മലയാളം എഴുതുകയെന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ കമ്പ്യൂട്ടറില്‍
ടൈപ്പ് ചെയ്യുന്നതോ? അതസാദ്ധ്യം എന്നാണ് അധികമാളുകളും കരുതുന്നത്.
എന്നിട്ട് മലയളത്തിന്ന് പകരം മങ്ഗ്ളീഷ് കാച്ചുന്നു.. അവരുടെ
പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമിതാ:
http://kerals.com/write_malayalam/malayalam.htmഇതിലും എളുപ്പമുള്ള മറ്റൊരു സംവിധാനം ഉള്ളതായി എനിക്കറിയില്ല.
ഇടത് കോളത്തില്‍ മങ്‌ഗ്ളീഷില്‍ ടൈപ്പ് ചെയ്യുന്നവ വലത് കോളത്തില്‍
മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ മുട്ടുശാന്തിക്കായി
ഉപയോഗിക്കുന്ന അതേ മങ്ഗ്ളീഷ് സുന്ദര മലയാളമായി മാറുന്ന ഈ മാജിക്ക്
താങ്കള്‍ ഉപയോഗപ്പെടുത്താതിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
കെ കെ ആലിക്കോയ