ദിവ (diva) has left a new comment on your post "
കുഞ്ഞാട് ഷൈജനും കൊച്ചുണ്യേട്ടനും.":
:))
"മേരിച്ചേടത്ത്യാര് പിന്നെ അമാന്തിച്ചില്ല. അപ്പന് പോകുമ്പോള് കരയാന് വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില് നിന്ന് നല്ലത് നോക്കി ഒരു നാല് ഐറ്റം എടുത്ത് ആവശ്യത്തിന് നെഞ്ചത്തടി മിക്സ് ചെയ്ത് രണ്ട് കാറലങ്ങട് കാറി"
ഹ ഹ. വളരെ ഇഷ്ടപ്പെട്ടു. കുറേക്കാലം കൂടി പുരാണം വായിച്ചപ്പോളൊരു നൊസ്റ്റാള്ജിയ :-)
ഞരമ്പുരോഗം ആരോപിക്കപ്പെട്ടാലും വേണ്ടില്ല, ഒരു പഴയ സംഭവം ഓര്മ്മ വന്നത് :
ഞങ്ങടെ അയലോക്കത്തൊരു അപ്പാപ്പന് മരിച്ചു. നോ ഹാര്ഡ് ഫീലിംഗ്സ്; പ്രായം ചെന്ന് മരിച്ചതാണ്.
അടുത്തുപരിചയമുള്ള വീട്ടുകാരായതുകൊണ്ട്, പല ചുമതലകളും ഒപ്പം പെട്ടി മേടിക്കുന്ന കാര്യവും എന്റെ അപ്പന്റെ തലയില് വന്നുവീണു. വളരെ എഫിഷ്യന്റായി അപ്പന് എല്ലാം അറേഞ്ച് ചെയ്തു. പെട്ടി എത്തിച്ചേര്ന്നു; well in time.
അന്നൊക്കെ പെട്ടിയും ശവവും വെവ്വേറെ എത്തിച്ചേരുന്ന പതിവായിരുന്നതുകൊണ്ട്, അപ്പന് “ ശവം വരുന്നതുവരെ പെട്ടി സൂക്ഷിച്ചു നോക്കിക്കോളണം“ എന്ന് എന്നെ പറഞ്ഞ് ഏല്പ്പിച്ചു.
പെട്ടി ഓട്ടോക്കാരന് പോകണമെന്ന് ധൃതി വച്ചപ്പോള്, ഞാനാണെങ്കില് ശവപ്പെട്ടിയുടെ അടുത്ത് നില്ക്കാനുള്ള ചമ്മലുകൊണ്ട് പെട്ടികൊണ്ടുപോയി മറ്റൊരു അയല്വക്കക്കാരി തയ്യല് ടീച്ചറിന്റെ വീട്ടുമതിലില് ചാരി വച്ചിട്ട് അല്പം ദൂരെ മാറിനിന്നു.
അരമണിക്കൂറ് തികച്ചുകഴിയുന്നതിനു മുന്പ്, പെട്ടി ചാരിവച്ച മതിലിനുള്ളിലെ വീട്ടില് നിന്ന് ഒരു കരച്ചിലും അലമുറയും. “അയ്യോ.. ഇതാരാണോ ഞങ്ങടെ മതിലേല് കൊണ്ടെ ശവപ്പെട്ടി ചാരി വച്ചേ.. ഇനി അടുത്ത മരണം ഞങ്ങടെ വീട്ടീന്നാണോ കര്ത്താവേ...”
ഒരു കാലിശവപ്പെട്ടി കുത്തിച്ചാരി വച്ചതിന് ഇത്രയും അലമുറ ഇടുന്ന മനുഷ്യരുണ്ടോ ?
ജീവിതത്തിലാകെ ആ ഒരൊറ്റത്തവണയാണ് ഏല്പ്പിച്ചതു മുഴുവനാക്കാതെ അപ്പന് മുങ്ങിനടക്കേണ്ടി വന്നത്. പെട്ടിയുടെ ചുമതല അപ്പനാണെന്ന് അറിയാവുന്ന ആരോ തയ്യല് ടീച്ചറിനോട് ഒറ്റിക്കൊടുത്തു. വര്ഷങ്ങള്ക്ക് ശേഷം, ഡെല്ഹിയില് നിന്ന് ആദ്യ അവധിയ്ക്ക് നാട്ടില് വന്നപ്പഴാണ് എനിക്കും തയ്യല് ടീച്ചറുടെ മുഖത്ത് നോക്കാന് ധൈര്യം വന്നത്.
Posted by ദിവ (diva) to കൊടകരപുരാണം|kodakarapuranam at 6/23/2007 --
തനിമലയാളം:::ThaniMalayalam
പകര്പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved