> *സ്മാര്ട്ട്നീഡ്സ്.കോം **www.smartneeds.com* <http://www.smartneeds.com/>
> ഇന്റര്‍നെറ്റിലെ എഴുത്തും വായനയും വഴി പരിചിതരായ മൂന്നു വ്യക്തികളുടെ
> സ്നേഹബന്ധത്തില്‍ നിന്ന് ഉടലെടുത്ത എളിയ സംരംഭമാണ് സ്മാര്‍ട്ട് നീഡ്സ്.
> നിങ്ങളുടെ ആവശ്യങ്ങള്‍ നന്നായി മനസ്സിലാക്കി കാര്യക്ഷമവും സമയബന്ധിതവുമായ
> സേവനം ഉറപ്പുവരുത്തുകയാണ് സ്മാര്‍ട്ട് നീഡ്സിന്റെ അടിസ്ഥാനോദ്ദേശ്യം.
> പുസ്തകങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് - പ്രത്യേകിച്ച് മലയാള
> സാഹിത്യം അപ്രാപ്യമായ, കേരളത്തിനു പുറത്ത് താമസിക്കുന്നവര്‍ക്ക് ഒരുകൈ സഹായം.
> നിങ്ങളുടെ അഭിരുചിക്ക് യോജിച്ച പുസ്തകങ്ങള്‍ അനായാസം വേഗത്തില്‍ കണ്ടെത്താന്‍
> ഉതകും വിധം ലളിതമായി സംവിധാനിച്ചിട്ടുള്ളതാണ് സ്മാര്‍ട്ട് നീഡ്സ് വെബ്
> പോര്‍ട്ടല്‍. നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഉടനടി പരിഹാരം
> നല്കാന് ആവശ്യമായ സൌകര്യങ്ങളോടെ സദാ ജാഗരൂകരായ ഒരു ടീം സ്മാര്‍ട്ട് നീഡ്സിനു
> പിന്നിലുണ്ട്.
> ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിന്റെ വി.പി.പി സേവനം ഉപയോഗപ്പെടുത്തി
> മുന്‍കൂര്‍ പണമീടാക്കാതെ തന്നെ ഇന്ത്യയിലെവിടെയും പുസ്തകങ്ങള്‍ എത്തിക്കുന്നു.
> ഇന്‍ഡ്യന്‍ സ്പീഡ് പോസ്റ്റ്, ബുക്ക് എയര്‍മെയില്‍, കൊറിയര്‍ സര്‍വീസ് എന്നിവ
> വഴി വിദേശത്തേക്കും പുസ്തകങ്ങളെത്തിക്കുന്നു.
> ചെക്ക്/ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിങ്ങനെ പണമയയ്ക്കാന്‍
> വിവിധ സൌകര്യങ്ങള്‍ സ്മാര്‍ട്ട് നെഡ്സിലുണ്ട്.
> കൂടുതല്‍ സഹായങ്ങള്‍ക്ക് http://www.smartneeds.com/contactus.aspസന്ദര്‍ശിക്കുക.
> ചെറുതും വലുതുമായ എല്ലാ മലയാളം പ്രസാധകരുടെയും പുസ്തകങ്ങള്‍ വൈകാതെ
> ഉള്‍പ്പെടുത്തും.
> പുസ്തകങ്ങളും സിഡികളും കൂടാതെ പ്രവാസിമലയാളികള്‍ക്ക് ഉപകാരപ്രദമായ പലവിധ
> സേവനങ്ങളും വരും മാസങ്ങളില്‍ സ്മാര്‍ട്നീഡ്സില്‍ ലഭ്യമായിത്തുടങ്ങും.
> കാത്തിരിക്കുക.
> മലയാളത്തിന്റെ സാംസ്കാരിക രംഗത്ത് ഞങ്ങള്‍ പ്രതീക്ഷയോടെ ചുവടു വെക്കുന്നു.
> അനുഗ്രഹിക്കുക.
> * സ്മാര്ട്ട്നീഡ്സ്.കോം www.smartneeds.com*