[Marumozhi - 76 Coments - 16:35:46-159]

0 കാഴ്‌ചകൾ
വായിക്കാത്ത ആദ്യ സന്ദേശത്തിലേക്ക് പോവുക

Marumozhi

വായിക്കാത്തത്,
2009, ഓഗ 11 12:35:46 PM11/8/09
സ്വീകർത്താവ് marumo...@googlegroups.com
Areekkodan | അരീക്കോടന്‍ has left a new comment on your post "ഫീകര ചോദ്യോത്തരങ്ങൾ!":

):



Posted by Areekkodan | അരീക്കോടന്‍ to തുമ്പപ്പൂ റീലോഡഡ് at August 11, 2009 10:32 AM



ശ്രീ has left a new comment on your post "ഒരു കാള സായാഹ്നം - 2":

അമ്പതാം പോസ്റ്റിന് ആശംസകള്‍...

അങ്ങനെ ഒരു കാള സായാഹ്നം അവസാനിച്ചു, അല്ലേ?
:)



Posted by ശ്രീ to കുട്ടിച്ചാത്തവിലാസങ്ങള്‍ at 9:37 PM



ചാണക്യന്‍ has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

അഭിനന്ദനങ്ങള്‍ വികടശിരോമണി....

ഒരു അനുഗ്രഹീത കലാകാരന് ആസ്വാദകന്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായി ഈ ലേഖനത്തെ വിലയിരുത്താം....



Posted by ചാണക്യന്‍ to തൌര്യത്രികം- at August 11, 2009 9:33 PM



cALviN::കാല്‍‌വിന്‍ has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

ഗോപിയാശാന്റെ നളനെ ഒന്നു കാണാൻ ഇതു വരെ സാധിച്ചില്ല :-(

കുറിപ്പ് വളരെ നന്നായി



Posted by cALviN::കാല്‍‌വിന്‍ to തൌര്യത്രികം- at August 11, 2009 9:55 PM



വെള്ളെഴുത്ത് has left a new comment on your post "മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍":

‘ഒരു അനുതാപ‘ത്തില്‍ ഒരു വരിയുണ്ട്.. ‘അതിനാല്‍ ദുഃഖത്തെ ഉപാസിപ്പൂ ഞാന്‍” ആശാന് ഡിപ്രഷനുണ്ടായിരുന്നു. സന്തോഷിക്കുമ്പോള്‍, അതെന്തു കാരണത്താലായാലും ,കുറ്റബോധം തോന്നുമായിരുന്നിരിക്കണം. അല്ലെങ്കില്‍ ഇങ്ങനെയൊരു വരി എഴുതാന്‍ കഴിയുമായിരുന്നില്ല. മുരളിയെ നടന്‍ എന്ന നിലയ്ക്ക് ഇഷ്ടപ്പെടാതിരുന്ന ഒരാളാണു ഞാന്‍. എന്തുകൊണ്ടോ.. എനിക്കറിയില്ല..



Posted by വെള്ളെഴുത്ത് to തുറന്നിട്ട വലിപ്പുകൾ at August 11, 2009 6:31 PM



പാര്‍ത്ഥന്‍ has left a new comment on your post "പഴഞ്ചൊല്ലില്‍ പതിരുണ്ട്.......":

എല്ലു മുറിയെ പണി ചെയ്താല്‍
പല്ലു മുറിയെ തിന്നാം.

(എഴുന്നേല്‍ക്കാന്‍ പറ്റീട്ടു വേണ്ടേ ?)

[തൃശൂര്‍ നഗരത്തില്‍ ജൂലായില്‍ തന്നെ പുലിക്കളിയുടെ ഫ്ലക്സ് ബോഡുകള്‍ നിറഞ്ഞു.)



Posted by പാര്‍ത്ഥന്‍ to ആല്‍ത്തറ at August 11, 2009 9:00 AM



Areekkodan | അരീക്കോടന്‍ has left a new comment on your post "കാശ് വേണോ കാശ്.":

ബീരാനേ...ഞാന്‍ ഇങ്ങനെ ഡെയ്‌ലി കോടിപതി ആകുന്നു!!!ഒരു ദിവസം ഞാനും മറുപടി കൊടുത്തു.നിങ്ങള്‍ പറയുന്ന എല്ലാ ചെലവും കഴിച്ച്‌ ബാക്കി ഇതേ ഈ അഡ്രസ്സില്‍ ചെക്കായി അയക്കുക.ഇനി ഒരു എഴുത്ത്കുത്തും ഈ വകുപ്പില്‍ ഇല്ല.പിറ്റേന്ന് മുതല്‍ കുറേ കാലത്തേക്ക്‌ എനിക്ക്‌ ഇത്തരം 'കോടിപതി' ആകേണ്ടിവന്നിട്ടില്ല.



Posted by Areekkodan | അരീക്കോടന്‍ to ബീരാന്‍ കുട്ടിയുടെ ലോകം at 11 August 2009 18:19



പാവത്താൻ has left a new comment on your post "വാൽസല്യം":

Touching



Posted by പാവത്താൻ to ദൂരകാഴ്ചകൾ at August 11, 2009 8:34 AM



അനിൽ@ബ്ലൊഗ് has left a new comment on your post "മഴതൊട്ടുണര്‍ന്നവര്‍":

ഇന്നലെ പെയ്തമഴക്ക്.......

എന്നാലും ഭംഗിയുണ്ട്.



Posted by അനിൽ@ബ്ലൊഗ് to മിഴിച്ചെപ്പ് | GLIMPSES at August 11, 2009 8:04 PM



ശ്രീ has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

വിശദമായ ഇങ്ങനെ ഒരു കുറിപ്പ് എന്തു കൊണ്ടും ഉചിതമായി.

ആശംസകള്‍!



Posted by ശ്രീ to തൌര്യത്രികം- at August 11, 2009 9:10 PM



പ്രയാണ്‍ has left a new comment on your post "തോന്ന്യാശ്രമം-ഓണം ബ്ലോഗടി-2":

2ല്‍57,64,12,23,65,3,69



Posted by പ്രയാണ്‍ to തോന്ന്യാശ്രമം at Tuesday, August 11, 2009



സതീശ് മാക്കോത്ത്| sathees makkoth has left a new comment on your post "പുനർജന്മത്തിലെ അഞ്ചാം ‘പിറന്നാള്‍’":

ആശംസകൾ!



Posted by സതീശ് മാക്കോത്ത്| sathees makkoth to സ്നേഹതീരം at August 11, 2009 8:16 PM



ശ്രീ has left a new comment on your post "മഴതൊട്ടുണര്‍ന്നവര്‍":

സൂപ്പര്‍



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at August 11, 2009 8:06 PM



പുള്ളി പുലി has left a new comment on your post "മഴതൊട്ടുണര്‍ന്നവര്‍":

തലക്കെട്ടും പടവും ഗംഭീരം.



Posted by പുള്ളി പുലി to മിഴിച്ചെപ്പ് | GLIMPSES at August 11, 2009 8:24 PM



അരുണ്‍ കായംകുളം has left a new comment on your post "പ്രണയക്കുറിപ്പ്.":

ഓടേ, വെറുതെ വിഷമിപ്പിക്കാതെ..



Posted by അരുണ്‍ കായംകുളം to കനലുകള്‍ at August 11, 2009 8:15 PM



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "An Old Friend (ഒരു പഴയ സുഹൃത്ത്)":

:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 August, 2009 8:37 PM



അനിൽ@ബ്ലൊഗ് has left a new comment on your post "പന്നിപ്പനി-കളി കാര്യമാകരുത്":

ആചാര്യ,
ഇതിത്ര വലിയ ഒരു വിഷയമാക്കാനില്ലെന്നാണ് എന്റെ അഭിപ്രായം. മറ്റ് രോഗങ്ങളുമായി താരതമ്യം ചെയ്താല്‍ ഇത് വളരെ ചെറിയിരു മരണനിരക്കാണ്. സാധാരണ പനി ബാധിച്ചു തന്നെ ഇതില്‍ കൂടുതല്‍ ആളുകള്‍ കേരളത്തില്‍ മരിച്ചിട്ടുണ്ട്.



Posted by അനിൽ@ബ്ലൊഗ് to വെറുതെ... at August 11, 2009 6:54 PM



ചാണക്യന്‍ has left a new comment on your post "വീട്ടമ്മ":

കഥ നന്നായി.....



Posted by ചാണക്യന്‍ to എന്റെ ചില കുറിപ്പുകള്‍ at August 11, 2009 8:26:00 PM IST



ശ്രീ has left a new comment on your post "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ":

പോസ്റ്റ് നന്നായി, അനില്‍ മാഷേ. വ്യാപകമായി അസുഖങ്ങള്‍ പകര്‍ന്നു കൊണ്ടിരിയ്ക്കുകയാണല്ലോ നമ്മുടെ നാട്ടില്‍?



Posted by ശ്രീ to പതിവുകാഴ്ചകള്‍ at August 11, 2009 9:14 PM



അനിൽ@ബ്ലൊഗ് has left a new comment on your post "ഒരു കാള സായാഹ്നം - 2":

ഒരു ബന്ദ് വന്നിരുന്നേ ബിരിയാണീം വച്ച് വീട്ടില്‍ ഇരിക്കാമായിരുന്നു.
:)

50 ന് ആശംസകള്‍



Posted by അനിൽ@ബ്ലൊഗ് to കുട്ടിച്ചാത്തവിലാസങ്ങള്‍ at 9:47 PM



മന്ദാക്രാന്ത has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

ഗോപിയെന്ന മഹാനടന്റെ
ഗോപ്യമായ രീതികള്‍ പലതും
പ്രാപ്യമാക്കിത്തന്ന മഹാമതേ
കൂപ്പിടുന്നു കൈകള്‍ രണ്ടുമിവിടെ



Posted by മന്ദാക്രാന്ത to തൌര്യത്രികം- at August 11, 2009 9:23 PM



അരുണ്‍ കായംകുളം has left a new comment on your post "പന്നിപ്പനി-കളി കാര്യമാകരുത്":

ഉം..
ജനസാന്ദ്രതയുടെ മൂന്നില്‍ ഒന്ന് ആളെ പിടികൂടുമെന്നാ അറിയിപ്പ്



Posted by അരുണ്‍ കായംകുളം to വെറുതെ... at August 11, 2009 5:46 PM



കിലുക്കാംപെട്ടി has left a new comment on your post "മനപ്പൂര്‍വ്വം മറന്നവയില്‍ ചിലത്":

നേരത്തേ ഒരിക്കല്‍ വായിച്ചു. ഒരു വിങ്ങല്‍ കാരണം കമന്റിടാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇതു കഥ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല .സത്യം സത്യം മാത്രം.

നല്ല അവതരണം.

ഓണാശംസകള്‍ നേരത്തെ തന്നെതരുന്നു



Posted by കിലുക്കാംപെട്ടി to ആല്‍ത്തറ at August 11, 2009 8:35 AM



മലയാ‍ളി has left a new comment on your post "ജാക്ക് ഏണസ്റ്റസ് ഹാങ്സന്‍ഡന്‍":

നല്ല്ല ബ്ലോഗ്..
ഇത് അഗ്രിഗേറ്ററുകളില്‍ കാണാറില്ലല്ലോ?!!

ഇതൊന്നു നോക്കൂ...
ചിന്ത.കോം



Posted by മലയാ‍ളി to പനിക്കൂര്‍ക്ക at August 11, 2009 9:10 AM



വികടശിരോമണി has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

സ്വപ്നത്തിന്റെ ഞരമ്പുകൾ....കലാമണ്ഡലം ഗോപിയാശാനെക്കുറിച്ച്...



Posted by വികടശിരോമണി to തൌര്യത്രികം- at August 11, 2009 8:36 PM



സതീശ് മാക്കോത്ത്| sathees makkoth has left a new comment on your post "ഇവര്‍ വിവാഹിതരായാല്‍...":

:)



Posted by സതീശ് മാക്കോത്ത്| sathees makkoth to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, August 11, 2009 8:17:00 PM



ആനമയിലൊട്ടകം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 10":

A really nice effort. It is sure that you are so much committed and dedicated to your efforts. Story also is interesting. Keep it up and try to do post fast. Kaathirikkanulla kkshama kuravaanu athukondaa.



Posted by ആനമയിലൊട്ടകം to സ്റ്റോം വാണിംഗ്‌ at August 11, 2009 6:48 PM



Areekkodan | അരീക്കോടന്‍ has left a new comment on your post "ഒരു കുസൃതി ചോദ്യം":

ഹ ഹ ഹാ...



Posted by Areekkodan | അരീക്കോടന്‍ to പൊറാടത്ത് at August 11, 2009 8:42 PM



aldin has left a new comment on your post "പാസ്.":

sathyam..... i really proud of u?



Posted by aldin to ബാക്ക് ബെഞ്ച്‌ at August 11, 2009 9:39 PM



വികടശിരോമണി has left a new comment on your post "കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം….":

വന്നവർക്കും വായിച്ചവർക്കും നന്ദി.
കതിരവാ,
ഓരോ സമയം എന്നേ ഉള്ളൂ.ആശാനുമായി സംസാരിച്ചിരിക്കുന്ന അനുഭവം തീർച്ചയായും ഭാഗ്യം തന്നെ.
സജീഷ്,
കുറേ ആയല്ലോ കണ്ടിട്ട്?ഇപ്പോൾ വരയൊന്നുമില്ലേ?
ഞാൻ സജീഷിന്റെ ആ ആവശ്യപ്പെടൽ സത്യമായും ഓർത്തിരുന്നു,ട്ടോ:)
അനൂപ്,
വാനപ്രസ്ഥം ഒരു സമുദ്രത്തിലെ കുമ്പിൾജലമാണെന്നു കരുതിക്കോളൂ.പരിചയപ്പെടാൻ മോഹമുണ്ടെങ്കിൽ എന്നും,എപ്പോഴും പ്രാപ്യമായ കലയാണ് കഥകളി.
കപ്ലിങ്ങാട്,
തന്മയീഭാവവുമായി ബന്ധപ്പെടുത്തിയുള്ള ആശാന്റെ അഭിപ്രായം പുതിയതൊന്നും അല്ലല്ലോ.ആശാൻ മുൻപേ അതു പ്രകടിപ്പിക്കാറുള്ളതാണ്.
ദേശിപാരമ്പര്യവും ഒടിയനെ ഓടിച്ച കഥയുമൊക്കെ തന്മയീഭാവപരമായ ആവ്ഷ്കാരചരിത്രത്തെയല്ല,ആസ്വാദനചരിത്രത്തെയാണു പ്രതിനിധീകരിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നൽ.
ഭാരതീയമീമാംസവെച്ച് നാം കുറേ മുൻപു ചർച്ച ചെയ്തതാണല്ലോ.ഇനിയും ആ വഴി പോയിട്ടു ഗുണമില്ലെന്നു തോന്നുന്നു.ആവശ്യമെങ്കിൽ,ആവാം:)
യഥാതഥം-തന്മയീഭാവം എന്നിവയെ സമാന്യവൽക്കരിക്കുന്നതിൽ ശരിയില്ല എന്നതു സത്യം തന്നെ.
നന്ദി.
പുതിയ പോസ്റ്റ്-ഗോപിയാശാനെപ്പറ്റി,ഇട്ടൂട്ടോ.എല്ലാവർക്കും സ്വാഗതം.



Posted by വികടശിരോമണി to തൌര്യത്രികം- at August 11, 2009 9:56 PM



കുറുമാന്‍ has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

ഒന്നു കൂടെ വായിക്കട്ടെ.

ഇവിടെ ദുബായിലും തിരനോട്ടം രണ്ട് വര്‍ഷങ്ങളായി കഥകളി സംഘടിപ്പിക്കാറുണ്ട്. ഗോപിയാശാനും വരാറുണ്ട്.

ഇരിങ്ങാലക്കുട എന്റെ നാടേ......



Posted by കുറുമാന്‍ to തൌര്യത്രികം- at August 11, 2009 9:00 PM



Areekkodan | അരീക്കോടന്‍ has left a new comment on your post "ഇവര്‍ വിവാഹിതരായാല്‍...":

അനൂപ്‌...നന്ദി
അരുണ്‍...എന്തിനാണാവോ?
കാല്‍വിന്‍....നന്ദി
നമ്പൂരീ...സ്വാഗതം.നമ്പൂരിക്കഥകളില്‍ അതിലെ കഥാപാത്രം നേരിട്ട്‌ പ്രത്യക്ഷപ്പെട്‌ സ്വന്തം പേര്‌ വിളിച്ചു പറയുന്നത്‌ ആദ്യമായിട്ടാ!
ശരീഫ്ക്കാ....വളരെ ശരിയാണ്‌.എന്റെ നമ്പൂരിഫലിതങ്ങള്‍ എല്ലാം എനിക്ക്‌ തോന്നിയതും എന്റെ അനുഭവങ്ങളും മാത്രമാണ്‌.
മണ്ടന്‍ കുഞ്ചൂ....സ്വാഗതം.ഹ ഹ ഹാ അതു ശരിയാ...
ചാണക്യാ.....നന്ദി
ബൂലോകം ഓണ്‍ലൈന്‍...സ്വാഗതം.
കുമാരാ...വശം ഉണ്ട്‌,വശംവദന്‍ താഴെയുമുണ്ട്‌!!
വശംവദാ....നന്ദി
ബീരാനേ.....അത്‌ നമുക്ക്‌ അന്വേഷിക്കാം
പൊറാടത്ത്‌....നന്ദി
മോനുട്ടി....സ്വാഗതം.ഈ വഴിക്ക്‌ ആദ്യമായിട്ടാ അല്ലേ?നല്ല വാക്കുകള്‍ക്ക്‌ നന്ദി.
ജിപ്പൂസേ....അതാ പറഞ്ഞെ...കണ്ണുണ്ടായാല്‍ പോരാന്ന്..
ഉണ്ണിയേട്ടാ....അവിടെ കളിസമയം എഴുതുന്നത്‌ കൊണ്ട്‌ ഈ രസം കിട്ടുന്നില്ല
സ്മിത.....നന്ദി
അപ്പൂട്ടാ....മുട്ടേന്ന് വിരിയുന്നതിന്‌ മുമ്പ്‌ ഇതാ ചിന്ത അല്ലേ? സെന്‍സര്‍ ബോര്‍ഡല്ല ഇലക്റ്റ്രിസിറ്റി ബോര്‍ഡ്‌ വന്നാലും അരീക്കോടന്‍ കുലുങ്ങൂലാ(വിറക്കുകയേ ഉള്ളൂ).



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, August 11, 2009 8:34:00 PM



അരുണ്‍ കായംകുളം has left a new comment on your post "മാന്ദ്യം പള്ളികളേയും ബാധിച്ചു":

മതപരമായതിനാല്‍ അഭിപ്രായമില്ല:)



Posted by അരുണ്‍ കായംകുളം to ചിന്താഭാരം at August 11, 2009 9:14 PM



വിനയന്‍ has left a new comment on your post "അങ്ങനെയാണ്..":

സ്രാലേ...
:) ഇഷ്ടായി... സീരീസ് തുടരുന്നു...!!!



Posted by വിനയന്‍ to ചിത്രപ്പെട്ടി at August 11, 2009 8:34 PM



പ്രയാണ്‍ has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

ഗോപിയാശാനെപ്പറ്റിപറയുമ്പോല്‍ അദ്ദേഹത്തിന്റെ കണ്ണുകളാണ് ആദ്യം മുന്നില്‍ തെളിയുന്നത്....
എഴുതിയത് മുഴുവന്‍ തലയില്‍ കേറാന്‍ രണ്ടു മൂന്നു തവണയിരുന്നു വായിച്ചു പഠിക്കട്ടെ....നന്ദി



Posted by പ്രയാണ്‍ to തൌര്യത്രികം- at August 11, 2009 9:41 PM



vrajesh has left a new comment on your post "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ":

ഞങ്ങളുടെ പഞ്ചായത്തായ ബാലുശ്ശേരിയില്‍ മിക്കവാറും എല്ലാവര്‍ക്കും തന്നെ പനി വന്നിരുന്നു.ഹോമിയോ മരുന്നു കഴിച്ചവര്‍ക്കും കഴിക്കാത്തവര്‍ക്കും ഒരു പോലെ തന്നെ പനി വന്നിരുന്നു.പനി വളരെ പെട്ടെന്നു തന്നെ പടര്‍ന്നു പിടിക്കുന്നതാണ്‌ ശ്രദ്ധിക്കേണ്ട കാര്യം.പനിയെപ്പറ്റി വേണ്‍റ്റത്ര പഠനമൊന്നും നടക്കുന്നില്ല.എന്റെ വ്യക്തിപരമായ നിരീക്ഷണത്തില്‍ നമ്മുടെ തെറ്റായ ജീവിതരീതി മൂലവും ഭക്ഷണരീതി മൂലവും നമ്മുടെ പ്രതിരോധശക്തി വളരെ കുറഞ്ഞതാണ്‌ പനി ഇത്ര വ്യാപകമാകാന്‍ കാരണം.മുമ്പ് ദരിദ്രര്‍ക്കു മാത്രം വന്നിരുന്ന ടി.ബി മുതലായ അസുഖങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.
ഹോമിയോ സിദ്ധാന്തങ്ങള്‍ പ്രകാരം തന്നെ ഇത്തരം പനികള്‍ക്ക് പ്രതിരോധമരുന്നുകള്‍ ഉണ്ടാകാന്‍ പാടില്ല.ജീനസ് എപിഡെമികസ് എന്ന സിദ്ധാന്തപ്രകാരമാണ്‌ ഹോമിയോക്കാര്‍ പ്രതിരോധമരുന്നു കൊടുക്കുന്നത്.വിവിധലക്ഷണങ്ങള്‍ കാണിക്കുന്ന ഇത്തരം പനികള്‍ക്ക് ആ തിയറി എങ്ങനെ ബാധകമാകും?
ചിക്കന്‍ പോക്സ് ബാധയെത്തുടര്‍ന്ന് ഹോമിയോകോളേജ് രണ്ടാഴ്ച അടച്ചിട്ടിരുന്നു എന്നതു കൂടി കൂട്ടി വായിക്കുക.



Posted by vrajesh to പതിവുകാഴ്ചകള്‍ at August 11, 2009 9:02 PM



അനിൽ@ബ്ലൊഗ് has left a new comment on your post "കോര്‍പ്പറേറ്റ് ഓണമുണ്ട്...":

ഓണത്തിനിടക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ ഇടപാടുകള്‍ ഇപ്പോഴുമുണ്ടോ ആവോ.



Posted by അനിൽ@ബ്ലൊഗ് to ആല്‍ത്തറ at August 11, 2009 9:00 AM



Jacob has left a new comment on your post "An Old Friend (ഒരു പഴയ സുഹൃത്ത്)":

Cute. I don't think I've ever seen a blue bee before!



Posted by Jacob to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 11 August, 2009 8:40 PM



അനിൽ@ബ്ലൊഗ് has left a new comment on your post "മാന്ദ്യം പള്ളികളേയും ബാധിച്ചു":

അയ്യോ, അച്ചന്മാര്‍ കുപ്പായം ഊരിക്കളഞ്ഞ് സ്ഥലം വിടൂമോ?



Posted by അനിൽ@ബ്ലൊഗ് to ചിന്താഭാരം at August 11, 2009 9:27 PM



ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "പഴഞ്ചൊല്ലില്‍ പതിരുണ്ട്.......":

ചൊല്ലുകൾ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to ആല്‍ത്തറ at August 11, 2009 8:05 AM



അനിൽ@ബ്ലൊഗ് has left a new comment on your post "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ":

വീണ്ടും ഹോമിയോ.



Posted by അനിൽ@ബ്ലൊഗ് to പതിവുകാഴ്ചകള്‍ at August 11, 2009 8:40 PM



Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "മുരളി : ഓര്‍മ്മയും ചിന്തയും":

വളരെ ശരിയാണ്‌. വളരെ ഗൌരവത്തോടെ യാണ്‌ അദ്ദേഹം സിനിമകള്‍ ചെയ്തിരുന്നത്‌. (അടിപ്പടങ്ങളിലെ സ്റ്റീരിയോ ടൈപ്പ്‌ വില്ലന്‍ വേഷങ്ങള്‍ ഒഴികെ). ആരും എവിടേയും പറയാതെ പോയ അഭിനയ മികവു കാണിക്കുന്ന ഒരു വില്ലന്‍ വേഷം (പോലീസുകാരന്‍) അദ്ദേഹം `അപ്പു' എന്നോ `അപ്പുണ്ണി' എന്നോ പേരുള്ള ഒരു ചിത്രത്തില്‍ ചെയ്തിട്ടുണ്ട്‌. (മോഹന്‍ലാല്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ്‌ മറ്റു പ്രമുഖ വേഷങ്ങള്‍ ചെയ്ത്ട്ടുള്ളത്‌)

(ഒാ.ടോ. താങ്കളുടെ `ആടുജീവിതം' വായിച്ചു. ഏറെക്കാലത്തിനു ശേഷം നല്ലൊരു നോവല്‍വായിക്കാന്‍ അവസരം തന്നതിനു നന്ദി. ശരിക്കും ചുട്ടു പഴുത്ത നോവല്‍. അതൊരു യഥാര്‍ഥ ജീവിതത്തിന്‍റെ നേറ്‍പ്പകര്‍പ്പാണെന്നു അറിയുമ്പോള്‍ നീറ്റല്‍ ഏറുന്നു. അത്തരം ജീവിതങ്ങള്‍ ലോകത്തിനു കാണിച്ചു കൊടുത്തതു എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. )



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മണലെഴുത്ത്‌ at August 11, 2009 8:45 AM



BIJU has left a new comment on your post "എന്റെ ഏഷ്യാനെറ്റ് റേഡിയോ ഇന്റര്‍വ്യൂ: വോയ്സ് ഓഫ് ദ...":

Dear Sasietta
Very Happy to hear your voice through Asianet Radio.Happy to hear about your Book release,my Best Wishes in advance.
BIJU R V
Trivandrum



Posted by BIJU to കൈതമുള്ള് at August 11, 2009 8:02:00 AM PDT



ദൈവം has left a new comment on your post "കലണ്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്....":

നല്ല കവിത



Posted by ദൈവം to നീലാംബരി at August 11, 2009 8:23 AM



പ്രയാണ്‍ has left a new comment on your post "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ":

എല്ലാപനിക്കും പ്രതിരോധത്തിനു ഒരെമരുന്ന് മതിയോ?



Posted by പ്രയാണ്‍ to പതിവുകാഴ്ചകള്‍ at August 11, 2009 9:07 PM



മലയാ‍ളി has left a new comment on your post "മഴതൊട്ടുണര്‍ന്നവര്‍":

ഫോട്ടോ എടുത്ത് തീരെ പരിചയമില്ലാത്ത ഒരു ശിശുമാത്രമാണ് ഞാന്‍. അതിനാല്‍ “കൊള്ളാം” “ഗംഭീരം” എന്ന കമന്റുകള്‍ മാത്രം പറയാനല്ലാതെ ഈ ചിത്രങ്ങളില്‍ ഉള്ള പോരായ്‌മകളും കുറ്റങ്ങളും സത്യസന്ധമായി ഇവിടെ എഴുതാന്‍ വയ്യ സ്വാമീ..... :-)



Posted by മലയാ‍ളി to മിഴിച്ചെപ്പ് | GLIMPSES at August 11, 2009 8:24 PM



R. has left a new comment on your post "ഒരു കാള സായാഹ്നം - 2":

ഹെ ഹേ!

വാളെടുത്തവന്‍ വാള്‍പേപ്പറാല്‍. ;-)



Posted by R. to കുട്ടിച്ചാത്തവിലാസങ്ങള്‍ at 9:55 PM



അനുരൂപ് has left a new comment on your post "കൂട്ട്":

'അണ്ണാറക്കണ്ണനോട് പോവാന്‍ പറ, ഇവിടെ എന്റെ പെന്‍ഗിന്‍ ചേട്ടനുള്ളപ്പഴാ.... ങ്ഹാ...'

കൂട്ട്..നല്ല തലക്കെട്ട് കേട്ടോ..



Posted by അനുരൂപ് to ചിത്രണം at August 11, 2009 6:50 PM



തിരോന്തരം പുപ്പുലി has left a new comment on your post "ദശമുഖൻ - അതുല്യനടൻ മുരളിക്ക് ആദരാൻ‌ജലി....":

അക്ഷരകഷായക്കാരാ...
ഭാനുപ്രകാശ് എഡിറ്റ് ചെയ്ത് ഉടന്‍ പുറത്തിറങ്ങുന്ന 'മുരളി ദി ഹോളി ആക്ടര്‍' എന്ന പുസ്തകത്തിലേതാണ് ഈ ലേഖനങ്ങള്‍ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 85-ാം പേജില്‍ ഒരു ചെറിയ പെട്ടിയില്‍ കൊടുത്തിട്ടുണ്ട്. അതെന്തുമാകട്ടെ... മരിക്കാനായി കിടക്കുന്ന മഹാന്‍മാര്‍ക്ക് വേണ്ടി മുന്‍കൂര്‍ അനുശോചന കുറുപ്പുകള്‍ പല മാധ്യമങ്ങളും തയ്യാറാക്കി വയ്ക്കുന്നുണ്ട്. രാത്രി 9.30 ന് ശേഷം മഹാന്‍മാര്‍ മരിക്കുന്നത് പല മാധ്യമപ്രവര്‍ത്തകര്‍ക്കും 'തലവേദന'യാകാറുമുണ്ട്. പശു കറുപ്പായാലും വെളുപ്പായാലും കിട്ടുന്ന പാല്‍ വെളുപ്പാണെന്ന് ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട് കഷായക്കാരാ...
ഓണപ്പതിപ്പില്‍ പണ്ട് കഥയെഴുതിയ കഥ പുപ്പുലി ഒരു കഥയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

http://rajagopaltvm.blogspot.com/2008/10/blog-post_31.html



Posted by തിരോന്തരം പുപ്പുലി to അക്ഷരക്കഷായം at 11 August, 2009 8:33 AM



Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ജഡം (കഥ)":

കുറുമാന്‍:
ശരിയാണ്‌ ഒരേ മേഖലയില്‍ സാദ്ധ്യത കുറവാണ്‌,എക്സെപ്റ്റ്‌ ഐ. ടി മേഖല. അവിടെ `ടാര്‍ഗറ്റ്‌'മാത്രമാണ്‌ `ടാര്‍ഗറ്റ്‌' അതും കടുത്ത ഡെഡ്‌ ലൈനുകള്‍ക്കുള്ളില്‍. മറ്റെല്ലാം സെക്കണ്ടറി. അത്തരം ബന്ധങ്ങള്‍ വേഗം ജഡവല്‍ക്കരിക്കപ്പെടില്ലേ?

സൂക്ഷ്മ വായനക്കു ഏറെ നന്ദി.

യൂസഫ്‌:
Many many thanks..



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at August 11, 2009 9:07 AM



ശ്രീ has left a new comment on your post "ഗള്‍ഫ് സ്വപ്നം സാക്ഷാത്‍കരിച്ചപ്പോള്‍.....!!!":

യഥാര്‍ത്ഥ ഗള്‍ഫ് ജീവിതം ഇങ്ങനെയൊക്കെ ഉള്ള സ്ഥലങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് ആണെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ...



Posted by ശ്രീ to മനസ്സിന്റെ യാത്ര at August 11, 2009 6:44 PM



അനിൽ@ബ്ലൊഗ് has left a new comment on your post "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ":

രാജേഷ്,
ആദ്യ കമന്റിനു നന്ദി.
ഇവിടെ മരുന്നുകഴിച്ചവര്‍ക്ക് പനി വന്നിട്ടില്ല,കഴിക്കാത്തവര്‍ക്ക് വന്നിട്ടുമുണ്ട്. പല വൈറല്‍ രോഗങ്ങളേയും ഹോമിയോ മരുന്ന് ചെറുക്കുന്നു എന്ന് എനിക്ക് സ്വന്തം അനുഭവത്തിലൂടെ പറയാനാവും.

സിന്താന്തങ്ങളെ നമുക്ക് വിടാം, ഏതു മരുന്നാണ് കൊടുക്കുന്നത് എന്ന് ചോദിച്ചിട്ട് പറയാം.

ഹോമിയോ മെഡിക്കല്‍ കോളേജാണെന്ന് കരുതി അവിടെ എല്ലാ കുട്ടികള്‍ക്കും ഹോമിയോ മരുന്ന് കൊടുത്തുകൊണ്ടിരിക്കുന്നുണ്ടാവില്ലല്ലോ. അതിനാല്‍ കോളേജ് അടച്ചിട്ടു എന്നതും ഫലവും തമ്മില്‍ ബന്ധപ്പെടുത്താനാവില്ല.
ഹെപ്പറ്റൈറ്റിസ് കാരണം കോട്ടയം (?)മെഡിക്കല്‍ കോളേജ് അടച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്, എന്നു കരുതി ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാന്‍ അലോപ്പതിക്ക് കഴിയില്ല എന്ന് പറയാനാവുമോ.
കഴിക്കുന്നവര്‍ കഴിക്കട്ടെന്നെ.
ഓ.ടോ ആയി ഒരു വരി കൂടി,
പശുക്കളില്‍ വരുന്ന മാസ്റ്റൈറ്റിസ് (അത് ഏത് വിഭാഗമായാലു)ഹോമിയോ ആണ് ഇന്ന് ഇവിടെ അവസാന ആശ്രയം എന്ന് തുറന്നു പറയാന്‍ എനിക്കൊരു മടിയുമില്ല.



Posted by അനിൽ@ബ്ലൊഗ് to പതിവുകാഴ്ചകള്‍ at August 11, 2009 9:12 PM



അരുണ്‍ കായംകുളം has left a new comment on your post "മഴതൊട്ടുണര്‍ന്നവര്‍":

കൊള്ളാട്ടോ:)



Posted by അരുണ്‍ കായംകുളം to മിഴിച്ചെപ്പ് | GLIMPSES at August 11, 2009 7:32 PM



സത has left a new comment on your post "നിരീശ്വരവാദികൾ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു":

ഹ്മ്മ്... തീര്‍ച്ചയായും ഉത്തരം കണ്ടു പിടിക്കേണ്ട ചോദ്യം..

നിരീശ്വരവാദികള്‍ കൃസ്ത്യാനിയായി ജനിച്ചാലും പള്ളി പറയാതെ അവിടെ മരിച്ചു അടക്കാന്‍ പറ്റില്ലല്ലോ.. മുസ്ലീമായാലും അത്തരം ബുദ്ധിമുട്ടുണ്ട് എന്ന് തോന്നുന്നു.. നിരീശ്വര വാദികള്‍ക്ക് അതൊരു പ്രശനമാല്ലായിരിക്കും..
എന്നാല്‍ കൃസ്ത്യന്‍-മുസ്ലിം പള്ളികളെ വിമര്‍ശിക്കുന്നവര്‍ വിശ്വാസികളും ഉണ്ടാവുമല്ലോ.. അവര്‍ക്ക് പള്ളിയില്‍ മരിച്ചു അടക്കണം എന്ന് ആഗ്രഹിച്ചാലും നടക്കണമെന്നില്ല.. നമ്മുടെ 'മതേതര' നിയമങ്ങള്‍ ഒന്നും അത്തരക്കാരെ സംരക്ഷിക്കും എന്ന് തോന്നുന്നില്ല..

മതതിനപ്പുറമുള്ള ഏക-സിവില്‍ നിയമം ഒരു സ്വപ്നമായി അവശേഷിക്കും..
മത വിശ്വാസമില്ലാതവരെക്കാളും നിരീശ്വര വാദികളെക്കാളും വിശ്വാസികളായിട്ടുള്ളവരുടെ കാര്യമാണ് കഷ്ടം!! ഹിന്ദുക്കള്‍ ഇത്തരം കാര്യത്തില്‍ എങ്കിലും സ്വതന്ത്രരാണ്!!



Posted by സത to കൈപ്പള്ളി :: Kaippally at August 11, 2009 8:05 PM



അരുണ്‍ ചുള്ളിക്കല്‍ has left a new comment on your post "പഴഞ്ചൊല്ലില്‍ പതിരുണ്ട്.......":

ഇതെന്താ അരുണേട്ടാ റിവേഴ്സ് ലിറ്ററേച്ചറോ, നല്ല പോസ്റ്റ്



Posted by അരുണ്‍ ചുള്ളിക്കല്‍ to ആല്‍ത്തറ at August 11, 2009 8:35 AM



ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "പഴഞ്ചൊല്ലില്‍ പതിരുണ്ട്.......":

അത്തം പത്തിന് പൊന്നോണം എന്നതിൽ യാതൊരു തെറ്റുമില്ല. പിന്നെ ഇപ്പോൾ എന്തെടുത്താലും ഒന്ന് ഫ്രീ അല്ലേ അക്കൂട്ടത്തിൽ ഒന്ന് കൂടിയതാ

ഓണത്തിനു മുന്നെ പട്ടയടി തുടങ്ങിയോ എന്ന് സംശയം തോന്നിയതിൽ എന്നെ കുറ്റപ്പെടുത്തരുത്. ഞാനിവിടെയില്ലെ ഇനി ഓണം കഴിഞ്ഞേ കാണൂ..



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to ആല്‍ത്തറ at August 11, 2009 8:03 AM



വിനയന്‍ has left a new comment on your post "മഴതൊട്ടുണര്‍ന്നവര്‍":

അപ്പേട്ടാ,
“മഴതൊട്ടുണർന്നവൾ” കുറച്ച് കൂടി ചേരില്ലെ?



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at August 11, 2009 7:09 PM



Designer has left a new comment on your post "തത്വമസി":

super .......



Posted by Designer to കാവ്യതളിരുകള്‍ at 11 August 2009 21:54



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "58.ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു.":

ഇതിപ്പൊഴാണ്‌ കണ്ടത്‌, എന്റെ പോസ്റ്റിന്റെ കമന്റില്‍ നിന്നും

"യമനിയമങ്ങള്‍ പത്തുള്ളതില്‍ ---" !!

എന്താണിത്‌?

"ഹിംസാസ്തേയാന്യഥാകാമം പൈശൂന്യം പരുഷാനൃതേ
സംഭിന്നാലാപം വ്യാപാദമഭിധ്യാ ദൃഗ്വിപര്യയം
പാപം കര്‍മ്മേതി ദശധാ--"

പത്തു പാപകര്‍മ്മങ്ങളില്‍ ഒന്നാണ്‌ ഹിംസ, അതിനെതിര്‌ അഹിംസ അങ്ങനെയല്ലേ?

യമവും

നിയമവും ഇവിടെ പറഞ്ഞിട്ടുണ്ട്‌.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കൂതറ അവലോകനം at August 11, 2009 8:54 PM



ചാണക്യന്‍ has left a new comment on your post "സ്വപ്നത്തിന്റെ ഞരമ്പുകൾ":

((((((((ഠേ))))))))

തേങ്ങ്യാ അടിച്ചേച്ച് വായിക്കാം....എന്നാലെ ഒരു സുഖം വരൂ:):)



Posted by ചാണക്യന്‍ to തൌര്യത്രികം- at August 11, 2009 8:50 PM



ശ്രീ has left a new comment on your post "അമരയുടെ മരണം ഒരു ഫ്ലാഷ്ഫ്രണ്ട്":

കൊള്ളാം സാന്റോസേ...



Posted by ശ്രീ to മഞ്ഞുമ്മല്‍ at 9:48 PM, August 11, 2009



സത has left a new comment on your post "പാരത സംസ്കാരം":

:) ???



Posted by സത to ചുമ്മാ രസത്തിനു.......... at 2009-08-11 11.10.PD



നിരക്ഷരന്‍ has left a new comment on your post "പഴഞ്ചൊല്ലില്‍ പതിരുണ്ട്.......":

ഹ ഹ.... അരുണേ തല കാറ്റ് കൊള്ളിക്കല്ലേ ?

മൊട്ടുണ്ണി പറഞ്ഞതുപോലെ കന്നം തിരിവാണെന്നൊന്നും ഞാന്‍ പറയില്ല.

പക്ഷേ, ഇത് ഒന്നൊന്നര കന്നംതിരിവായിപ്പോയി :) :)

ചിരിച്ച് ഒരു വഴിക്കായി... :)

എല്ലാവര്‍ക്കും ഓണാശംസകള്‍ ....



Posted by നിരക്ഷരന്‍ to ആല്‍ത്തറ at August 11, 2009 9:11 AM



ആഗ്നേയ has left a new comment on your post "നിശാഗന്ധി":

നിശാവസന്തങ്ങളുടെ അനിവാര്യമായ കൊഴിഞ്ഞുവീഴല്‍ ല്ലേ?
ആശംസകള്‍!



Posted by ആഗ്നേയ to നോവുകള്‍ at 7:49 AM



Kamchalabdhan has left a new comment on your post "വിമോചന സമരം: ചില ചോദ്യങ്ങള്‍":

വിമോചന സമരം എന്ന അശ്ലീല നാടകത്തിന്റെ അമ്പതാം വാര്‍ഷികം 2009 ല്‍ ആഘോഷിച്ചു.അതിന്റെ ഒരു തുടര്‍കഥ ആണ് നീരുരവയിലൂടെ പുറത്തു വരുന്നത് ! ഒരു തെറ്റു എത്രതവണ ശെരിയെന്നു പറഞ്ഞാലും അതിന്റെ ദുര്‍ഘന്ദം പുറത്തു വരിക തന്നെ ചെയ്യും !! ഒരു ജനാധിപത്യ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനുവേണ്ടി സ്ഥാപിത താല്‍പര്യക്കാര്‍ നടത്തിയ ഒരു അശ്ലീല നാടകമായിരുന്നു ഈ സമരം. ജനാധിപത്യത്തിലെ ഈ അശ്ലീല നാടകത്തെക്കുറിച്ച്‌ അന്വേഷിക്കുമ്പോള്‍ വിമോചന സമരം ഇനിയും ഉണ്ടാകാതിരിക്കാന്‍ എന്താണ്‌ ചെയ്യേണ്ടതെന്ന വിചിന്തനം ആവശ്യമാണെന്നു തോന്നുന്നു.
ജനാധിപത്യ ഭരണകൂടത്തെ പല രാജ്യങ്ങളിലും പട്ടാളക്കാര്‍ അട്ടിമറിക്കാറുണ്ട്‌. അത്തരം ഒരു ദുര്യോഗം ഇന്ത്യക്ക്‌ ഉണ്ടാകാതിരുന്നതിന്‌ കാരണം സൈന്യത്തിന്റെ ശക്തി അവരുടെ മേഖലയില്‍തന്നെ ഒതുക്കിനിര്‍ത്താനുള്ള ഭരണഘടനാപരമായ വകുപ്പുകളാണ്‌. ജനാധിപത്യ വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ സമൂഹത്തിനുള്ളില്‍ പരിഷ്കരണവും അധികാരവും ആവശ്യമാണ്‌. കുറെ വ്യക്തികളില്‍ സാമ്പത്തിക ശക്തി കേന്ദ്രീകരിക്കപ്പെടുന്നത്‌ ജനാധിപത്യത്തിന്‌ എന്നും ഭീഷണിയാണ്‌.
എന്തായിരുന്നു വിമോചന സമരത്തിന്റെ പിന്നിലെ ശക്തി? മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലാണ്‌ വിമോചന സമരത്തിനു പിന്നിലുണ്ടായിരുന്നത്‌ എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ഇവിടുത്തെ വിദ്യാലയ സ്ഥാപിത താല്‍പര്യക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്‌. അക്കാര്യം ബലപ്പെടുത്താനാണ്‌ തൃശ്ശൂര്‍ മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ രണ്ടാം വിമോചനസമരം പ്രഖ്യാപിച്ചത്‌. പക്ഷേ നനഞ്ഞ പടക്കംപോലെ അത്‌ ചീറ്റിപ്പോയി. രണ്ടാം വിമോചന സമര ആഹ്വാനത്തില്‍ കൂട്ടുകൂടാന്‍ രാഷ്ട്രീയപാര്‍ട്ടികളേയും മറ്റു സമുദായങ്ങളേയും മെത്രാന്മാര്‍ക്ക്‌ കിട്ടിയില്ല. മെത്രാന്മാര്‍ ഒറ്റപ്പെട്ടു എന്നുതന്നെ പറയാം.
മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിനെതിരെ വിമോചനസമരം ഉണ്ടാകുന്നതിനുമുമ്പ്‌ മെത്രാന്മാര്‍ വിദ്യാഭ്യാസ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞിരുന്നു. പക്ഷേ ജനങ്ങളുടെ ഇടയില്‍ അത്‌ അന്ന്‌ വിലപ്പോയതുമില്ല. കെ.ആര്‍. ഗൗരിയമ്മയുടെ കര്‍ഷക ബന്ധബില്ല്‌ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ കേരളത്തിലെ ജന്മി ഭൂസ്വാമി വര്‍ഗ്ഗം ബില്ലില്‍നിന്നും സ്വയം രക്ഷപ്പെടുന്നതിന്‌ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിലയിലെത്തി. മുന്‍കാലങ്ങളില്‍ ഭരിക്കുന്ന പാര്‍ട്ടിയിലെ എംഎല്‍എമാരെ വിലക്കെടുത്ത്‌ പുരോഗമനപരമായ നിയമങ്ങള്‍ക്ക്‌ തടസ്സമുണ്ടാക്കുന്ന പാരമ്പര്യമാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍നിന്നും എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ നടത്തിയ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ്‌ വിമോചന സമരത്തിന്‌ ഇറങ്ങിപുറപ്പെട്ടത്‌. സമ്പന്നന്മാര്‍ മടിശ്ശീല ഉദാരമായി തുറന്ന്‌ പണം വാരിക്കോരി ഒഴുക്കി. പള്ളികളും വിദേശ ഏജന്‍സികളും ഈ പണമൊഴുക്കിന്‌ ആക്കം കൂട്ടി. ഇഎംഎസ്‌ മന്ത്രിസഭയുടെ പതനത്തോടെ കര്‍ഷകബന്ധബില്ല്‌ തല്‍ക്കാലത്തേക്ക്‌ മറ്റീവ്ക്കാന്‍ കഴിഞ്ഞെങ്കിലും അവസാനം ഭേദഗതിയോടുകൂടിയാണെങ്കിലും നിലവില്‍വന്നു. അതോടെ ഭൂവുടമകളുടെ രാഷ്ട്രീയ ശക്തി ദുര്‍ബലമായി.എന്നാല്‍ വിമോചന സമരത്തിന്‌ വഴിമരുന്നിട്ട വിദ്യാഭ്യാസ സ്ഥാപിത താല്‍പര്യക്കാര്‍ സമരത്തിലൂടെ നേട്ടമുണ്ടാക്കി.



Posted by Kamchalabdhan to നീരുറവ തേടി at August 11, 2009 9:20 PM



മലയാ‍ളി has left a new comment on your post "59. ഇനിയും പോരട്ടെ, പഴയ പത്രക്കെട്ടുകള്‍":

നന്ന്!



Posted by മലയാ‍ളി to മിനി ചിത്രശാല at August 11, 2009 9:45 PM



ചാണക്യന്‍ has left a new comment on your post "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ":

അനിലെ പോസ്റ്റിനു നന്ദി..കാലിക പ്രസക്തിയുണ്ട്...
ഹോമിയോ നല്ലൊരു ചികിത്സാരീതിയെന്നാണ് എന്റെ വിശ്വാസം...
ആധികാരികമായി മറ്റ് കാര്യങ്ങള്‍ അറിയില്ല...
ചര്‍ച്ച തുടരട്ടെ....ആശംസകള്‍...



Posted by ചാണക്യന്‍ to പതിവുകാഴ്ചകള്‍ at August 11, 2009 9:17 PM



Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "നല്ലതു ചെയ്താല്‍ നല്ലതേ വരൂ (കഥ)":

ആര്യന്‍:
കഥയിലൂടെയെങ്കിലും വേദനിപ്പിച്ചതിനു ക്ഷമ.
നല്ല വാക്കുകള്‍ക്കു ഒത്തിരിയൊത്തിരി നന്ദി



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at August 11, 2009 9:20 AM



lakshmy has left a new comment on your post "എന്റെ വിശ്വാസം തെറ്റായാല്‍?":

ഏകജന്മവിശ്വാസിയും ബഹുജന്മവിശ്വാസിയും നിരീശ്വരവാദിയുമെല്ലാം ഒരിക്കലെങ്കിലും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ടല്ലോ. ജീവിക്കുന്നിടത്തോളം സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത കാണിച്ചു ജീവിച്ചാൽ പിന്നെ എന്താണു കുഴപ്പം. അവിടെ നിരീശ്വരവാദി പോലും സത്യമുള്ളവനാകുന്നു. ഏതു മതത്തിൽ വിശ്വസിച്ചാലും കർമ്മവഴികൾ കുഴപ്പം പിടിച്ചതായാൽ തീർന്നില്ലേ. ഓരോരുത്തരും അവനവനിഷ്ടമുള്ള വിശ്വാസത്തിൽ നിങ്ങട്ടേ. ആത്യന്തികമായി സ്വന്തം മനസ്സിനോട് സത്യസന്ധത കാണിക്കുകയല്ലേ, മതസംഹിതകൾ ഊന്നിപ്പറയുന്ന കാര്യങ്ങളിൽ മുറുകേ പിടിക്കുന്നതിനേക്കാൾ നല്ലത്

ഇതെന്റെ മതം :)



Posted by lakshmy to വഴി മറന്നു പോയവര്‍ at August 11, 2009 6:47 PM



വിജയലക്ഷ്മി has left a new comment on your post "പ്രണയാഗ്നിയില്‍ ഒരാള്‍":

ശിവാസിന്റെ അവസ്ഥ ആര്‍ക്കും വരരുതു ...വിഷമം തോന്നി ..അങ്ങിനെയും ചിലര്‍ .



Posted by വിജയലക്ഷ്മി to കുമാര സംഭവങ്ങള്‍ at August 11, 2009 9:52 PM



ചാണക്യന്‍ has left a new comment on your post "ഗ്രേസിയുടെ ഭാര്യ":

കൊള്ളാം..കഥ നന്നായി....ഒഴുക്കുള്ള എഴുത്ത്....ആശംസകള്‍.....



Posted by ചാണക്യന്‍ to ഇടവഴി at 8:13 AM, August 11, 2009



പ്രയാണ്‍ has left a new comment on your post "പന്നിപ്പനി-കളി കാര്യമാകരുത്":

മാര്‍ക്കറ്റില്‍ കറങ്ങിനടക്കാന്‍ കുറച്ച് പേടിതോന്നി ഇന്ന്....



Posted by പ്രയാണ്‍ to വെറുതെ... at August 11, 2009 6:34 PM



ആര്യന്‍ has left a new comment on your post "ജീവസ്മരണകള്‍ 1":

ബാക്കി കഥ ഞാന്‍ പറയാം!

അവധി കഴിയാറായി... മുത്തശ്ശി ജീവനെ കാത്തിരിക്കുന്നു, അവന്‍ വരുന്നില്ല...
അവധി തീരുന്ന ദിവസം അച്ഛനും അമ്മയും ജീവനും കൂടി തറവാട്ടില്‍ പോകുന്നു... യാത്രയില്‍ മുഴുക്കെ ആരും ഒന്നും മിണ്ടുന്നില്ല...
അവിടെ എത്തുമ്പോള്‍ ജീവന് മനസ്സിലാകുന്നു, മുത്തശ്ശി കെട്ടുകഥകളിലെ ഈശ്വരന്മാരുടെ അടുത്തേക്ക് പൊയ്ക്കഴിഞ്ഞു എന്ന്...

(ഇങ്ങനെ ആയിരിക്കില്ല എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു)



Posted by ആര്യന്‍ to കനല്‍ at August 11, 2009 9:30 AM



അനുരൂപ് has left a new comment on your post "എന്റെ വിശ്വാസം തെറ്റായാല്‍?":

കാരണങ്ങള്‍ അന്വേഷിച്ച് നടക്കുന്നവനാണ്‌ മനുഷ്യന്‍. ജീവിക്കാനും മരിക്കാനും അവന്‌ കാരണങ്ങള്‍ വേണം. നല്ലത് തന്നെ, പക്ഷെ വിശ്വാസങ്ങളെ താരതമ്യപ്പെടുത്തുന്നതിനോടും തെറ്റും ശരിയും നോക്കി ലാഭനഷ്ടങ്ങളെ കണക്കാക്കുന്നതിനോടും യോജിപ്പില്ല. സ്വന്തം വിശ്വാസം, അതെന്തായാലും ശരി എന്ന് വിശ്വസിക്കുന്നതിനാണെനിക്കിഷ്ടം. പിന്നെ തെറ്റും ശരിയും, അതെന്നറിയാനാണ്‌? മനുഷ്യന്‌ ചിന്തിക്കാന്‍ കഴിവുള്ളിടത്തോളം തെറ്റേത് ശരിയേത് എന്ന ചര്‍ച്ച തുടരുകതന്നെ ചെയ്യും.

ഉപകാരപ്രദമായ ലേഖനം.



Posted by അനുരൂപ് to വഴി മറന്നു പോയവര്‍ at August 11, 2009 6:44 PM



പാവത്താൻ has left a new comment on your post "ഒരു പ്രവാസി പെട്ടിക്കെട്ട് സീന്‍!":

:-)



Posted by പാവത്താൻ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at August 11, 2009 7:44 PM



വിജയലക്ഷ്മി has left a new comment on your post "പ്രണയാഗ്നിയില്‍ ഒരാള്‍":

ശിവദാസിന്റെ അവസ്ഥ ആര്‍ക്കും വരരുതു ...വിഷമം തോന്നി ..അങ്ങിനെയും ചിലര്‍ .



Posted by വിജയലക്ഷ്മി to കുമാര സംഭവങ്ങള്‍ at August 11, 2009 9:53 PM



എല്ലാവർക്കും മറുപടി നൽകുക
എഴുതിയ ആൾക്ക് മറുപടി അയയ്ക്കുക
കൈമാറുക
പുതിയ 0 സന്ദേശങ്ങൾ