[ ഷഷ്ഠി - 17:59:54:875 ]

0 views
Skip to first unread message

ആവനാഴി

unread,
Aug 10, 2007, 1:59:55 PM8/10/07
to marumo...@googlegroups.com
ആവനാഴി has left a new comment on your post "ഷഷ്ഠി":

കൈപ്പള്ളി ഇന്ത്യയിലെ മനുഷ്യാവകാശധ്വംസനങ്ങളെപ്പറ്റി മാധ്യമങ്ങളീല്‍ വന്നതിന്റെ ലിങ്കാണല്ലോ കൊടുത്തിരിക്കുന്നത്. അനുവാചകര്‍ക്ക് അതു വായിച്ചുനോക്കി എന്താണു അവിടെ നടക്കുന്നത് എന്നു അറിയാനും പ്രതികരിക്കാനും അവയുതകും. പലപ്പോഴും എല്ലാ വാര്‍ത്തകളും നമ്മള്‍ വായിച്ചെന്നു വരില്ല. ഒരിടത്തു തന്നെ ഈ ലിങ്കുകള്‍ ഇട്ടതുകൊണ്ട് എളുപ്പത്തില്‍ അവ വായിക്കാന്‍ കഴിഞ്ഞു.

അനുവാചകര്‍ അഭിപ്രായം എഴുതുമ്പോള്‍ സന്ദര്‍‌ഭോചിതമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വെറുതെ കാടു കയറും. പിന്നെ ആവശ്യമില്ലാതെ വ്യക്തിവൈരാഗ്യത്തിലേക്കതു വഴി വക്കും. അതിന്റെയൊന്നും ആവശ്യമില്ല.

Let us interact within the context.

ഇവിടെ കൈപ്പള്ളി ഈ ലിങ്കുകള്‍ ഇട്ടതല്ലാതെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒന്നും ഇവിടേ പ്രസ്താവിച്ചു കണ്ടില്ല.

അതുകൊണ്ട് ഗുണാളന്റെ കമന്റില്‍ നിന്നു താഴെ ഉദ്ധരിച്ചിരിക്കുന്നത് ആവശ്യമായിരുന്നോ എന്നു സന്ദേഹിക്കുന്നു.

ഉദ്ധാരണം താഴെ:

3)Last but not least . Start giving respect to women , not because they are weak , but because Kumaranashan said 'Paraakramam Sthreekalodalla Vendoo' ”



Posted by ആവനാഴി to കൈപ്പള്ളി :: Kaippally at 9:57 PM
Reply all
Reply to author
Forward
0 new messages