ്ഗ്രേഡ്) ചെയ്യുമ്പോള്‍ അതില്‍ നിന്നു് എന്തൊക്കെ വിവരങ്ങള്‍ മൈക്രോസോഫ്റ്റ്‍ ഓഫീസിലേയ്ക്കു് അയയ്ക്കുന്നുണ്ടു് എന്നു് പറയാന്‍ നിങ്ങള്‍ക്കാകുമോ? പോട്ടെ നിങ്ങളുടെ കമ്പ്യൂട്ടര്‍ എപ്പോഴും നിങ്ങളെ അനുസരിയ്ക്കും എന്നു് നിങ്ങള്‍ക്കുറപ്പുണ്ടോ?
ഈ ഉറപ്പില്ലായ്മയാണു് ഗ്നു എന്ന സംരംഭത്തിലേയ്കു് നയിച്ചതു്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ വന്നപ്പോള്‍ വിവരങ്ങള്‍ എളുപ്പം പകര്‍ത്താമെന്ന സാങ്കേതിക വിദ്യ ആയി. എന്നാല്‍ ഈ കമ്പനികള്‍ ചെയ്യുന്നതോ?അതേ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു് ലോകരെയെല്ലാം നിയന്ത്രിയ്ക്കാനുള്ള സാങ്കേതികവി‍ദ്യ വികസിപ്പിയ്ക്കലും..
നിര്‍മ്മാതാക്കള്‌‍ നിഷ്കര്‍ഷിയ്ക്കുന്നതല്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‌ ഉപയോഗിച്ചു് ഡിവി‍ഡി കാണുന്നതു് അമേരിയക്കയില് ഇപ്പോള്‍ നിയമവിരുദ്ധമാണു്.
അതിനര്‍ത്ഥം അവര്‍ നിര്‍മ്മിയ്ക്കുന്ന,ഉള്ളെന്തെന്നു് അറിയാത്ത, കറുത്തപെട്ടിയായ(Blackbox)ഒരു സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിയ്ക്കാവു എന്നവര്‍ ആജ്ഞാപിയ്ക്കുന്നു എന്നാണു്. സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാണെങ്കില്‍ അതു് എല്ലാവര്‍ക്കും തുറന്നുകാണാം ഏതു് ആശാരിയ്ക്കും പറയാം ഈ പണി ശരിയല്ലാ എന്നു്. മാത്രമല്ല അവര്‍ക്കു് ആ മിഥ്യാ പൂട്ടുകള് (എന്തിനാ പൂട്ടിവയ്ക്കുന്നെ പകരാനുള്ള സൌകര്യമുള്ളപ്പോള്‍) കളയുകയും ചെയ്യാം. ഇതിനിടവരാതെ ഇല്ലാത്ത ഡാമുകള്‍ സൃഷ്ടിച്ചതു് അതില്‍ നിന്നു് POWER(അധികാരമായും പണമായും;-)) ഉണ്ടാക്കാന്‍ നോക്കുന്നവരാണു് വന്‌‍(കാശിന്റെ കാര്യത്തില്‍) കമ്പനികള്‍ .ഇവരുടെ പരസ്യ പ്രചാരണത്തില്‍ ജനങ്ങള്‍ കുടുങ്ങരുതു്.
ശരിയാണു് അവരുടെ കൈയ്യില്‍ പണമുണ്ടു് അതു് ലോക ജനതയുടെ സ്വാതന്ത്ര്യത്തിന്റെ വിലയാണു്. പണമുള്ളതു കൊണ്ടു് ലോക രാഷ്ട്രങ്ങള്‍ ഈ പകല് കൊള്ളയെ വെള്ള പൂശാന്‍ നോക്കും. ബുദ്ധിയുള്ളവര്‍ എതിര്‍ക്കും...
അറിയാം, ചീത്ത കമ്പനികളുടെ പ്രചാരണം കേട്ട ആര്‍ക്കും ഇതു് ഒറ്റയടിയ്ക്കു് മനസ്സിലാകില്ല ...കൂടുതല്‍ വിവരങ്ങള്‍ക്കു്
http://gnu.org/philosophy
http://swatantran.blogspot.com


എന്തോക്കെ പറഞ്ഞാലും ഇപ്പോള്‍ ഉല്ലതില്‍ വച്ച്  ഏറ്റവും യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് തന്നെ, അതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.  
വര്‍ഷങ്ങള്‍ക്കു് മുന്‍പു്  ഇന്നതേതല്ല സ്ഥിതി ഇതിലും പരിതാപകരമായിരുന്നു അതില‍ പ്രധാനമായിരുന്നു യന്ത്രങ്ങളൊന്നു പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുന്നതു്.
അതെന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ? മുകളില്‍ പറഞ്ഞതു പോലെ കാശുണ്ടാക്കണമെങ്കില്‍ (ഏതുവിധേനയും) ഏറ്റവും നല്ല വഴിയാണിതെന്നതു കൊണ്ടു് യന്ത്ര നിര്‍മ്മാതാക്കള്‍ വിന്ഡോസില്‍ മാത്രം പ്രവര്‍ത്തിയ്ക്കുന്ന യന്ത്രങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടും ആ യന്ത്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതെങ്ങിനെ യെന്നുള്ള തുച്ഛമായ വിവരം പോലും പൂഴ്തി വച്ചതുകൊണ്ടും മാത്രമാണു്.
അനുദിനം സാഹചര്യം വ്യത്യസ്തമാണു്. കമ്പനികള്‍ മനസ്സിലാക്കുന്നു ഗ്നു ഇവിടെയുണ്ടാകുമെന്നു് അതുകൊണ്ടു് പുതിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നു.ഇല്ലാത്തവ
പലതും നല്ല മനുഷ്യര്‍ ഊഹിച്ചു കണ്ടെത്തി പ്രവര്ത്തനക്ഷമമാക്കുന്നു(reverse engineering)
ഇപ്പോഴത്തെ സ്ഥിതി വച്ചു് ശരിയ്ക്കുമൊന്നു് ശ്രമിച്ചു നോക്കു നിങ്ങള്ക്കും സ്വാതന്ത്ര്യം ലഭിച്ചേക്കാം ...ഇല്ലെങ്കില്‍ അതിനായി പോരാടു പ്രവര്‍ത്തിയ്ക്കാത്ത യന്ത്രത്തേകുറിചു് മറ്റുള്ളവരോടു് പറയു.. പരസ്പര സഹകരണത്തിലുടെ നല്ല നാളെ കെട്ടിപടുക്കു..

Samadhanam

unread,
Jun 24, 2008, 8:13:13 AM6/24/08
to വിവരവിചാരം
സ്കൂള്‍ കുട്ടികള്‍ പോലും ഏതാനും ദിവസങ്ങള്‍ കൊണ്ടു ലിനക്സ്
പഠിച്ചെടുക്കും എന്നിരിക്കെ താങ്കള്‍ക്ക്‌ ആറു മാസമായി ഒന്നും ചെയ്യാന്‍
കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പ്രശാന്തിന് അത് അറിയില്ല
എന്നാണ്. ശരിയല്ലേ ?
ലോകത്തില്‍ എല്ലാവരും വിന്‍ഡോസില്‍ നിന്നും ലിനക്സ് ഇലേക്ക് മാറുന്നു
(കൂടുതല്‍ കാര്യക്ഷമത,സെക്യൂരിറ്റി,കുറഞ്ഞ ഡൌന്‍ ടൈം ). ഇത്തരം
സംഭവങ്ങള്‍ ഇവിടെ നടക്കുന്നു,നിങ്ങള്‍ വളരെ വിചിത്രമായി തിരിച്ചും
പ്രവര്‍തിക്കുന്നു.
ലോകത്തിലെ വളരെ വലിയ എല്ലാ നെറ്റ്‌വര്‍ക്ക്ക്കളും ലിനക്സില്‍ ആണ്
പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും പ്രശാന്ത് തര്‍ക്കിക്കുന്നതിന്റെ കാരണം
എന്താണ് ?
പ്രശാന്ത് ലിനക്സില്‍ എന്ത് ചെയ്തപ്പോള്‍ ആണ് വട്ടം കറങ്ങിയത് ?

.::dotcompals::.

unread,
Jun 24, 2008, 8:23:18 AM6/24/08
to vivarav...@googlegroups.com

ചങ്ങാതി, ഞാന്‍ സ്കൂള്‍ കുട്ടിയല്ല. എനിക്ക് ലിനക്സോ വിന്‍ഡോസോ പഠിച്ചെടുകക്കാനും അതില്‍ റിസേര്‍ച്ച് ചെയ്യാനും താല്പര്യമില്ല. ഞാന്‍ കംബ്യൂട്ടര്‍ ഉപയോഗിക്കുന്നത്  അതില്‍ റിസേര്‍ച്ച് ചെയ്യാനോ അതൊ കൂടുതല്‍ ഡവലപ്പ് ചെയ്യാനോ അല്ല. ഞാന്‍ ചെയ്യുന്ന് ജോലി കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എനിക്ക് ചെയ്യാന്‍ കഴിയണം അത്രയെ വേണ്ടൂ.

പിന്നെ ഞാന്‍ ഇവിടെ പറങ്ങത് ഡെസ്ക് ടോപ്പ് കംബ്യൂട്ടിങ്ങിനെ കുറിച്ചാണ്. വലിയ നെറ്റ്‌വര്‍ക്ക്ക്കളെ കുറിച്ചല്ല. എജ്ജിനീയേര്‍സ് കൈകാര്യം ചെയ്യുന്ന വലിയ  നെറ്റ്‌വര്‍ക്ക്ക്കളുടെ കാര്യം വേറെ സാധരണ ആളുകള്‍ ഉപയോഗിക്കുന്ന ഡെസ്ക് ടോപ്പ് കംബ്യൂട്ടിങ്ങ് വേറെ

പ്രശാന്ത്

2008/6/24 Samadhanam <bipi...@gmail.com>:

Jagan Nadh

unread,
Jun 24, 2008, 8:28:50 AM6/24/08
to vivarav...@googlegroups.com
ചങ്ങാതീ
കാര്യം ഏതായാലും ലിനക്സ്   പഠിക്കാന്‍ വലിയ ഗവേഷണ പാടവം ഒന്നും വേണ്ട.
വിന്‍ഡോസില്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിയും ലിനക്സിലും അതേ വേഗത്തില്‍ ചെയ്യാം

നെറ്റ് വര്‍ക്കായാലും ഡെസ്ക് ടോപ്പായാലും ലാപ്ടോപ്പായാലും ലിനക്സ്  തന്നെ ബെസ്റ്റ്

ജഗന്‍

24 June 2008 5:53 PM നു, .::dotcompals::. <dotco...@gmail.com> എഴുതി:



--
ജഗന്നാഥ് . ജി
Jaganadh G.
http://sabdabodha.googlepages.com/home
Phone No +91+9895420624
Use OpenOffice.org, Free your Files.

രണ്‍ജിത്ത് എസ്

unread,
Jun 24, 2008, 9:17:34 AM6/24/08
to വിവരവിചാരം
ചങ്ങാതീ സ്കൂള്‍ കുട്ടികള്‍ പഠിക്കുന്ന കമ്പ്യൂട്ടിംഗ് താങ്കള്‍ സാധാരണ
ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തികള്‍ ആണ്. അല്ലാതെ പ്രോഗ്രാമിങ്ങോ
ഡവലപ്മെന്‍റോ അല്ല.
സാദാ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടിംഗ് തന്നെ അതും അവരുടെ
പാഠഭാഗങ്ങളോടനുബന്ധമായി.
പിന്നെ ലീനക്സ് ഇവോള്‍വ് ചെയ്തതല്ലെന്നു പറയുന്നത് ശരിയല്ല.
വിന്‍ഡോസിന്‍റെ വികാസത്തില്‍ സിലിക്കണ്‍ വാലിയിലെ കുറച്ച്
എന്‍ജിനീയേര്‍സ് പണിയെടുത്തപ്പോള്‍ ലിനക്സിസ് ലോകമാകമാനമുള്ള
പ്രോഗ്രാമര്‍ മാരാണ് പണിയെടുക്കുന്നത്.
വിന്‍ഡോസ് 98 ലും 95 ലും എറര്‍ ഇല്ല എന്നു പറയാമോ?? അന്നും ഭേദം ലിനക്സ്
തന്നെയായിരുന്നു.

പിന്നെ വൈറസുകളും മറ്റും താങ്കളെ ആറു മാസമല്ല ജീവിതകാലം മുഴുവന്‍ വട്ടം
കറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പിന്നെ താങ്കള്‍ക്ക് വേണ്ട എല്ലാ സോഫ്റ്റ് വെയറുകളും സ്വതന്ത്രമായി
യാതൊരു കമ്പനികളുടെയും ഭീഷണിയില്ലാതെ ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചോളൂ
എന്നാണ് ഗ്നൂലിനക്സ് പറയുന്നത്.

പിന്നെ കമ്പ്യൂട്ടറുകളുടെ കാര്യത്തില്‍ അങ്ങോടു പെരുമാറുന്നതുപോലെ
ഇങ്ങോടും
മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ സിസ്റ്റം ഫോള്‍ഡറില്‍ ചെന്ന് ചില ഫയലുകള്‍
ഡിലീറ്റ് ചെയ്തിട്ട് നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞാല്‍
എങ്ങനെ ശരിയാകും

എന്നാല്‍ ലിനക്സില്‍ ഇത്തരം ഒരു പരിപാടി നടക്കുകയേഇല്ല.
അഡമിനിസ്ട്രേറ്റര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ പറ്റൂ

താങ്കള്‍ക്ക് അഡമിനിസ്ട്രേറ്റര്‍ പരിപാടികള്‍ വേണ്ടല്ലോ???
എന്തായാലും ആധുനികലിനക്സ് വെര്‍ഷനുകള്‍ ഒന്നു പരീക്ഷിക്കുന്നത്
നന്നായിരിക്കും

On Jun 24, 5:23 pm, ".::dotcompals::." <dotcomp...@gmail.com> wrote:
> ചങ്ങാതി, ഞാന്‍ സ്കൂള്‍ കുട്ടിയല്ല. എനിക്ക് ലിനക്സോ വിന്‍ഡോസോ
> പഠിച്ചെടുകക്കാനും അതില്‍ റിസേര്‍ച്ച് ചെയ്യാനും താല്പര്യമില്ല. ഞാന്‍
> കംബ്യൂട്ടര്‍ ഉപയോഗിക്കുന്നത്  അതില്‍ റിസേര്‍ച്ച് ചെയ്യാനോ അതൊ കൂടുതല്‍
> ഡവലപ്പ് ചെയ്യാനോ അല്ല. ഞാന്‍ ചെയ്യുന്ന് ജോലി കൂടുതല്‍ വേഗത്തിലും
> എളുപ്പത്തിലും എനിക്ക് ചെയ്യാന്‍ കഴിയണം അത്രയെ വേണ്ടൂ.
>
> പിന്നെ ഞാന്‍ ഇവിടെ പറങ്ങത് ഡെസ്ക് ടോപ്പ് കംബ്യൂട്ടിങ്ങിനെ കുറിച്ചാണ്. വലിയ
> നെറ്റ്‌വര്‍ക്ക്ക്കളെ കുറിച്ചല്ല. എജ്ജിനീയേര്‍സ് കൈകാര്യം ചെയ്യുന്ന വലിയ
> നെറ്റ്‌വര്‍ക്ക്ക്കളുടെ കാര്യം വേറെ സാധരണ ആളുകള്‍ ഉപയോഗിക്കുന്ന ഡെസ്ക് ടോപ്പ്
> കംബ്യൂട്ടിങ്ങ് വേറെ
>
> പ്രശാന്ത്
>
> 2008/6/24 Samadhanam <bipink...@gmail.com>:

.::dotcompals::.

unread,
Jun 24, 2008, 10:38:44 AM6/24/08
to vivarav...@googlegroups.com

കാര്യങ്ങളെല്ലാം ശരിയായിരിക്കാം .... എന്റെ അനുഭവങ്ങളാണ് ഞാന്‍ പങ്കുവെച്ചത്. അല്ലാതെ ഇനിക്ക് ലിനക്സിനോട് യതൊരു വിരോധവും ഇല്ല. 
എങ്കിലും.. ഇന്റെ അഭിപ്രായത്തില്‍ ലിനക്സ് വിന്‍ഡോസിനൊപ്പം എത്താന്‍ ഇനിയും എത്രയോ ദൂരം സഞ്ചരിക്കാന്‍ ഉണ്ട്. ....

പ്രശാന്ത്

2008/6/24 രണ്‍ജിത്ത് എസ് <ranjith...@gmail.com>:

ശ്യാം കാരനാട്ട് | shyam karanattu

unread,
Jun 24, 2008, 12:22:04 PM6/24/08
to vivarav...@googlegroups.com
2008/6/24 .::dotcompals::. <dotco...@gmail.com>:
കാര്യങ്ങളെല്ലാം ശരിയായിരിക്കാം .... എന്റെ അനുഭവങ്ങളാണ് ഞാന്‍ പങ്കുവെച്ചത്. അല്ലാതെ ഇനിക്ക് ലിനക്സിനോട് യതൊരു വിരോധവും ഇല്ല. 
എങ്കിലും.. ഇന്റെ അഭിപ്രായത്തില്‍ ലിനക്സ് വിന്‍ഡോസിനൊപ്പം എത്താന്‍ ഇനിയും എത്രയോ ദൂരം സഞ്ചരിക്കാന്‍ ഉണ്ട്. ....
സാങ്കേതികമായി ഗ്നു വിന്ഡോസിനെ ഇന്നു് മറികടന്നിട്ടില്ലെങ്കില് നാളെ മറികടക്കും (ഇന്നലെ ഒന്നുമായിരുന്നില്ല.ഇന്നെന്തെങ്കിലുമൊക്കെയാണല്ലോ...)... ആരൊക്കെ തടയാന്‍ നോക്കിയാലും...എത്രയൊക്കെ പൂഴ്തി വച്ചാലും...
പക്ഷെ വിന്ഡോസിനോ മറ്റേതെങ്കിലും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിനോ  സാമൂഹികമായി ഒരു നാളും നീതിപുലര്ത്താനാവില്ല.
അതുകൊണ്ടാണു് ഗ്നു വന്നതും..
കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോക്താവിനു് ആ സോഫ്റ്റ്‌വെയറിനോടു് അന്ധമായ വിശ്വാസം മാത്രമേ പുലര്‍ത്താനാകു..
ഇതു് കാശുണ്ടാക്കാന്‍ വിദ്ഗ്ധരായ ചിലര്‍ ലോകത്തൊട്ടക്കും നടത്തിയ കളിയുടെ ഫലമാണു്. അതു് സോഫ്റ്റ്‌വെയറില്‍ മാത്രമല്ല
ഡിജിറ്റല്‌ സാങ്കേതിക വിദ്യ സഹായിച്ച സമസ്തമേഖലയിലും വ്യക്തമാണു്.
വിദ്യ കൊടുക്കുന്തോറും ഏറിടും എന്നാണു് പഴമൊഴി
പക്ഷെ വിദ്യ കൊടുക്കുന്തോറും ഏറു കിട്ടും എന്നാണു് പുതുമൊഴി
ഇതുമാത്രമാണു് പ്രശ്നം ബാക്കിയെല്ലാം രണ്ടാമതെ വരുന്നുള്ളു..

അടിസ്ഥാനപരമായ ഈ വ്യത്യാസങ്ങള്‍ കൊണ്ടു തന്നെ സ്വതന്ത്രമായ സോഫ്റ്റ്‌വെയര്‍-ഭൂഖണ്ഡത്തില് പ്രശ്നത്തിന്റെ പരിഹാരമാര്‍ഗ്ഗവും വ്യത്യസ്തമാണു്.
സാങ്കേതികമായി പ്രശ്നങ്ങളുണ്ടെങ്കില്‍ ആദ്യം ആ പ്രശ്നം ഒരു ചെറിയ വാചകമാക്കി ഇന്റര്‍നെറ്റില്‍ ഒന്നു് തിരയു കിട്ടിയില്ലെങ്കില് മെയിലിങ് ലിസ്റ്റുകളില്‍ ചോദിയ്ക്കു,പെട്ടന്നു വേണങ്കില്‍ IRC ല്‍ വരു..
അതുമല്ല ഇതിനു സമയ‌വും താത്പര്യവും ഇല്ലെങ്കില്‍  zyxware പോലുള്ള കമ്പനികള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ടു് അവരെ വിളിയ്ക്കു സാങ്കേതികം അവര്‍ നോക്കികൊള്ളും, അപ്പഴാണു്  ഗ്നുവിനു് കാശു കൊടുക്കേണ്ടതു് അല്ലാതെ കമ്പ്യൂട്ടര്‍ ഉപയോക്താവിനോ എജ്ഞിനിയര്‍ക്കു പോലുമോ സ്വന്തം കമ്പ്യൂട്ടര്‍ നേരയാക്കാനോ അതെന്തു ചെയ്യുന്നു എന്നു് അറിയുവാനോ ഒള്ള  അവകാശം ഗ്നു കളഞ്ഞിട്ടല്ല...
റിച്ചാര്‍ഡ് സ്റ്റാള്‍മാനോ ഫ്രീ സോഫ്റ്റ്‍വെയര്‍ ഫൌണ്ടേഷനോ മാത്രമല്ല ഗ്നു നന്നാക്കാനുള്ള അവകാശം.... അതുപയോഗിയ്ക്കുന്ന ഒരോരുത്തര്‍ക്കുമുണ്ടു്...
വിദ്യ നേടണമെന്നു് ആഗ്രഹമുള്ള ആര്ക്കും അതു് നേടാം(അറിയണ്ടാത്തവര്‍  അറിയണ്ട എന്നു വച്ചു് അറിയാനുള്ള അവകാശം എടുത്തുകളയാവോ) അതിനാരും തടസ്സമല്ല..


ഹാപ്പി ഹാക്കിങ്ങു്
ശ്യാം

Samadhanam

unread,
Jun 24, 2008, 11:44:29 PM6/24/08
to വിവരവിചാരം
പ്രശാന്ത് താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു വായിക്കു. -- ഇതു ഒരു‍ ചെറിയ
ഉദാഹരണം മാത്രമാണ്

ഒരു ഐ.ടി പ്രൊജക്റ്റ് സാമ്പത്തികമായി ഇങ്ങിനെ വിഭജിക്കാം.
ഹാര്‍ഡ്‌വെയര്‍ - 60 %
സോഫ്റ്റ്‌വെയര്‍ - 30 %
സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് -9 %
നെറ്റ് വര്‍ക്കിംഗ്‌ - 1 %

ഇതില്‍ ഹാര്‍ഡ്‌വെയര്‍ ശതമാനം നമുക്കു ഒന്നും തന്നെ ചെയ്യാനില്ല,കാരണം ഈ
മേഖല ഇന്റല്‍ മുതലായ ഹാര്‍ഡ്‌വെയര്‍ ഭീമന്മാര്‍ കയ്യടക്കി
വെച്ചിരിക്കുകയാണ്. ഇനി വരുന്നതു സോഫ്റ്റ്‌വെയര്‍ ആണ്. ഇതില്‍
ഓപറേറ്റിങ്ങ് സിസ്റ്റം ,ഡാറ്റാബേസ് സെര്‍വര്‍ ,ഓഫീസ് സോഫ്റ്റ്‌വെയര്‍
എന്നിവ പെടുന്നു. നമ്മള്‍ പേറ്റന്റ്‌ സോഫ്റ്റ്വെയറുകള്‍ മാറ്റി പകരം
സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാനെങ്ങില്‍ ഫലത്തില്‍ നമുക്കു
മുപ്പതു ശതമാനത്തിലധികം ലാഭിക്കുവാന്‍ പറ്റും. ഇന്ത്യ പോലൊരു വികസന
രാജ്യത്തിന് ഇതു എത്രത്തോളം സഹായിക്കുവാന്‍ കഴിയും എന്ന് ചിന്തിച്ചാല്‍
മതിയാകും.

ഒരു യഥാര്‍ത്ഥ ഉദാഹരണം
കേരളത്തിലെ ഒരു ജില്ല ആയ എറണാകുളം ജില്ലയുടെ കാര്യം എടുത്താല്‍, ഒരു
സര്‍ക്കാര്‍ സംവിധാനത്തിന്റെ റൂട്ട് ലെവല്‍ എന്ന് പറയുന്നതു വില്ലേജ്
ഓഫീസുകള്‍ ആണ്. ഇതിന്റെ ഏകദേശ എണ്ണം ആയിരം വരും. ഒരു ഓഫീസില്‍ അഞ്ചു
കമ്പ്യൂട്ടര്‍ എന്ന് കണക്കാക്കിയാല്‍ തന്നെ അവിടെ വേണ്ടിവരുന്ന
സോഫ്റ്റ്‌വെയര്‍ കോസ്റ്റ് താഴെ പറയുന്ന പോലെ ആയിരിക്കും

മൈക്രോസോഫ്റ്റ് എക്സ് പി (അഞ്ച് എണ്ണം ) = 35000
ഓഫീസ് (അഞ്ച് എണ്ണം) = 70000
ഏകദേശ സോഫ്റ്റ്‌വെയര്‍ നിക്ഷേപം = 105000

ഇതു ഒരു ഏകദേശ കണക്കു മാത്രമാണ് . മൈക്രോസോഫ്റ്റിന്റെ മറ്റു ചിലവുകള്‍
ഇതില്‍ പറഞ്ഞിട്ടില്ല. ഇതിനെ ആയിരം കൊണ്ടു ഗുണിച്ചാല്‍ നമുക്കു എറണാകുളം
ജില്ലയിലെ കമ്പ്യൂട്ടര്‍ വല്കരണത്തിന്റെ ചിലവ് പരിഗണിക്കാന്‍ പറ്റും.
ആലോചിക്കുക ഇതു വില്ലേജ് ഓഫീസുകളുടെ കണക്കു മാത്രമാണ്. ജില്ലയില്‍ മറ്റു
സര്‍ക്കാര്‍ ഓഫീസുകളുടെ കണക്കുകള്‍ നിങ്ങള്‍ കണക്കുകൂട്ടുക. കേരളത്തിന്റെ
ആകെ തുക കിട്ടുവാന്‍ ,നിങ്ങള്‍ക്ക് ആലോചിച്ചാല്‍ മതി. എത്ര ഭീകരമാനത്.
ഇന്ത്യയുടെ മൊത്തം ചിത്രം ആലോചിച്ചു നോക്കു. എത്രമാത്രം പണം ആണ് ഈ
പ്രൊജക്റ്റ് ഇലുടെ ഫോറിന്‍ മണി ആയി പോകുന്നത് ?

.::dotcompals::.

unread,
Jun 25, 2008, 5:17:33 AM6/25/08
to vivarav...@googlegroups.com

ഇതിലൊന്നും തര്‍ക്കമില്ല. സര്‍ക്കാര്‍ ആഫീസുകളിലും മറ്റും ചിലവു ചുരുക്കാനയി ലിനക്സ് ഉപയോഗിക്കാം.


2008/6/25 Samadhanam <bipi...@gmail.com>:

Anivar Aravind

unread,
Jun 25, 2008, 2:06:06 PM6/25/08
to vivarav...@googlegroups.com
.::dotcompals::. wrote:
> കുത്തക, കുത്തക എന്നു പറഞ്ഞ്, ഐ ട്ടി മേഖലയെ ഇന്ന് കാണുന്നത്ര മികച്ചതാക്കാന്‍ മൈക്രോസോഫ് ട്ടും
> വിന്‍ഡോസും നല്‍കിയ സംഭാവനകളെ കുറച്ചു കാണിക്കുന്നത് ശരിയല്ല്. ഇന്ന് നമ്മളില്‍ ഭൂരിപക്ഷം
> പേരും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റുമെല്ലാം ഉപയോഗിക്കുന്നത് മൈക്രോസോഫ് ട്ടിന്റെ വിന്‍ഡോസ് എന്ന്
> വളരെ യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായതു കൊണ്ട് മാത്രമാണ്.

പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ ചരിത്രം ഒന്ന് അന്വേഷിച്ചു നോക്കൂ സുഹൃത്തേ.. എന്നിട്ട് ഈ പറഞ്ഞത് സ്വയം
വിലയിരുത്തി നോക്കൂ..

> 35,000 രൂപാ മുടക്കി ഒരു പി.സി വാങ്ങാന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു 3500 രൂപാ കൂടി ചേര്‍ത്ത്
> ഒരു ലൈന്‍സെന്‍സുള്ള് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം കൂടി വാങ്ങി കൂടാ?

പണം കൊടുത്താലും സ്വാതന്ത്ര്യം കിട്ടില്ലെന്നാല്‍...

> എന്തോക്കെ പറഞ്ഞാലും ഇപ്പോള്‍ ഉല്ലതില്‍ വച്ച് ഏറ്റവും യൂസര്‍ ഫ്രന്‍ഡിലിയായ ഓപ്പറേറ്റിങ്
> സിസ്റ്റം വിന്‍ഡോസ് തന്നെ, അതില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.

തര്‍ക്കമുണ്ടല്ലോ.. യൂസര്‍ഫ്രണ്ട്ലിനസ്സാണെങ്കില്‍ ദാ ഇതുകാണൂ (ഹാന്‍ഡിയായി കിട്ടിയ ഒരു ലിങ്ക് ദാ)

http://www.linux.com/articles/31941 വിന്‍ഡോസില്‍ ഒരാഴ്ച

അനിവര്‍

Anivar Aravind

unread,
Jun 25, 2008, 2:12:49 PM6/25/08
to vivarav...@googlegroups.com, dotco...@gmail.com
ranjith s wrote:
> ശരിതന്നെ വിന്‍ഡോസിന്‍റെ കൂടെ വൈറസുകളും സ്പാമുകളും ഫ്രീ. പിന്നെ ഒരു ഓഫീസ് പണിക്ക്
> ഇരുപത്തയ്യായിരം വേറെ. അങ്ങനെയാണെങ്കില്‍ ഇന്നത്തെസ്കൂള്‍കുട്ടികള്‍ ( പാവപ്പെട്ടവര്‍)
> വിന്‍ഡോസില്ലാതെ കമ്പ്യൂട്ടര്‍ പഠിക്കുന്നതോ ?? പിന്നെ യൂസര്‍ ഫ്രന്‍ഡിലി എന്നുപറയുന്നത് യൂസര്‍
> ഉപയോഗിക്കുന്നപോലിരിക്കും. 100 ഡോളര്‍ കമ്പ്യൂട്ടര്‍ പദ്ധതിയില്‍ ഡെബിയന്‍ ലിനക്സ്
> ഉപയോഗിച്ചതോ ???

പണമല്ല സ്വാതന്ത്ര്യമാണ് പ്രശ്നം. ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ എല്ലായ്പ്പോഴും
അല്പം കഠിനം തന്നെയായിരുന്നു. സ്വാതന്ത്ര്യം വിലമതിക്കാനാവാത്തതും അതു കൊണ്ടു തന്നെയാണ്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഈ കഠിനമായ പാതകളൊക്കെ എന്നേ പിന്നിട്ടു. ഡെസ്ക്ടോപ്പ് എന്ന
ആശയത്തെത്തന്നെ മാറ്റിത്തീര്‍ത്ത കെഡിഇ 4 നു ശേഷവും ആളുകള്‍ യൂസര്‍ ഫ്രണ്ട്ലിനസ്സിനെക്കുറിച്ച്
പറയുന്നതാണ് ഇവിടുത്തെ തമാശ

അനിവര്‍

Anivar Aravind

unread,
Jun 25, 2008, 2:17:37 PM6/25/08
to vivarav...@googlegroups.com
Samadhanam wrote:
> സ്കൂള്‍ കുട്ടികള്‍ പോലും ഏതാനും ദിവസങ്ങള്‍ കൊണ്ടു ലിനക്സ്
> പഠിച്ചെടുക്കും എന്നിരിക്കെ താങ്കള്‍ക്ക്‌ ആറു മാസമായി ഒന്നും ചെയ്യാന്‍
> കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പ്രശാന്തിന് അത് അറിയില്ല
> എന്നാണ്. ശരിയല്ലേ ?

മരംവെട്ടറിയാത്തതിന് കോടാലിക്ക് തെറി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്

അനിവര്‍

PS: GNU/Linux is the Operating system , Linux is its kernel

.::dotcompals::.

unread,
Jun 25, 2008, 9:08:51 AM6/25/08
to vivarav...@googlegroups.com
ആനിവറെ , മരം മുറിയാണ് പ്രശ്നമെങ്കില്‍, . കോടാലി ലിനക്സ് തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്ധം?  വിന്‍ഡോസ്  ഉപയോഗിച്ച് മുറിച്ചവനെ കൊണ്ടൊക്കെ ലിനക്സ് ഉപയോഗിക്കാന്‍ എന്തിനാ നിര്‍ബന്ധിക്കുന്നെ.... അവരവര്‍ക്ക്  ഇഷ്ട്മുള്ളത് ഉപയോഗിക്കട്ടെ...

ഇനിക്ക് വിന്‍ഡോസ്  ഉപയോഗിച്ച്  നന്നായി മരം മുറിക്കാന്‍ കഴിയുന്നുണ്ട്.... ഇപ്പോള്‍ കോടാലി മാറ്റാനും തര്‍പര്യമില്ല.




2008/6/25 Anivar Aravind <ani...@movingrepublic.org>:

SOJO

unread,
Jun 25, 2008, 6:06:30 PM6/25/08
to vivarav...@googlegroups.com
Dear friend
did u note the date of the article http://www.linux.com/articles/31941
This article was posted on October 2003, almost 5 years ago. The
situation has changed. The topic of userfriendliness between windows
and linux was an old story.

2008/6/25 Anivar Aravind <ani...@movingrepublic.org>:

Samadhanam

unread,
Jun 25, 2008, 11:51:34 PM6/25/08
to വിവരവിചാരം
പ്രശാന്ത്, ഒരു സോഫ്റ്റ്‌വെയര്‍ നമുക്കു എന്തൊക്കെ സ്വാതന്ത്ര്യം
നല്‍കണം ?

പഠിക്കുവാനുള്ള സ്വാതന്ത്ര്യം : നാം ഏത് സോഫ്റ്റ്‌വെയര്‍ ആണോ
ഉപയോഗിക്കുന്നത് ആ സോഫ്റ്റ്‌വെയര്‍ നമുക്കു വേണ്ട രീതിയില്‍
പഠിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു ഉണ്ടായിരിക്കണം.
പകര്‍ത്തുവാനുള്ള സ്വാതന്ത്ര്യം : സോഫ്റ്റ്വെയറുകള്‍ സുഹൃതുകള്‍ക്കോ
ആവശ്യമായി വന്നാല്‍ പകര്‍ത്തി ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം.
ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം : നമുക്കാവശ്യമുള്ള രീതിയില്‍
സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കു
ഉണ്ടായിരിക്കണം.
ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം : പുതിയ ആവശ്യങ്ങള്‍ക്ക് വേണ്ടി
ഗവേഷണം നടത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
പുനര്‍ വിതരണംതിനുള്ള സ്വാതന്ത്ര്യം : നമ്മുടെ സംഭാവനകള്‍
ഉള്‍പെടുതിയുള്ള പുതിയ വെര്‍ഷന്‍ പുനര്‍ വിതരനതിനുള്ള സ്വാതന്ത്ര്യം.


സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം.

.::dotcompals::.

unread,
Jun 26, 2008, 1:21:31 AM6/26/08
to vivarav...@googlegroups.com

ലോകത്ത് എല്ലാ സോഫ്റ്റ് വെയര്‍സും ഫ്രീ ആയിരിക്കണം എന്നു നിര്‍ബന്ധം പറയുന്നത് ശരിയല്ല. എല്ലാവര്‍ക്കു ജീവിക്കാന്‍ ഭക്ഷണം ആവശ്യമാണ് , അതു ഒരു മനുഷ്യന്റെ ആവശ്യവുമാണ്, അതു പറഞ്ഞ് ആ ഭക്ഷണം കൃഷി ചെയ്തുണ്ടാക്കുന്ന കര്‍ഷകന്‍ അത് വെറുതെ കൊടുക്കണമെന്ന് പറയുന്നതു പോലെയാണിത്. ഫ്രീയായി ലഭിച്ചാല്‍ നന്ന്, ... അത് വേണ്ടവര്‍ അത് ഉപയോഗിക്കട്ടെ.. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
  -- അവനവന് എന്തു വേണം എന്നു നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും അതില്‍ പെടുമെന്ന് വിശ്വസിക്കുന്നു.
പ്രശാന്ത്.


2008/6/26 Samadhanam <bipi...@gmail.com>:

Anivar Aravind

unread,
Jun 26, 2008, 12:02:39 PM6/26/08
to vivarav...@googlegroups.com
.::dotcompals::. wrote:
>
> ലോകത്ത് എല്ലാ സോഫ്റ്റ് വെയര്‍സും ഫ്രീ ആയിരിക്കണം എന്നു നിര്‍ബന്ധം പറയുന്നത് ശരിയല്ല.
> എല്ലാവര്‍ക്കു ജീവിക്കാന്‍ ഭക്ഷണം ആവശ്യമാണ് , അതു ഒരു മനുഷ്യന്റെ ആവശ്യവുമാണ്, അതു പറഞ്ഞ് ആ
> ഭക്ഷണം കൃഷി ചെയ്തുണ്ടാക്കുന്ന കര്‍ഷകന്‍ അത് വെറുതെ കൊടുക്കണമെന്ന് പറയുന്നതു പോലെയാണിത്.
> ഫ്രീയായി ലഭിച്ചാല്‍ നന്ന്, ... അത് വേണ്ടവര്‍ അത് ഉപയോഗിക്കട്ടെ.. സ്വാതന്ത്ര്യം തന്നെ
> അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം -- അവനവന് എന്തു വേണം എന്നു നിശ്ചയിക്കാനുള്ള
> സ്വാതന്ത്ര്യവും അതില്‍ പെടുമെന്ന് വിശ്വസിക്കുന്നു.
> പ്രശാന്ത്.

സ്വതന്ത്രമായിരിക്കണം എന്ന അര്‍ത്ഥത്തിലാണോ താങ്കള്‍ ഫ്രീ എന്നു പയോഗിക്കുന്നതെന്നു ഞാന്‍
സംശയിക്കുന്നു. കൃഷി ചെയ്തുണ്ടാക്കുന്ന കര്‍ഷകന്‍ നിങ്ങള്‍ക്ക് വില്‍ക്കുന്ന ധാന്യം നിങ്ങള്‍ക്ക്
എങ്ങനേയും ഉപയോഗിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ അതില്‍ നിന്ന്
വിത്തുണ്ടാക്കരുതെന്നോ, അയാള്‍ നിര്‍ദ്ദേശിക്കുമ്പോലെയേ നിങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നോ
പറഞ്ഞാല്‍?

കര്‍ഷകനീല്‍ നിന്ന് വിള നിങ്ങള്‍ വാങ്ങുമ്പോള്‍ കൈമാറ്റം ചെയ്യുന്നത് ഉടമസ്ഥാവകാശമാണ്.
കര്‍ഷകന്‍ നിങ്ങള്‍ക്ക് തരുന്നത് ഒരു ലൈസന്‍സല്ല .

ഓഫ്ലൈന്‍ ലോകത്തുനിന്നു വ്യത്യസ്തമായി ഡിജിറ്റല്‍ ലോകത്ത് ഒരേ വസ്തുവിന് നിരവധി കോപ്പികള്‍
സാധ്യമാണ്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൈമാറുമ്പോള്‍ നിങ്ങളോരോരുത്തരും സ്വന്തം കോപ്പിയുടെ
ഉടമസ്ഥരായി മാറുകയാണ്. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉടമസ്ഥാവകാശമല്ല ലൈസന്‍സാണ് കൈമാറുന്നത്.
കുത്തക സോഫ്റ്റ്‌വെയറുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ പണം കൊടുക്കുന്നത് അതിന്റെ
ഉടമസ്ഥാവകാശത്തിനല്ല. ഒരു കമ്പ്യൂട്ടറില്‍ അവരുടെ EULAയില്‍ പറയുമ്പോലെ പെരുമാറിക്കൊള്ളാം
എന്ന കരാറിന്റെ വിലയായിട്ടാണ്.

എന്തുവേണം എന്നു നിശ്ചയിക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്യം എന്നു പറയുന്നതിന്റെ വില
ഹിന്ദുസ്ഥാന്‍ ലിവറിന്റെ രണ്ടു ബ്രാന്‍ഡ് സോപ്പുകളില്‍ നിന്ന് ഏത് തിരഞ്ഞെടുക്കണം എന്നു
തീരുമാനിക്കാനുള്ള സ്വാതന്ത്യമായി മാറുന്ന കാലമാണിത്.

സ്വന്തം കമ്പ്യൂട്ടറിന്റെ ഉടമ നിങ്ങളാണോ? എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം. അത്
നിങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ മാത്രമേ സാധ്യമാകൂ..

അനിവര്‍

>
>
> 2008/6/26 Samadhanam <bipi...@gmail.com <mailto:bipi...@gmail.com>>:

Samadhanam

unread,
Jun 26, 2008, 6:44:22 AM6/26/08
to വിവരവിചാരം

തീര്‍ച്ചയായും തീര്‍ച്ചയായും. പക്ഷെ പ്രശാന്തിന്റെ അറിവിലേക്കായി രണ്ടു
കാര്യങ്ങള്‍. സോഫ്റ്റ്‌വെയറും അരിയും രണ്ടും തമ്മിലുള്ള അന്തരം വളരെ
വെത്യസ്തമാണ്. . ഒരു സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോള്‍ ആ ഉത്പന്നം
നിങ്ങളുടെതായി മാറുകയാണ്. അത് വേണ്ടരീതിയില്‍
ഉപയോഗിക്കണോ,പഠിക്കണോ,മാറ്റം വരുത്തണോ ഉള്ള സ്വാതന്ത്ര്യം
നിങ്ങള്‍ക്കുണ്ട്‌. പക്ഷെ മൈക്രോസോഫ്റ്റ് ആ സ്വാതന്ത്ര്യം നിങ്ങള്‍ക്ക്
തരുന്നില്ല.
ഒരു ഉദാഹരണം നോക്ക്,നിങ്ങള്‍ അഞ്ചു ലക്ഷം രൂപ കൊടുത്തു ഒരു മാരുതി കാര്‍
വാങ്ങുന്നു എന്നിരിക്കട്ടെ,വാങ്ങുന്ന സമയത്ത് കമ്പനി പറയുകയാണ് "നിങ്ങള്‍
ഈ കാര്‍ മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ കൊടുക്കരുത്,ഇതിന്റെ ഡിസൈന്‍
മാറ്റരുത്,എഞ്ചിനില്‍ മാറ്റം ഒന്നും വരുത്തരുത്" ആ കാര്‍ നിങ്ങള്‍
വാങ്ങുമോ ? ഇതു തന്നെ യാണ് സോഫ്ത്വരിന്റെ കാര്യത്തിലും സംഭവിക്കുന്നത്.
മറ്റൊന്ന് കൂടി , ഫ്രീ എന്ന് പറഞ്ഞാല്‍ അത് സൌജന്യം എന്ന് മാത്രമല്ല
അര്‍ത്ഥം അതിന് സ്വാതന്ത്ര്യം അഥവാ ഫ്രീഡം എന്ന് കൂടി അര്‍ത്ഥമുണ്ട്.
നമ്മള്‍ ഇവിടെ രണ്ടാമത്ത അര്‍ത്ഥമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

നവനീത്

unread,
Jun 26, 2008, 7:12:13 AM6/26/08
to വിവരവിചാരം
നല്ല ചര്‍ച്ചകളും മറ്റും സജീവമായി നടക്കുന്നുണ്ട് എന്നതില്‍ സന്തോഷം.
ഞാന്‍ ൨ വര്‍ഷമായി ലിനക്സ് തന്നെയാണ് ഉപയോഗിക്കുന്നത്.
സ്വാതന്ത്ര്യമില്ലാതെ എത്ര നല്ല OS ഉപയോഗിക്കുന്നത്ലും നല്ലത് ഗ്നു/
ലിനക്സ് തന്നെയാണ്.
പ്രശാന്തിന്‍റെ വികാരം മനസ്സിലാക്കുന്നു. പക്ഷേ ഉപയോഗമാണ് ഏത്
സോഫ്റ്റ്വെയറും പ്രചാരമാകാന്‍ കാരണം.
ഒരു സാധാരണ ഉപയോക്താവിന് ആവശ്യമായതെന്താണ്?
൧. ഓഫീസ് പാക്കേജുകള്‍
൨. മള്‍ട്ടിമീഡിയ

ഇതു രണ്ടും മതിയെങ്കില്‍ ലിനക്സ് തന്നെ ധാരാളം.

ഇനി പ്രോഗ്രാമിംഗ് രംഗത്തോ?

വിന്‍ഡോസിലെ മറ്റേത് പ്രോഗ്രാമിംഗ് സോഫ്റ്റവെയറുകളേക്കാളും മികച്ച
ടൂളുകള്‍ ലിനക്സില്‍ ലഭ്യമാണ്.

ചില കാര്യങ്ങള്‍ വികസനത്തിന്‍റെ പാതയില്‍ ആണെന്നു മാത്രം.

ഈ ലിങ്ക് കൂടി ഒന്നു നോക്കൂ..

http://kizhakkunokkiyandram.blogspot.com/2008/06/blog-post_20.html

ഇവിടെ ചിലരുടെ അഭിപ്രായങ്ങള്‍ എത്രത്തോളം പ്രസക്തമാണ്?
ഒന്നു പരിശോധിക്കൂ......

Prashanth

unread,
Jul 10, 2008, 11:40:30 AM7/10/08
to വിവരവിചാരം
ചങ്ങാതിമാര്‍ ഈ പോസ്റ്റ് വായിച്ചിട്ടില്ലെങ്കില്‍ ദയവായി വായിക്കൂ...
അതില്‍ പറഞ്ഞ കൈപ്പള്ളിയുടെ അനുഭവമാണ്‍ എന്റെയും..
http://mallu-ungle.blogspot.com/2008/06/linux.html
> > 2008/6/26 Samadhanam <bipink...@gmail.com <mailto:bipink...@gmail.com>>:

ശ്യാം കാരനാട്ട് | shyam karanattu

unread,
Jul 10, 2008, 2:48:11 PM7/10/08
to vivarav...@googlegroups.com


2008/7/10 Prashanth <dotco...@gmail.com>:

ചങ്ങാതിമാര്‍ ഈ പോസ്റ്റ് വായിച്ചിട്ടില്ലെങ്കില്‍ ദയവായി വായിക്കൂ...
അതില്‍ പറഞ്ഞ കൈപ്പള്ളിയുടെ അനുഭവമാണ്‍ എന്റെയും..
http://mallu-ungle.blogspot.com/2008/06/linux.html
നോക്കു വീണ്ടും പറയാം.. ഗ്നു വേണമെന്നു പറയുന്നതു് പരമ പ്രധാനമായും സാമൂഹ്യമായ കാരണങ്ങള്‍ കൊണ്ടാണു്.
സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമുള്ള സോഫ്റ്റ്‌വെയര്‍  നിര്‍മ്മാതാക്കള്‍(എഴുത്തുകാരെന്നു കൂടുതല്‍ ചേരും) കുത്തക സോഫ്റ്റ്‌വെയര്‍ തന്നെയെ പ്രാപിപിയ്ക്കു എന്താന്നുവച്ചാ ആ വ്യവസ്ഥ അവര്‍ക്കിഷ്ടം പോലെ കാശു കൊടുക്കുന്നു. അതു പക്ഷെ ലോകത്തെ മറ്റുള്ളവരുടെയെല്ലാം സ്വാതന്ത്ര്യത്തിന്റെ വിലയാണു്( അതില്‍ മുമ്പന്‍മാരായ മൈക്രോസോഫ്റ്റിന്റെ അധിപന്‍ ലോകത്തിലെ ഏറ്റവും വലിയ കാശുകാരനായതില്‍ അത്ഭുതമില്ല)..
വര്‍ഷങ്ങള്‍ക്കു് മുന്‍പു് ഗ്നു സാധാരണ നാട്ടുകാര്‍ക്കുപയോഗിയ്ക്കാന്‍ പറ്റുമായിരുന്നില്ല...എന്നാല്‍ ഇന്നത്തെ സ്ഥിതിയ്ക്കു് ഒരുവിധം എല്ലാ മേഖലകളിലും ഗ്നു വ്യൂഹങ്ങള്‍ സസുഖം വാഴേണ്ടാതാണു്. കുട്ടികള്‍ അതു് പഠിയ്ക്കുന്നതു് നമ്മള്‍ കാണുന്നുണ്ടു്.
മുമ്പെ പറഞ്ഞതു പോലെ ക്യാമറയും മറ്റും സ്വതന്ത്ര സോഫ്റ്റു്‌വെയറില്‍ പ്രവര്‍ത്തിയ്ക്കാത്തതു് കമ്പനികള്‍ അതിനെ സംബന്ധിച്ചുള്ള വിവരം പൂഴ്തി വച്ചതു കൊണ്ടാണു്.
ഡയലപ്പു് ഇന്റര്‍നെറ്റിനു വേണ്ട ഒരു കൂട്ടം മോഡങ്ങളെ വിന്‍മോഡം എന്നാണു് വിളിയ്ക്കുക. അതു് വിന്‍ഡോസില്‍ പ്രവര്‍ത്തിയ്ക്കാന്‍ മാത്രമായി ഉണ്ടാക്കിയതാണെന്നു സാരം...അങ്ങനെ ആയാല്‍ അവര്‍ക്കെന്താണു് ലാഭം...? വിന്‍ഡോസിലായാല്‍ ഉപയോക്താവിനു് അവന്റെ സാധനങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടും..അതായതു് കമ്പനികള്‍ക്കു് നിയന്ത്രണം കിട്ടും.. അപ്പോ അവര്‍ക്കു് ലാഭം കൊയ്യാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം..
ഇതൊക്കെയായിട്ടും ഇന്നു നമ്മള്‍ കാണുന്നതെന്താണു്..
കുത്തക വ്യവസ്ഥയുടെ ആചാര്യന്‍മാരായ മൈക്രോസോഫ്റ്റിനു പോലും അവരുമായി നേരിട്ടു് കരാറിലേര്‍പ്പെട്ടവര്‍ക്കുള്ള മുഴുവന്‍ സാങ്കേതികതയും കൊടുക്കുവാന്‍ കഴിയുന്നുണ്ടോ? അവര്‍ നോവല്‍ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അതിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയ്ക്കു് വിലകൊടുത്തു്, ഗ്നു വാങ്ങിച്ചു കൊടുക്കുന്നു(നോവലിനെ ചതിയന്മാരെന്നു വിളിച്ചതും GPLV3 വന്നതും അതിന്റെ ബാക്കി)..
ഏറ്റവും ഒടുവില്‍ നോക്കിയ എന്ന മൊബൈല്‍ ഭീമന്‍ സിംബയന്‍ എന്ന മൊബൈല്‍ പ്രവര്‍ത്തക സംവിധാനം സ്വതന്ത്രമാക്കാന്‍ പോകുന്നു...(നോക്കിയയുടെ തലപ്പത്തിരിയ്ക്കുന്നവര്‍ക്കിപ്പോഴും ഗ്നു എന്താണെന്നും എന്തിനാണെന്നും മനസ്സിലായിട്ടിലെന്നും,ബിസിനസ്സ് കണ്ടിട്ടാണിങ്ങനെ ചെയ്യുന്നതെന്നും അവരുമായി നടത്തിയ ഒരൊറ്റ അഭിമുഖത്തില്‍ മാലോര്‍ക്കെല്ലാം മനസ്സിലായതുമാണു്)...

ഇനി...മൈക്രോസോഫ്റ്റു് അതിഷ്ഠിതമായി ഒരു അടിത്തറ കെട്ടിപടുത്ത സാങ്കേതിക വിദ്ഗധര്‍, ഇതിനെയൊന്നും ഗൌനിയ്ക്കാതെ, കുത്തക സോഫ്റ്റ്‌വെയറിനെതിരെയുള്ള വാദങ്ങളെ തങ്ങള്‍ക്കു് എതിരെയുള്ള വാദമായെടുത്തു്‌, ആ വ്യവസ്ഥയെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചാലൊന്നും അതു് നില്‍ക്കില്ല..

 



On Jun 26, 9:02 pm, Anivar Aravind <ani...@movingrepublic.org> wrote:
> .::dotcompals::. wrote:
>
> > ലോകത്ത് എല്ലാ സോഫ്റ്റ് വെയര്‍സും ഫ്രീ ആയിരിക്കണം എന്നു നിര്‍ബന്ധം പറയുന്നത് ശരിയല്ല.
> > എല്ലാവര്‍ക്കു ജീവിക്കാന്‍ ഭക്ഷണം ആവശ്യമാണ് , അതു ഒരു മനുഷ്യന്റെ ആവശ്യവുമാണ്, അതു പറഞ്ഞ് ആ
> > ഭക്ഷണം കൃഷി ചെയ്തുണ്ടാക്കുന്ന കര്‍ഷകന്‍ അത് വെറുതെ കൊടുക്കണമെന്ന് പറയുന്നതു പോലെയാണിത്.
അല്ല ...സുഹൃത്തെ, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അതിഷ്ഠിതമായി വ്യാപാരം നടത്തുന്ന അനവധി സ്ഥാപനങ്ങളുണ്ടു്.. റെഡ്ഹാറ്റ് അതിലൊന്നു് മാത്രം..
മാലോകരുടെ സ്വാതന്ത്ര്യത്തിന്റെ വില അവരീടാക്കാത്തതു കൊണ്ടു് കുത്തക സോഫ്റ്റ്‌വെയറിന്റെ അത്രയും വലുതല്ല എന്നെയുള്ളു..
വിമാനം പറക്കില്ല എന്നു പറയുന്നവരോടു് പുറത്തിറങ്ങി മാനത്തേയ്ക്കു് നോക്കു എന്നേ പറയാനുള്ളു....

> > ഫ്രീയായി ലഭിച്ചാല്‍ നന്ന്, ... അത് വേണ്ടവര്‍ അത് ഉപയോഗിക്കട്ടെ.. സ്വാതന്ത്ര്യം തന്നെ
> > അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം  -- അവനവന് എന്തു വേണം എന്നു നിശ്ചയിക്കാനുള്ള
> > സ്വാതന്ത്ര്യവും അതില്‍ പെടുമെന്ന് വിശ്വസിക്കുന്നു.
സ്വാതന്ത്ര്യം എന്തെന്നു് തിരിച്ചറിയു.... കുത്തക സോഫ്റ്റ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സംബന്ധിയായ അനവധി സ്വാതന്ത്ര്യത്തേ മൂടിവയ്ക്കുന്നു...അങ്ങനെയുള്ള സ്വാതന്ത്ര്യത്തിനൊക്കെ സോഫ്റ്റ്‌വെയര്‍ ഉപയോക്താവിനര്‍ഹതയുണ്ടു് എന്നാണു് ഞങ്ങള്‍(മനസ്സിലാക്കിയവര്‍) പ്രചരിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്നതു്..
ആ സ്വാതന്ത്ര്യങ്ങളെന്തൊക്കെയെന്നു് തിരിച്ചറിഞ്ഞാല്‍ പിന്നെ തിരഞ്ഞെടുക്കാന്‍ പ്രയാസമുണ്ടാകില്ല...
ഇനി ഇതൊന്നുമല്ല സാങ്കേതികമായ വ്യത്യാസമാണു് നിങ്ങളുടെ പ്രശ്നത്തിനു് മൂലകാര​ണം എന്നാണെങ്കില്‍ ഇതൊന്നു നോക്കു... http://www.reactos.org
വിന്‍ഡോസ് പ്രവര്‍ത്തിയ്ക്കുന്ന അതെ രീതിയില്‍ തന്നെയുള്ള സ്വതന്ത്രമായ ഒരു പ്രവര്‍ത്തക സംവിധാനമാണതു്..പക്ഷെ അതിപ്പോഴും മുഴുവനായിട്ടില്ല...
സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കിയവര്‍ സാങ്കേതികമായ മാറ്റം ഒരു പ്രശ്നമായി കാണാത്തതുകൊണ്ടാകാം reactos ഇപ്പോഴും മുഴുവനാകാത്തതു്....


 
നന്ദി
ശ്യാം
Reply all
Reply to author
Forward
0 new messages