[Marumozhi - 44 Coments - 10_039_15:00:02_590]

2 views
Skip to first unread message

Marumozhi

unread,
Feb 8, 2010, 10:00:02 AM2/8/10
to Marumozhi
1. സെറീന നിങ്ങളുടെ പോസ്റ്റ് "എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുതി വെയ്ക്കപ്പെടുന്നുണ്ടാവണം
നാം ആരുടെയൊക്കെയോ ചോരയില്‍..
നല്ല കവിത രാമചന്ദ്രന്‍.



സെറീന , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 3:11 pm ന് പോസ്റ്റ് ചെയ്തത്

2. അരുണ്‍ / Arun has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

മലയാളിത്തം ഉള്ള ഒരുവിധം ഹിന്ദുപ്പേരുകള്‍ ഒക്കെ വയസ്സന്മാരായി. രാമന്‍ , കൃഷ്ണന്‍, നാരായണന്‍, ശങ്കരന്‍ ഒക്കെ ഇനിയെത്രകാലം ?
ചാത്തപ്പന്‍,കോരന്‍,താമി, കുഞ്ഞുണ്ണി, മുതലായ സെമി-ദളിത് പേരുകള്‍ ആണെങ്കില്‍ ചത്തുമണ്ണടിഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ പൂനെയില്‍ നിന്നും അയോധ്യയില്‍ നിന്നും ഹിന്ദുത്വം ഇറക്കുമതി ചെയ്യുന്നുണ്ട്. കൂടെ പേരുകളും അമന്‍ , സുമന്‍ , യദു , രാഹുല്‍ അങ്ങനെയിങ്ങനെയെങ്ങനെ ?!



Posted by അരുണ്‍ / Arun to കരിനാക്ക് at February 8, 2010 5:28 PM

3. അനിൽ@ബ്ലൊഗ് has left a new comment on your post "ലക്ഷദ്വീപ് കാഴ്ചകള്‍":

കൊള്ളാം.
നല്ല ചിത്രങ്ങള്‍



Posted by അനിൽ@ബ്ലൊഗ് to വെട്ടം at 8 February 2010 19:58

4. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റ്റോംസ് കോനുമഠം- നന്നായെന്ന് ആദ്യം വന്ന് പറഞ്ഞതിനൊരു നന്ദി.

സന്ദീപ് കളപ്പുരയ്ക്കല്‍- എന്ത് ചെയ്യാം എനിക്കവളെ വായിക്കാന്‍ മാത്രമേ കഴിയൂ.. അന്നും ഇന്നും!

ഹംസ- അയല്‍ വാസി ആയതിനാല്‍ കേട്ടിരിക്കും. പണ്ട് ഇത് പോലെ കുറേ ഉണ്ടായിരുന്നു. ഞങ്ങളുടെ അവിടെ.
ഈ നാടന്‍ വേശ്യകള്‍ ഉണ്ടാവാന്‍ കാരണം മെയിന്‍ പട്ടിണി തന്നെ.
മറ്റൊന്ന്, അസാദ് വണ്ടൂര്‍‘പട്ടുറുമാല്‍‘ എന്ന പ്രോഗ്രാമില്‍ ഇന്നലെ പറഞ്ഞതും.

ശ്രീ- അതെ ശ്രീ പറഞ്ഞാല്‍ തീരാത്ത, തീരെ പറയാനും പറ്റാത്ത അനുഭവങ്ങള്‍ കുറേയേറെ ഇനിയുമുണ്ട്. ഇവിടം മടുത്തില്ലെങ്കില്‍, ദൈവസഹായമുണ്ടായാല്‍ നമുക്ക് എഴുതാം.
(താങ്കള്‍ പറഞ്ഞതിനാലാണ് ഇപ്പോള്‍ എല്ലാത്തിനും ചിത്രം വരക്കാന്‍ തോന്നുന്നത്)

ഭായി- മാഷെ എനിക്കറിയാം താങ്കളുടെ കമന്റുകള്‍.....

ramanika- മുമ്പ് അവളിത് പറയുമ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ട പോലെ..

കൂതറHashimܓ- ഹാഷിം, മറിച്ചും.

കുറുപ്പിന്‍റെ കണക്കു പുസ്തകം- അന്നത്തെ ആ പെറ്റുമ്മക്ക് ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍, വലിയ കുട്ടി ആണായി ജനിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് തോന്നാറുണ്ട്.

എല്ലാവര്‍ക്കും നന്ദി പറയുന്നു. വീണ്ടും കാണാം,



OAB/ഒഎബി , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 3:59 pm ന് പോസ്റ്റ് ചെയ്തത്

5. അനിൽ@ബ്ലൊഗ് has left a new comment on your post "ഓതറൈസേഷന്‍ എന്ന കടലാസുപുലി":

സാരമില്ലെന്നെ, എസ്.ഐ ആകുമ്പോള്‍ ഓടിക്കാം.

എളുപ്പം നടക്കുന്ന ഒരു പണി ഒരു ജീപ്പ് വാങ്ങുക എന്നതാണ്. എന്നിട്ട് എല്ലാ ദിവസവും അതില്‍ ഓഫീസില്‍ ചെല്ലുക.
:)



Posted by അനിൽ@ബ്ലൊഗ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 8, 2010 6:26 AM

6. കുഞ്ഞൻ has left a new comment on your post "ഹിമാലയ യാത്ര - PART 8":

ദൈവമേ സജിച്ചായന്റെ ഓർമ്മ കൂടുതൽ ഷാർപ്പാകണമേ...

ഈ ഷാർപ്പനസ്സ് അത് ബൂലോഗർക്ക് ഭാഗ്യമായി..!

മറ്റു ലക്കങ്ങളിലിൽ നിന്നും വ്യത്യസ്ഥമായി ഈ ലക്കത്തിൽ കളിയും ചിരിയുമില്ലാതെ, സ്നേഹനിധിയായ ഒരച്ഛൻ തന്റെ മക്കളോട് തന്റെ വാത്സല്യം പുറത്തുകാണിക്കാതെ സീരിയസായി ഇടപെഴുകുന്നതുപോലെയായി ഈ ലക്കത്തെ യാത്രാ വിവരണം..!



Posted by കുഞ്ഞൻ to നമ്മുടെ ബൂലോകം at February 8, 2010 7:09 PM

7. vadavosky has left a new comment on your post "ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":

വളരെ നന്നായി. എഴുത്തിണ്റ്റെ ശൈലിയില്‍ പ്രകടമായ മാറ്റം. ഈ കഥ പറയാന്‍ ഈ ഘടന മാത്രമേ ചേരൂ എന്ന് തോന്നിക്കുന്ന ക്രാഫ്റ്റ്‌.



Posted by vadavosky to ലേഡി ലാസറസ് || Lady Lazarus at February 8, 2010 7:43 PM

8. കുഞ്ഞൻ has left a new comment on your post "LAND OF PYRAMIDS 1":

പുണ്യാളച്ചൊ..
അർപ്പണമനോഭാവത്തിന് ഒരു വലിയ സല്യൂട്ട്..

ജൂഡാസിന്റെ അഭിപ്രായങ്ങൾ വളരെ ശ്രദ്ധേയമായവയാണ്..ഇതെല്ലാ ബ്ലോഗേഴ്സും കിട്ടാവുന്ന നല്ലൊരു വഴികാട്ടിയാണ്..



Posted by കുഞ്ഞൻ to Punya Bhoomy at February 8, 2010 4:13 PM

9. ഷാ has left a new comment on your post "ഹിമാലയ യാത്ര - PART 9":

ഉത്തരം സിമ്പിള്‍ പ്രസെന്റ് ടെന്‍സില്‍ മതിയോ, അതോ , പ്രസെന്റ് പെര്‍ഫെക്ടില്‍ തന്നെ വേണോ?

പഴയ മറുനാടന്‍ യാത്രകളൊക്കെ ഓര്‍മ്മ വന്നു... എന്തായാലും ആ അനുഭവം കലക്കി..!!



Posted by ഷാ to നമ്മുടെ ബൂലോകം at February 8, 2010 6:50 PM

10. Cartoonist has left a new comment on your post "എന്തുകൊണ്ടാണു അവർ മാദ്ധ്യമപ്രവർത്തകരാകാത്തത്?":

ഇന്നലെ വായിച്ച ഒരു ഫലിതം :
യുദ്ധം. ശത്രുരാജ്യത്തിന്റെ പട്ടാളക്കാര്‍ വാതില്‍തകര്‍ത്ത് അകത്ത്...
യുവതിയേയും അമ്മൂമ്മയേയും ബലാല്‍ ചെയ്യുമെന്ന് ഭീഷണി.
“ഞാന്‍‍ വഴങ്ങാം. പക്ഷെ, എന്റെ പാവം അമ്മൂമ്മയെ...” എന്ന് യുവതി.

ഇത് കേട്ടതും പ്രെഷര്‍ കുകര്‍ വലിച്ചെറിഞ്ഞ് അടുക്കളയില്‍നിന്ന് അലറിയടുക്കുന്ന അമ്മൂമ്മ:

“ഭ! കുരുകുരുത്തം കെട്ടവളെ!
WAR IS WAR"
.............................
ഇതിന്റെ കഥാസാരം? ഇന്നത്തെ ഒരു കുടുബത്തോട് ചോദിച്ചുനോക്കൂ.

കുട്ടിയും അച്ഛനും അമ്മയും വയസ്സന്‍-വയസ്സിയു ഒരേ സമയം പറയും- “രാജ്യസ്നേഹം”.

കൂടുതലൊന്നും പറയാനില്ല്ല.

ഉള്ളില്‍ത്തട്ടിയാണ് പ്രദീപ് ഇതെഴുതിയത് എന്നു തോന്നി.. :)



Posted by Cartoonist to ദൃഷ്ടിദോഷം at Monday, February 08, 2010

11. മാനസ has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

എണേ റോസേ, ഇത് കൊള്ളാമല്ലോ.........
തിരിഞ്ഞു നോക്കാതെ ഓടുന്നത് ഞാന്‍ കണ്ടാരുന്നു...:p



Posted by മാനസ to അയനം at February 8, 2010 7:08 PM

12. തണല്‍ has left a new comment on your post "തമസോമാ ജ്യോതിര്‍ഗമയഃ":

ഏവര്‍ക്കും പകരാന്‍ ..ഈ വെളിച്ചം കെടാതെ ഇരിക്കട്ടെ!



Posted by തണല്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 8, 2010 5:17 AM

13. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

വിട്ടു പോയവയും മറ്റു പ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷമാവുന്നവയും വായനക്കാര്‍ കമന്റിലൂടെ കൂട്ടിച്ചേര്‍ത്താല്‍ ഭാവിയില്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെടാതിരിക്കില്ല.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at February 8, 2010 3:48 PM

14. മുഫാദ്‌/\mufad has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

ചിരിച്ചു...



Posted by മുഫാദ്‌/\mufad to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 8:02:00 PM

15. kathayillaaththaval has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

അനുഭവ കഥ നന്നായിട്ടുണ്ട് ശ്രീ ...
ശ്രീയുടെ പൂച്ച തന്നെ താരം !!!



Posted by kathayillaaththaval to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 7:50 PM

16. Paachu / പാച്ചു has left a new comment on your post "കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം":

അഭിവാദ്യങ്ങള്‍ !!!!!!



Posted by Paachu / പാച്ചു to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at February 8, 2010 6:06 AM

17. Priya നിങ്ങളുടെ പോസ്റ്റ് "ഓർമ്മപ്പെടുത്തലുകൾ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നരിക്കുന്നന്‍.. പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലൊ..



Priya , ചീന്തുകൾ ലേക്ക് 2010, ഫെബ്രുവരി 8 6:39 pm ന് പോസ്റ്റ് ചെയ്തത്

18. punyalan.net has left a new comment on your post "The Dream":

i have read Appus analysis on this photo. you are absolutely right in your thinking. what i thought is how it merge with neruda's words " terrible wings " the dry and distracting forground can it not be interperted as tough and rough past of this person and heading for something green ( hope)?? I love Appus comments and moreover the picture could initiate all this thoughts and discussions. i am learning more .. Excellent work kichu. thanks Appu for lovely efforts to show the examples.



Posted by punyalan.net to നീലാംബരി at February 8, 2010 7:24 PM

19. Anonymous has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

njankasmalan says ..

ഫാസിസത്തിനു Fascism അല്ലേ സ്പെല്ലിങ് ?
facism തന്നെയാണൊ ഉദ്ധേശിച്ചതു ?


I am pity of you when you justify manorama . You need not praise Deshabhimani.
I would have appreciated if you put Janmabhumi report instead of Manorama .

Your organisation will never raise until you stop subscribing manorama - my sincere advice .



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 8, 2010 7:48 PM

20. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ഭാവുകങ്ങള്‍..
എല്ലാവരേയും കാണാന്‍ കഴിഞ്ഞു, സന്തോഷം.

മുരള്‍സ്.. ഒന്നൊന്നര വിവരണം.!
:)



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to ,Murali I പെയ്തൊഴിയാതെ at 8 February 2010 06:42

21. This Is My Blog - fishing guy has left a new comment on your post "The Dream":

Kichu: What a cool place to capture the essence of the jungle.



Posted by This Is My Blog - fishing guy to നീലാംബരി at February 8, 2010 7:00 PM

22. Anonymous has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

Dear Ahamkari,

Some jihaadis are intentionally utilizing your blog to give publicity to hate, racist and vulgar blogs like vichitrakeralam. These ruffian's intention may be mental harassment and enjoying the pleasure derived from it, So please take care.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 8, 2010 7:21 PM

23. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബഷീറെ,
എഴുത്തിന് മൂര്‍ച്ച കൂടി വരുന്നു.
വരയും ഇഷ്ടപ്പെട്ടു.



അനിൽ@ബ്ലൊഗ് , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 5:14 pm ന് പോസ്റ്റ് ചെയ്തത്

24. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫ്‌,
താങ്കളുടെ പോസ്റ്റുകൾ വായിക്കാറുണ്ടായിരുന്നു, പലപ്പോഴും ജോലിത്തിരക്കുകൾ മൂലം കമന്റുകൾ പൂർണ്ണമാക്കാനായില്ല, അതിനാൽ പോസ്റ്റ്‌ ചെയ്യാതെ വിടുകയായിരുന്നു. പിന്നീട്‌ പ്രസക്തമല്ലെന്നു തോന്നിയപ്പോൾ (ചർച്ചകൾ പുരോഗമിച്ചതിനാൽ) കമന്റുകൾ ഒഴിവാക്കി.
ഇവിടെ ചിലത്‌ ഞാനും കുറിക്കട്ടെ. എന്റെ കാഴ്ചപ്പാടുകൾ മാത്രമാണിവ, ഏതെങ്കിലും ഗ്രൂപ്പിലേയ്ക്ക്‌ ഞാനില്ല.

1. ഞാൻ ആരാണ്‌?

ഞാൻ ഞാൻ മാത്രമാണ്‌. സമൂഹത്തിൽ നിന്നും പലതും പഠിച്ചും പഠിച്ചുകൊണ്ടേയിരുന്നും ജീവിക്കുന്നു, അത്രമാത്രം. എന്നെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ അയച്ചതാണെന്ന ചിന്തയൊന്നും എനിക്കില്ല. എനിക്കും എന്നെ അറിയുന്നവർക്കും അപ്പുറം എനിക്ക്‌ പ്രസക്തിയുമില്ല. ഓരോ വ്യക്തിയേയും അറിയാവുന്നവരുടെ ഗ്രൂപ്പിന്റെ വലിപ്പം അനുസരിച്ച്‌ അവർ ചരിത്രത്തിൽ പ്രസക്തരാവുകയോ അല്ലാതാവുകയോ ചെയ്യുന്നു. ഒരു പരിധി വരെ ഇത്‌ ഓരോ വ്യക്തിയുടേയും aptitude-ഉം attitude-ഉം അനുസരിച്ച്‌ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യാം, കഴിവിനും സാമൂഹ്യസാഹചര്യങ്ങൾക്കും അനുസരിച്ച്‌ പ്രസക്തരാവുകയോ അല്ലാതാവുകയോ ആവാം.

2. എന്താണ്‌ എന്റെ ഉത്തരവാദിത്വം?
ഇതും തീരുമാനിക്കുന്നത്‌ ഞാൻ തന്നെയാണ്‌. തൽക്കാലം എന്റെ പ്രഥമ ഉത്തരവാദിത്വം ഞാനടങ്ങുന്ന എന്റെ കൊച്ചുകുടുംബത്തോടാണ്‌. സമൂഹജീവി എന്ന നിലയ്ക്ക്‌ സമൂഹത്തിന്റെ നിലനിൽപിനാവശ്യമായ കാര്യങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരിക എന്നതാണ്‌ എന്റെ ദ്വിദീയ ഉത്തരവാദിത്വം (കുറഞ്ഞപക്ഷം ആ നിലനിൽപ്‌ അപകടത്തിലാക്കാതിരിക്കുകയെങ്കിലും വേണം). എന്റെ സഹായം ആവശ്യമുള്ളവർക്ക്‌ അതെത്തിക്കുക എന്നത്‌ എന്റെ ഉത്തരവാദിത്വമല്ല, പക്ഷെ എനിക്കത്‌ സന്തോഷം തരും എന്നതിനാൽ ഞാനത്‌ ചെയ്യുന്നു. എന്റെ ചിന്താഗതികൾ എന്റേത്‌ മാത്രമാണെന്നും അത്‌ മറ്റൊരാളിൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും ഉള്ള നിലപാട്‌ ഉള്ളതിനാൽ സാമൂഹികമായൊരു ആശയസംവാദത്തിന്‌ മുതിരുന്നില്ല, പക്ഷെ മറ്റൊരാളെ ചിന്തിയ്ക്കാൻ എന്റെ ചിന്തകൾ പ്രേരിപ്പിയ്ക്കും എന്നു തോന്നുമ്പോൾ സംവാദത്തിന്‌ മടിയ്ക്കാറില്ല.

3. ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്‌?
ഞാൻ ഈ ലോകത്ത്‌ ജീവിയ്ക്കുന്ന ഒരു ജീവി ആണ്‌, ആ ഒരു ബന്ധം മാത്രമേ ഈ ലോകവുമായി എനിയ്ക്കുള്ളു. ഇതിന്റെ ഭാഗഭാക്കെന്ന നിലയിൽ എനിക്ക്‌ സാധിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു, അത്രമാത്രം.

4. എന്റെ കർമ്മങ്ങൾക്ക്‌ ഞാൻ ആരോടെങ്കിലും കണക്ക്‌ പറയേണ്ടതുണ്ടോ?
എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾക്ക്‌ ഞാൻ ആരോടും കണക്കു പറയേണ്ടതില്ല. മറ്റൊരാളെ ബാധിക്കുന്ന കാര്യമാണെങ്കിൽ തീർച്ചയായും പ്രസ്തുത വ്യക്തി കൂടി അത്‌ അറിഞ്ഞിരിക്കേണ്ടതാണ്‌, ആ വ്യക്തിയോട്‌ ഞാൻ കണക്കുപറഞ്ഞേ തീരൂ. എന്റെ ചെയ്തികൾ എന്റെ മരണശേഷം എന്റെ കുടുംബാഗങ്ങളേയും ബാധിക്കും എന്നതിനാൽ കരുതലോടെ മാത്രമേ ഞാൻ ഓരോ കാര്യവും ചെയ്യാവൂ.



അപ്പൂട്ടന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 7:30 pm ന് പോസ്റ്റ് ചെയ്തത്

25. അനില്‍@ബ്ലൊഗ് has left a new comment on your post "ഹിമാലയ യാത്ര - PART 9":

അച്ചായാ ഇത് പ്രിന്റ് ചെയ്ത് ഒന്നിച്ചെടുത്ത് വക്കണം. കുറേ യാത്രകള്‍ കഴിയുമ്പോള്‍ പൊത്തകം ആക്കാം.
:)

എഴുത്ത് ഉഗ്രനാവുന്നുണ്ട്, ഒരു നോവലിസ്റ്റിനെ തെളിഞ്ഞു കാണുന്നു.



Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at February 8, 2010 7:33 PM

26. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എങ്കിലും ചിലതൊക്കെ കാണുമ്പോള്‍
ചിലതൊക്കെ കേള്‍ക്കുമ്പോള്‍
ഇടം കൈയാണ് തരിക്കുന്നത്
ഇടം നെഞ്ചാണ് പൊള്ളുന്നത്

രാമചന്ദ്രന്‍ മാഷേ,
മേല്‍ വരികള്‍ എനിക്ക് ഒരുപാട് ഇഷ്ടായീ..
ആശംസ്കള്‍



റ്റോംസ് കോനുമഠം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 5:07 pm ന് പോസ്റ്റ് ചെയ്തത്

27. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

പുതിയ പോസ്റ്റ്‌ : പേരുകള്‍ക്കും വംശനാശം!!



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at February 8, 2010 3:49 PM

28. മുഫാദ്‌/\mufad has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ തോന്നിപ്പോയി...ബാംഗ്ലൂരിലോ കോഴിക്കോടോ ആരെങ്കിലും നടത്താനുള്ള വല്ല ഉദേശവുമുന്ടെന്കില്‍ അറിയിക്കണം.



Posted by മുഫാദ്‌/\mufad to ,Murali I പെയ്തൊഴിയാതെ at 8 February 2010 06:43

29. സിനു has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

പാമ്പ് വേട്ട വളരെ ഇഷ്ട്ടായിട്ടോ..
മാധവന്‍ വന്നില്ലായിരുന്നു എങ്കില്‍ നിങ്ങളെ ചര്‍ച്ച തീരുമ്പോഴേക്കും
പാമ്പ് ആയാലും ചേര ആയാലും അത് അതിന്റെ വഴിക്ക് പോയേനെ..
പ്യാരി പറഞ്ഞ പോലെ ശെരിക്കും ഈ കഥയിലെ താരം 'പൂച്ച'യാണ്.



Posted by സിനു to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 6:38 PM

30. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

8. ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നതെന്തിന്‌?
ഇതിന്‌ താങ്കൾ പറഞ്ഞ ഉത്തരങ്ങൾ അവിശ്വാസി എന്ന നിലയിൽ എനിക്കും സാധിക്കുന്നതാണ്‌. താങ്കൾക്ക്‌ താങ്കളുടെ വിശ്വാസമാണ്‌ ശരി, എനിക്ക്‌ മറിച്ചാണ്‌ അഭിപ്രായം. പക്ഷെ താങ്കളുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം എനിക്കില്ല.

9. എന്റെ ജീവിതത്തിൽ എനിക്ക്‌ പൂർണ സ്വാതന്ത്ര്യമുണ്ടോ?
ഉണ്ട്‌. മറ്റൊരാൾക്കും അതുണ്ടെന്ന ബോധം ഉണ്ടെങ്കിൽ, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അറിവുണ്ടെങ്കിൽ, സ്വന്തം സ്വാതന്ത്ര്യം തകർക്കാതെ തന്നെ നല്ല മനുഷ്യനായി ജീവിക്കാം.
സ്വാതന്ത്ര്യമോ അതില്ലായ്മയോ സ്വയം ഉണ്ടാക്കിയെടുക്കുന്ന ചിന്തകളാണ്‌. ഞാൻ വിചാരിച്ച കാര്യങ്ങൾ എല്ലാം നടക്കണമെന്നില്ല, പക്ഷെ സംഭവിക്കുന്നത്‌ എനിക്ക്‌ നല്ലതോ ചീത്തയോ എന്നത്‌ തീരുമാനിക്കുന്നത്‌ ഞാൻ തന്നെയാണ്‌. ശരിയായ ആത്മവിശ്വാസമുണ്ടെങ്കിൽ തിരിച്ചടികളും അനുകൂലമാക്കാം.

10. എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?.
ജീവിതം അവസാനിക്കും, എന്നുവെച്ചാൽ ഞാൻ ജീവിതത്തിൽ ശേഖരിച്ച ഡാറ്റാ, തലച്ചോറ്‌ മറ്റു അവയവങ്ങൾക്ക്‌ നൽകുന്ന നിർദ്ദേശങ്ങൾ എന്നിവ പിന്നീട്‌ പ്രോസസ്‌ ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ എന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങളും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ എന്റെ ചിന്തകളും അറിവും എന്റെ മരണത്തോടെ ഇല്ലാതാവും. പക്ഷെ എന്റെ ശരീരത്തിന്റെ ഭൗതികഭാഗങ്ങൾ പിന്നീട്‌ വേറെ എന്തെങ്കിലുമായി രൂപപ്പെടും. പ്രകൃതി അത്‌ ഊർജ്ജമായോ പദാർത്ഥമായോ പരിണമിപ്പിക്കും.
പരലോകം, ശിക്ഷ എന്നിവയൊക്കെ നാം അറിഞ്ഞിട്ടില്ലാത്ത ഒന്നാണ്‌, അസന്നിഗ്ദ്ധമായി ആരും ഇതുവരെ തെളിയിച്ചിട്ടില്ല. അതുകൊണ്ട്‌ വിശ്വസിക്കുന്നില്ല



അപ്പൂട്ടന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 7:32 pm ന് പോസ്റ്റ് ചെയ്തത്

31. vasanthalathika has left a new comment on your post "2009 ഇന്ത്യയ്ക്ക് ചൂടു കൂടിയ വര്‍ഷം":

മുന്പോരിയ്ക്കള്‍ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു.കോഴിക്കോട്മടിയ്ക്കല്കോല്ലെയ്ജിന്റെ ആസ്പത്രിയ്ക്ക് അരികെയുള്ള ഒരു ഈന്തപ്പന പൂതെന്നും കായ്ചെന്നുമുള്ള വാര്‍ത്ത...പുതിയ കൃഷിസാധ്യതകളല്ല അതുനര്തിയതു.പകരം അത്യുഷ്ണം ആവശ്യമുള്ള ഒരു ചെടി നമ്മുടെ നാട്ടില്‍ പൂക്കുമ്പോള്‍ നില്തെട്ട് ന്ന കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകളാണ്.കുറിഞ്ഞി അത് അറിഞ്ഞിട്ടുന്റാവുമല്ലോ.പൂക്കാത്ത മാവുകലെപ്പറ്റി പണ്ടുള്ളവര്‍ പറഞ്ഞത് തെറ്റുന്നു.അല്ലെ?



Posted by vasanthalathika to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:09 PM

32. റ്റോംസ് കോനുമഠം has left a new comment on your post "കമറുദ്ദീന്‍ ആമയം":

കമറൂ,

അറേബ്യന്‍ മറുപടിയില്‍
ഒരു ചായപ്പയ്യനു കൂടി
വേലനഷ്ടപ്പെടുന്നതോടെ
പശ്ചിമേഷ്യയില്‍ നിത്യ സമാധാനം

അര്‍ത്ഥമുള്ള വരികള്‍.ആശംസകള്‍...!!



Posted by റ്റോംസ് കോനുമഠം to പുതുകവിത at February 8, 2010 5:57 AM

33. റ്റോംസ് കോനുമഠം has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

ചില പേരുകള്‍ കൂടി:-

നാണപ്പന്‍,മൊളപ്പന്‍,ദാസ്പ്പന്‍, അപ്പാവു, പൂകച്ചന്‍, പല്ലേന്‍, ചിരുത, നാണി, നാരാണി, അല്ലി..

വിഷയം അസ്സലായി. ഇനിയും വരാം



Posted by റ്റോംസ് കോനുമഠം to കരിനാക്ക് at February 8, 2010 4:55 PM

34. Paachu / പാച്ചു നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വാഹ് ക്യാ ബാത്ത് ഹേ !!!!!



Paachu / പാച്ചു , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 8 8:05 pm ന് പോസ്റ്റ് ചെയ്തത്

35. സുബിന്‍ പി തോമസ്‌ has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ഒരു റിട്ട. അദ്ധ്യാപകന്‍ എന്ന്‍ അവകാശപ്പെടുന്ന ഇദ്ദേഹം ഇത്രയും മസാലയും മനസ്സില്‍ വച്ച് അല്ലേ ക്ലാസ്‌ എടുത്തിരിക്കുക.. അപ്പൊ ഈ യുവജനോല്‍സവ പരിപാടികള്‍ ഒക്കെ നടക്കുമ്പോ ഗ്രീന്‍ റൂമിനരികെ ചുറ്റി കളിക്കുന്ന സ്ഥിരം സെറ്റില്‍ ഇങ്ങേരും ഉണ്ടായിരുന്നിരിക്കും.. പിന്നെ ഒന്നാലോചിച്ചാല്‍ ഇപ്പോളും ജാതി പറഞ്ഞു നേതാക്കന്മാര്‍ ആയി വിലപേശുന്ന ചിലര്‍ക്കൊക്കെ ഇടക്ക്‌ പ്രഷര്‍ കൂട്ടി കൊടുക്കാന്‍ ഇതൊക്കെ ചെലപ്പം ഉപകരിക്കും.. ജാതി പറഞ്ഞു നടക്കുന്ന എല്ലാവരെയും കൂട്ടി ആണ് ഞാന്‍ പറഞ്ഞത്‌..



Posted by സുബിന്‍ പി തോമസ്‌ to രാജീവ്‌ ചേലനാട്ട്‌ at February 8, 2010 5:09 PM

36. punyalan.net has left a new comment on your post "വിട പറയും മുമ്പേ...":

good work



Posted by punyalan.net to ദൃശ്യപര്‍വ്വം at February 8, 2010 6:15 PM

37. മുഫാദ്‌/\mufad has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

കുഞ്ഞി ചേരുമ്പോ പല പേരുകളും വ്യത്യസ്തമാകുന്നതു കാണാം.അവുള്ളയും കുഞ്ഞവുള്ളയും വേറെ ആളുകലാകുന്നത് ഉയരത്തിലുള്ള വ്യത്യാസം കൊണ്ട് തന്നെയാണോ.
കുഞ്ഞോക്കനെ കൂട്ടത്തില്‍ കണ്ടിരുന്നില്ലേ എന്നൊരു സംശയം,കുട്ട്യേസ്സനെയും.പൊക്കന്റെയും ഹസ്സന്റെയും ചോട്ടകളായത് കൊണ്ടാകാം.
(കുഞ്ഞോക്കന്‍ കുഞ്ഞി + പൊക്കന്‍ തന്നെ അല്ലെ..?)
കദീശ കദിയയുടെ ഒരു രൂപമാറ്റമാകാമല്ലേ..
ഈ ശങ്കരന്‍ നമ്മുടെ ശങ്കരന്‍ ശങ്കരേട്ടന്‍(മോടി)തന്നെയോ..?

ചോയ്യാച്ചനെയും കണ്ണച്ചനെയും കൊല്ലന്‍ കേളപ്പേട്ടനെയുമൊക്കെ വീണ്ടും ഓര്‍മ്മയില്‍ കൊണ്ട് വന്ന പോസ്റ്റ്‌.നന്നായി.



Posted by മുഫാദ്‌/\mufad to കരിനാക്ക് at February 8, 2010 4:30 PM

38. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

ഇതാണു്, ഇതാണു ഫോട്ടോഗ്രഫി,
ഉദാത്തം, അതി മനോഹരം, എന്നെ അങ്ങ് കൊല്ല്



Posted by ☮ Kaippally കൈപ്പള്ളി ☢ to ഇടിവാള്‍ at 6:24 PM, February 08, 2010

39. ഏകലവ്യന്‍ has left a new comment on your post "ജലചിത്രം":

പരീക്ഷണം വിജയമാണല്ലോ... ആശംസകള്‍.



Posted by ഏകലവ്യന്‍ to ചിത്രരേഖ at February 8, 2010 6:31 AM

40. കുഞ്ഞൻ has left a new comment on your post "ഹിമാലയ യാത്ര - PART 9":

സജിച്ചായ..

സന്തോഷത്തോടെ, ഈ ലക്കവും ആകാംഷയോടെ വായിച്ചു..കാല്പനികതയൊ ചരിത്രമൊ എന്നൊരു ആശയക്കുഴപ്പം വന്നുചേരുന്നുണ്ട് എന്നിൽ..!

ഹിമാലയത്തിൽ പോയപ്പോൾ ഓർമ്മശക്തി ഒന്നുകൂടി തെളിച്ചമായി..ചുമ്മാ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് അടുത്തെതെന്തെന്ന് ഓർക്കുമ്പോൾത്തന്നെ, ആ ദൃശ്യങ്ങൾ വിരൽത്തുമ്പിലേക്ക് ഒഴികി വരുന്നത് കാണുമ്പോൾ അനുഭവിക്കുമ്പോൾ....സജിച്ചായൻ പറഞ്ഞില്ലെ ഈ യാത്രാവിവരണങ്ങൾ എല്ലാം മനസ്സിലെ മണിച്ചെപ്പിൽ അപ്പപ്പൊ തപ്പിയെടുത്തെഴുതുന്നതാണെന്ന്...

ഈ ഓർമ്മശക്തി ഭാരതത്തിനൊരു മുതൽക്കൂട്ടാകേണ്ടതായിരുന്നു..



Posted by കുഞ്ഞൻ to നമ്മുടെ ബൂലോകം at February 8, 2010 7:28 PM

41. സുബിന്‍ പി തോമസ്‌ has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

പക്ഷെ അയാള്‍ എഴുതി വച്ചതിനെ തെണ്ടിത്തരം എന്ന് തന്നെ ഞാന്‍ പറയും.. തെണ്ടികള്‍ക്ക് തെണ്ടിത്തരം തെറ്റല്ലല്ലോ..



Posted by സുബിന്‍ പി തോമസ്‌ to രാജീവ്‌ ചേലനാട്ട്‌ at February 8, 2010 5:12 PM

42. അനിൽ@ബ്ലൊഗ് has left a new comment on your post "സായ്പ്പിന്റെ ‘പെഡിക്യാബ് ’":

ആഹാ !!
അതു കൊള്ളാം.



Posted by അനിൽ@ബ്ലൊഗ് to അന്നന്നു തോന്നിയത് at 8 February 2010 7:38 PM

43. ഒരു യാത്രികന്‍ has left a new comment on your post "വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":

ക്രിത്യമായ ചില അതിര്‍വരമ്പുകള്‍ ഇക്കാര്യത്തില്‍ സാധ്യമല്ല എന്നു തോന്നുന്നു. പിന്നെ സദാചാരത്തില്‍ തന്നെ നല്ല സദാചാരം ചീത്ത സദാചാരം എന്ന്‌ വേര്‍തിരിവ്‌ ഉണ്ടാക്കേണ്ടിവരും. എന്താചരിച്ചാലും തടികേടാവാതെ നോക്കിയാല്‍ നമുക്കു കൊള്ളാം ..... സസ്നേഹം



Posted by ഒരു യാത്രികന്‍ to chithrakaran:ചിത്രകാരന്‍ at February 8, 2010 6:24 PM

44. അപ്പൂട്ടന്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

5. എനിക്കൊരു സൃഷ്ടാവുണ്ടോ?
സ്രഷ്ടാവ്‌ ആണ്‌ ശരി.
ഇതിനുത്തരം എന്തായിരിക്കും എന്ന്‌ വിശദീകരിക്കേണ്ടതില്ല, എന്നാലും പറയാം.
ഭൗതികമായി, ഞാൻ ഉണ്ടായത്‌ ഈ ഭൂമിയിൽ തന്നെയുള്ള പദാർത്ഥങ്ങളിൽ നിന്നും ഈ പ്രപഞ്ചത്തിൽ നിന്നും ലഭ്യമായ ഊർജ്ജത്തിൽ നിന്നുമാണ്‌. ഞാൻ ഒറ്റയടിയ്ക്ക്‌ ഉണ്ടായി വന്നതല്ല, പടിപടിയായി വളർന്നതാണ്‌, ഭൂമിയിലെ മറ്റേതൊരു വസ്തുവിനേയും പോലെ.
ചിന്താപരമായും ഇതേ പരിണാമം എന്നിൽ സംഭവിച്ചിട്ടുണ്ട്‌. ശിശുവായിരുന്നപ്പോൾ ക്ലീൻ സ്ലേറ്റിൽ തുടങ്ങി പലപല ചിന്തകളും അറിവുകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്‌, ഓരോ പുതിയ അറിവും പഴയതുമായി താരതമ്യം ചെയ്ത്‌ തെറ്റിയും തിരുത്തിയും ഞാൻ ഇപ്പോൾ നിൽക്കുന്നിടത്ത്‌ നിൽക്കുന്നു. ആ അർത്ഥത്തിൽ എന്റെ സ്രഷ്ടാക്കൾ ഞാൻ ജീവിക്കുന്ന ഈ ലോകം തന്നെയാണ്‌. The world made me

6. ഞാൻ ആരുടെ നിയമങ്ങൾ അനുസരിക്കണം?
മറ്റൊരാൾക്ക്‌ അറിഞ്ഞുകൊണ്ട്‌ ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കാൻ പഠിച്ചാൽ അത്‌ താനെ സാമൂഹികനിയമങ്ങളുടെ അനുസരണമാകും. അതിനാൽ എഴുതിവെച്ച നിയമങ്ങളേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുക എന്റെ പ്രവൃത്തിയുടെ അനന്തരഫലമാണ്‌. അത്‌ മറ്റൊരാൾക്ക്‌ ദോഷമാകാത്തിടത്തോളം എനിക്ക്‌ നിയമങ്ങളെ ഭയപ്പെടേണ്ടതില്ല.

7. ദൈവം ഒരു സത്യമോ മിഥ്യയോ?
ഇന്നുവരെ കേട്ടറിവുള്ള ദൈവം സത്യമാണെന്ന ചിന്ത എനിക്കില്ല. പ്രപഞ്ചം ഉണ്ടായത്‌ ദൈവം 'ഉണ്ടാവട്ടെ' എന്നു പറഞ്ഞതിനാലാണെന്ന്‌ താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ അങ്ങിനെ ആയിക്കോട്ടെ, അത്‌ താങ്കളുടെ ചിന്താഗതി. അത്‌ മാറണമെന്ന്‌ ഞാൻ പറയുന്നില്ല.



അപ്പൂട്ടന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 7:31 pm ന് പോസ്റ്റ് ചെയ്തത്

Reply all
Reply to author
Forward
0 new messages