[Marumozhi - 71 Coments - 10_039_11:00:02_784]

0 views
Skip to first unread message

Marumozhi

unread,
Feb 8, 2010, 6:00:05 AM2/8/10
to Marumozhi
1. നന്ദന has left a new comment on your post "വിധി..... അഥവാ ദൈവേച്ഛ":

ഇവിടെ നിന്നും ഇതിലേയാണ് ഇവിടെ എത്തിയത് അപ്പോഴേക്കും ചർച്ച അവസാനിപ്പിച്ച് കട്ടയും പടവും മടക്കി എല്ലാവരും പോയിരിക്കുന്നു എന്നാലും ഞാൻ എന്റെ അഭിപ്രായ പറയാം അതിന്റെ മുമ്പ് ഞാൻ അവിടെ പറഞ്ഞത് കൂടി വായിക്കണമായിരുന്നു ഇത്രയും പറഞ്ഞ് ഈ പ്രപഞ്ചത്തിന് ഒരു നാഥൻ ഉണ്ട് എന്ന് പറഞ്ഞതിൽ എന്തോ ഒരു ചേർച്ചയില്ലായ്മ കാണുന്നു, അങ്ങിനെയൊന്നുണ്ടായാൽ വിശ്വാസികൽ പറയുന്നിടത്ത് താങ്കൽ കഴുത്ത് വെച്ചു കൊടുക്കുകയാണെന്നേ ഞാൻ പറയൂ.



Posted by നന്ദന to ചിന്താശകലങ്ങൾ at February 8, 2010 2:48 PM

2. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എങ്കിലും ചിലതൊക്കെ കാണുമ്പോള്‍
ചിലതൊക്കെ കേള്‍ക്കുമ്പോള്‍...



..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 1:21 pm ന് പോസ്റ്റ് ചെയ്തത്

3. മുഫാദ്‌/\mufad നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പണമുണ്ടാക്കാന്‍ വലതനാകണോ ...?
ഇടംകൈ കൊണ്ട്
പണമായി, വീടായി
കാറായി ബാങ്ക് ബാലന്‍സായി
എന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ പറ്റുമോ..?



മുഫാദ്‌/\mufad , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 1:08 pm ന് പോസ്റ്റ് ചെയ്തത്

4. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പട്ടാളത്തിന്റെ എഴുത്തിന്റെ സ്ഥിരം ആ‍ ഒരു ഇതങ്ങട് വന്നില്ല... :)



പ്രവീണ്‍ വട്ടപ്പറമ്പത്ത് , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 2:55 pm ന് പോസ്റ്റ് ചെയ്തത്

5. നന്ദകുമാര്‍ has left a new comment on your post "കനവുകളും വളവുകളും ..":

നിമ്നോന്നതങ്ങള്‍!!

അപാര ലൈറ്റിങ്ങ്.. ഗംഭീരം



Posted by നന്ദകുമാര്‍ to OUT OF FOCUS at February 8, 2010 12:25 PM

6. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല വായനക്കു നന്ദി.. :)



കൂതറHashimܓ , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 12:46 pm ന് പോസ്റ്റ് ചെയ്തത്

7. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്.

നന്നായിയിരിക്കുന്നു.

വിത്യസ്ഥ വീക്ഷണങ്ങള്‍ക്കായി ഞാന്‍ കാതോര്‍ക്കുന്നു.



ചിന്തകന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 3:52 pm ന് പോസ്റ്റ് ചെയ്തത്

8. krishnakumar513 has left a new comment on your post "കരുവാപ്പടി - രണ്ടാം ഭാഗം":

ഹ്രുദ്യമായ സ്മരണകള്‍....ഒറ്റയിരുപ്പിനു വായിച്ചു.ആശംസകള്‍



Posted by krishnakumar513 to മുസാഫിര്‍ at 1:33 PM, February 08, 2010

9. Areekkodan | അരീക്കോടന്‍ has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

എറക്കോടാ...മുമ്പ് മുപ്പതോളം നമ്പൂരിക്കഥകള്‍ എഴുതിയിരുന്നു.അതില്‍ മിക്കതും നായകന്‍ ഈ പാവം അരീക്കോടന്‍ തന്നെ.ഇവിടെ ജഗല്‍ ജഗല്‍ പോക്കരാക്ക കീ ജയ്..

കുറുപ്പേ...കഥയില്‍ ചോദ്യമില്ല എന്ന ആഗോളവല്‍ക്കരണം താങ്കള്‍ വന്ധ്യംകരണം ചെയ്തതില്‍ പ്രതിഷേധിക്കുന്നു !!!!(അയ്യേ, വെറുതെ പുളു അടിച്ചതാട്ടോ)

രമണിക ചേട്ടാ...കലക്കിയത് ഏത് കുളമാ (എറണകുളം).നന്ദിട്ടോ...

തെച്ചിക്കോടാ...ആള്‍ ഒരു ഒന്നൊന്നര സംഭവം തന്നെ.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 2:33:00 PM

10. keraleeyen has left a new comment on your post "ഗവേഷണം..13..[ആഗോളതാപനം]":

haay sunitha.enthinaanu maaych kalanjathu.



Posted by keraleeyen to marathagam at February 8, 2010 1:48 AM

11. കൂതറHashimܓ has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

എന്റേയും സങ്കടങ്ങള്‍
കോമയില്‍ കിടക്കണ ഷാനിയേയും മരിചു പോയ ന്റെ ഷമീറിനേയും .............



Posted by കൂതറHashimܓ to കൂവിലന്‍ at Monday, February 08, 2010

12. Rajeeve Chelanat has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

മാവേലികേരളം,

“ആരെങ്കിലും ഒന്നു മിനക്കെടൂ...സത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കില്‍ ഈ ‘വിഡ്ഡി‘ പഠനങ്ങള്‍ക്ക് അതൊരു അവസാനമാകുമല്ലൊ“

സംബന്ധം പോലുള്ള ദുരാചാരങ്ങള്‍ വന്നതിന്റെ ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ നിരവധിതവണ വിശദീകരിക്കപ്പെടുകയും വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പലരാലും, പലവട്ടം.

നമ്പൂതിരിമാര്‍ ഇവിടെ വരുന്നതിനുമുന്‍പുള്ള കേരളീയ (കാര്‍ഷിക) സമൂഹം എങ്ങിനെയായിരുന്നുവെന്നും, അതിലെ ഗോത്രപാരമ്പര്യം നായരടക്കമുള്ള മേല്‍‌ജാതിക്കാരുടെ വിവാഹ-കുടുംബ വ്യവസ്ഥകളില്‍ ഏതൊക്കെ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, തങ്ങളുടെ പിതൃദായക്രമത്തെ, ഹിന്ദുക്കളിലെ സവര്‍ണ്ണജാതികളുടെ മാതൃദായക്രമമായി നമ്പൂതിരിമാര്‍ എങ്ങിനെ പരിവര്‍ത്തിച്ചുവെന്നും, കേരളത്തിന്റെ അധികാരവ്യവസ്ഥയുടെ ഭാഗമാകാന്‍ വേണ്ടി സംബന്ധമടക്കമുള്ള കുടുംബ-വിവാഹ സമ്പ്രദായങ്ങളെ നമ്പൂതിരിമാര്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിച്ചുവെന്നും, അത് ആ ഇരുസമുദായങ്ങളിലും എന്തെല്ലാം ഭീകരമായ സാമൂഹിക അവസ്ഥകള്‍ക്ക് കാരണമായി എന്നൊക്കെയുള്ള കാര്യങ്ങള്‍ ചരിത്ര-സാമൂഹ്യപാഠങ്ങളില്‍ പരന്നുകിടക്കുന്നുണ്ട്. ചൂഷകരായ നമ്പൂതിരിമാരില്‍നിന്നുതന്നെ, നവോത്ഥാനത്തിന്റെ ശബ്ദം മുഴങ്ങുന്നതും ആധുനിക കേരളചരിത്രത്തില്‍ തിളങ്ങുന്ന ലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്. മരുമക്കത്തായത്തിന്റെയും അമ്മാവന്മാരുടെയും നുകത്തില്‍നിന്ന് കുതറിമാറിയ നായര്‍സമുദായത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രാരംഭത്തോടെ കാണാം. പഴയ ഫ്യൂഡല്‍ അധികാരവും സ്വത്തുടമാ സമ്പ്രദായവും ച്ഛിന്നഭിന്നമാവുന്നതും, പഴയ അഫന്മാരും, മരുമക്കളും അവരവരുടെ സമുദായങ്ങളുമായി കലഹിക്കുന്നതും, ഘോഷകളില്‍നിന്ന് സ്വയം ബഹിഷ്കൃതരായി നമ്പൂതിരി സ്ത്രീകള്‍ തെരുവിലേക്കിറങ്ങുന്നതും, പൊതുവഴിയിന്മേലുള്ള അവകാശത്തിനുവേണ്ടി രാത്രിയില്‍ അവര്‍ വീടുകള്‍വിട്ടിറങ്ങുന്നതുപോലും കാണുന്നുണ്ട്, നമ്മള്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രവീഥികളില്‍. അങ്ങിനെയുള്ള അവരെയൊക്കെ, ഒറ്റവെടിക്ക്, വേശ്യകളെന്നും അഴിഞ്ഞാട്ടക്കാരികളെന്നും വിളിക്കുന്നവനോട് ചരിത്രം പറയാനോ, അവനെ ചരിത്രം പഠിപ്പിക്കാനോ (വീണ്ടും പറയട്ടെ) എനിക്ക് സൌകര്യമില്ല മാവേലി. എന്നോട് ക്ഷമിക്കുക. ഗൌരവത്തോടെ നടക്കുന്ന ഏതെങ്കിലും ചര്‍ച്ചകളിലോ സംവാദങ്ങളിലോ അതൊക്കെ അവതരിപ്പിക്കാനും, പങ്കെടുക്കാനും സന്തോഷമേയുള്ളു.

“..അപ്പോള്‍ ജോര്‍ജു ജോസഫിന്റെ ലേഖനത്തെ..”
ലേഖനമോ? പുലമ്പലെന്നു പറയൂ മാവേലി..

ഒന്നുകൂടി. എന്‍.കെ.യുടെ ചോദ്യത്തിനു മറുപടി പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം. അതോ, ഇനി അങ്ങിനെ പറയുന്നതും ഒരു personal situationഓ, embarassment-ഓ താങ്കള്‍ക്ക് സൃഷ്ടിക്കുമെന്നാണോ വിവക്ഷ?

അഭിവാദ്യങ്ങളോടെ



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at February 8, 2010 2:01 PM

13. പൈങ്ങോടന്‍ has left a new comment on your post "കോട്ടപ്പുറം പള്ളി Kottapuram Church":

കോട്ടപ്പുറം പള്ളി - ഒരു ചിത്രം



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at February 8, 2010 9:56 AM

14. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "പരിഭവം":

haa



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to fade in at 8 February 2010 14:26

15. അങ്കിള്‍ has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

വളരെ ശരിയാണപ്പു. ഞാൻ മറുമൊഴിയിലേക്കും, എന്റെ ജിമെയിലിലേക്കും സെറ്റ് ചെയ്തിട്ടുണ്ട്.

മോഡറേഷൻ ആദ്യമേ കൊടുത്താൽ വായനക്കാർക്ക് ഇഷ്ടപ്പെടില്ല. ബോറടിക്കും. അതു കൊണ്ട് ഒരു മാസം കഴിയുമ്പോൾ മോഡറേഷൻ തുടങ്ങണം എന്ന സംവിധാനമാണു ഞാൻ നൽകിയിരിക്കുന്നത്. അതു കൊണ്ട് വളരെ പ്രയോജനം അനുഭവിക്കുന്നുമുണ്ട്. എല്ലാരും സ്പാം ഇല്ലെങ്കിൽ പോലും അതു ചെയ്യുന്നത് നല്ലതാണെന്നാണു എന്റെ പക്ഷം.



Posted by അങ്കിള്‍ to ആദ്യാക്ഷരി at 8 February 2010 13:29

16. നട്ടപിരാന്തന്‍ has left a new comment on your post "മുസ്തഫയ്ക്ക് വീട്":

ഈ സംരംഭത്തിന് കൂട്ടായ എല്ലാ നല്ല മനസ്സുകളെ തിരിച്ച് ജഗദീശ്വരനും അനുഗ്രഹിക്കട്ടെ.



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at February 8, 2010 3:51 PM

17. വല്യമ്മായി നിങ്ങളുടെ പോസ്റ്റ് "പ്രവാസികള്‍ക്കായി ഒരു കാഴ്ച്ചവട്ടം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവനോടെ കുഴിച്ച്മൂടപ്പെട്ട ചിലരെ കുറിച്ച് ഒരു പോസ്റ്റ് http://rehnaliyu.blogspot.com/2009/05/blog-post_28.html



വല്യമ്മായി , vasanthalathika ലേക്ക് 2010, ഫെബ്രുവരി 8 1:28 am ന് പോസ്റ്റ് ചെയ്തത്

18. ramanika നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതുക്കെ പതുക്കെ വലതനായി
പണമായി, വീടായി
കാറായി ബാങ്ക് ബാലന്‍സായി

ഇടതന്മാരും പണമുണ്ടാക്കാന്‍
പിന്നിലല്ല ...........



ramanika , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 12:02 pm ന് പോസ്റ്റ് ചെയ്തത്

19. jayarajmurukkumpuzha has left a new comment on your post "രവിയുടെ തുടര്‍ച്ചകള്‍.!":

ashamsakal............



Posted by jayarajmurukkumpuzha to jigishspace at February 8, 2010 2:19 AM

20. 人生の値段チェッカー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

あなたの生きてきた人生の値段を診断できちゃう、人生の値段チェッカー!ここであなたが今までに生きてきた時間に値段をつけちゃおう!コンパにネタに大盛り上がり確定のツールで盛り上がろう



Posted by 人生の値段チェッカー to ദൃഷ്ടിദോഷം at Monday, February 08, 2010

21. ഹംസ has left a new comment on your post "ഇവിടെയായിരുന്നു ആ പള്ളിക്കുളം":

നല്ല ഒരു പോസ്റ്റ്..

ആശംസകള്‍



Posted by ഹംസ to കരിയില at February 8, 2010 1:56 AM

22. Ajith has left a new comment on your post "വ്യാജപൈതൃകത്തിന്റെ നഗ്നചൂഷണം":

Correctly said Chitrabhanu:-
"നിങ്ങള്‍ക്ക് പുരോഗമനവാദിയാകണം; ആഡ്ഡ്യത്വം കളയാനും വയ്യ"
EMS was asked the question of sporting the caste name by one of his comrade A.V Aryan (later became a naxallite). Aryan has mentioned later ,that EMS responed to his suggestion with great deal of anger back at him.



Posted by Ajith to Prakash D Namboodiri at February 8, 2010 2:19 PM

23. kaalidaasan has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പള്ളിക്കുളം,

നേഴ്സറി ക്ളാസിലെ കുട്ടികള്‍ കാക്കേ കാക്കേ കൂടെവിടെ എന്നു പാടിയാല്‍ അതിനെ ആരും ഖണ്ഡിക്കാനോ പിന്താങ്ങാനോ പോകില്ല.

പള്ളിക്കുളം പല പോസ്റ്റുകളിലും സ്ത്രീകളുടെ മാറിടത്തേക്കുറിച്ചും നഗ്നതയേക്കുറിച്ചും അത് മറയ്ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തേക്കുറിച്ചും എഴുതിയതു വായിച്ചിരുന്നു. അതു കൊണ്ടാണ്‌ ഖുറാനില്‍ സ്ത്രീകള്‍ നഗ്നത മറയ്ക്കാനുണ്ടായ സാഹചര്യം ഞാനിവിടെ എഴുതിയത്.

പള്ളിക്കുളം എഴുതിയ ഒരു പോയിന്റിനേക്കുറിച്ചും എനിക്ക് ഒന്നും എഴുതാനില്ല. മറ്റ് വല്ലവര്‍ക്കുമുണ്ടെങ്കില്‍ അവര്‍ എഴുതട്ടേ.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

24. ചേച്ചിപ്പെണ്ണ് നിങ്ങളുടെ പോസ്റ്റ് "''മഴ തോര്‍ന്ന നേരത്ത് ..''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ചേച്ചിപ്പെണ്ണ് , vasanthalathika ലേക്ക് 2010, ഫെബ്രുവരി 8 1:31 am ന് പോസ്റ്റ് ചെയ്തത്

25. pournami has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

nice one..



Posted by pournami to എന്റെ ഉപാസന || Ente Upasana at February 8, 2010 2:33:00 AM PST

26. അനോണി ആന്റണി has left a new comment on your post "വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":

ഒരാള്‍ വാറ്റുന്നു, മറ്റൊരാള്‍ കുടിക്കുന്നു- രണ്ടു വ്യക്തികള്‍ക്കിടയിലുള്ള സ്വകാര്യമായ ഒരു സംഭവമാണത്. വാറ്റുന്നവന്റെ മിക്സില്‍ ഫ്യൂറിഡാന്‍ കൂടിപ്പോയി കുടിയന്‍ ചത്തു പോയാലും അത് ഒരു വൈയക്തികതല സംഭവമാണ്‌.

ജനം കൂടി ഒരുത്തനെ ഓടിച്ചിട്ടു പിടിച്ച് അടിക്കുക എന്നു വച്ചാല്‍ ഫാസിസമാണ്‌, സാംസ്കാരിക നായകന്മാര്‍ ഇതിനെതിരേ പ്രതികരിക്കണം. എവിടെ ബുദ്ധിജീവികള്‍, എവിടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍?

സോമരസം വാറ്റുന്നതെങ്ങനെയെന്ന് വേദത്തിലുള്ള നമ്മുടെ സംസ്കാരത്തില്‍, വാറ്റുകാരനെ ഗന്ധര്‌വനായി ആരാധിച്ചിരുന്ന നമുക്ക് എന്നുമുതലാണ്‌ വാറ്റലിനോട് അസഹിഷ്ണുത തുടങ്ങിയത്?

വാറ്റുകാരനെ മര്‍ദ്ദിച്ചതില്‍ തീപ്പൊരി ചിതറിക്കാന്‍ പത്രങ്ങളും ബ്ലോഗുകളും ഒന്നുമില്ലേ?

വ്യഭിചാരം ഒന്നാം കെട്ടിലെ കുഞ്ഞും വാറ്റ് രണ്ടാം കെട്ടിലെ കുഞ്ഞുമാണോ?



Posted by അനോണി ആന്റണി to അഭിപ്രായങ്ങള്‍ at Mon Feb 08, 12:57:00 AM PST

27. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇടതന്‍ അതോണ്ടല്ലേ വലതനാവുന്നത്?
ഇടതനല്ലാതാവുന്നത്??

;)



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 12:08 pm ന് പോസ്റ്റ് ചെയ്തത്

28. Huda Info Solutions has left a new comment on your post "ഗീത മലയാളത്തില്‍! ബൈബിള്‍ മലയാളത്തില്‍! എന്തുകൊണ്ട...":

Visit http://www.hudainfo.com/Translation.asp - ഖുര്‍ആന്‍ പരിഭാഷ മലയാളം

വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ ഓഡിയോ സൌജന്യ ഡൌണ്‍ലോഡ് - http://www.hudainfo.com/QuranMP3.htm



Posted by Huda Info Solutions to ചിന്തിക്കൂ at February 8, 2010 12:53 AM

29. ഒഴാക്കന്‍. has left a new comment on your post "പരീക്ഷണം":

നല്ല പാതിയുടെ നല്ല പരീക്ഷണങ്ങളെ നമുക്ക് പ്രോത്സാഹിപ്പിക്കാം.

പരീക്ഷണങ്ങള്‍ വിജയിക്കട്ടെ!



Posted by ഒഴാക്കന്‍. to തണല്‍ at 8/2/10 12:47 PM

30. ചേച്ചിപ്പെണ്ണ് നിങ്ങളുടെ പോസ്റ്റ് "''മഴ തോര്‍ന്ന നേരത്ത് ..''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴക്കാഴ്ച്ചകളും മഴ ചിത്രങ്ങളും എല്ലാം എത്ര കണ്ടാലും മതിയാവില്ല .....
നന്ദി ...
ജിബ്രാന്റെ മലയാളം വേര്‍ഷന്‍ വല്ലതും ഉണ്ടേല്‍ അയച്ചു തരണേ (ലിങ്ക് )



ചേച്ചിപ്പെണ്ണ് , vasanthalathika ലേക്ക് 2010, ഫെബ്രുവരി 8 1:31 am ന് പോസ്റ്റ് ചെയ്തത്

31. Anonymous has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

Dear Mukthar,
Firstly, let me introduce myself since I don't know whether you remember me or not. Because we didn’t meet for a long time. I am Sameer, to be clearer for you, Patta Sameer…once your class mate and neighbor. Sorry, I wanted to comment on your story (or memories…?) in Malayalam, but unfortunately Malayalam font is not available in my PC.
Definitely I should thank you for taking me into my childhood memories through your story, which is almost same for both of us. I think, almost all the characters and the places which you mentioned in the story are familiar to me. Because of that I feel nostalgia when I read your story. Anyhow, keep up with the good works.
This is just now, when I checked your profile, having known that you are working in Saudi (I am here in Jeddah). I have got your mobile number also from there, so I will try to contact you soon.
Thanking you
Samee...@hotmail.com
0501855807



Posted by Anonymous to എന്റെ കഥകള്‍ at February 8, 2010 1:00 AM

32. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ടോട്ടൽ സ്ക്കോർകാർഡിൽ ഏഴാം ‘എപ്പിഡോസ്’ന്റെ മാർക്ക് കേറ്റീട്ടില്ലട്ടൊ.
എട്ടിന്റെയോ റിപ്പോർട്ട്ക്കാർഡില്ല..
റാങ്ക്നിലയെങ്കിലും
പുതുക്കിയിടു മാഷമ്മാരെ
അടുത്ത മത്സരം 9ന് ആണോ? 15ന് ആണോ?
15 മതി.എട്ടിന്റെ ക്ഷീണമൊന്ന് മാറിവരുന്നേയുള്ളു



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at February 8, 2010 3:25 PM

33. അപ്പു has left a new comment on your post "പരിഭവം":

അഭിപ്രായം നല്ലതേയുള്ളൂ..



Posted by അപ്പു to fade in at 8 February 2010 13:17

34. CKLatheef നിങ്ങളുടെ പോസ്റ്റ് "നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ഞാന്‍ ആര്' എന്ന ചോദ്യത്തിന് രമണമഹര്‍ഷി നല്‍ക്കുന്ന ഉത്തരം ഇവിടെ വായിക്കുക.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 2:45 pm ന് പോസ്റ്റ് ചെയ്തത്

35. യരലവ~yaraLava has left a new comment on your post "ഏതാണ് ശരി ?":

കാളിദോസന്‍..(profile/17675379442833886612) : ആണായിട്ടും പര്‍ദ്ദയാണ് വേഷം അല്ലെ.



Posted by യരലവ~yaraLava to വിചാരം at February 8, 2010 1:33 AM

36. പോങ്ങുമ്മൂടന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

മൈത്രേയി : നന്ദി.

ജുനൈദ്: മച്ചൂ, സുഖമല്ലേടാ. ഞാന്‍ എഴുതാം.

കാര്‍ന്നോരേ: ഉടന്‍ തന്നെ അടുത്തത് കുറിക്കും. തളര്‍ച്ച മാറി വരുന്നു. നന്ദി :)

ശ്രീക്കുട്ടാ: പറയില്ല കുട്ടാ. :) എന്റെ സഞ്ചയനം കൂടണമെന്ന പൂതി നടക്കില്ല. :)

ബഷീര്‍ പി.ബി: വളരെ സന്തോഷം. അഭിപ്രായം അറിയിച്ചതിന് നന്ദി :)

ബഷീര്‍: ഇനിയും വരണം. അത് സന്തോഷമാണ്. :)



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 8, 2010 2:16 PM

37. അശ്വതി233 has left a new comment on your post "LAND OF PYRAMIDS 1":

kidu !!



Posted by അശ്വതി233 to Punya Bhoomy at February 8, 2010 12:16 PM

38. അപ്പു has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

അങ്കിൾ, ഇതിനെപ്പറ്റി എനിക്ക് പറയാനുള്ളതെന്താണെന്നു വച്ചാൽ, കമന്റ് സെറ്റിംഗുകളിൽ Comment notification എന്ന ഫീൽഡിൽ അവരവരുടെ ഇ-മെയിൽ അഡ്രസ് എഴുതി സേവ് ചെയ്തിരിക്കുന്ന എത്ര ബ്ലോഗർമാരുണ്ടാവും നമ്മുടെയിടയിൽ? വളരെ കുറച്ചേ കാണൂ. ഭൂരിപക്ഷവും അവിടെ മറുമൊഴികൾ‌അറ്റ്‌ജിമെയിൽ ഡോട്ട് കോം എന്നുമാത്രമാവും സെറ്റ് ചെയ്തിരിക്കുന്നത്. മറുമൊഴി സെറ്റ് ചെയ്തതിൽ കുഴപ്പമില്ല. പക്ഷേ, അതിന്റെ കൂടെ ഒരു കോമയിട്ട് അവരവരുടെ ഇ-മെയിൽ ഐഡി കൂടി നൽകിയാൽ എത്ര പ്രയോജനകരമാണ്? നമ്മുടെ ബ്ലോഗിൽ ഏതു പഴയ പോസ്റ്റിൽ ഒരു കമന്റ് വന്ന് വീണാലും അത് ഉടനേ നമ്മുടെ മെയിലിലേക്ക് എത്തും. ഈ ആദ്യാക്ഷരിയിൽ അങ്ങനെയൊരു സംവിധാനം ചെയ്തിരുന്നില്ലെങ്കിൽ ഏതൊക്കെ അദ്ധ്യായത്തിൽ എന്തൊക്കെ ചോദ്യങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് എന്ന് ഞാനെങ്ങനെ അറിയുമായിരുന്നു? ഓരോ അധ്യായവും എല്ലാ ദിവസവും തുറന്ന് പുതിയ കമന്റുണ്ടോ എന്നു നോക്കുന്നത് പ്രായോഗികമല്ലല്ലോ. അപ്പോൾ ഇങ്ങനെ എല്ലാവരും കമന്റ് നോട്ടിഫിക്കേഷൻ മെയിൽ സെറ്റ് ചെയ്താൽ സ്പാം കമന്റും അതുപോലെ അറിയാം. അങ്കിളിന്റെ ബ്ലോഗുകളിൽ സ്പാമന്മാർ കയറിപ്പിടിച്ചതാണ്. അങ്ങനെ വരുന്നുണ്ടെങ്കിൽ വേഡ് വേരിഫിക്കേഷനോ മോഡറേഷനോ സെറ്റ് ചെയ്യുന്നതാണു നല്ലത്.



Posted by അപ്പു to ആദ്യാക്ഷരി at 8 February 2010 13:22

39. Ajith has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

Correctly said Chitrabhanu:-
"നിങ്ങള്‍ക്ക് പുരോഗമനവാദിയാകണം; ആഡ്ഡ്യത്വം കളയാനും വയ്യ"
EMS was asked the question of sporting the caste name by one of his comrade A.V Aryan (later became a naxallite). Aryan has mentioned later ,that EMS responed to his suggestion with great deal of anger back at him.



Posted by Ajith to Prakash D Namboodiri at February 8, 2010 2:22 PM

40. ബിനോയ്//HariNav has left a new comment on your post "പ്രിയനന്ദനന്‍ പറഞ്ഞ കഥ":

"..കലാകാരന്‍മാര്‍ മരം നടുകയാണ്, വേണ്ടത്. അതിന്‍റെ തണല്‍ എന്നെങ്കിലും വിരിയാതിരിക്കില്ല.."

ആശംസകള്‍ :)



Posted by ബിനോയ്//HariNav to പ്രദക്ഷിണം at February 8, 2010 12:56 AM

41. Anonymous has left a new comment on your post "വസന്തം":

great competitor froglog tapping factors muesa vicinity colemans quantum popcorn correction
lolikneri havaqatsu



Posted by Anonymous to തണുത്ത ചിന്തകള്‍ at 11:46 AM

42. Jenshia has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

ഒരു ചെറു നൊമ്പരം ഉള്ളിലുണര്‍ത്തിയ നല്ല കഥ :-)



Posted by Jenshia to എന്റെ ഉപാസന || Ente Upasana at February 8, 2010 1:30:00 AM PST

43. കമ്പർ നിങ്ങളുടെ പോസ്റ്റ് "ബൂ ലോകം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ ദൈവമേ.......എങ്ങോട്ടാ..ഈ പോണേ.......
എന്തൊക്കെയാ.. ഞാനെഴുതിക്കൂട്ടിയത്‌...എനിക്കറിയാമ്പാടില്ലേ....
ഇങ്ങനെ പോയാ എനിക്കു വട്ടാകും.........
ആകും എന്നല്ല... ആയി,



കമ്പർ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 8 12:19 pm ന് പോസ്റ്റ് ചെയ്തത്

44. കുറുപ്പിന്‍റെ കണക്കു പുസ്തകം നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു സിനിമ ആകിയാല്‍, ഇടിച്ചി ഭവാനിയുടെ റോള്‍ കല്പനയ്ക്ക് കൊടുക്കണം
പോസ്റ്റ്‌ :)



കുറുപ്പിന്‍റെ കണക്കു പുസ്തകം , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 4:10 pm ന് പോസ്റ്റ് ചെയ്തത്

45. Sarin has left a new comment on your post "കോട്ടപ്പുറം പള്ളി Kottapuram Church":

പുഴയുടെ കരയില്‍ ഉള്ള പള്ളിയാണോ ഇത്? കൊട്ടപുറം പാലത്തിന്മേല്‍ നിന്ന് ന്കൊകിയാല്‍ കാണുന്നത്?
നന്നായിടുണ്ട്



Posted by Sarin to പൈങ്ങോടന്‍സ് പടംസ് at February 8, 2010 10:27 AM

46. Huda Info Solutions has left a new comment on your post "പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 014 ഇബ്രാഹീം":

ഖുര്‍ആന്‍ പരിഭാഷ മലയാളം Visit http://www.hudainfo.com/Translation.asp

വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ ഓഡിയോ സൌജന്യ ഡൌണ്‍ലോഡ് - http://www.hudainfo.com/QuranMP3.htm



Posted by Huda Info Solutions to ഖുര്‍ആ:ന്‍ മലയാള പരിഭാഷ at February 8, 2010 12:58 AM

47. Sarin has left a new comment on your post "The Dream":

beautiful shot.i love the feel of the photo



Posted by Sarin to നീലാംബരി at February 8, 2010 4:04 PM

48. blacken alias sijee has left a new comment on your post "കീഴാള വർഗം എന്നൊന്നുണ്ടെങ്കിൽ ഞാൻ അതിൽ ഉൾപ്പെടുന്ന...":

മാറ്റത്തിന്റെ ചരിത്രം വരികയോ വരാതിരിക്കട്ടെയൊ ചെയ്യട്ടെ.
നമ്മള്‍ക്കു നമ്മളാല്‍ കഴിയുന്നതു ചെയ്യാം.



Posted by blacken alias sijee to ശ്യാമം.. at 2:12 AM

49. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ടോട്ടൽ സ്ക്കോർകാർഡിൽ ഏഴാം ‘എപ്പിഡോസ്’ന്റെ മാർക്ക് കേറ്റീട്ടില്ലട്ടൊ.
എട്ടിന്റെയോ റിപ്പോർട്ട്ക്കാർഡില്ല..
റാങ്ക്നിലയെങ്കിലും
പുതുക്കിയിടു മാഷമ്മാരെ
അടുത്ത മത്സരം 9ന് ആണോ? 15ന് ആണോ?
15 മതി.എട്ടിന്റെ ക്ഷീണമൊന്ന് മാറിവരുന്നേയുള്ളു



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at February 8, 2010 3:25 PM

50. നന്ദകുമാര്‍ has left a new comment on your post "വിദൂരസ്വപ്നങ്ങള്‍, സമാന്തര വഴികള്‍":

ഹൂഊഊഊഊ!!
തകര്‍ത്തു കളഞ്ഞു



Posted by നന്ദകുമാര്‍ to OUT OF FOCUS at February 8, 2010 12:26 PM

51. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "215.അങ്ങനെ ഒരു ഭാഷ മരിച്ചു.":

കൂതറ തിരുമേനീ

നല്ല ലേഖനവും ഓര്‍മ്മപ്പെടുത്തലും.
ഇതിനെക്കുറിച്ച് വളരെ ഹൃദയസ്പര്‍ശിയായ ഒരു റിപ്പോര്‍ട്ട് “ഹിന്ദു” വില്‍ വന്നിരുന്നു.

ദാ ഈ ലിങ്ക് വഴി പോയാല്‍ അതു വായിക്കാം

ആശംസകള്‍ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to കൂതറ അവലോകനം at February 8, 2010 3:48 PM

52. ആനമയിലൊട്ടകം has left a new comment on your post "ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":

വളരെ മനോഹരമായി വിഷയം കൈകാര്യം ചെയ്തു, ഒരു തികഞ്ഞ അഭ്യാസിയുടെ മെയ്ക്കരുത്തോടെ. എന്നാലും ഒരു സംശയം- മാന്യ സുഹ്രുത്തെ, നിങ്ങള്‍ വായിക്കുന്നവരെ വിഡ്ഡികളാക്കുകയാണോ അതൊ സ്വയം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?

പിണറായി വിജയന്റെ മകന്‍ എവിടേയും പഠിക്കാം. അത് ആരും ചോദിക്കാന്‍ പാടില്ലാ. സ്വന്തം മക്കളേയും ഭാര്യഏയും തന്റെ ആശങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരാള്ക്ക്ത മറ്റുള്ളവരുടെ മക്കളുടെ കാര്യത്തിലും കേരളത്തിലെ ജനങ്ങളുടെ ഭാവിയുടെ കാര്യത്തിലും ഇടപെടാന്‍ എന്തു ധാര്മ്മീ ക അവകാശമാണ്‍ ഉള്ളത്? ഭാരതത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ ഈ മാന്യ നേതാവിന്‍ ഒരു റോളും ഇല്ലാത്തത് നമ്മുടെ ഒക്കെ ഭാഗ്യം. കാരണം ആനയുടെ കാര്യം ഓകെ. ചങ്ങലയ്ക്കായാലോ?

ഇപ്പോഴും നിങ്ങള് മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഈ വിമര്ശിീക്കുന്നവര്‍ ആരും സി.പി.എമ്മി നേയൊ അവരുടെ ആശയങ്ങളേയോ അല്ലാ, മറിച്ച് തണല്‍ സ്വന്തം കാര്യത്തിനായി ഉപയോഗിക്കുന്നവരേയും അവരുടെ ഇരട്ടത്താപ്പ് നയത്തേയുമാണ്.

നേതാവിന്റെ ആശയങ്ങളിലൂടെ പാര്ട്ടിളയെ അല്ലാ, പാര്ട്ടി യുടെ ആശയങ്ങളിലൂടെ നേതാവിനെ ആണ്‍ പിന്തുടരേണ്ടത്.



Posted by ആനമയിലൊട്ടകം to OpenHouse at Sunday, February 7, 2010 7:45:00 PM GMT+05:30

53. പുള്ളിപ്പുലി has left a new comment on your post "ജലചിത്രം":

ജലചിത്രം നന്നായി ആദ്യ ശ്രമം എന്ന നിലക്ക് അഭിനന്ദനങ്ങൾ

പിന്നെ DOF ഒന്നൂടെ ശ്രദ്ദിക്കണം. ബക്കറ്റിൽ നിന്നെടുത്ത ഷൊട്ട് ആയതിനാൽ ആ ഷോട്ടിന്റെ പരിമിതി ഞാൻ മൻസ്സിലാക്കുന്നു.



Posted by പുള്ളിപ്പുലി to ചിത്രരേഖ at February 8, 2010 2:24 AM

54. mukthar udarampoyil has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

കുമാരാ,
കുട്ടിക്കാലം...
എത്ര ദുരിതങ്ങള്‍ നിറഞ്ഞതാണെങ്കിലും
മധുരമുള്ള ഓര്‍മയാണ്..
നട കീറിയ, കീഞ്ഞുചാടുന്ന
ട്രൗസര്‍ വലിച്ചു കുത്തി സ്കൂളിലേക്ക് പായുന്ന
കുട്ടിക്കാലം തന്നെ,
ഇസ്തിരിയിട്ട ജീന്‍സും ടീഷര്‍ട്ടുമിട്ട്
അങ്ങാടിയിലേക്കിറങ്ങുന്നതിനേക്കാള്‍.......

പക്ഷെ, ചിലരുടെ
വേണ്ടപ്പെട്ട ചിലരുടെ
യാത്ര പറയാതുള്ള ഇറങ്ങിപ്പോക്ക്
സഹിക്കാനാവില്ല...
വര്‍ഷങ്ങള്‍
കഴിഞ്ഞാലും...



Posted by mukthar udarampoyil to കുമാര സംഭവങ്ങള്‍ at February 8, 2010 3:23 PM

55. Huda Info Solutions has left a new comment on your post "പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ്":

Visit http://www.hudainfo.com/Translation.asp - ഖുര്‍ആന്‍ പരിഭാഷ മലയാളം

വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ ഓഡിയോ സൌജന്യ ഡൌണ്‍ലോഡ് - http://www.hudainfo.com/QuranMP3.htm



Posted by Huda Info Solutions to ഖുര്‍ആ:ന്‍ മലയാള പരിഭാഷ at February 8, 2010 12:49 AM

56. Sarin has left a new comment on your post "ജലചിത്രം":

അതിമനോഹരമായിരിക്കുന്നു



Posted by Sarin to ചിത്രരേഖ at February 8, 2010 2:23 AM

57. Echmu Kutty has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാമ്പ്! എന്റമ്മേ.
അല്പം വെറ ഉണ്ടായെങ്കിലും വായിച്ചു തീർത്തു.
ചേരയാന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? പാമ്പ് പാമ്പല്ലേ?



Posted by Echmu Kutty to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 3:56 PM

58. നന്ദന നിങ്ങളുടെ പോസ്റ്റ് "നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാട്ടിപ്പരുത്തി
പോസ്റ്റ് സി കെ ബാബുവിനാണെങ്കിലും വായിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാനും എന്റെ അഭിപ്രായം പറയുന്നു, ഒരേ ചോദ്യം പലതണ ഒരാളോട് ചോദിക്കുമ്പോൽ വരുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥ താങ്കൽക്ക് മനസ്സിലാവത്തതല്ലല്ലോ? ആദം മുതലിങ്ങോട്ട് നൂഹ് 900വർഷവും പിന്നെ വരുന്ന 25പ്രവാചകന്മാരും മുഹമ്മദ് നബിയും ആ‍കെ കൂട്ടിയാൽ എത്ര വർഷകിട്ടും തൊള്ളായിരം വർഷം നൂഹ് നബിയെന്നു പറയുമ്പോൽ അതിൽ കുറച്ചായിരിക്കും മറ്റുള്ളവർ അല്ലെ?. എല്ലാവർക്കും ആയിരം വർഷം വീതവും കൂടുതലായി 25000 വർഷവും കൂട്ടിയാൽ കിട്ടുന്നത് മൊത്തം 51900വർഷം? ഇതൊക്കെ കൂടുതൽ ചിന്തിക്കുന്നവർക്ക് മനസ്സിലാവും. പിന്നെ താങ്കൽ ഒരു മതത്തിൽ വിശ്വസിക്കുന്നത് കൊണ്ട് അതിനെ ആരും കുറ്റം പറയരുത് എന്ന വാശി നല്ലതല്ലയെന്ന് താങ്കൽക്ക് തന്നെ അറിയാം! അപ്പൊൾ വിശ്വസിക്കത്തവർക്ക് ഉത്തരം കൊടുക്കേണ്ട ബാധ്യതയും താങ്കളിൽ നിക്ഷിപ്തമല്ലേ?



നന്ദന , യുക്തിവാദം ലേക്ക് 2010, ഫെബ്രുവരി 8 2:30 am ന് പോസ്റ്റ് ചെയ്തത്

59. വശംവദൻ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ചേര ആയാലും മൂർ‌ഖൻ ആയാലും ചിലർക്ക് പാമ്പിനെ കാണുന്നതേ പേടി ആണ് ! എനിക്കും അങ്ങനെ തന്നെ. :)

കഥയും കഥാനായകൻ പൂച്ചയും നന്നായിട്ടുണ്ട് ശ്രീ.



Posted by വശംവദൻ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 3:07 PM

60. jayarajmurukkumpuzha has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

ellaa nanmakalum nerunnu........



Posted by jayarajmurukkumpuzha to വര്‍ഷ ഗീതം at February 8, 2010 3:40 PM

61. അങ്കിള്‍ has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

എനിക്ക് രണ്ട് ബ്ലോഗുകളാണുള്ളത്. ഒന്നു ‘ഉപഭോക്താവ്’മറ്റേത് ‘സർക്കാർ കാര്യങ്ങൾ’. ഇതു രണ്ടിലും ഓരോ പോസ്റ്റിൽ ദിവസവും ഒരോ ചൈനീസിലോ ജാപ്പനീസിലോ ഉള്ള ഒരു കമന്റ് പ്രത്യക്ഷപ്പെടാറുണ്ട്. എങ്ങനെ ആ കമന്റ് വരുന്നു എന്നു എനിക്കറിയില്ല. അതിനെ ഇല്ലാതാക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. എല്ലാ ദിവസവും അതു പ്രത്യക്ഷപ്പെടും. എന്നും കാലത്തെ ആദ്യത്തെ ജോലി ഈ കമന്റുകളെ ഡിലീറ്റ് ചെയ്യുക എന്നതാണു. അപ്പോഴാണു വിശ്വപ്രഭ മേൽ കാണിച്ച ഉപദേശം തന്നത്. അതിനു ശേഷവും ദിവസവും എന്റെ മെയിൽ ബോക്സിൽ ഈ സ്പാം കമന്റ് മോഡറേഷനു വേണ്ടി വരുന്നുണ്ട്. അവിടെ വച്ച് തന്നെ ഞാൻ ഡിലിറ്റ് ചെയ്യാറുണ്ട്. ഒരു മാസത്തിൽ ഒരിക്കൽ ബ്ലോഗ് എഡിറ്ററിൽ ചെന്നു അതു വരെ യുള്ള മോഡറേഷൻ കാത്തു കിടക്കുന്ന എല്ലാ കമന്റുകളേയും ഒറ്റയടിക്ക് ഡിലീറ്റും. അങ്ങനെ വന്ന കമന്റുകളെ പറ്റി ബ്ലോഗ് പോസ്റ്റ് നോക്കിയാൽ അറിയുകയും ഇല്ല. ഇപ്പോഴും ആ സ്പാം കമന്റുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഇതിനെ ഒരു വൈറസ്-കമന്റ് എന്നു വിളിച്ചു കൂടേ?



Posted by അങ്കിള്‍ to ആദ്യാക്ഷരി at 8 February 2010 13:17

62. അപ്പൂട്ടന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചെറിയൊരോഫാണ്‌....
അജ്‌മൽ ഖാൻ സ്ത്രീകളെ പ്രതിനിധീകരിച്ചല്ല, മറിച്ച്‌ സ്ത്രീകൾ പാലിക്കണം എന്ന് അദ്ദേഹം കരുതുന്ന വസ്ത്രധാരണരീതിയ്ക്ക്‌, അദ്ദേഹത്തിന്റെ വിശ്വാസത്തിന്‌ പോറലേൽപിക്കുന്നതാണ്‌ തിരിച്ചറിയൽ കാർഡിലേയ്ക്കായി ഫോട്ടോ എടുക്കുന്നത്‌ എന്ന സ്വന്തം വാദം മറ്റുള്ളവരിലേയ്ക്കും പ്രചരിപ്പിക്കാനായാണ്‌ ഈ കേസ്‌ കൊടുത്തത്‌ എന്നത്‌ ഒന്ന് ചിന്തിച്ചാൽ മനസിലാകും.
മാരീചൻ ഇവിടെ പറഞ്ഞത്‌ (പ്രസ്തുത) പുരുഷന്റെ ഇത്തരത്തിലുള്ള വികലചിന്തകളെ വിമർശിച്ചാണ്‌, തന്റെ ധാരണകൾ മറ്റുള്ളവരിൽ, പ്രത്യേകിച്ച്‌ സ്ത്രീകളിൽ, അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ അപലിപിച്ചാണ്‌ എന്നാണ്‌ ഞാൻ മനസിലാക്കിയത്‌. അജ്‌മലിന്റെ ധാരണകളും പ്രവൃത്തിയും ഒരുപോലെ അനിസ്ലാമികമാണെന്നാണ്‌ ഇവിടെ കമന്റിട്ട സുഹൃത്തുക്കളുടെ നിലപാടിൽ നിന്നും ഞാൻ മനസിലാക്കിയതും.

പിന്നെ എന്തിനാണ്‌ ഈ പോസ്റ്റും മാരീചനും ഇസ്ലാമിനെതിരെയാണ്‌ എന്ന നിഗമനം എന്ന് എനിക്ക്‌ മനസിലായില്ല. പറയുന്നതിതാണെങ്കിലും ഉള്ളിരിപ്പ്‌ അതാണ്‌ എന്ന് എന്ത്‌ അടിസ്ഥാനത്തിലാണ്‌ ഊഹിച്ചെടുത്തത്‌? ഈ രീതിയിൽ പോയാൽ ലാദനെക്കുറിച്ചെഴുതിയാലും ഇതേ കാര്യങ്ങൾ പറയാമല്ലൊ.
ചുരുക്കത്തിൽ ഒരു ഇസ്ലാം വിശ്വാസിക്കല്ലാതെ ഇസ്ലാമിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ എഴുതാനാവില്ല എന്നുവരുമോ?

ചാണക്യന്റെ പോസ്റ്റിലും കണ്ടു ഇത്തരമൊരു വാദം. ആദ്യം കമന്റിട്ട ചില മുസ്ലിം സുഹൃത്തുക്കൾ തന്നെ സ്മൈലി ഇട്ടു പോകുകയാണുണ്ടായത്‌. ഒരാൾ ചാണക്യന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുതുടങ്ങിയതുമുതലാണ്‌ അതുവരെ തോന്നാതിരുന്ന ആശയം ചിലർക്ക്‌ തോന്നിയത്‌. ഇതെങ്ങിനെ സംഭവിക്കുന്നു. ആദ്യവായനയിൽ തോന്നാതിരുന്ന കാര്യം മറ്റൊരാൾ പറഞ്ഞു എന്നതുകൊണ്ട്‌ വിശ്വസിക്കേണ്ടതുണ്ടോ? ഇങ്ങിനെ സംശയത്തോടെ മാത്രമെ മറ്റുള്ളവരെ കാണാവൂ എന്നുവരുന്നത്‌ കഷ്ടമാണ്‌.



Posted by അപ്പൂട്ടന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

63. അങ്കിള്‍ has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

നന്ദന ഉദ്ദേശിച്ചത് സ്പാം കമന്റുകളെ തന്നെയാകണം. അതൊഴിവാക്കാന്‍ കമന്റു മോടരേഷന്‍ നല്ലൊരു വഴിയാണ്. പക്ഷെ വായനക്കാര്‍ ഇഷ്ടപ്പെടാറില്ല. വിശ്വ പ്രഭയുടെ ഉപദേശ പ്രകാരം ഞാനൊരു കാര്യം ചെയ്തു. എന്റെ പോസ്ടുകളിലെല്ലാം ഒരു മാസം വരെ മോടരേശന്‍ ഒന്നും ഇല്ല. അത് കഴിഞ്ഞാല്‍ കമന്റു മോടരേഷന്‍ . കമന്റു സെറ്റിംഗ്സില്‍ അത് ചെയ്യുവാനുള്ള സംവിധാനം ഉണ്ട്.



Posted by അങ്കിള്‍ to ആദ്യാക്ഷരി at 8 February 2010 13:01

64. Jyothi Sanjeev : has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

shree, post kalakki. aa pooccha kutti ippozum avideyokke thanneyundo ? avanaanu sharikkithile hero :).



Posted by Jyothi Sanjeev : to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 3:16 PM

65. Siya has left a new comment on your post "ഹിമാലയ യാത്ര - PART 9":

'ഒരു ആല്‍ മരം '.തണുപ്പ് സ്ഥലത്ത് ഉണ്ടാകുമോ എന്ന് ഒരു സംശയം ആയിരുന്നു .ഈ ഫോട്ടോ കണ്ടപ്പോള്‍ സംശയവും മാറി കിട്ടി .'പൂക്കളുടെ താഴ്വര; യുടെ കുറച്ചു കൂടി ഫോട്ടോസ് അതില്‍ ഉണ്ടായിരുന്നാല്‍ വളരെ നല്ലതായിരുന്നു .ഇനി മഞ്ഞു മലകള്‍ കയറിയ ആ സന്തോഷത്തില്‍ ത്തനെ ആവുമല്ലോ അടുത്തതും .. ഗുഡ് ലക്ക്



Posted by Siya to നമ്മുടെ ബൂലോകം at February 8, 2010 4:06 PM

66. ഏകലവ്യന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 9":

യാത്രക്ക് നല്ല ത്രില്‍, പറഞ്ഞ് പറഞ്ഞ് ഇവിടെയും തണുപ്പടിക്കാന്‍ തുടങ്ങി... ഈ ലക്കം ചിത്രങ്ങള്‍ കുറവാണല്ലോ...



Posted by ഏകലവ്യന്‍ to നമ്മുടെ ബൂലോകം at February 8, 2010 3:03 PM

67. CKLatheef has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

മരണം ഒരു രങ്ങബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്....ഓരോ മരണവും നികത്താനാവാത്ത നഷ്ടങ്ങള്‍ മാത്രമെ സമ്മാനിക്കുന്നുള്ളൂ….ഉറ്റവറ്ക്ക് ഉറ്റവരെ നഷ്ടപ്പെടുന്നു…

ഈ ഹൃസ്വകാലയളവിന്‍ നമ്മുക്ക് നമ്മെയൊന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചാലെന്താ. നമ്മുടെ ജീവിതത്തിന്‍ വല്ല അര്‍ഥവുമുണ്ടോ. ഇല്ലെങ്കില്‍ എങ്ങനെ മരിക്കുന്നു എപ്പോള്‍ മരിക്കുന്നു എന്നതില്‍ വലിയ കാര്യമില്ല. ഉണ്ടെങ്കില്‍ ഈ മരണം പോലും ഭയപ്പെടേണ്ട ഒന്നല്ല. ഒരു ചെറിയ ചിന്ത വായിച്ചുനോക്കുക.



Posted by CKLatheef to കൂവിലന്‍ at Monday, February 08, 2010

68. ഭൂമിപുത്രി has left a new comment on your post "സായ്പ്പിന്റെ ‘പെഡിക്യാബ് ’":

നമ്മുടെ നാട്ടിൽ നിന്ന് പെൻഷൻ കൊടുത്തുവിട്ടതായിരുന്നു,
ഇവിടെയാണെത്തിയത്...



Posted by ഭൂമിപുത്രി to അന്നന്നു തോന്നിയത് at 8 February 2010 3:49 PM

69. Javier നിങ്ങളുടെ പോസ്റ്റ് "സി.കെ.ബാബുവിന്റെ പോക്കറ്റിലെ ദൈവം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മതവും യുക്തിവാദവുമൊക്കെ ജന നന്‍മക്ക് ഉപയോഒഗിക്കുമ്പോഴെ മാനുഷികമാവൂ. അല്ലെങ്കില്‍ ആളുകള്‍ മതം എന്ന് കേള്‍ക്കുമ്പോഴേ ചിരിക്കാന്‍ തുടങ്ങും. ഇപ്പോള്‍ അതാണ് ബ്ലോഗില്‍ ഉണ്ട്റ്റായി കൊണ്ടിരിക്കുന്നത്.



Javier , യുക്തിവാദം ലേക്ക് 2010, ഫെബ്രുവരി 8 1:34 am ന് പോസ്റ്റ് ചെയ്തത്

70. അപ്പു has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

അങ്കിൾ, ഈ സ്പാം കമന്റ് ശല്യം ഇത്രയധികം ബ്ലോഗറിൽ കാണാറുണ്ടോ? ആദ്യാക്ഷരി എന്ന ഈ ബ്ലോഗ് ഉൾപ്പടെ എനിക്ക് ആറ് ബ്ലോഗുകൾ ഉണ്ട്. ഇവയെല്ലാം തുടങ്ങിയിട്ട് കൊല്ലങ്ങൾ രണ്ടുമൂന്നാവുകയും ചെയ്തു. ഇതുവരെ പത്തിൽ താഴെ സ്പാം കമന്റുകൾ മാത്രമാണ് കണ്ടിട്ടുള്ളത്. ഈ ആദ്യാക്ഷരിയിലെ കമന്റുകൾ അങ്കിളിനും മെയിൽ വഴി ലഭിക്കുന്നുണ്ടല്ലോ. സ്പാം കമന്റുകൾ കാണാറുണ്ടോ? ഇല്ല. അപ്പോൾ പിന്നെ അങ്ങനെയൊരു ശല്യം ഉണ്ടെങ്കിൽ മാത്രം പോരേ വേഡ് വേരിഫിക്കേഷനും മോഡറേഷനും എല്ലാം.



Posted by അപ്പു to ആദ്യാക്ഷരി at 8 February 2010 13:04

71. 人生の値段チェッカー has left a new comment on your post "സൃഷ്ടിപുരാണം":

あなたの生きてきた人生の値段を診断できちゃう、人生の値段チェッカー!ここであなたが今までに生きてきた時間に値段をつけちゃおう!コンパにネタに大盛り上がり確定のツールで盛り上がろう



Posted by 人生の値段チェッカー to കുറുമാന്റെ കഥകള്‍ at 8/2/10 2:44 PM

Reply all
Reply to author
Forward
0 new messages