[Marumozhi - 56 Coments - 09_329_10:45:02_208]

5 views
Skip to first unread message

Marumozhi

unread,
Nov 25, 2009, 5:44:05 AM11/25/09
to Marumozhi
1. ചിന്തകന്‍ has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

http://www.prabodhanam.net/html/issues/Pra_21.2.2009/palath.pdf“>
എന്ത് കൊണ്ട് ഇസ് ലാമിക് ഫൈനാന്‍സ്?



Posted by ചിന്തകന്‍ to നമ്മുടെ ബൂലോകം at November 25, 2009 3:12 PM

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

കാര്യം ഒന്നേയുള്ളു... ഭീകരമായ ആരോപണങ്ങള്ക്ക് വിധേയനായിരിക്കുന്ന നേതാവിന് പ്രിന്റ്-വിഷ്വല് മീഡിയക്ക് എതിരേയൊ,രാഷ്ട്രീയ എതിരാളികള്ക്കെതിരേയോ വാളുയര്ത്താന് സൈബര് നിയമം പോലുള്ള ക്രൂരമായി ഏതു നിരപരാധിയേയും ദ്രോഹിക്കാവുന്നതും ഒട്ടേറെ ജനവിരുദ്ധ ന്യൂനതകളുള്ളതുമായ നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ ലഭ്യമല്ല.

അതേ സമയം സൈബര് നിയമം സൌകര്യം പോലെ ഉപയോഗിച്ച് കംബ്യൂട്ടര് ഉപയോഗിച്ച /ഉപയോഗിക്കുന്ന ഏതൊരു നിരപരാധിയേയും ദ്രൊഹിപ്പിക്കാനും,അയാളുടെ കംബ്യൂട്ടര് പിടിച്ചെടുക്കാനും,ജാമ്യമില്ലാത്ത വകുപ്പുകള് ഉപയോഗിച്ച് മാനനഷ്ടമുണ്ടാക്കാനും,ജോലിയും ജീവിതവും കൊളം തോണ്ടാനും,കോടതിയില് നീതിക്കായി ക്യൂ നിര്ത്തിക്കാനും കേവലം ഒരു പരാതികോണ്ട് സാധിക്കുമെന്നും,ഇന്റെര്നെറ്റ് എന്ന മാധ്യമത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയെ ഉപയോഗപ്പെടുത്തി ജനസമക്ഷം കുറ്റാരോപിതരെ സൈബര് ഭീകരന്മാരക്കാനും കഴിയും.

മാത്രമല്ല,അത്യാവശ്യം നഷ്ടപ്പെടാന് എന്തെങ്കിലും സാംബത്തികമുള്ള നെറ്റ് ഉപയോക്താക്കളെ എളുപ്പം ഭീഷണിപ്പെടുത്തി,ഉഗ്ര നിയമങ്ങള് ഉപയോഗിച്ച് നിര്‍വീര്യമാക്കുന്നതിലൂടെ... നെറ്റിലൂടെ പടര്ന്നുപിടിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും,രാഷ്ട്രീയ ചിന്തകളേയും,പുതിയ ആശയങ്ങളേയും, ചര്ച്ചകളേയും ഉന്മൂലനം ചെയ്ത് ഇന്റെര്നെറ്റ് എന്ന മാധ്യമത്തെ വരുതിയില് നിര്ത്തേണ്ടത് പരംബരാഗത ഫ്യൂഡല്-ഫാസിസ്റ്റ് അജണ്ടയുടെ ഭാഗവുമാണ്. ഈ ലക്ഷ്യം വച്ചുള്ള ഒരു ഭയപ്പെടുത്തല് മാത്രമാണ് ഈ സൈബര് ഭീകരവേട്ട.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 25, 2009 3:54 PM

3. siva // ശിവ has left a new comment on your post "ഓജോ ബോര്‍ഡ്‌ : നടക്കാതെ പോയ പരീക്ഷണം":

ആത്മാവിനെ വിളിക്കുന്നതിനു മുന്‍പ് തന്നെ പ്രശ്നം തുടങ്ങിയല്ലെ? തുടരാതിരുന്നത് നന്നായി.



Posted by siva // ശിവ to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 11:06 AM

4. നിസ്സഹായന്‍ has left a new comment on your post "മതമില്ലാത്ത അനീഷ്‌":

മതമില്ലാത്ത അനീഷ് നമ്പൂതിരി,

അഭിവന്ദ്യനായ ശ്രീ ഉപബുദ്ധരെ അഭിമുഖം ചെയ്ത് അദ്ദേഹത്തിന്റെ കഷ്ടപ്പാട് ബോദ്ധ്യപ്പെടുത്തി തന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ !! ഡിങ്കോയിസ്റ്റ് ഗുരുവായ ഉപബുദ്ധര്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്താനായി വന്തോതില്‍ ഫണ്ടുശേഖരണം നടത്തുന്നതിനെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കാഞ്ഞത്ത് കഷ്ടമായിപ്പോയി !



Posted by നിസ്സഹായന്‍ to നമ്മുടെ ബൂലോകം at November 25, 2009 2:16 PM

5. Joker has left a new comment on your post "തീമഴ പെയ്യാത്തതെന്തു കൊണ്ട്?":

അഞ്ചലെന്തു ചെയ്തി ഈ പ്രശ്നം പരിഹരിക്കുന്നതിനായി.



Posted by Joker to അഞ്ചല്‍. at Wednesday, November 25, 2009 12:54:00 PM

6. shoonyan (http://shoonyan.livejournal.com/) has left a new comment on your post "പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ...":

ഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്ന് പറയപ്പെടുന്ന ഫിലിം സോസൈറ്റികളുള്ള നഗരമാണ്‌ തിരുവനന്തപുരം. വെയിറ്റിംഗ്‌ ലിസ്റ്റും RACയുമൊക്കെയുള്ള സോസൈറ്റികൾ പോലുമുണ്ടത്രെ ഇവിടെ! നല്ല സിനിമയിലുള്ള താത്പര്യമാണ്‌ ഈ സോസൈറ്റികളുടെ ആയിരക്കണക്കിനു വരുന്ന മെമ്പറന്മാരെ അവിടെ എത്തിച്ചതെങ്കിൽ, അവരിൽ ചെറിയൊരു ശതമാനമെങ്കിലും ഇത്തരത്തിലുള്ള സിനിമകൾ കാണാൻ തിയറ്ററുകളിൽ എത്തേണ്ടതല്ലേ? കേൾക്കുമ്പോൾ തന്നെ വത്യസ്തമെന്ന് തോന്നിപ്പിക്കുന്ന ഇത്തരം സിനിമകൾ നല്ലതോ ചീത്തയോ എന്ന് അറിയാനുള്ള ആകാംഷ പോലും ഇക്കൂട്ടർക്ക്‌ നഷ്ടപ്പെട്ടുവോ?

മലയാളി ഹിപ്പോക്രസിയുടെ മറ്റൊരു ഉദാഹരണം!



Posted by shoonyan to പോങ്ങുമ്മൂടന്‍ at November 25, 2009 2:10 PM

7. Ameer has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

വാഴക്കോടാ നന്നായിട്ടുണ്ട് കെട്ടൊ! ഇനിയും വരാം ....
സ്നേഹപൂര്‍ വ്വം , അമീര്‍



Posted by Ameer to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 1:22 PM

8. krish | കൃഷ് has left a new comment on your post "കിളിമാനം":

ഇപ്പോഴത്തെ ഫാഷന്‍ കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…

ഇത് കുട്ടന്‍ സംഭവമോ കുമാരസംഭവമോ ?

സംഗതി കലക്കി.



Posted by krish | കൃഷ് to കുമാര സംഭവങ്ങള്‍ at November 25, 2009 2:54 PM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

ചിത്രകാരന് കമന്റ് പബ്ലിഷ് ചെയ്യാന്‍ പറ്റുന്നില്ല.ഒരു എറര്‍ മെസ്സേജാണു വരുന്നത്.
കമന്റിന്റെ നീളം കൂടുന്നതു കൊണ്ടായിരിക്കുമോ?
ഒരു വരിക്കമന്റ് പബ്ലിഷ് ചെയ്യാനായി. അടുത്തതു കഴിയുന്നില്ല !
ഇന്നലെ രാവിലെ(24.11.09) ഒരു മുഴുനീള കമന്റ് ടൈപ്പ് ചെയ്തെടുത്ത് പബ്ലിഷ് ബട്ടണില് അമര്ത്തിയതും അതുവരെ ചെയ്ത അദ്ധ്വാനമെല്ലാം ഗോവിന്ദയായിരുന്നു.ഏററുവന്ന് നഷ്ടപ്പെട്ടെന്ന് ചുരുക്കം.

ഇവിടെ,ആരുടേയോ ഒരു കൊട്ടാര സദൃശമായ വീടു കണ്ടപ്പോഴേക്കും പാര്ട്ടി രാഷ്ട്രീയത്തിന്റെ ഗോസിപ്പ് വാര്ത്തകളില് തല്പ്പരരായ സമയം കൊല്ലികള്ക്ക് ... മീഡിയയിലും അതിലൂടെ ഒരു വിഭാഗം ജനമനസ്സിലും ഭീകര രൂപം ധരിച്ചുനില്ക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ അഴിമതിക്കറപുരണ്ട കൊട്ടാരമാണോ എന്ന് വര്ണ്യത്തില് ആശങ്ക തോന്നുകയും ഉത്പ്രേക്ഷയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ധ്വനിയുടെ ചിലവില് ആ രസികന് ആ ചിത്രം ഫോര്വേഡ് ചെയ്യുകയുമുണ്ടായി എന്നാണല്ലോ പറയപ്പെടുന്നത്.

അയാളെ ഭീകരനാക്കാന് ആ രാഷ്ട്രീയ നേതാവിനുപോലും ബോധം അനുവദിക്കില്ല.
ഈ ഫോര്വേഡ് ലഭിച്ച നൂറുകണക്കിനാളുകള് തങ്ങളുടെ മനോധര്മ്മവും ഈ ചീപ്പ് ഗോസിപ്പിന്റെ കൂടെ അവരവരുടെ ധ്വനി വ്യാഖ്യാനങ്ങള് കൂടി ചേര്ത്ത് ഫലത്തില് ഒരു കോണ്ഗ്രസ്സ് ആഘോഷമായി ഫോര്വേഡുകളിലൂടെ തട്ടിക്കളിക്കുന്നു.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 25, 2009 3:50 PM

10. ramanika has left a new comment on your post "കിളിമാനം":

കലക്കി!



Posted by ramanika to കുമാര സംഭവങ്ങള്‍ at November 25, 2009 2:32 PM

11. chithrakaran:ചിത്രകാരന്‍ has left a new comment on your post "കിളിമാനം":

ട ട ട...അസൂയ കുമാരാ...
ആ പാവം പഞ്ചവര്‍ണ്ണകിളിയെ നടുറൊട്ടില്‍ വച്ച് ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ വസ്ത്രാക്ഷേപം
ചെയ്യാന്മാത്രം... അസൂയയുടെ കംബിയില്‍തൂങ്ങി എത്രകാലം കാമകണ്ണീര്‍ ചവച്ചിരക്കിക്കാണും ബസ്സിലെ വണ്‍‌വേ കാമുകന്മാര്‍ എന്നോര്‍ക്കുംബോള്‍ ...
കുമാരന്‍ ചെയ്ത ഈ മഹാപാപത്തിന് തെല്ലൊരു ആശ്വാസം തോന്നുന്നു.

എന്നാലും പാവം ആ കുട്ടന്‍ ഹഹഹഹ.....!!!
പതിവുപോലെ കലക്കനായി അവതരിപ്പിച്ചിരിക്കുന്നു.
ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to കുമാര സംഭവങ്ങള്‍ at November 25, 2009 2:01 PM

12. JIGISH has left a new comment on your post "“കരട്.!“":

തെമ്മാടിയുടെ ഏറ്റവും വലിയ തെമ്മാടിത്തരം.!!!!
ഡേ..ഇതെന്തുവാ ഈ കാണുന്നേ..? കലക്കി കട്ടിലൊടിച്ചല്ലോ..? ഹഹഹ



Posted by JIGISH to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 2:20 PM

13. desertfox has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

അതിഥി എന്നതല്ലേ ശരി?



Posted by desertfox to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 3:58:00 PM

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

സത്യത്തില് ഈ വിഷയത്തില് രോക്ഷം കൊള്ളുന്ന രാഷ്ട്രീയ നേതാവിന് ആ ചിത്രത്തില് തൊടാനുള്ള അവകാശം പോലുമില്ല എന്നാണ് മനസ്സിലാക്കുന്നത്.അതില് ഉപയോഗിക്കപ്പെടുന്ന തന്റെ പേരും,അതൊന്നുമായും യാതൊരു ബന്ധവുമില്ലാത്ത ഒരു പടവും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളില് നിന്നും,അച്ചടി-ദൃശ്യമാധ്യമങ്ങളില് നിന്നും നിരന്തരമുയരുന്ന ആരോപണങ്ങളിലൂടെ ജന മനസ്സില് സൃഷ്ടിക്കപ്പെട്ട പുകമറയുടെ സഹായത്താല് നടത്തിയ വ്യക്തിഗത വ്യാഖ്യാനങ്ങള്ളും മാത്രമാണ് ഈ ഭീകര സൈബര് ആക്രമണത്തിന്റെ ആകെയുള്ള തൊണ്ടി. അതിന്റെ പേരില് ആയിരക്കണക്കിനുവരുന്ന ഇന്റെര്നെറ്റ് ഉപയോക്താക്കളെ കോടതി കയറ്റുമെന്ന് , അല്ലെങ്കില് അവരില് നിന്നും ഇഷ്ടപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന,നറുക്കിട്ടെടുക്കുന്ന കുറച്ചുപേരെ ജാമ്യം കിട്ടാത്ത ഐ.ടി.ആക്റ്റ് ഉപയോഗിച്ച് ദ്രോഹിക്കുമെന്ന്,അവരൂടെ ജോലി കളയുമെന്ന്... ഏതു ശക്തിയുടെ ധൈര്യത്തില് പറഞ്ഞാലും അതിനെ ഒരു തമാശയായോ സ്വന്തം സല്പ്പേരിനെ ആത്മഹത്യാപരമായി നശിപ്പിക്കുന്ന വിഢിത്തമായോ മാത്രമേ ചിത്രകാരന്റെ അനുഭവത്തിനും ചിന്താശേഷിക്കും വിലയിരുത്താനാകു.

നെറ്റ് ഉപയോക്താക്കളായ എലിക്കുഞ്ഞന്മാരോട് ഗദായുദ്ധം നടത്തിയാണോ വലിയൊരു പാര്ട്ടിയുടെ അഭിമാനമായ നേതാവ് തന്റെ കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ വെന്നിക്കൊടി പാറിക്കാന് പോകുന്നത് ? ഹഹഹഹ......



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 25, 2009 3:53 PM

15. ഇട്ടിമാളു has left a new comment on your post "ജഡം (കഥ)":

അവരുടെ ഓട്ടം തുടരുന്നെങ്കിലും ആ മഞ്ചൽ ഇറക്കിവെക്കാനായല്ലോ.. അതിനു പോലും കഴിയാതെ ഒടിഞ്ഞ ചുമലുകളുമായി എത്രപേർ ഓടുന്നു...
വർണ്ണശബളിമയുടെ നാറ്റവും സഹിച്ച്...

നല്ല കഥ - അവതരണത്തിലും പ്രമേയത്തിലും.. ഇഷ്ടമായെന്ന് പ്രത്യേകം പറയണ്ടല്ലൊ.. :)



Posted by ഇട്ടിമാളു to ശിഖരവേരുകള്‍ at November 25, 2009 1:20 AM

16. Sreedevi has left a new comment on your post "എനിക്കു ചിതയൊരുങ്ങുമ്പോള്‍":

മരണമെന്ന സത്യം.



Posted by Sreedevi to ജയകൃഷ്ണന്‍റെ കവിതകള്‍ at 2:41 PM

17. siva // ശിവ നിങ്ങളുടെ പോസ്റ്റ് "ഉറവ വറ്റാത്തത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് കൊള്ളാം



siva // ശിവ , കൊള്ളികള്‍ ലേക്ക് November 25, 2009 2:11 AM ന് പോസ്റ്റ് ചെയ്തത്

18. cALviN::കാല്‍‌വിന്‍ has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

ഉണ്ട്... എനിക്ക് അങ്ങനെ സംഭവിച്ചിട്ടൂണ്ട്.. പൂട്ടിയ ബ്ലോഗിലാണ്... കമന്റ് ഗൂഗിൾ സെർവറിൽ തന്നെ ഉണ്ടെന്നാണ് എന്റെ വിശ്വാസം... ടെമ്പ്ലേറ്റും സെർവറും തമ്മിലുള്ള എന്തെങ്കിലും സിങ്കിംഗ് ഇഷ്യൂ ആയിരിക്കണം...



Posted by cALviN::കാല്‍‌വിന്‍ to ആദ്യാക്ഷരി at 25 November 2009 12:36

19. ട്രാവല്‍ഗൂഗി has left a new comment on your post "കൊച്ചിയില്‍ നിന്നു ലക്ഷ്വറി കപ്പലില്‍ യാത്ര വെറും ...":

കൊച്ചിയില്‍ നിന്നു ലക്ഷ്വറി കപ്പലില്‍ യാത്ര വെറും 5850 രൂപയ്ക്കു!!



Posted by ട്രാവല്‍ഗൂഗി to TravelGoogy.com at November 25, 2009 1:15 AM

20. Sreedevi has left a new comment on your post "ഉപ്പ്‌":

അവസാനത്തെ അത്താണി എന്നും അമ്മയുടെ കണ്ണീരുപ്പു തന്നെ...



Posted by Sreedevi to സന്തോഷ്‌ പല്ലശ്ശന at November 25, 2009 2:48 PM

21. Hari Kr. has left a new comment on your post "ബൂലോക കോപ്പിയടി":

ഇതാ നല്ലൊരു പൊളപ്പന്‍ കോപ്പിയടി.

https://www.blogger.com/comment.g?blogID=3481208075106415201&postID=3422398674717476007&pli=1

ഇത് എഴുതിയ എന്‍റെ പേരും അടിയില്‍ വച്ച് എന്നെ ഫേമസ് ആക്കാന്‍ ഈ അണ്ണന്‍ അത് കോപിയടിച്ച് ആ അണ്ണന്‍റെ ബ്ലോഗില്‍ പോസ്റ്റി.....

അതിന്‍റെ യഥാര്‍ത്ത പോസ്റ്റ് ഇവിടെ.: link=http://harivilloor.blogspot.com/2009/09/blog-post_27.html


നമിച്ചണ്ണാ..... നമിച്ചു.....

ഈ ചങ്കൂറ്റത്തിനു മുന്നില്‍, ആ തൊലിക്കട്ടിയ്കു മുന്നില്‍ നമിച്ചു.....



Posted by Hari Kr. to നമ്മുടെ ബൂലോകം at November 25, 2009 3:09 PM

22. ramanika has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

ഇതെല്ലം സുഖകരമായ കാര്യങ്ങള്‍ അല്ലേ
ബന്ധങ്ങള്‍ മുറിയാതെ ഇരിക്കട്ടെ
അതിനു നമ്മുക്ക് ശ്രമിക്കാം



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 2:27:00 PM

23. chithrakaran:ചിത്രകാരന്‍ has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

നമുക്ക് താമാശകളങ്ങ് നിരോധിക്കാം ന്തേ...:)



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 25, 2009 3:42 PM

24. Vivara Vicharam has left a new comment on your post "ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":

'കാണാപ്പുറം',

സമ്മതിച്ച ഈ അമിതാവേശം സ്വാശ്രയ കാര്യത്തില്‍ മാത്രമല്ല, ട്രാക്ടറിന്റേയും കമ്പ്യൂട്ടറിന്റേയും കാര്യത്തിലും സംഭവിച്ചിട്ടുണ്ടു്. ഇന്നും എല്ലാവിധ യന്ത്രവല്‍ക്കരണത്തേയും കമ്പ്യൂട്ടര്‍വല്‍ക്കരണത്തേയും വിവേചന രഹിതമായി എതിര്‍ക്കുന്ന പ്രവണത പല മേഖലകളിലും കാണാം. അതിനെ, കഴിഞ്ഞ കാല നിലപാടുകളുടെ 'ഹ്ങ്ങോവറായി' കാണേണ്ടതുണ്ടു്. മാറേണ്ടതുമാണു്.

ഇന്നു്, മുതലാളിത്തം ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതു് ആ വ്യവസ്ഥയുടെ നിലനില്പിനു് അപകടം സംഭവിക്കാത്ത തരത്തില്‍ വളരെ പരിമിതമായി മാത്രമാണു്. സാമൂഹ്യ പുരോഗതിയോ ജനക്ഷേമമോ ഒന്നും അവരുടെ അജണ്ടയിലില്ല. ലാഭം മാത്രമേയുള്ളു. കമ്പ്യൂട്ടര്‍ വിരുദ്ധതയുടേയും ഈ മുതലാളിത്ത വക്രതയുടേയും സമീപനങ്ങള്‍ ഒത്തു പോകുന്നതും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടാതെ പോകുന്നതും നാമിന്നു് കാണുന്നു.

ഇവിടെ സംഭവിക്കുന്നതു് പഠിക്കുന്നതിലെ (വായിച്ചെടുക്കുന്നതിലെ, ഗ്രഹിക്കുന്നതിലെ, ഉല്‍ക്കൊള്ളുന്നതിലെ) പരിമിതിയാണു്. മറികടക്കേണ്ടതുമാണു്.



Posted by Vivara Vicharam to OpenHouse at Wednesday, November 25, 2009 3:08:00 PM IST

25. siva // ശിവ has left a new comment on your post "‘നാല്’മണി പൂവ്...Four o'clock flower.":

അന്തിമലരി എന്നും പേരുണ്ട് ഈ നാലുമണി ചെടിയ്ക്ക്... നല്ല ചിത്രം.



Posted by siva // ശിവ to മിനി ചിത്രശാല at November 25, 2009 3:39 PM

26. ജൂപപ്പാ has left a new comment on your post "ജുവൈരയുടെ പപ്പ - പോസ്‌റ്റര്‍ ഒട്ടിച്ചേ..!":

ജുവൈരയുടെ പപ്പയുടെ പോസ്‌റ്റര്‍. ടെലിസിനിമ ഉടന്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ധ്രുതഗതിയില്‍ നടക്കുന്നുണ്ട്.



Posted by ജൂപപ്പാ to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at November 25, 2009 1:52 PM

27. Thampuran has left a new comment on your post "കോലത്ത്‌ നാട്‌":

പട്ടും വളയും ഇപ്പോഴും ഉണ്ട്....

രണ്ടുമൂന്നു തവണ അതിനുള്ള അവസനം ഈയുള്ളവന് കിട്ടിയിട്ടുണ്ട്...

ഒരു അനുഭൂതിയാണ്...ഒരു അംഗീകാരം കൊടുക്കുവാന്‍ കഴിയുകാ എന്നത്...

കാലത്തിന് കോലങ്ങള്‍ ഉറഞ്ഞ് തുള്ളട്ടെ...



Posted by Thampuran to പെരുംകളിയാട്ടം at 12:35 AM

28. Nodichil has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

ചിത്രകാരാ,
കുറച്ചുനാള്‍ മുന്‍പ് വെറുതെ ഒരു തമാശക്ക് രാഷ്ട്രപതിക്ക് ഒരുത്തന്‍ വധഭീഷിണി അയച്ചതൊര്‍മ്മയുണ്ടൊ? വെറുതെ ഒരു തമാശക്ക് ഒരുത്തന്‍ കേരളത്തില്‍ ബോംബ് സ്പോടനം നടത്തുമെന്ന് തമാശക്ക് പേടിപ്പിച്ചതും, നാട്ടാരില്‍ ചിലര്‍ തമാശക്ക് പേടിച്ച്തും താങ്കള്‍ക്കോര്‍മ്മയുണ്ടൊ? ഇങ്ങനെ നാട്ടിലെല്ലാം തമാശക്കാരെക്കോണ്ട് നിറഞ്ഞാല്‍ എന്തു ചെയ്യും? പോലീസിനും ചില തമാശകള്‍ കളിക്കേണ്ടി വരും.
"അറിയാത്ത പുള്ളക്ക് ചോറിയുമ്പം അറിയും..എന്നോര്‍ത്ത് സമാധാനിക്കൂ..."



Posted by Nodichil to chithrakaran:ചിത്രകാരന്‍ at November 25, 2009 2:25 PM

29. മാറുന്ന മലയാളി has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

മാതാപിതാക്കളുടെ സ്നേഹത്തിന്‍റെ വലിപ്പവും ആ കരുതലിന്‍റെ വിടവും അത് നഷ്ടപ്പെടുമ്പോഴേ മനസ്സിലാക്കാറൂള്ളു. അല്ലേ മാഷേ...കണ്ണുള്ളപ്പോള്‍ അതിന്‍റെ വില അറിയില്ലല്ലോ.....



Posted by മാറുന്ന മലയാളി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 3:33:00 PM

30. Thampuran has left a new comment on your post "കോലത്ത്‌ നാട്‌":

വാസ്തവം കണ്ണൂരാനെ..



Posted by Thampuran to പെരുംകളിയാട്ടം at 12:31 AM

31. cALviN::കാല്‍‌വിന്‍ has left a new comment on your post "വേള്‍ഡ് റെക്കോഡ്":

മനോരമ ഓൺലൈനിൽ ഉണ്ടായിരുന്ന ന്യൂസ് ഇപ്പോൾ കാണാനില്ല.. വാർത്തകൾക്ക് ഇത്രയും ദാരിദ്ര്യമോ?



Posted by cALviN::കാല്‍‌വിന്‍ to ഇദെന്താ?? at 25 November 2009 14:59

32. വഴിപോക്കന്‍™ has left a new comment on your post "“കരട്.!“":

ഇന്നലെകളിൽ കരട് ... കരടിയായാൽ തിരികെ റോയിച്ചന്റെ കണ്ണിൽ കരട് വീഴും ... അങ്ങനെ ഒരു കരട് താങ്ങാൻ തെമ്മാടി പറയുന്ന നീയും ഞാനും ഉൾപ്പെട്ട ഈ റോയിച്ചന്മാർക്ക് കഴിയുമോ ... സ്ത്രീ സ്വാതന്ത്ര്യം എന്നത് കണ്ണിലുടക്കുന്ന കരട് കരഞ്ഞു കളയാൻ മാത്രം ...

ഇന്നത്തെ കരട് ... മധുരതരമായി ചിരിക്കുന്ന മുഖത്തോടെ ഒട്ടനേകം കരടുകൾ കണ്ണിലൂടെ കയറ്റി വിടാൻ സ്വാതന്ത്ര്യവും സൂഷ്മതയും ഉള്ള അവളുമാർ, സ്വന്തം കണ്ണിലിട്ട കരടിനു മധുര തരമായി പ്രതികാരം ചെയ്യുന്ന അവൾ ...

സ്ത്രീയുടെ രഹസ്യം എന്നത് അവൾ മാത്രമറിയുന്നവയാണ് .

നാളത്തെ കരട് ..... കണ്ണിൽ വീഴുന്ന കരടിനെ അപ്പോൾ തന്നെ പിക്കർ ഉപയോഗിച്ച് എടുത്തു കളയാൻ മടിക്കാത്ത അവൾ ...
ഒരു റോയിച്ചനു പകരം ഒൻപതു റോയിച്ചന്മാർ ക്യൂ നിൽക്കും ...

സ്ത്രീ സ്വാതന്ത്ര്യം എന്നത് വാക്കിലല്ല .. പ്രവർത്തിലാണ് ...



Posted by വഴിപോക്കന്‍™ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 2:32 PM

33. Anonymous has left a new comment on your post "നസീര്‍ കടിക്കാട്":

കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?

nannaayi !
MP.HASHIM



Posted by Anonymous to പുതുകവിത at November 25, 2009 2:08 AM

34. krish | കൃഷ് has left a new comment on your post "1st Happy Birthday!":

കുഞ്ഞിനു ആശംസകള്‍!



Posted by krish | കൃഷ് to നിശ്ചലനിമിഷങ്ങള്‍ at November 25, 2009 12:29 AM

35. Anonymous has left a new comment on your post "കിളിമാനം":

കുട്ടന്‍ കൊള്ളാം :-)

ഇത് കണ്ണൂര്‍ മൊത്തം ഇങ്ങനെ ആണോ? പണ്ട് 4 അം ക്ലാസ്സില്‍ പഠിക്കുമ്പോ (അതെ കണ്ണൂര്‍ തന്നെ, ഒരു കുഗ്രാമത്തില്‍ ..) ആരാകാന്‍ ആണ് ആഗ്രഹം എന്ന് ക്ലാസ്സില്‍ ചോദിച്ചാല്‍ 100% ഉം പറയും 'ബാലേട്ടന്‍' !
ബാലേട്ടന്‍ കണ്ണൂര്‍ പെരുമ്പള്ളി റൂട്ടില്‍ ഓടുന്ന ശില്പ ബസിലെ ഡ്രൈവര്‍ ആരുന്നു.



Posted by Anonymous to കുമാര സംഭവങ്ങള്‍ at November 25, 2009 3:45 PM

36. മാറുന്ന മലയാളി has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

കേഴ്വിക്കാരെക്കാള്‍ കൂടുതല്‍ പ്രാസംഗികരുള്ള നാടല്ലേ നമ്മുടേത്.........:)



Posted by മാറുന്ന മലയാളി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 3:47:00 PM

37. മാറുന്ന മലയാളി has left a new comment on your post "“കരട്.!“":

കൊച്ചുതെമ്മാടി തന്നെ....................



Posted by മാറുന്ന മലയാളി to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 3:40 PM

38. നിലാവുപോലെ.. has left a new comment on your post "ഒരു കവിയുടെ കല്യാണരാത്രിയില്‍":

adipoli mashe!!!



Posted by നിലാവുപോലെ.. to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 12:57 AM

39. നിലാവുപോലെ.. has left a new comment on your post "ലൊക്കേഷന്‍":

aparam......



Posted by നിലാവുപോലെ.. to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 1:01 AM

40. പഥികന്‍ has left a new comment on your post "ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം":

ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം 17 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍വര്‍ക്കും അറിയാവുന്ന ചില സത്യങളുമായി ഒരു അന്വേഷണ റിപ്പോര്‍ട്ട് വരാനുമെടുത്തു ഇത്രയും കാലയളവു. കുറ്റവാളികള്‍ ആ കുറ്റത്തിന്റെ ഫലമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെയായി. ജയിലില്‍ കിടക്കേണ്ട സമയത്തു അവര്‍ രാജാവായി വാണതിനു നാം ആരെ പഴിക്കും.



Posted by പഥികന്‍ to നീരുറവ തേടി at November 25, 2009 2:26 PM

41. ചിന്തകന്‍ has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

എന്ത് കൊണ്ട് ഇസ് ലാമിക് ഫൈനാന്‍സ്?



Posted by ചിന്തകന്‍ to നമ്മുടെ ബൂലോകം at November 25, 2009 3:15 PM

42. :: VM :: has left a new comment on your post "കിളിമാനം":

കുമാര:)
മുണ്ടുപറി/അഴിയല്‍/ഓടല്‍ ഒക്കെ ദിലീപ്/സലീംകുമാര്‍/ഹരിശ്രീ അശോകന്‍/കൊച്ചിന്‍ ഹനീഫ ടീമിന്റെ വളിച്ച തമാശകളാണെങ്കിലും, ചില പ്രയോഗങ്ങളൊക്കെ രസിച്ചു



Posted by :: VM :: to കുമാര സംഭവങ്ങള്‍ at November 25, 2009 2:43 PM

43. മാറുന്ന മലയാളി has left a new comment on your post "എനിക്കു ചിതയൊരുങ്ങുമ്പോള്‍":

:)



Posted by മാറുന്ന മലയാളി to ജയകൃഷ്ണന്‍റെ കവിതകള്‍ at 2:14 PM

44. ഭായി നിങ്ങളുടെ പോസ്റ്റ് "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ പ്രസക്തമാണ് താങ്കളുടെ നിരീക്ഷണം!
അഭിനന്ദനങള്‍.



ഭായി , യുക്തിവാദം ലേക്ക് November 25, 2009 2:04 AM ന് പോസ്റ്റ് ചെയ്തത്

45. ഉമ്മിണ്ണിപിള്ള has left a new comment on your post "ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":

ഉമ്മിണിപ്പിള്ളക്കു പറയാനുണ്ടായിരുന്നത് പിള്ളാ‍രെടുത്തു പെരപ്പൊറത്തു തൂക്കി.

http://pulav.blogspot.com/2009/11/blog-post_24.html



Posted by ഉമ്മിണ്ണിപിള്ള to OpenHouse at Wednesday, November 25, 2009 3:30:00 PM IST

46. കോട്ടയം നസ്രാണി has left a new comment on your post "പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ...":

ithu vaayichappol ee cinema kaananam ennu thonnunnu



Posted by കോട്ടയം നസ്രാണി to പോങ്ങുമ്മൂടന്‍ at November 25, 2009 3:19 PM

47. Vivara Vicharam has left a new comment on your post "ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":

കാണാപ്പുറം,

"ഒന്നുകിൽ, സമരകാലഘട്ടത്തിൽ ആവേശംകൊള്ളിക്കാനായി അണികളെ പഠിപ്പിച്ചതു തെറ്റി. അതല്ലെങ്കിൽ - പിന്നീട് ഭരണകാലഘട്ടത്തിൽ അണികളെ പഠിപ്പിക്കാഞ്ഞതു തെറ്റി. എവിടെയോ ഒരിടത്തു പിഴവ് സംഭവിച്ചുവെന്നു തീർച്ചയാണ്. ആദ്യമോ രണ്ടാമതോ എന്നതിൽ മാത്രമേ തർക്കത്തിനു വകയുള്ളൂ."

ഇത്തരം, അവസ്ഥ പൊതു ജീവിതത്തില്‍ ഉണ്ടാകാം. കാരണം സ്വയം കണ്ടെത്തിയതില്‍ വലിയ പ്രശ്നവുമില്ല. കുറ്റക്കാരെ കണ്ടെത്തിയതില്‍ പ്രശ്നമുണ്ടെന്നാണു് എനിക്കു് തോന്നുന്നതു്.

ഒന്നുകില്‍, സമരകാലഘട്ടത്തില്‍ അമിതാവേശം കൊണ്ടു. പഠിച്ചതു തെറ്റി. അതല്ലെങ്കില്‍ - പിന്നീട് ഭരണകാലഘട്ടത്തില്‍ നടന്ന കാര്യങ്ങള്‍ വേണ്ടവിധം പഠിക്കാതെപോയി. എവിടെയോ ഒരിടത്തു പിഴവ് സംഭവിച്ചുവെന്നു തീര്‍ച്ചയാണ്. ആദ്യമോ രണ്ടാമതോ എന്നതില്‍ മാത്രമേ തര്‍ക്കത്തിനു വകയുള്ളൂ.

'കാണാപ്പുറം' സമ്മതിച്ചതു് പോലെ
"അതൊരു വലിയ വഞ്ചനയായി അനുഭവപ്പെടുകയും വികാരം പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ള അനവധി വിദ്യാർത്ഥിസഖാക്കളുണ്ട്. അതോടെ രാഷ്ട്രീയത്തോടുള്ള അമിതാവേശം അടങ്ങിയവരുണ്ട്."

ഈ അമിതാവേശം തന്നെയാകാം പ്രശ്നമായതു്.



Posted by Vivara Vicharam to OpenHouse at Wednesday, November 25, 2009 2:54:00 PM IST

48. മാറുന്ന മലയാളി has left a new comment on your post "ഓര്‍മ്മയിലെ പാട്ടുകാരന്‍":

ഒരാഴ്ചയ്ക്ക് മുന്‍പാണ് രോഗം കണ്ടെത്തിയതത്രെ.....
എത്ര പെട്ടന്നാണ് ജീവിതം മാറിമറിയുന്നത്



Posted by മാറുന്ന മലയാളി to കുരുത്തംകെട്ടത് at November 25, 2009 12:52 AM

49. നാട്ടുകാരന്‍ has left a new comment on your post "പത്തു കല്പനകള്‍ !":

പ്രശാന്തിന്റെ കമെന്റ് നീക്കം ചെയ്യപ്പെട്ടതിൽ ഞാനും നമ്മുടെബൂലോകവും നിരപരാധികളാണെന്നു മനസ്സിലാക്കുമല്ലോ.



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at November 25, 2009 3:51 PM

50. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "പെങ്ങള്‍..":

മനസ്സില്‍ തട്ടുന്ന വരികള്‍ ഉണ്ടിതില്‍ പക്ഷെ പലയിടത്തു വാചാലമായി പോയി. കവിതയില്‍ നിന്ന് യാഥാര്‍ത്ഥ കവിതയെ കണ്ടെടുക്കുന്ന മുനുക്കു പണിയെന്ന കവിതയെഴുത്തിലെ പ്രധാന ഇനം ഹന്‍ല്ലലത്തിന്‍റെ അക്ഷമകാരണം യഥാവിധി നടന്നിട്ടില്ല എന്നു തോന്നുന്നു അതുകൊണ്ടു തന്നെ ഈ കവിത ചെറിയ ഒരു പരാജയമായി. പക്ഷെ ഇനിയും അതു ചെയ്തെടുക്കാവുന്നതേയുള്ളു. ഒന്നുകൂടി മിനുക്കിയെടുത്ത്‌ ഈ ബ്ളോഗ്ഗില്‍ തന്നെ റീപോസ്റ്റായി ഇടുക..



Posted by സന്തോഷ്‌ പല്ലശ്ശന to !...Murivukal മുറിവുകള്‍...! at November 25, 2009 3:28 PM

51. ഇട്ടിമാളു has left a new comment on your post "കണ്ടു പിടിച്ചേയ്‌ ! (കഥ)":

“കുന്നിക്കുരു പാലം പോയ്” എന്നു പറഞ്ഞ് കുന്നിക്കുരു മുറ്റത്ത് എറിഞ്ഞ് ഇതു പോലെ കളിക്കണ ഒരു കളിയുണ്ടാരുന്നു.. ഇപ്പോ ആരേലും അങ്ങിനെ കളിക്കുന്നുണ്ടോ ആവോ?



Posted by ഇട്ടിമാളു to ശിഖരവേരുകള്‍ at November 25, 2009 1:30 AM

52. [Shaf] നിങ്ങളുടെ പോസ്റ്റ് "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാട്ടിപരുത്തിയുടെ ഈ ഉദ്യമത്തെ ആദ്യം തന്നെ പ്രശംസിക്കട്ടെ...
യാത്രമൊഴിയുടെ ആ പോസ്റ്റുകളിൽ ഇടപെടലുകൽ നടത്തിയിട്ടില്ലെങ്കിലും സസൂക്ഷം വായിക്കുകയും തുടർന്നുള്ള സംവാദങ്ങളും ശ്രദ്ധിച്ചിരുന്നു..അതുതന്നെ ഇവിടേയും തുടരുന്നു ..:)പഠിത്തം കഴിഞു മതി ഇടപെടൽ,‘പ്രവാസജീവിതത്തിലെ സമയ ദൌർലഭ്യം‘ എന്നതിനുള്ളിൽ ഞാൻ ഒളിക്കുന്നു..



[Shaf] , യുക്തിവാദം ലേക്ക് November 25, 2009 1:57 AM ന് പോസ്റ്റ് ചെയ്തത്

53. മാറുന്ന മലയാളി has left a new comment on your post "ഇരുപത്തേഴിന്റെ കുഴപ്പം….":

അത് ശരി ....കല്യാണ പ്രായമൊക്കെ ആയി അല്ലെ.......:)



Posted by മാറുന്ന മലയാളി to കരിങ്കല്ല് at November 25, 2009 10:57 AM

54. Thampuran has left a new comment on your post "കോതാമ്മൂരിയാട്ടം":

വിവരണങ്ങള്‍ എല്ലാം നന്നായിരിക്കുന്നൂ....
കോതാമൂരിയാട്ടം നാശോന്മുഖം ആയിക്കൊണ്ടിരിക്കുന്നൂ..ശരിയാണു മറ്റു കലാരൂപങ്ങളെ പ്പോലെ വരുമാനം കുറവായതിനാലും
ഇതിലൊന്നും താല്‍പ്പര്യം ഇല്ലാത്ത പരിഷ്കൃതമായ ഒരു നാട്ടിന്‍പുറം രൂപപ്പെടുന്നതിനാലും ...
അനിവാര്യമായമാറ്റത്തില്‍ മറഞ്ഞ്പോയ്ക്കൊണ്ടിരിക്കുന്നൂ...

കണ്ണൂര്‍ ജില്ലയിലെ എന്റെ ഗ്രാമത്തില്‍ അഭിമാനത്തോടെ പറയട്ടെ ഇന്നും നടന്നുപോകുന്നൂ...കോതാമൂരിയാട്ടം.



Posted by Thampuran to പെരുംകളിയാട്ടം at 1:18 AM

55. ഹാരിസ്‌ എടവന has left a new comment on your post "പത്തല്‍ പുരാണം":

കല്ലുമ്മല്‍ പരത്തീയതെന്നും വകഭേദം
പിന്നെനല്ല പുഴുങ്ങലരി തന്നെ വേണം
പത്തിലിനു.കയില്‍ന്റെ കണ
വേണം നല്ല സോഫ്റ്റായി ക്കിട്ടാന്‍
ശ്രദ്ദേയാ
ഒരു അഭ്യര്‍ഥനയുണ്ട്
പണപ്പായറ്റും
അതിന്റെ വകഭേദങ്ങളും
അതുണ്ടാക്കുന്ന സാമൂഹിക സഹവര്‍ത്വിത്തവും സഹകരണവും
സുരക്ഷിതത്വവും ഒക്കെയു
ള്ള ഒരൂ ഗംഭീര ലേഖനം വേണം.
തല്‍ക്കാലം
പത്തല്‍ തിന്നാനെനിക്കു ആറുമാസം കൂടിയുണ്ട്



Posted by ഹാരിസ്‌ എടവന to കരിനാക്ക് at November 25, 2009 12:28 PM

56. നാട്ടുകാരന്‍ has left a new comment on your post "പത്തു കല്പനകള്‍ !":

പ്രശാന്ത്,

തെറ്റിദ്ധരിച്ചുപോയത് മനസിലായിക്കാണും എന്നു കരുതുന്നു. പ്രശാന്തിന്റെ കമെന്റുകൾ എല്ലാം എന്റെ മെയിലിൽ കിട്ടുന്നുണ്ട്. അതിൻ തീർച്ചയായും മറുപടി നൽകുന്നതുമാണ്. ഞാനിപ്പോൾ അല്പം ജോലിത്തിരക്കിലാണ്. സഭ്യമായ രീതിയിൽ പ്രതികരിക്കുന്ന എല്ലാ ആളുകൾക്കും ഞാൻ മറുപടി നൽകിയിട്ടുമുണ്ട് എന്നു മുകളിൽ വായിച്ചാൽ മനസ്സിലാകും. അതുപോലെതന്നെ പ്രശാന്തിനും ഞാൻ മറുപടി പറയാൻ വരാം. അല്പം സാവകാശം വേണം.



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at November 25, 2009 3:48 PM

Reply all
Reply to author
Forward
0 new messages