Gmail Calendar Documents Reader Web more »
Recently Visited Groups | Help | Sign in
Google Groups Home
മലയാളം അകാരാദിക്രമം (Malayalam Sorting)
There are currently too many topics in this group that display first. To make this topic appear first, remove this option from another topic.
There was an error processing your request. Please try again.
flag
  12 messages - Collapse all  -  Translate all to Translated (View all originals)
The group you are posting to is a Usenet group. Messages posted to this group will make your email address visible to anyone on the Internet.
Your reply message has not been sent.
Your post was successful
 
From:
To:
Cc:
Followup To:
Add Cc | Add Followup-to | Edit Subject
Subject:
Validation:
For verification purposes please type the characters you see in the picture below or the numbers you hear by clicking the accessibility icon. Listen and type the numbers you hear
 
Santhosh Thottingal  
View profile  
 More options Oct 7 2008, 12:58 pm
From: "Santhosh Thottingal" <santhosh.thottin...@gmail.com>
Date: Tue, 7 Oct 2008 22:28:06 +0530
Local: Tues, Oct 7 2008 12:58 pm
Subject: മലയാളം അകാരാദിക്രമം (Malayalam Sorting)

മലയാളം കമ്പ്യുട്ടിങ്ങിനെ സംബന്ധിച്ചിടത്തോളം  സുപ്രധാനമായൊരു ആവശ്യകതയായ
അകാരാദിക്രമം(Sorting) ഇത്രയും കാലമായും നമുക്കു് ശരിയായ രീതിയില്‍ ഇല്ല.
ഇപ്പോള്‍ നിങ്ങള്‍ മലയാളത്തില്‍ കുറേവാക്കുകള്‍
അകാരാദിക്രമത്തിലാക്കിയാല്‍ കിട്ടുന്ന ക്രമം  യൂണിക്കോഡ്  കോഡ്
പോയിന്റുകളുടെ ആരോഹണക്രമത്തിലായിരിക്കും. ഇതു പരിശോധിയ്ക്കാന്‍
മലയാളത്തിലുള്ള ഗ്നോമിലോ KDE യിലോ മലയാളം പേരുകളുള്ള കുറേ ഫയലുകള്‍
സോര്‍ട്ട് ചെയ്തു നോക്കിയാല്‍ മതി.
മലയാളം അകാരാദിക്രമം ഇല്ലാതിരുന്നതു് ഒരിക്കലും സാങ്കേതിക കാരണങ്ങള്‍
കൊണ്ടല്ല. ഏതു് ക്രമമാണു് ശരി എന്നതിനു് ആധികാരികമെന്നു പറയാവുന്ന ഒരു
നിര്‍വചനവും കണ്ടെത്താനാവാത്തതാണു്. ശബ്ദതാരാവലി തുടങ്ങിയ പല
ഗ്രന്ഥങ്ങളിലും പല തരത്തിലാണു് അകാരാദിക്രമം ഉള്ളതെന്നാണു് ഇതിനെപ്പറ്റി
അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതു്. അക്ഷരമാലയിലെ ക്രമം അനുസരിച്ചാല്‍
പോരേ എന്നു ചോദിച്ചേക്കാം. പക്ഷേ അതുകൊണ്ടുമാത്രം പോര. എന്തുകൊണ്ടാണെന്നു
വഴിയേ പറയാം.
ഇത്തരമൊരു അവസ്ഥയില്‍ ഞാന്‍ ഒരു അകാരാദിക്രമം ചര്‍ച്ചയ്ക്കായി
അവതരിപ്പിയ്ക്കുകയാണു്. അതിനുമുമ്പു് അകാരാദിക്രമത്തിന്റെ
പ്രാധാന്യത്തെപ്പറ്റി കുറച്ചു പറയട്ടെ.
പേരുകളോ സ്ഥലപ്പേരുകളോ അകാരാദിക്രമത്തിലാക്കുന്നതു് നമുക്കു് സ്കൂള്‍
വിദ്യാഭ്യാസകാലം മുതലേ പരിചയമാണു്. ക്ലാസിലെ റോള്‍ നമ്പര്‍
അതിനനുസരിച്ചായിരിക്കും. പരീക്ഷയില്‍ അടുത്തു് ആരിരിയ്ക്കും,
ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ പേരു വിളിയ്ക്കുന്നതു് ആദ്യമോ അവസാനമോ,
തുടങ്ങി എത്രയോ സന്ദര്‍ഭങ്ങളില്‍ ഈ ക്രമത്തെ കുറിച്ചു് നമ്മള്‍
ചിന്തിച്ചിട്ടുമുണ്ടു്. 'ഒരു പരീക്ഷയില്‍ ജയിച്ച 100 പേരില്‍ ആദ്യത്തെ 10
പേര്‍ക്കു ജോലി കൊടുക്കാമെന്നു തീരുമാനിച്ചപ്പോള്‍ സ എന്ന അക്ഷരത്തില്‍
പേരുള്ളതുകൊണ്ടു് അവസാനമായിപ്പോയി ജോലി പോയി' എന്ന
സന്ദര്‍ഭത്തെക്കുറിച്ചാലോചിച്ചു നോക്കൂ.. വ്യക്തിപരമായി,  s എന്ന
അക്ഷരത്തില്‍ പേരു് തുടങ്ങിയതുകൊണ്ടു്  ചില്ലറ വിഷമങ്ങള്‍
ഉണ്ടായിട്ടുണ്ടു്. പക്ഷേ അതേ s പലപ്പോഴും നല്ലതായി ഭവിച്ചിട്ടുമുണ്ടു് :)
അതുകൊണ്ടു് അകാരാദിക്രമം ജീവിതപ്രശ്നമാണെന്നു് ഞാന്‍ പറയുന്നു...!

ചോദ്യം: പക്ഷേ മലയാളത്തിന്റെ അകാരാദിക്രമം യൂണിക്കോഡ് തീരുമാനിക്കില്ലേ?
ഉത്തരം: തീര്‍ച്ചയായും!. അവര്‍ അതു നേരത്തേ തന്നെ തീരുമാനിച്ചുവെന്നു
തോന്നുന്നു. മലയാളത്തിന്റെ കോളേഷന്‍ ചാര്‍ട്ട് ഇവിടെയുണ്ടു്:
http://unicode.org/charts/collation/chart_Malayalam.html . വായിച്ചു
നോക്കൂ. യരലവശഷസഹളഴറ എന്നതിനു പകരം യരറലള എന്ന ക്രമം കാണാം. കൂടാതെ ആ
ചാര്‍ട്ടില്‍ രണ്ടു്  മലയാളം അക്ഷരങ്ങളെ കാണ്‍മാനില്ല! അനുസ്വാരം,
വിസര്‍ഗ്ഗം (ം‌, ഃ) എന്നിവ അതിലില്ല. ആരാണു് ഈ പട്ടിക
ഉണ്ടാക്കിയതെന്നറിയില്ല. ആരായാലും  മലയാളിയാവാന്‍ വഴിയില്ല. മലയാളം
മാത്രമല്ല ഗുജറാത്തി, മറാത്തി എന്നിവയും തെറ്റാണു്. ബാക്കി ഭാഷകളുടെ
കാര്യം ഇങ്ങനെയൊക്കെ തന്നെയാണെന്നാണു് അറിയാന്‍ കഴിഞ്ഞതു്.

ഇനി നമ്മുടെ അകാരാദിക്രമത്തിലേയ്ക്കു വരാം.
അക്ഷരമാലാക്രമം തന്നെയാണു് അടിസ്ഥാനമാക്കിയിട്ടുള്ളതു്. പക്ഷേ
പൂര്‍ണ്ണമായും ആ ക്രമം അല്ല താനും. താഴെപ്പറയുന്നവയാണു്
പ്രധാനമാറ്റങ്ങള്‍ അല്ലെങ്കില്‍ ശ്രദ്ധിയ്ക്കേണ്ട മാറ്റങ്ങള്‍ :

1. അനുസ്വാരത്തെ മകാരത്തിന്റെ ചില്ലായി
പരിഗണിച്ചിരിക്കുന്നു.കേരളപാണിനീയത്തില്‍ അനുസ്വാരം മകാരത്തിന്റെ
ചില്ലായി കണക്കാക്കാവുന്നതാണെന്നു പറഞ്ഞിട്ടുണ്ടു്. ഇതു പ്രകാരം
കംപ്യൂട്ടര്‍-കമ്പ്യൂട്ടര്‍, പംപരം(ഇങ്ങനെ എഴുതാറില്ലെങ്കില്‍ കൂടി)-
പമ്പരം എന്നിവ അടുത്തടുത്തു വരും. മ് = ം എന്ന ഒരു
നിയമമാണിതിനുപയോഗിച്ചതു്.
കംപ്യൂട്ടര്‍
കമ്പ്യൂട്ടര്‍
എന്ന ക്രമമായിരിക്കും വരുന്നതു്. (ഈ മാറ്റം ഉമേഷേട്ടനാണു് നിര്‍ദ്ദേശിച്ചതു്)

2. മലയാള സ്വരചിഹ്നങ്ങള്‍ക്കു് യൂണിക്കോഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന
canonical equivalence പാലിച്ചിരിക്കുന്നു.
താഴെ പറയുന്നവയാണവ:
U+0D4A MALAYALAM VOWEL SIGN O = U+0D46 MALAYALAM VOWEL SIGN E + U+0D3E
MALAYALAM VOWEL SIGN AA
U+0D4B MALAYALAM VOWEL SIGN OO = U+0D47 MALAYALAM VOWEL SIGN EE +
U+0D3E MALAYALAM VOWEL SIGN AA
U+0D4C MALAYALAM VOWEL SIGN AU = U+0D46 MALAYALAM VOWEL SIGN E +
U+0D57 MALAYALAM AU LENGTH MARK
അതായതു്
ൊ  = െ  + ാ
ോ  = േ  + ാ
ൌ  = െ +ൗ
ഇതിന്‍ പ്രകാരം
 മേ + ാ + ഷണം  == മോ + ഷണം == മോഷണം  എന്നാവും
അതായതു് മോ എന്നെങ്ങനെ എഴുതിയാലും അടുത്തടുത്തു വരും.
കുറിപ്പു്: സാധാരണഗതിയില്‍ ഇത്തരത്തില്‍ സ്വരചിഹ്നങ്ങളെ
പിരിച്ചെഴുതാറില്ല. ഇങ്ങനെ ഒരു നിയമം ഉണ്ടു് എന്നതുകൊണ്ടു മാത്രം
ഇവിടെയും അതുചേര്‍ത്തു എന്നുമാത്രം (ഇതിനെപ്പറ്റിയുള്ള കൂടുതല്‍
വിവരങ്ങള്‍ക്കു് എന്റെ ഈ ബ്ലോഗ് പോസ്റ്റ് കാണുക:
http://santhoshtr.livejournal.com/11701.html)

3. ചില്ലക്ഷരങ്ങള്‍:
യൂണിക്കോഡ് സ്റ്റാന്‍ഡേഡ് അനുശാസിയ്ക്കുന്ന പൂജ്യം കോളേഷന്‍ വെയ്റ്റ്
...

read more »

  ml_IN-new
12K Download

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Manilal K M  
View profile  
 More options Oct 7 2008, 1:28 pm
From: "Manilal K M" <libreg...@gmail.com>
Date: Tue, 7 Oct 2008 22:58:59 +0530
Local: Tues, Oct 7 2008 1:28 pm
Subject: Re: [smc-discuss] മലയാളം അകാരാദിക്രമം (Malayalam Sorting)
2008/10/7 Santhosh Thottingal <santhosh.thottin...@gmail.com>:

...

read more »

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Santhosh Thottingal  
View profile  
 More options Oct 7 2008, 1:31 pm
From: "Santhosh Thottingal" <santhos...@gmail.com>
Date: Tue, 7 Oct 2008 23:01:55 +0530
Local: Tues, Oct 7 2008 1:31 pm
Subject: Re: [smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)
> സന്തോഷ്,
>  5 ാമത്തെ മാറ്റം ഒന്നു നോക്കാമോ ? അതു രണ്ടും ഒന്നല്ലേ ?൧൦

ശരിയാണു്. ഇങ്ങനെ തിരുത്തി വായിയ്ക്കുക
[...]
5. ചന്ദ്രക്കല :
ഇതിന്റെ കാര്യത്തില്‍ എനിക്കു സംശയം ഉണ്ടു്
ക്

കാ
എന്ന ക്രമമാണോ, അതോ

ക്
കാ
എന്ന ക്രമമാണോ വേണ്ടതെന്നു്.
[...]

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Anilkumar KV  
View profile  
 More options Oct 7 2008, 9:44 pm
From: "Anilkumar KV" <anila...@gmail.com>
Date: Wed, 8 Oct 2008 05:44:18 +0400
Local: Tues, Oct 7 2008 9:44 pm
Subject: Re: [smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

2008/10/7 Santhosh Thottingal <santhos...@gmail.com>

> 5. ചന്ദ്രക്കല :
> ഇതിന്റെ കാര്യത്തില്‍ എനിക്കു സംശയം ഉണ്ടു്
> ക്
> ക
> കാ
> എന്ന ക്രമമാണോ, അതോ
> ക
> ക്
> കാ
> എന്ന ക്രമമാണോ വേണ്ടതെന്നു്.
> [...]

 ഉച്ചാരണാടിസ്ഥാനത്തിലുള്ള ക്രമമായിരിക്കും നല്ലതു്.

ക് - എന്ന ശബ്ദം ഒറ്റക്ക് നിലില്‍ക്കുന്നില്ലല്ലോ. വാക്കിന്റെ അവസാനം വരുന്നതു്
സംവൃതോപകാരത്തോടു് കൂടി അയിരിക്കുമല്ലോ. അപ്പോള്‍ സംവൃതോപകാരത്തിന്റെ സ്ഥാനമാണ്
തീരുമാനിക്കേണ്ടതു്. അത് ആദ്യത്തേതാകുന്നതാകും നല്ലതു്

ക, ക്, കാ എന്ന ക്രമത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.
"കു്, ക, കാ, കി, ....... കം, കഃ" വേണോ, "ക, കാ, കി, ....... കം, കഃ, കു് "
വേണോ എന്നതാണു് പ്രശ്നം.
"കു്, ക, കാ, കി, ....... കം, കഃ" ആയിരിക്കും നല്ലതു്.

- അനില്‍

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Anilkumar KV  
View profile  
 More options Oct 7 2008, 11:45 pm
From: "Anilkumar KV" <anila...@gmail.com>
Date: Wed, 8 Oct 2008 09:15:07 +0530
Local: Tues, Oct 7 2008 11:45 pm
Subject: Re: [smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

2008/10/8 Anilkumar KV <anila...@gmail.com>

>  ഉച്ചാരണാടിസ്ഥാനത്തിലുള്ള ക്രമമായിരിക്കും നല്ലതു്.

> ക് - എന്ന ശബ്ദം ഒറ്റക്ക് നിലില്‍ക്കുന്നില്ലല്ലോ. വാക്കിന്റെ അവസാനം
> വരുന്നതു് സംവൃതോപകാരത്തോടു് കൂടി അയിരിക്കുമല്ലോ. അപ്പോള്‍ സംവൃതോപകാരത്തിന്റെ
> സ്ഥാനമാണ് തീരുമാനിക്കേണ്ടതു്. അത് ആദ്യത്തേതാകുന്നതാകും നല്ലതു്

> ക, ക്, കാ എന്ന ക്രമത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.
> "കു്, ക, കാ, കി, ....... കം, കഃ" വേണോ, "ക, കാ, കി, ....... കം, കഃ, കു് "
> വേണോ എന്നതാണു് പ്രശ്നം.
> "കു്, ക, കാ, കി, ....... കം, കഃ" ആയിരിക്കും നല്ലതു്.

 ഇതു് ഒന്നു കൂടി വിശദമാക്കണമെന്നു് തോന്നന്നു.

ചന്ദ്രക്കലയെ ആശ്രയിച്ചല്ല, അതിനു് ശേഷം വരുന്ന അക്ഷരമനുസരിച്ചായിരിക്കണം
ക്രമീകരണം നടത്തേണ്ടതു്.

അക്ഷരങ്ങളെ പിരിച്ചെഴുതുമ്പോള്‍, കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാകും.

ക് + അ = ക,  ക് + ആ = കാ, ക് + ഇ = കി, ........ ക് + ഃ = കഃ, ക് + ക്  =
ക്ക്, ക് + ക്  + അ  = ക്ക, ക് + ക്  + ഇ  = ക്കി...

അപ്പോള്‍ ക്രമം ഇങ്ങനെയായിരിക്കും.
കു്, ക, കാ, കി, .......... , കഃ, ക്കു്, ക്ക, ക്കാ, ......

ഉദാഹരണത്തിനു്,

മെഴുകു്
മെഴുകല്‍
മെഴുകുതിരി
മെഴുക്കു്
മെഴുക്കിയ

- അനില്‍

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Santhosh Thottingal  
View profile  
 More options Oct 8 2008, 12:46 am
From: Santhosh Thottingal <santh...@riseup.net>
Date: Tue, 07 Oct 2008 21:46:14 -0700
Local: Wed, Oct 8 2008 12:46 am
Subject: Re: [smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)
Quoting Anilkumar KV <anila...@gmail.com>:

> 2008/10/8 Anilkumar KV <anila...@gmail.com>

>>  ഉച്ചാരണാടിസ്ഥാനത്തിലുള്ള ക്രമമായിരിക്കും നല്ലതു്.

>> ക് - എന്ന ശബ്ദം ഒറ്റക്ക് നിലില്‍ക്കുന്നില്ലല്ലോ. വാക്കിന്റെ അവസാനം
>> വരുന്നതു് സംവൃതോപകാരത്തോടു് കൂടി അയിരിക്കുമല്ലോ. അപ്പോള്‍ സംവൃതോപകാരത്തിന്റെ
>> സ്ഥാനമാണ് തീരുമാനിക്കേണ്ടതു്. അത് ആദ്യത്തേതാകുന്നതാകും നല്ലതു്

>> ക, ക്, കാ എന്ന ക്രമത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.
>> "കു്, ക, കാ, കി, ....... കം, കഃ" വേണോ, "ക, കാ, കി, ....... കം, കഃ, കു് "
>> വേണോ എന്നതാണു് പ്രശ്നം.
>> "കു്, ക, കാ, കി, ....... കം, കഃ" ആയിരിക്കും നല്ലതു്.

സംവൃതോപകാരമല്ല, സംവൃതോകാരമാണു്.. സംവൃത ഉകാരം..
തു്, കു് , രു് എന്നിവ ഉദാഹരണം. ക്, ത്, ര് എന്നിവ സംവൃതോകാരമല്ല,  
സ്വരസാന്നിദ്ധ്യമില്ലാത്ത അക്ഷരങ്ങളാണു്. എന്നിരിക്കിലും, "അച്ചടി" യില്‍  
pseudo-സംവൃതോകാരമായി അവ ഉപയോഗിച്ചു കാണുന്നു..
സംവൃതോകാരത്തിന്റെ സ്ഥാനം കൊടുത്തിരിക്കുന്നതു് ഉകാരത്തിനു ശേഷം ആണു്
അതാ, അതു, അതു്

> അപ്പോള്‍ ക്രമം ഇങ്ങനെയായിരിക്കും.
> കു്, ക, കാ, കി, .......... , കഃ, ക്കു്, ക്ക, ക്കാ, ......

> ഉദാഹരണത്തിനു്,

> മെഴുകു്
> മെഴുകല്‍
> മെഴുകുതിരി
> മെഴുക്കു്
> മെഴുക്കിയ

കു്,  < ക < കാ എന്ന ക്രമമനുസരിച്ചു് മുകളിലെ വാക്കുകളുടെ ക്രമം എങ്ങനെ ശരിയാവും?
ക് < ക, ക < കു  ആണെങ്കില്‍ ക്കു <  കല്‍ ആണല്ലോ. അതുപ്രകാരം മെഴുക്കു് <  
മെഴുകല്‍ ആവില്ലേ.
ഇതാണു് എന്നെയും ആശയകുഴപ്പത്തിലാക്കുന്നതു്. അതാണു് കാക്ക< കാകന്‍ എന്നു  
ഞാന്‍ പറഞ്ഞതു്.

സന്തോഷ് തോട്ടിങ്ങല്‍

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Santhosh Thottingal  
View profile  
 More options Dec 27 2008, 7:51 am
From: "Santhosh Thottingal" <santhosh.thottin...@gmail.com>
Date: Sat, 27 Dec 2008 18:21:50 +0530
Local: Sat, Dec 27 2008 7:51 am
Subject: Re: [smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

ഈ മെയില്‍ വായിക്കുന്നതിനു മുമ്പു് ഈ മെയില്‍ വായിക്കുക :)
 http://groups.google.com/group/smc-discuss/browse_thread/thread/b7590...

അന്നു് നമ്മള്‍ ചര്‍ച്ച ചെയ്ത അകാരാദിക്രമത്തിനു പല പോരായ്മയും ഉള്ളതായി
പിന്നീടു് മനസ്സിലായി. പ്രധാനമായും താഴെപ്പറയുന്നതായിരുന്നു പ്രശ്നങ്ങള്‍
1. ത, ത് എന്നിവ ഏതു ക്രമത്തില്‍ ആവണം എന്നു്. ത  എന്നതു് ത്  നു് ശേഷം
വരണമെന്നാണു് പൊതുവിലെ അഭിപ്രായം. കാരണം ത് എന്നതു് അകാരമില്ലാത്ത ത
ആയതുകൊണ്ടുതന്നെ. അതുപോലെ കൂട്ടക്ഷരങ്ങള്‍ അവസാനം വരണം എന്നാണു്
മനസ്സിലായതു്.  അങ്ങനെ വരുമ്പോള്‍ ത എന്നതിലെ ഒളിഞ്ഞിരിക്കുന്ന അകാരത്തെ
ഗൌരവമായി തന്നെ എടുക്കേണ്ടിവന്നു. ത = ത് + അ എന്ന രീതിയില്‍
എടുത്തപ്പോള്‍ സംഗതി എളുപ്പമായി .
2. സംവൃതോകാരം ഈയുടെ ചിഹനത്തിനും ഉ ചിഹ്നത്തിനും ഇടയില്‍
വരുന്നുണ്ടായിരുന്നില്ല. അതു ശരിയാക്കി
3. അന്നു് മാറ്റിയെഴുതിയതു് ml_IN എന്ന ഫയലായിരുന്നു, പക്ഷേ,
മലയാളത്തിന്റെ കൂടെ വേറെ ഭാഷകള്‍ ക്രമീകരിക്കേണ്ടി വരുമ്പോള്‍ ലൊക്കേല്‍
സെറ്റിങ്ങനുസരിച്ച് ഏതെങ്കിലും ഒരു ഭാഷ മാത്രമേ സോര്‍ട്ട്
ആവുന്നുണ്ടായിരുന്നുള്ളൂ.

രചന അക്ഷരവേദി കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ച
ലേഖനമാണു്(അറ്റാച്ച് ചെയ്തിരിക്കുന്നു-rachana-malayalam-collation.pdf)
പുതിയ അകാരാദിക്രമത്തിനു് ആധാരമായി എടുത്തതു്.
തിരുത്തിയെഴുതിയ അകാരാദിക്രമത്തിന്റെ നിയമങ്ങള്‍
(malayalam-collation.pdf) അറ്റാച്ചു ചെയ്തിരിക്കുന്നു.

Glibc യുടെ പുതുക്കിയ കൊളേഷന്‍ ടേബിള്‍ അറ്റാച്ചു ചെയ്തിരിക്കുന്നു. ഈ
ഫയല്‍ /usr/share/i18n/locales എന്ന സ്ഥലത്തു് വെയ്ക്കണം(നേരത്തെ ഉള്ള
ഫയല്‍ ബാക്ക് അപ് ചെയ്യുക)
എന്നിട്ട് ലൊക്കേലുകള്‍ പുതുക്കുക : $sudo locale-gen (or use sudo
dpkg-reconfigure locales) . അതിനുശേഷം ഏതെങ്കിലും എഡിറ്ററില്‍ കുറേ
മലയാളം വാക്കുകളെഴുതി സോര്‍ട്ട് ചെയ്തു നോക്കുക.[locale-gen is available
in debian based systems. In fedora based systems, I am not sure how to
modify the existing table by this table. ]

All files are present in git repository too
(http://git.savannah.gnu.org/gitweb/?p=smc.git;a=tree;f=collation;hb=HEAD)
അഭിപ്രായങ്ങളറിയിക്കുക.

-Santhosh Thottingal

  malayalam-collation.pdf
44K Download

  rachana-malayalam-collation.pdf
867K Download

  iso14651_t1_common
151K Download

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
santhosh.thottingal@gmail .com  
View profile  
 More options Jan 3, 12:44 am
From: "santhosh.thottin...@gmail.com" <santhosh.thottin...@gmail.com>
Date: Fri, 2 Jan 2009 21:44:04 -0800 (PST)
Local: Sat, Jan 3 2009 12:44 am
Subject: Re: മലയാളം അകാരാദിക്രമം (Malayalam Sorting)
Minor corrections were made in the collation table after a review by
Pravin Satpute. Notable difference is
<U0D02>  "<ml-ma><ml-virama><mlvw-shorta>";<BAS>;<MIN>;IGNORE # ം = മ
+ ്
to
<U0D02>  "<ml-ma><ml-virama>";<BAS>;<MIN>;IGNORE # ം = മ + ്
That was mistake and corrected now. No other changes
Modified table present in SMC's git source code repository
http://git.savannah.gnu.org/gitweb/?p=smc.git;a=tree;f=collation

-santhosh

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
santhosh.thottingal@gmail .com  
View profile  
 More options Jan 4, 3:51 am
From: "santhosh.thottin...@gmail.com" <santhosh.thottin...@gmail.com>
Date: Sun, 4 Jan 2009 00:51:09 -0800 (PST)
Local: Sun, Jan 4 2009 3:51 am
Subject: Re: മലയാളം അകാരാദിക്രമം (Malayalam Sorting)
ഷെമിച്ചു ബേഗലു...
വീണ്ടും നടത്തിയ പരിശോധനയില്‍ കുറച്ചു കൂടി ചില്ലറ  പിഴവുകള്‍
കണ്ടെത്തിയിട്ടൂണ്ടു്.  ഫിക്സു ചെയ്യാന്‍ സമയമെടുത്തേക്കും.
വളരെ പ്രധാനപ്പെട്ട സംഗതിയായതുകൊണ്ടു് കുറ്റമറ്റതാക്കാന്‍
ശ്രദ്ധിക്കേണ്ടതുണ്ടു്
-സന്തോഷ് തോട്ടിങ്ങല്‍

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Santhosh Thottingal  
View profile  
 More options Jan 27, 4:36 am
From: Santhosh Thottingal <santhosh.thottin...@gmail.com>
Date: Tue, 27 Jan 2009 15:06:00 +0530
Subject: Re: [smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

2009/1/4 santhosh.thottin...@gmail.com <santhosh.thottin...@gmail.com>:

> ഷെമിച്ചു ബേഗലു...
> വീണ്ടും നടത്തിയ പരിശോധനയില്‍ കുറച്ചു കൂടി ചില്ലറ  പിഴവുകള്‍
> കണ്ടെത്തിയിട്ടൂണ്ടു്.  ഫിക്സു ചെയ്യാന്‍ സമയമെടുത്തേക്കും.
> വളരെ പ്രധാനപ്പെട്ട സംഗതിയായതുകൊണ്ടു് കുറ്റമറ്റതാക്കാന്‍
> ശ്രദ്ധിക്കേണ്ടതുണ്ടു്

ഇപ്പോള്‍ ശരിയായെന്നു തോന്നുന്നു. പുതിയ ടേബിള്‍ ഗിറ്റില്‍
ചേര്‍ത്തിട്ടുണ്ടു്. അറ്റാച്ചു ചെയ്തിട്ടുമുണ്ടു്.
എല്ലാവരും ഒന്നുകൂടി ടെസ്റ്റ് ചെയ്യുമല്ലോ?
നേരത്തേ പറഞ്ഞ 8 നിയമങ്ങള്‍ തന്നെയാണു്. അതില്‍ മാറ്റമൊന്നുമില്ല.

-സന്തോഷ്

  iso14651_t1_common
150K Download

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Rajeev R.R  
View profile  
 More options Feb 28, 3:29 am
From: "Rajeev R.R" <rajeev...@gmail.com>
Date: Sat, 28 Feb 2009 13:59:22 +0530
Local: Sat, Feb 28 2009 3:29 am
Subject: Re: [smc-discuss] Re: മലയാളം അകാരാദിക്രമം (Malayalam Sorting)

ചോദ്യം: പക്ഷേ മലയാളത്തിന്റെ അകാരാദിക്രമം യൂണിക്കോഡ് തീരുമാനിക്കില്ലേ?
ഉത്തരം: തീര്‍ച്ചയായും!. അവര്‍ അതു നേരത്തേ തന്നെ തീരുമാനിച്ചുവെന്നു
തോന്നുന്നു. മലയാളത്തിന്റെ കോളേഷന്‍ ചാര്‍ട്ട് ഇവിടെയുണ്ടു്:
http://unicode.org/charts/collation/chart_Malayalam.html . വായിച്ചു
നോക്കൂ. യരലവശഷസഹളഴറ എന്നതിനു പകരം യരറലള എന്ന ക്രമം കാണാം. കൂടാതെ ആ
ചാര്‍ട്ടില്‍ രണ്ടു്  മലയാളം അക്ഷരങ്ങളെ കാണ്‍മാനില്ല! അനുസ്വാരം,
വിസര്‍ഗ്ഗം (ം‌, ഃ) എന്നിവ അതിലില്ല. ആരാണു് ഈ പട്ടിക
ഉണ്ടാക്കിയതെന്നറിയില്ല. ആരായാലും  മലയാളിയാവാന്‍ വഴിയില്ല. മലയാളം
മാത്രമല്ല ഗുജറാത്തി, മറാത്തി എന്നിവയും തെറ്റാണു്. ബാക്കി ഭാഷകളുടെ
കാര്യം ഇങ്ങനെയൊക്കെ തന്നെയാണെന്നാണു് അറിയാന്‍ കഴിഞ്ഞതു്.

 അനുസ്വാരം,
വിസര്‍ഗ്ഗം (ം‌, ഃ) Values are available in Unicode

അനുസ്വാരം, 0D02
വിസര്‍ഗ്ഗം  ) 0D03

please see the link below
http://unicode.org/charts/PDF/U0D00.pdf

Rajeev

2009/1/27 Santhosh Thottingal <santhosh.thottin...@gmail.com>

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
Santhosh Thottingal  
View profile  
 More options Mar 2, 4:27 am
From: Santhosh Thottingal <santhos...@gmail.com>
Date: Mon, 2 Mar 2009 01:27:08 -0800 (PST)
Local: Mon, Mar 2 2009 4:27 am
Subject: Re: മലയാളം അകാരാദിക്രമം (Malayalam Sorting)

On Feb 28, 1:29 pm, "Rajeev R.R" <rajeev...@gmail.com> wrote:

> ചോദ്യം: പക്ഷേ മലയാളത്തിന്റെ അകാരാദിക്രമം യൂണിക്കോഡ് തീരുമാനിക്കില്ലേ?
> ഉത്തരം: തീര്‍ച്ചയായും!. അവര്‍ അതു നേരത്തേ തന്നെ തീരുമാനിച്ചുവെന്നു
> തോന്നുന്നു. മലയാളത്തിന്റെ കോളേഷന്‍ ചാര്‍ട്ട് ഇവിടെയുണ്ടു്:http://unicode.org/charts/collation/chart_Malayalam.html. വായിച്ചു
> നോക്കൂ.

It is better   to quote the part of the mail  you are replying instead
of copy pasting. Readers can understand who wrote what.

>  അനുസ്വാരം,
> വിസര്‍ഗ്ഗം (ം‌, ഃ) Values are available in Unicode

> അനുസ്വാരം, 0D02
> വിസര്‍ഗ്ഗം  ) 0D03

> please see the link belowhttp://unicode.org/charts/PDF/U0D00.pdf

 We were discussing about Collation and about this chart:
http://unicode.org/charts/collation/chart_Malayalam.html

Thanks
Santhosh

    Reply to author    Forward  
You must Sign in before you can post messages.
To post a message you must first join this group.
Please update your nickname on the subscription settings page before posting.
You do not have the permission required to post.
End of messages
« Back to Discussions « Newer topic     Older topic »

Create a group - Google Groups - Google Home - Terms of Service - Privacy Policy
©2009 Google