References - ithinte malayalam enthanu.

10 views
Skip to first unread message

Francis Nazareth

unread,
Jul 7, 2007, 1:13:26 PM7/7/07
to help...@googlegroups.com
References എന്ന പദത്തിന്റെ മലയാള പദം എന്താണ്? പ്രമാണാധാരസൂചി, പ്രമാണാധാരസൂചിക, എന്നൊക്കെ മലയാളത്തില്‍ വാക്കുകള്‍ ഉണ്ടോ? ആരെങ്കിലും നിഘണ്ഡു / ശബ്ദതാരാവലി നോക്കി പറയാമോ?
 
ഉദാഹരണത്തിനു: ഒരു ലേഖനത്തിന് ആധാരമായി നാലോ അഞ്ചോ പുസ്തകങ്ങളിലെ ഭാഗങ്ങള്‍ പരാമര്‍ശിക്കണമെന്നിരിക്കട്ടെ. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ റെഫെറെന്‍സസ് എന്ന വിഭാഗത്തിലാണ് ഈ പുസ്തകങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുക. മലയാളം വിക്കിപീഡിയയില്‍ ഇതിനു പകരം എന്താണ് അനുയോജ്യമായ പദം?
 
സ്നേഹത്തോടെ,
സിമി

Glocalindia

unread,
Jul 9, 2007, 12:57:37 AM7/9/07
to helpwiki
നല്‍‌കുന്ന വിവരത്തിന്റെ പ്രാമാണികത/ആധികാരികത സം‌ശോധിക്കുകയാണല്ലോ
ലക്ഷ്യം. അപ്പോള്‍ “സംശോധകസൂചിക” എന്ന് കൊടുത്താലോ? “പ്രമാണഗ്രന്ഥാലയം”
എന്ന പദവും വേണമെങ്കില്‍ പരീക്ഷിക്കാം.

സസ്നേഹം,
ബെന്നി

Sajith Yousuff

unread,
Jul 9, 2007, 1:54:57 AM7/9/07
to help...@googlegroups.com
പ്രമാണങ്ങള്‍ എന്നു മാത്രം കൊടുക്കുന്നതു കൊണ്ടെന്താണു തരക്കേടു്?
 
--
Thanks & Regards
Sajith

shijual...@gmail.com

unread,
Jul 9, 2007, 2:09:29 AM7/9/07
to helpwiki
പ്രമാണങ്ങള്‍ എന്ന വാക്ക് ഡോക്ക്മെന്റ് എന്നതിന്റെ മലയാളം ആയി പലയിടത്തും
ഉപയോഗിക്കുന്നുണ്ട്.

പ്രമാണാധാരസൂചി എന്ന്നാണ് ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ഒരു വാക്ക്

പിന്നെ ഗ്രന്ഥങ്ങള്‍ മാത്രമല്ലല്ലോ പ്രമാണം ആയി കൊടുക്കുന്നത്. അതിനാല്‍
ഗ്രന്ഥം എന്ന വാക്ക് വരുന്നത് ശരിയാവില്ല.

സത്യത്തില്‍ ഇപ്പോഴത്തെ References കൂടുതലും ഇന്റരെനെറ്റ് കണ്ണികള്‍ ആണു
താനും

ഷിജു

Sajith Yousuff

unread,
Jul 9, 2007, 3:29:51 AM7/9/07
to help...@googlegroups.com
പ്രമം എന്ന വാക്കിനു് ഉറച്ച ധാരണ എന്നാണര്‍ത്ഥം അതുണ്ടാക്കുന്നതാണു് പ്രമാണം. ഈയര്‍ത്ഥത്തില്‍ ഗ്രന്ഥമായാലും കണ്ണിയായാലും നടക്കും.  
 
 
  ലേഖനമുണ്ടാക്കാന്‍ അവലംബിച്ചതു് എന്നയര്‍ത്ഥത്തില്‍ അവലംബം എന്ന പദവും തെറ്റാണെന്നു തോന്നുന്നില്ല.

 

Umesh Nair

unread,
Jul 9, 2007, 2:07:52 PM7/9/07
to help...@googlegroups.com
അവലംബങ്ങള്‍
--
Umesh Nair

Praveen

unread,
Jul 10, 2007, 2:24:53 AM7/10/07
to help...@googlegroups.com

Cibu C J

unread,
Jul 10, 2007, 8:22:17 AM7/10/07
to help...@googlegroups.com
എനിക്കും അവലംബം ആണ്‍ ഏറ്റവും യോജിച്ചതായി തോന്നുന്നത്‌. റഫറന്‍സ് എന്നാല്‍ പ്രാമാണികതയല്ല ഉദ്ദേശിക്കുന്നത്‌. പ്രസ്തുത ലേഖനം എഴുതാനായി അവലംബിച്ച ഒന്ന്‌ എന്ന്‌ മാത്രമാണ് അര്‍ഥം. അത് ഒരു പത്രവാര്‍ത്തയാവാം, പ്രബന്ധമാവാം, ഒരു ഈമെയിലാവാം. റഫറന്‍സ് എന്നാല്‍ റഫറന്‍സ് ഗ്രന്ഥം എന്നല്ല അര്‍ഥം.

കൂടാതെ, പെട്ടെന്ന്‌ അര്‍ഥം മനസ്സിലാവാത്ത സങ്കീര്‍ണ്ണമായ സംസ്കൃതരൂപങ്ങള്‍ ഓരോ ഇംഗ്ലീഷ് വാക്കുകള്‍ക്ക് പകരം കൊണ്ടുവരുന്ന രീതി എനിക്കിഷ്ടപ്പെടുന്നില്ല. പറ്റുമെങ്കില്‍ അര്‍ഥം മനസ്സിലാവുമ്പോലെ മലയാളരീതിയില്‍ പിരിച്ചെഴുതുക. അല്ലെങ്കില്‍ പരിചിതമായ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കുക.
--
What I read: http://www.google.com/reader/shared/06681648019495241941
Get Malayalam: http://varamozhi.wikia.com/wiki/Help:Contents/Beginner
http://cibucj.googlepages.com

Raj Neettiyath

unread,
Jul 10, 2007, 8:27:41 AM7/10/07
to help...@googlegroups.com
I second Cibu.

--
Peringz

Muhammed Ziyad

unread,
Jul 10, 2007, 8:38:06 AM7/10/07
to help...@googlegroups.com
റെഫറന്‍സ് എന്നത് ആധാരം എന്നു കൊടുക്കാമെന്നു തോന്നുന്നു. ഇന്നതിനെ ആധാരമാക്കി, അതാണ് ഇതിനു ആധാരം എന്നൊക്കെ പറയാറുണ്ടല്ലോ. ആധാരസൂചിക, അവലംബം എന്നിവയൊക്കെ പ്രയോഗിക്കാമെന്നു തോന്നുന്നു.
--
Ziyad.
http://learngrafx.wordpress.com
http://anganeoronnu.wordpress.com
Reply all
Reply to author
Forward
0 new messages