ഇന്നത്തെ പത്രം - 15-06-2007

27 views
Skip to first unread message

editor dinapathram.com

unread,
Jun 14, 2007, 6:33:50 PM6/14/07
to dinap...@googlegroups.com

വി. എസ്. മുട്ടുമടക്കുന്നോ?

ചെറുതും വലിതുമായ എലികളെ പിടിച്ച്‌ മുന്നേറിയ VS ന്റെ പൂച്ചകളെ ഇന്നലെ അദ്ദേഹം തന്നേ താക്കീത്‌ ചെയ്തതോടെ കൊട്ടിഘോഷിക്കപ്പെട്ട മൂന്നാര്‍ ഒഴിപ്പിക്കല്‍ പുതിയ വഴിത്തിരിവിലേക്ക്‌. ഈ അവസരത്തില്‍ ഈ സംഭവങ്ങളെ ഒന്ന് പിന്നോട്ട്‌ ഓടിച്ച്‌ നോക്കുകയാണിവിടെ കിരണ്‍ തോമസ്.

രാഷ്ട്രീയം

സി.പി.ഐയ്ക്കെതിരെ സിയയുടെ രോഷം

പാര്‍ട്ടി ഓഫീസ് കം റിസോര്‍ട്ട് സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടതിലൂടെ സി.പി.ഐ പലരുടേയും അനിഷ്ടത്തിനു പാത്രമായിരിക്കുകയാണു്, സിയയുടെ രോഷം വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്നു.

ആദ്യ വനിതാപ്രസിഡണ്ട്‌ ?

ഇന്ത്യയുടെ ആദ്യത്തെ വനിത പ്രസിഡണ്ടാകുവാന്‍ പ്രതിഭ.

പത്രവൈറസ്സുകള്‍ക്കെതിരെ മന്ത്രി

 കോടിയേരിയുടെ പ്രസ്താവനയെ കുറിച്ചു് ആള്‍ക്കൂട്ടം.

അഭയയുടെ വഴിത്തിരിവിനു് പാപ്പച്ചന്‍ പുരസ്കാരം

ബി.ശ്രീജനു് അവാര്‍ഡ്, അഭയകൊലക്കേസിനെ പുതിയ വഴിത്തിരിവിലേയ്ക്കെത്തിച്ച പ്രതിഭയ്ക്ക അംഗീകാരം.

പുതുമുഖങ്ങള്‍

പുതിയ ബ്ലോഗുകള്‍

തുമ്പി. തുമ്പി (Thumpi)

മണിക്കുയിലിന്റെ അ.

പോളച്ചന്‍

ജോച്ചിയുടെ ഞാന്‍ മലയാളം.

ഛായാഗ്രഹണം

ഭൂമിയുടെ അവകാശികള്‍

നമ്മുടെ തൊടിയിലെ അന്തേവാസികള്‍, ഭൂമിയുടെ അവകാശികള്‍. അപ്പൂസിന്റെ കാമറ കട്ടെടുത്തതു് ഇവരുടെ ചിത്രങ്ങള്‍.

ചെറായി ബീച്ചും പോകുന്നു

കടലാക്രമണം കേരളത്തിന്റെ തീരദേശരൂപരേഖ മാറ്റിമാറ്റി വരയ്ക്കുമ്പോള്‍, സിജുവിന്റെ ചിത്രങ്ങള്‍.

തുടികൊട്ടിമഴപെയ്യുമ്പോള്‍

ഇത്രയും പച്ചയായ പച്ച, തുളസിയുടെ കൈയിലൂടെ മാത്രമേ കാമറിയില്‍ പതിയുകയുള്ളൂ.

ഛായാഗ്രഹണമത്സരം

ബൂലോഗഫോട്ടോ മത്സരത്തിലേയ്ക്കു് കടുത്ത പോരാട്ടം ഉയര്‍ത്തികൊണ്ടു് സുല്ലിന്റെ പച്ച.

തടാകം തന്നതു്

കുറുഞ്ഞിഓണ്‍ലൈനിലൂടെ മലയാളബൂലോഗത്തിനെ സമ്പന്നമാക്കുന്ന ജോസഫ് ആന്റണിയുടെ പുതിയ പടബൂലോഗത്തില്‍ തടാകത്തിന്റെ നിശ്ചലമനോഹാരിത നിറഞ്ഞുനില്ക്കുന്നു.


കഥ

മഞ്ഞുതുള്ളിയുടെ കഥ

പുതിയ ബ്ലോഗര്‍ ടെസ് തോമസ് എഴുതിയ നൊമ്പരകുറിപ്പു്.

കഥ വരുന്ന വഴികള്‍

ഏതുവഴിയ്ക്കും കഥ വരും, വരുന്ന വഴിയും നോക്കിയിരുന്നാല്‍ മതി. ആര്‍. രാധാകൃഷ്ണന്‍ എഴുതിയ ചെറുകഥ.

ടു ഇന്‍ വണ്‍ കഥ

ശ്രീകുമാര്‍, കഥയെഴുതാന്‍ മിടുക്കന്‍, പരീക്ഷയ്ക്കു കോപ്പിയടിച്ചപ്പോ അബദ്ധം പറ്റിയ പോലെ, പരസ്പരബന്ധമില്ലാത്ത രണ്ടുകഥകള്‍, ഒരു തലക്കെട്ടില്‍.

കേപ് ടൌണ്‍ സഞ്ചാരികളുടെ സ്വപ്നം

മാവേലി കേരളം എഴുതുന്ന കേപ്ടൌണ്‍ യാത്രാവിവരണം.

കുന്നന്റെ പ്രണയം

മറ്റൊരു കാമ്പസ് പ്രണയനര്‍മ്മം കൂടി, ഫള്‍ലുല്‍ എഴുതുന്നു.

മരണപത്രിക

വായനക്കാരീ/രാ, നിങ്ങളുടെ മരണപത്രിക തയ്യാറാക്കാന്‍ സമയമായോ? രാഘവന്‍ പി.കെ. എഴുതിയ ചെറുലേഖനം സഹായമായേക്കും.

കവിത

കറുത്ത കാക്കേ..

പ്രപഞ്ചരഹസ്യം കാക്കയിലൂടെ പറഞ്ഞു, സനാതനം എഴുതിയ കവിത.

കൊടുക്കാനാവാത്ത സ്നേഹം..

അമ്മയൊരു ബന്ധമല്ല, ജീവിതത്തിന്നൊരാവരണമാണു്. ഷംസ് കീഴാടയില്‍ എഴുതിയ കവിത.

അന്തിക്കൂട്ട്

ഇട്ടിമാളുവിന്റെ വക രാത്രിമഴ.

മറ്റുവിഷയങ്ങള്‍

ഭൂരിപക്ഷത്തിനു തെറ്റിയാല്‍

കാലം തെറ്റെന്ന് തെളിയിക്കാത്ത തീരുമാനങ്ങളെടുക്കുന്നത് ചില്ലറക്കാര്യമല്ല. അതിന്, ചെറുതല്ലാത്ത ദീര്‍ഘവീക്ഷണം ആവശ്യമാണ്. നമ്മളില്‍ പലരും ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടിട്ടുള്ളവരായിരിക്കുമല്ലോ. നിങ്ങളുടെ ഇഷ്ട സമരായുധം നിഷേധമോ സമ്മതമോ?

പ്രകൃതി ദുരന്തപാഠങ്ങള്‍

പ്രകൃതിയുടെ ഇടപെടലുകള്‍ക്കു മുന്നില്‍ നിസ്സാരനായ മനുഷ്യനെ കുറിച്ചു് അവന്റെ നിസ്സാരമായ ഔദ്ധത്യങ്ങളെ കുറിച്ചു് അപ്പു എഴുതുന്നു.

ഛായാഗ്രഹണം

സുന്ദരി പൊന്മുടി

വാക്കുകള്‍ കൊണ്ടു പകര്‍ത്താനാവാത്ത പൊന്മുടിയുടെ സൌന്ദര്യം കൂട്ടുന്റെ കാമറയിലൂടെ.




ദിനപത്രം.കോം proudly powered by WordPress | conceived and designed by kevin and siji
Reply all
Reply to author
Forward
0 new messages